തെറ്റിധാരണകളിൽ കുടുങ്ങിയ ചില ഇന്ത്യൻ ബൈക്കുകൾ

നമ്മുടെ വാഹന വ്യവസായം ഒരുപാട് ദൂരം സഞ്ചരിച്ചാണ് ഇപ്പോഴത്തെ ഒരു നില വരെ എത്തി നിൽക്കുന്നത്. ഇന്ന് വളരെ വികസിച്ചതാണ് ഇന്ത്യൻ വാഹന വിപണി. എന്നാൽ മുൻകാലങ്ങളിൽ, ഇത് ഇങ്ങനെ ആയിരുന്നില്ല.

തെറ്റിധാരണകളിൽ കുടുങ്ങിയ ചില ഇന്ത്യൻ ബൈക്കുകൾ

സമൂഹ മാധ്യമങ്ങളുടേയും മറ്റ് പ്ലാറ്റ്‌ഫോമുകളുടെയും, മെസേജിംഗ് അപ്ലിക്കേഷനുകളുടെയും അഭാവം കാരണം ആശയവിനിമയം ഇന്നത്തെപ്പോലെ കാര്യക്ഷമമായിരുന്നില്ല.

തെറ്റിധാരണകളിൽ കുടുങ്ങിയ ചില ഇന്ത്യൻ ബൈക്കുകൾ

അതിനാൽ വാഹനങ്ങളുടെ ഗുണങ്ങളേക്കാൾ വേഗം അപവാദങ്ങളാണ് പ്രചരിക്കാറുണ്ടായിരുന്നത്. ഇന്ത്യൻ വിപണിയിലെ ചില ഐതിഹാസിക മോട്ടോർസൈക്കിളുകൾക്ക് പോലും തെറ്റായ വിവരങ്ങൾ പ്രചരിച്ച കാരണം ഇത്തരം അപവാദങ്ങൾക്ക് ഇരയാകേണ്ടി വന്നിട്ടുണ്ട്.

തെറ്റിധാരണകളിൽ കുടുങ്ങിയ ചില ഇന്ത്യൻ ബൈക്കുകൾ

ഇതിഹാസമായ യമഹ RD350 ഇന്ത്യയിൽ വിലക്കപ്പെട്ടതായി എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? നിങ്ങൾ 90 കളിലോ അതിനുമുമ്പോ ജനിച്ചയാളാണെങ്കിൽ, ഇത് കേട്ടിരിക്കാം! അത്തരം കുറച്ച് വസ്തുതകളും അവയുടെ പിന്നിലെ യഥാർത്ഥ കഥകളുമാണ് ഞങ്ങൾ ഇവിടെ പങ്കു വയ്ക്കുന്നത്.

തെറ്റിധാരണകളിൽ കുടുങ്ങിയ ചില ഇന്ത്യൻ ബൈക്കുകൾ

യമഹ RD350

1983 -ൽ യമഹ ഐതിഹാസിക RD350 ഇന്ത്യയിൽ അവതരിപ്പിച്ചു, ഇത് അക്കാലത്ത് വിപണിയിലെ ഏക പെർഫോമെൻസ് ബൈക്കായി മാറി. ബുള്ളറ്റ് 350, യെസ്ഡി 250, രാജ്ദൂത്ത് 175 എന്നിവയുമായി മത്സരിക്കുന്ന RD350 വിപണിയിൽ മിന്നിത്തിളങ്ങി.

തെറ്റിധാരണകളിൽ കുടുങ്ങിയ ചില ഇന്ത്യൻ ബൈക്കുകൾ

ജാപ്പനീസ്-സ്പെക്ക് ബൈക്കുകൾ ഉത്പാദിപ്പിക്കുന്ന 40 bhp -യുമായി താരതമ്യപ്പെടുത്തുമ്പോൾ യമഹ RD350 -യുടെ ഇന്ത്യൻ പതിപ്പുകൾ ഡി-ട്യൂൺ ചെയ്തിട്ടുണ്ടെങ്കിലും അവ ഇന്ത്യൻ ജനതയ്ക്ക് വളരെ ശക്തമായിരുന്നു.

തെറ്റിധാരണകളിൽ കുടുങ്ങിയ ചില ഇന്ത്യൻ ബൈക്കുകൾ

RD350 രണ്ട് പതിപ്പുകളിൽ ലഭ്യമായിരുന്നു. ഹൈ ടോർക്ക് (HT) പതിപ്പ് പരമാവധി 31 bhp കരുത്തും ലോ ടോർക്ക് (LT) പരമാവധി 27 bhp -യും ഉത്പാദിപ്പിക്കുന്നു.

തെറ്റിധാരണകളിൽ കുടുങ്ങിയ ചില ഇന്ത്യൻ ബൈക്കുകൾ

RD350 മോഡലുകൾ അതിന്റെ കാലത്തെ ഏറ്റവും വേഗതയേറിയ മോട്ടോർസൈക്കിളുകളായിരുന്നു, ആറാമത്തെ ഗിയറിൽ മണിക്കൂറിൽ 160 കിലോമീറ്റർ വേഗത കൈവരിക്കാൻ മോട്ടോർസൈക്കിളിന് കഴിഞ്ഞിരുന്നു. മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ 7-8 സെക്കൻഡിനുള്ളിൽ ഇവയ്ക്ക് കഴിഞ്ഞിരുന്നു.

