അനധികൃത മോഡിഫിക്കേഷൻ നടത്തിയ ആറ് പേർക്കെതിരെ കേസ്; ഓപ്പറേഷൻ റേസുമായി കൊച്ചി RTO

കൊച്ചിയിലെ മോട്ടോർ വാഹന വകുപ്പ് വാഹനത്തിൽ അനധികൃത മോഡിഫിക്കേഷൻ നടത്തിയ ആറ് പേർക്കെതിരെ കേസെടുത്തു . നിലവിൽ കൊച്ചിയിൽ നടക്കുന്ന സ്‌പെഷ്യൽ ഡ്രൈവ് പ്രകാരമാണ് ഈ വാഹനങ്ങൾക്കെതിരെ കേസെടുത്തത്. "ഓപ്പറേഷൻ റേസ്" എന്ന ഡ്രൈവ് നിലവിൽ സംസ്ഥാനത്തുടനീളം നടന്നുകൊണ്ടിരിക്കുകയാണ്.

അനധികൃത മോഡിഫിക്കേഷൻ നടത്തിയ ആറ് പേർക്കെതിരെ കേസ്; ഓപ്പറേഷൻ റേസുമായി കൊച്ചി RTO

അമിതവേഗതയിൽ വാഹനമോടിക്കുകയും നിയമവിരുദ്ധമായി വാഹനങ്ങളിൽ മാറ്റം വരുത്തുകയും ചെയ്യുന്നവർക്കെതിരെ നടപടിയെടുക്കുക എന്നതാണ് ക്യാമ്പയിൻ ലക്ഷ്യമിടുന്നത്.

അനധികൃത മോഡിഫിക്കേഷൻ നടത്തിയ ആറ് പേർക്കെതിരെ കേസ്; ഓപ്പറേഷൻ റേസുമായി കൊച്ചി RTO

മൂന്ന് സ്ക്വാഡുകളായി തിരിഞ്ഞാണ് ജില്ലയിൽ പരിശോധന നടത്തുന്നത്. എറണാകുളം RTO ജി.അനന്തകൃഷ്ണന്റെ നേതൃത്വത്തിലാണ് കൊച്ചിയിൽ പരിശോധന നടക്കുന്നത്. കുറഞ്ഞത് ഒരാഴ്ചയെങ്കിലും ഡ്രൈവ് തുടരും. മഫ്തിയിലാണ് ആർടിഒ ഉദ്യാഗസ്ഥർ പരിശോധന നടത്തുന്നത്.

അനധികൃത മോഡിഫിക്കേഷൻ നടത്തിയ ആറ് പേർക്കെതിരെ കേസ്; ഓപ്പറേഷൻ റേസുമായി കൊച്ചി RTO

ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റിൽ കൃത്രിമം കാണിച്ചതിന് പള്ളിക്കര സ്വദേശിയായ ഒരു വിദ്യാർത്ഥിക്കെതിരെ കേസെടുത്തു. റേസിങ്ങിനിടെ മടക്കി മറയ്‌ക്കാവുന്ന തരത്തിലുളള നമ്പർ പ്ലേറ്റായിരിന്നു ഉപയോഗിച്ചിരുന്നത്. റേസിങ്ങിനിടെ വിദ്യാർത്ഥി പിടിക്കപ്പെട്ടില്ലെങ്കിലും ഹൈ സെക്യൂരിറ്റി രജിസ്ട്രേഷൻ പ്ലേറ്റിൽ കൃത്രിമം കാണിക്കാനുവാനോ,എടുത്തു മാറ്റുവാനോ ആർക്കും അനുവാദമില്ല.

അനധികൃത മോഡിഫിക്കേഷൻ നടത്തിയ ആറ് പേർക്കെതിരെ കേസ്; ഓപ്പറേഷൻ റേസുമായി കൊച്ചി RTO

വിദ്യാർത്ഥിക്ക് 5000 രൂപ പിഴ ചുമത്തി. വാഹനത്തിൽ നടത്തിയ Modification എല്ലാം പഴയ രീതിയിലാക്കിയതിന് ശേഷം മോട്ടോർ വാഹന വകുപ്പിന് മുന്നിൽ ഹാജരാക്കുകയും പിഴയടക്കുകയും വേണം. ഹാജരാക്കുന്നതിൽ പിഴവ് വന്നാൽ വാഹനത്തിൻ്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കും.

അനധികൃത മോഡിഫിക്കേഷൻ നടത്തിയ ആറ് പേർക്കെതിരെ കേസ്; ഓപ്പറേഷൻ റേസുമായി കൊച്ചി RTO

ഹൈ സെക്യൂരിറ്റി നമ്പർ പ്ലേറ്റിന്റെ സ്ഥാനം മാറ്റിയതിന് മറ്റൊരു മോട്ടോർ സൈക്കിൾ യാത്രക്കാരനെതിരെ കേസെടുത്തു. "ഷോറൂമിൽ നിന്ന് വാഹനം ഡെലിവറി ചെയ്യുമ്പോൾ ലഭിക്കുന്ന നമ്പർ പ്ലേറ്റ് മാറ്റേണ്ടതില്ല" എന്ന് RTO ഇൻസ്പെക്ടർ ശ്രീ വിജേഷ് പറഞ്ഞു, അവ ഒരു പ്രത്യേക രീതിയിലാണ് ഘടിപ്പിച്ചിരിക്കുന്നത്, അത് കൊണ്ട് എളുപ്പത്തിൽ വായിക്കാനാകും. മറ്റ് നാല് മോട്ടോർ സൈക്കിൾ യാത്രക്കാരെ പിടികൂടിയത് നിയമപരമല്ലാത്ത എക്‌സ്‌ഹോസ്റ്റുകൾ ഉപയോഗിച്ചതിനാണ്.അവടക്കും പിഴ ചുമത്തിയിട്ടുണ്ട്.

അനധികൃത മോഡിഫിക്കേഷൻ നടത്തിയ ആറ് പേർക്കെതിരെ കേസ്; ഓപ്പറേഷൻ റേസുമായി കൊച്ചി RTO

കുറഞ്ഞത് ഒരാഴ്ചയെങ്കിലും ഡ്രൈവ് തുടരും, റേസിംഗിൽ ഏർപ്പെട്ടിരിക്കുന്ന മോട്ടോർസൈക്കിൾ യാത്രക്കാരെ കണ്ടെത്തുന്നതിനും മാറ്റം വരുത്തിയ വാഹനങ്ങൾ ഓടിക്കുന്നത് പരിശോധിക്കുവാൻ ഉദ്യോഗസ്ഥരെ സാധാരണ വസ്ത്രത്തിൽ വിന്യസിക്കും. ഓരോ മാറ്റത്തിനും പ്രത്യേകം 5,000 രൂപ പിഴ ചുമത്തും, അതേസമയം റേസിംഗ് വീണ്ടും തുടരുകയാണെങ്കിൽ അത് ലൈസൻസ് സസ്പെൻഷനിലേക്കായിരിക്കും നയിക്കുക എന്നാണ് ഉദ്യാഗസ്ഥർ പറയുന്നത്.

അനധികൃത മോഡിഫിക്കേഷൻ നടത്തിയ ആറ് പേർക്കെതിരെ കേസ്; ഓപ്പറേഷൻ റേസുമായി കൊച്ചി RTO

മോഷണമോ കുറ്റകൃത്യമോ ഉണ്ടായാൽ വാഹനങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്നതിനാൽ നമ്പർ പ്ലേറ്റുകളിൽ കൃത്രിമം കാണിക്കുന്നത് നിയമവിരുദ്ധമാണ്. ഈ നമ്പർ പ്ലേറ്റുകൾ ഒരു പ്രത്യേക വാഹനവുമായി ബന്ധിപ്പിച്ചിരിക്കുന്നു.

അനധികൃത മോഡിഫിക്കേഷൻ നടത്തിയ ആറ് പേർക്കെതിരെ കേസ്; ഓപ്പറേഷൻ റേസുമായി കൊച്ചി RTO

ഇത് മാത്രമല്ല, നമ്പർ പ്ലേറ്റ് വാഹനത്തിന്റെ ഷാസി നമ്പറുമായും എഞ്ചിൻ നമ്പറുമായും ബന്ധിപ്പിച്ചിരിക്കുന്നു. ഒരു നമ്പർ പ്ലേറ്റിൽ ഉണ്ടായിരിക്കേണ്ട ഫോണ്ട് സ്റ്റൈൽ, ഫോണ്ടിൻ്റെ വലുപ്പം, നിറം, മറ്റ് ഘടകങ്ങൾ എന്നിവയെക്കുറിച്ച് ആർടിഒ നൽകുന്ന വ്യക്തമായ നിർദ്ദേശങ്ങളുണ്ട്.

അനധികൃത മോഡിഫിക്കേഷൻ നടത്തിയ ആറ് പേർക്കെതിരെ കേസ്; ഓപ്പറേഷൻ റേസുമായി കൊച്ചി RTO

എച്ച്എസ്ആർപി നമ്പർ പ്ലേറ്റിന് ക്രോമിയം അധിഷ്ഠിത സ്റ്റാമ്പ്, തനതായ ലേസർ കോഡ്, നീക്കം ചെയ്യാനാവാത്ത സ്നാപ്പ്-ഓൺ ലോക്ക് എന്നിവയുണ്ട്, അതിനാൽ ആരെങ്കിലും മോഷ്ടിക്കാൻ ശ്രമിച്ചാൽ നമ്പർ പ്ലേറ്റ് വീണ്ടും ഉപയോഗിക്കാനോ മാറ്റി സ്ഥാപിക്കാനോ കഴിയില്ല. കൂടാതെ, എല്ലാവർക്കും HSRP നമ്പർ പ്ലേറ്റ് ഇൻസ്റ്റാൾ ചെയ്യാൻ അധികാരമില്ല.

അനധികൃത മോഡിഫിക്കേഷൻ നടത്തിയ ആറ് പേർക്കെതിരെ കേസ്; ഓപ്പറേഷൻ റേസുമായി കൊച്ചി RTO

ശരിയായ ടൂളുകൾ ഉപയോഗിച്ച് എച്ച്എസ്ആർപി നമ്പർ പ്ലേറ്റ് ഇൻസ്റ്റാൾ ചെയ്യാൻ അനുമതിയുള്ള ഒരു ഡീലറെയോ ഗാരേജിനെയോ നിങ്ങൾ തിരയേണ്ടതുണ്ട്. സാധാരണയായി, പുതിയ വാഹനങ്ങൾ എച്ച്എസ്ആർപി നമ്പർ പ്ലേറ്റോടെയാണ് വരുന്നത്, അവ ഡീലർഷിപ്പുകളിലാണ് ഇൻസ്റ്റാൾ ചെയ്യപ്പെടുന്നത്.

Most Read Articles

Malayalam
English summary
Rto take case against illegal modification in kochi
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X