ഡ്യുവല്‍ ഹെഡ്‌ലാമ്പും, സ്‌പോര്‍ട്ടി ലുക്കും; വൈറലായി ഇന്റര്‍സെപ്റ്റര്‍ 650

2018 നവംബര്‍ മാസത്തിലാണ് ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 എന്നീ മോഡലുകളെ റോയല്‍ എന്‍ഫീല്‍ഡ് വിപണിയില്‍ അവതരിപ്പിക്കുന്നത്. വിപണിയില്‍ വന്‍ സ്വീകാര്യതയാണ് ഈ 650 ഇരട്ടകള്‍ക്ക് ലഭിച്ചത്.

ഡ്യുവല്‍ ഹെഡ്‌ലാമ്പും, സ്‌പോര്‍ട്ടി ലുക്കും; വൈറലായി ഇന്റര്‍സെപ്റ്റര്‍ 650

2019-20 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ അനുസരിച്ച് 20,000 യൂണിറ്റുകളുടെ വില്‍പ്പനയാണ് വാഹനത്തിന് ലഭിച്ചത്. എന്നാല്‍ ഇപ്പോള്‍ ഇന്റര്‍സെപ്റ്റര്‍ 650 വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

ഡ്യുവല്‍ ഹെഡ്‌ലാമ്പും, സ്‌പോര്‍ട്ടി ലുക്കും; വൈറലായി ഇന്റര്‍സെപ്റ്റര്‍ 650

റേഞ്ചര്‍ കോറാത്ത് എന്ന ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങളാണ് വൈറലാകുന്നത്. ഇന്റര്‍സെപ്റ്റര്‍ 650 -യുടെ സ്‌ക്രാംബ്ലര്‍ പതിപ്പിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

MOST READ: പ്രിയം ഡീസൽ ക്രെറ്റയോട്, ബുക്കിംഗിൽ പെട്രോൾ മോഡലുകൾക്ക് ലഭിച്ചത് 45 ശതമാനം മാത്രം

ഡ്യുവല്‍ ഹെഡ്‌ലാമ്പും, സ്‌പോര്‍ട്ടി ലുക്കും; വൈറലായി ഇന്റര്‍സെപ്റ്റര്‍ 650

ചിത്രങ്ങളില്‍ കാണുന്നത് പോലെ, രണ്ട് അറ്റത്തും ഓഫ് റോഡ് ബൈക്കുകളെ ഓര്‍മ്മപ്പെടുത്തുന്ന ഫെന്‍ഡറുകള്‍ കാണാന്‍ സാധിക്കും. ഫ്യുവല്‍ ടാങ്കില്‍ തിളക്കമുള്ള മഞ്ഞ നിറം നല്‍കി മനോഹരമാക്കിയിരിക്കുന്നത് കാണാം.

ഡ്യുവല്‍ ഹെഡ്‌ലാമ്പും, സ്‌പോര്‍ട്ടി ലുക്കും; വൈറലായി ഇന്റര്‍സെപ്റ്റര്‍ 650

മുന്‍വശത്ത്, മോട്ടോര്‍സൈക്കിളില്‍ ഇരട്ട ഹെഡ്‌ലാമ്പുകളും സജ്ജീകരിച്ചിരിക്കുന്നു, അതിന് മുകളിലായി വിസറില്‍ 23 എന്ന് എഴുതിയിരിക്കുന്നത് കാണാം. കസ്റ്റം ഹാന്‍ഡില്‍ബാറാണ് മറ്റൊരു സവിശേഷത.

MOST READ: വെന്യു ബിഎസ് VI പെട്രോള്‍ പതിപ്പിന്റെ മൈലേജ് വെളിപ്പെടുത്തി ഹ്യുണ്ടായി

ഡ്യുവല്‍ ഹെഡ്‌ലാമ്പും, സ്‌പോര്‍ട്ടി ലുക്കും; വൈറലായി ഇന്റര്‍സെപ്റ്റര്‍ 650

ബാഷ് പ്ലേറ്റ്, കോണ്‍ട്രാസ്റ്റ് യെല്ലോ സ്റ്റിച്ചിംഗ് ഉള്ള കസ്റ്റം സീറ്റ് എന്നിവയും ബൈക്കിന്റെ സിവിശേഷതകളില്‍ ഉള്‍പ്പെടുന്നു. ടൂറിംഗ് ആവശ്യങ്ങള്‍ക്കായി ക്രാഷ് ഗാര്‍ഡില്‍ സഹായ ലൈറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്.

ഡ്യുവല്‍ ഹെഡ്‌ലാമ്പും, സ്‌പോര്‍ട്ടി ലുക്കും; വൈറലായി ഇന്റര്‍സെപ്റ്റര്‍ 650

അതേസമയം രണ്ടില്‍ നിന്ന് ഒരു എക്സ്ഹോസ്റ്റ് സിസ്റ്റത്തിലേക്ക് ബൈക്കിനെ പരിവര്‍ത്തനം ചെയ്തു. ഡ്യുവല്‍ പര്‍പ്പസ് ടയറുകളാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ റോയല്‍ എന്‍ഫീല്‍ഡ് എന്ന പേര് അതേപടി തന്നെ നിലനിര്‍ത്തുകയും ചെയ്തിട്ടുണ്ട്.

MOST READ: ബിഎസ്-VI ഇഫക്‌ട്; നാല് ഡീസൽ മോഡലുകൾ നിർത്തലാക്കി മഹീന്ദ്ര

ഡ്യുവല്‍ ഹെഡ്‌ലാമ്പും, സ്‌പോര്‍ട്ടി ലുക്കും; വൈറലായി ഇന്റര്‍സെപ്റ്റര്‍ 650

ബൈക്കിനെ സംബന്ധിച്ചുള്ള വാര്‍ത്തകളിലേക്ക് വന്നാല്‍ മോഡലിന്റെ ബിഎസ് VI പതിപ്പിനെ അടുത്തിടെ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. 649 സിസി എയര്‍ ഓയില്‍ കൂള്‍ഡ് പാരലല്‍-ട്വിന്‍ സിലിണ്ടര്‍ എഞ്ചിനാണ് ഇരട്ടകളുടെ കരുത്ത്.

ഡ്യുവല്‍ ഹെഡ്‌ലാമ്പും, സ്‌പോര്‍ട്ടി ലുക്കും; വൈറലായി ഇന്റര്‍സെപ്റ്റര്‍ 650

ഈ എഞ്ചിന്‍ 7,250 rpm -ല്‍ 47 bhp കരുത്തും 5,250 rpm -ല്‍ 52 Nm torque ഉം സൃഷ്ടിക്കും. സ്ലിപ്പര്‍-ക്ലച്ചിനൊപ്പം അഞ്ച് സ്പീഡാണ് ഗിയര്‍ബോക്‌സ്.

MOST READ: കാത്തിരിക്കാം, എർട്ടിഗയുടെ ബിഎസ്-VI ഡീസൽ ഈ വർഷം എത്തിയേക്കും

ഡ്യുവല്‍ ഹെഡ്‌ലാമ്പും, സ്‌പോര്‍ട്ടി ലുക്കും; വൈറലായി ഇന്റര്‍സെപ്റ്റര്‍ 650

റോയല്‍ എന്‍ഫീല്‍ഡ് 650 ഇരട്ടകള്‍ക്കൊപ്പം ഡ്യുവല്‍-ചാനല്‍ എബിഎസ് സംവിധാനവും നല്‍കുന്നു. ഇന്റര്‍സെപ്റ്റര്‍ 650, കോണ്ടിനെന്റല്‍ ജിടി 650 എന്നിവയ്ക്ക് 2.64 ലക്ഷം മുതല്‍ 2.80 ലക്ഷം രൂപ വരെയാണ് എക്സ്‌ഷോറൂം വില.

Most Read Articles

Malayalam
English summary
Royal Enfield Interceptor 650 Modified With Twin Headlamps. Read in Malayalam.
Story first published: Tuesday, May 5, 2020, 15:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X