തെറ്റിധാരണകളിൽ കുടുങ്ങിയ ചില ഇന്ത്യൻ ബൈക്കുകൾ

RD -യുടെ ഉയർന്ന പ്രകടനം കാരണം റേസിംഗ് ഡെത്ത് എന്നാണ് ഇതിനെ വിശേഷിപ്പിച്ചിരുന്നത്, ബൈക്കിന്റെ ഇന്ത്യൻ പതിപ്പുകളിൽ യമഹ ഡിസ്ക് ബ്രേക്കുകൾ നൽകാത്തതിനാൽ, വാഹനമോടിക്കുന്നവർക്ക് ഇത് എളുപ്പത്തിൽ നിയന്ത്രണത്തിലാക്കാൻ കഴിഞ്ഞിരുന്നില്ല.

തെറ്റിധാരണകളിൽ കുടുങ്ങിയ ചില ഇന്ത്യൻ ബൈക്കുകൾ

അമിത വേഗത കാരണം RD350 ഇന്ത്യയിൽ നിരോധിച്ചുവെന്ന് വിശ്വസിക്കുന്ന പലരും ഉണ്ട്, എന്നാൽ കുറഞ്ഞ ഇന്ധനക്ഷമതയും തീർച്ചയായും ഉയർന്ന പ്രകടനശേഷിയുള്ള എഞ്ചിനും അതിന്റെ വിലയും കാരണം ബൈക്ക് ഇന്ത്യയിൽ അത്ര പ്രചാരത്തിലെത്തിയില്ല എന്നതാണ് സത്യം. ബൈക്കിന്റെ മോശം വിൽപ്പയാണ് ഇന്ത്യൻ വിപണിയിൽ അതിനെ നശിപ്പിച്ചത്, അല്ലാതെ പ്രകടനമല്ല.

തെറ്റിധാരണകളിൽ കുടുങ്ങിയ ചില ഇന്ത്യൻ ബൈക്കുകൾ

ടിവിഎസ് സുസുക്കി ഷോഗൺ

ഇന്ത്യയിലെ ടിവി‌എസ്-സുസുക്കി സംയുക്ത സംരംഭം ധാരാളം ആവേശകരമായ ബൈക്കുകൾ രാജ്യത്തിനു നൽകി. RX-100 പോലുള്ള ബൈക്കുകളെ നേരിടാൻ ഈ കൂട്ടുകെട്ട് ആദ്യം അവതരിപ്പിച്ച മോഡലാണ് AX 100, തുടർന്ന് സുപ്ര എന്ന മോഡലും വിപണിയിൽ എത്തിച്ചു.

തെറ്റിധാരണകളിൽ കുടുങ്ങിയ ചില ഇന്ത്യൻ ബൈക്കുകൾ

പിന്നീടാണ് ടിവി‌എസ്-സുസുക്കി ഷോഗൺ പുറത്തിറക്കി, ഇത് അക്ഷരാർത്ഥത്തിൽ "ബോസ്" എന്ന് വിവർത്തനം ചെയ്യുന്നു. 14 bhp വികസിപ്പിച്ചെടുക്കുന്ന 108.2 സിസി, ടു-സ്ട്രോക്ക് എഞ്ചിൻ ഉപയോഗിച്ചായിരുന്നു ബൈക്ക് എത്തിയത്.

ബൈക്കിന്റെ 8,500 rpm -ലെ എക്‌സ്‌ഹോസ്റ്റ് നോട്ട് എല്ലാവരേയും രോമാഞ്ചം കൊള്ളിച്ചു. 105 കിലോഗ്രാം ഭാരമുള്ള ഷോഗണിന്, മണിക്കൂറിൽ 120 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കുമായിരുന്നു. ശരിയായ പെർഫോമെൻസ് ബൈക്കായിരുന്നുവെങ്കിലും കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു.

തെറ്റിധാരണകളിൽ കുടുങ്ങിയ ചില ഇന്ത്യൻ ബൈക്കുകൾ

ഷോഗൺ നിയന്ത്രിക്കാൻ വളരെ പ്രയാസമാണെന്ന് പലരും വിശ്വസിച്ചു, അതിനാലാണ് വാഹനം വിപണിയിൽ നിന്ന് നിർത്തലാക്കിയതെന്നും. എന്നാൽ യഥാർഥമായി, മോഡലിന്റെ മോശം വിൽപ്പനയും RX 100 ന്റെ ജനപ്രീതിയുമാണ് ബൈക്കിനെ വിപണിയിൽ നിന്ന് പിൻമാറാൻ പ്രേരിപ്പിച്ചത്.

തെറ്റിധാരണകളിൽ കുടുങ്ങിയ ചില ഇന്ത്യൻ ബൈക്കുകൾ

ബജാജ് പൾസർ ഒന്നാം തലമുറ

മാസ് സെഗ്മെന്റ് മോട്ടോർസൈക്കിളുകൾക്ക് ആവശ്യക്കാർ കൂടുതലുള്ളതും ഹീറോ ഹോണ്ടയുടെ വിജയകരമായ കൂട്ടുകെട്ട് നിരവധി ഹോട്ട് ബൈക്കുകൾ വിൽക്കുന്നതുമായ സമയത്താണ് ബജാജ് പൾസർ വികസിപ്പിച്ചെടുത്തത്.

1999 ൽ CBZ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച ശേഷം 150, 180 എന്നീ രണ്ട് രