പട്ടാപ്പകല്‍ റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമില്‍ മോഷണം, ഇന്റര്‍സെപ്റ്ററുമായി മോഷ്ടാവ് മുങ്ങി

By Rajeev Nambiar

ചെന്നൈയില്‍ പട്ടാപ്പകല്‍ റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമില്‍ മോഷണം. ബൈക്ക് വാങ്ങാനെന്ന് ചമഞ്ഞ് ഷോറൂമിലെത്തിയ മോഷ്ടാവ്, ടെസ്റ്റ് റൈഡിന് വെച്ച ഇന്റര്‍സെപ്റ്റര്‍ 650 മോഡലുമായി കടന്നുകളയുകയായിരുന്നു. ഇന്റര്‍സെപ്റ്ററില്‍ ടെസ്റ്റ് റൈഡിന് പുറപ്പെട്ട ആള്‍ ഏറെക്കഴിഞ്ഞും തിരികെ വരാഞ്ഞതിനെ തുടര്‍ന്നാണ് മോഷണം നടന്നെന്ന് ഷോറൂം ജീവനക്കാര്‍ തിരിച്ചറിഞ്ഞത്. മോഷ്ടാവിനെയും ബൈക്കിനെയും ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമായി തുടരുന്നു. ചെന്നൈ ക്രോം പേട്ടിലെ റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമിലാണ് സംഭവം.

പട്ടാപ്പകല്‍ റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമില്‍ മോഷണം, ഇന്റര്‍സെപ്റ്ററുമായി മോഷ്ടാവ് മുങ്ങി

നേരത്തെ ജാഫര്‍ഖാന്‍ പേട്ടിലും സമാന രീതിയില്‍ ബൈക്കുമായി കടന്നുകളയാന്‍ മോഷ്ടാവ് ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല. അന്നു മറ്റൊരു കൂട്ടാളിയുമൊത്താണ് ബൈക്ക് ടെസ്റ്റ് റൈഡ് ചെയ്യാന്‍ മോഷ്ടാവ് ഷോറൂമില്‍ ചെന്നത്. എന്നാല്‍ ഇരുവരെയും ഒരുമിച്ച് ടെസ്റ്റ് റൈഡിന് വിടാന്‍ ജാഫര്‍ഖാന്‍ പേട്ടിലെ ഷോറൂം അധികൃതര്‍ അനുവദിച്ചില്ല. ആദ്യമൊരാള്‍ പോയി തിരിച്ചുവന്നതിന് ശേഷം രണ്ടാമത്തെയാള്‍ ടെസ്റ്റ് റൈഡ് ചെയ്താല്‍ മതിയെന്ന് ഷോറൂം അധികൃതര്‍ നിലപാടെടുത്തു. ഇക്കാരണത്താല്‍ മോഷ്ടാവിന് ബൈക്കുമായി തിരിച്ചു വരേണ്ടതായി വന്നു.

പട്ടാപ്പകല്‍ റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമില്‍ മോഷണം, ഇന്റര്‍സെപ്റ്ററുമായി മോഷ്ടാവ് മുങ്ങി

ഈ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ക്രോം പേട്ടില്‍ ഒറ്റയ്ക്ക് ചെന്ന് കൃത്യം നിര്‍വഹിക്കാനുള്ള മോഷ്ടാവിന്റെ തീരുമാനം. ബൈക്ക് വാങ്ങാനെന്ന വ്യാജേന ഷോറൂമിലെത്തിയ ഇദ്ദേഹം പുതിയ ഇന്റര്‍സെപ്റ്റര്‍ ഓടിച്ചു നോക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഉപഭോക്താവിന്റെ താത്പര്യം മാനിച്ച് ഷോറൂം ജീവനക്കാര്‍ ബൈക്ക് ഓടിച്ചു നല്‍കാന്‍ അനുവാദം നല്‍കി. പക്ഷെ ഇത്തവണ ബൈക്കുമായി മോഷ്ടാവ് തിരിച്ചെത്തിയില്ല.

പട്ടാപ്പകല്‍ റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമില്‍ മോഷണം, ഇന്റര്‍സെപ്റ്ററുമായി മോഷ്ടാവ് മുങ്ങി

കണ്‍മുന്നില്‍ നിന്നും ബൈക്ക് മോഷണം പോയെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെ ക്രോം പേട്ടിലെ റോയല്‍ എന്‍ഫീല്‍ഡ് ഷോറൂം സംഭവത്തില്‍ പരാതി നല്‍കി. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് മോഷ്ടാവിനെ കുടുക്കാനുള്ള ശ്രമത്തിലാണ് പൊലീസ് ഇപ്പോള്‍.

Most Read: ഒരു രാജ്യം ഒരു ഡ്രൈവിംഗ് ലൈസന്‍സ് — പുതിയ ചട്ടം ഒക്ടോബര്‍ മുതല്‍

സാധാരണ വാഹനം ടെസ്റ്റ് ഡ്രൈവിന് അനുവദിക്കുമ്പോള്‍ ഉപഭോക്താവിന്റെ തിരിച്ചറിയല്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ് ഉള്‍പ്പെടെയുള്ള രേഖകള്‍ ഷോറൂമുകള്‍ ആവശ്യപ്പെടാറുണ്ട്. ഒപ്പം ജീവനക്കാരില്‍ ഒരാള്‍ ഉപഭോക്താവിനൊപ്പം കൂട്ടായി ചെല്ലുന്നതും പതിവാണ്. പക്ഷെ ഇവിടെ ഈ നടപടി ക്രമങ്ങളൊന്നും പാലിക്കപ്പെട്ടിട്ടില്ല.

പട്ടാപ്പകല്‍ റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമില്‍ മോഷണം, ഇന്റര്‍സെപ്റ്ററുമായി മോഷ്ടാവ് മുങ്ങി

മോഷണം പോയ ബൈക്കിന് താത്കാലിക രജിസ്‌ട്രേഷനാണോ എന്ന കാര്യത്തിലും വ്യക്തതയില്ല. പെര്‍മെന്‍നന്റ് രജിസട്രേഷന്‍ നടത്തിയിട്ടുണ്ടെങ്കില്‍ നമ്പര്‍ പ്ലേറ്റ് വെച്ച് ബൈക്കിനെ കണ്ടുപിടിക്കാന്‍ പൊലീസിന് എളുപ്പം കഴിയും. എന്തായാലും ഷോറൂമുകാരുടെ അശ്രദ്ധയാണ് ബൈക്ക് മോഷണം പോവാനുള്ള പ്രധാന കാരണം. മോഷ്ടാവ് ബൈക്കുമെടുത്ത് ഒറ്റയ്ക്ക് കടന്നുകളയുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം.

അടുത്തകാലത്തായി വാഹന മോഷണ സംഭവങ്ങള്‍ രാജ്യത്ത് വര്‍ധിക്കുന്നത് കണ്ട് വിപണിയില്‍ ജിപിഎസ് ട്രാക്കിങ് സംവിധാനങ്ങള്‍ക്ക് പ്രചാരമേറുകയാണ്. മോഷണം പോയ വാഹനം കണ്ടെത്താന്‍ ജിപിഎസ് ട്രാക്കിങ് സംവിധാനം പൊലീസിനെ/ഉടമയെ സഹായിക്കും.

റോയല്‍ എന്‍ഫീല്‍ഡ് ഏറ്റവുമൊടുവില്‍ അവതരിപ്പിച്ച 650 സിസി മോഡലുകളാണ് ഇന്റര്‍സെപ്റ്ററും കോണ്‍ടിനന്റല്‍ ജിടിയും. ചുരുങ്ങിയ സമയംകൊണ്ടുതന്നെ വന്‍ പ്രചാരം ബൈക്കുകള്‍ നേടിക്കഴിഞ്ഞു. തിരഞ്ഞെടുക്കുന്ന നിറപ്പതിപ്പ് അടിസ്ഥാനപ്പെടുത്തി മൂന്നു മുതല്‍ ആറുമാസം വരെ കാത്തിരിക്കണം മോഡല്‍ ബുക്ക് ചെയ്താല്‍ കൈയ്യില്‍ കിട്ടാന്‍. ഇരു ബൈക്കുകളിലുമുള്ള 649 സിസി പാരലല്‍ ട്വിന്‍ എഞ്ചിന് 47 bhp കരുത്തും 52 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്.

Source: Polimer News

Most Read Articles

Malayalam
English summary
Royal Enfield Interceptor Stolen From The Showroom In Chennai. Read in Malayalam.
Story first published: Tuesday, March 12, 2019, 13:04 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X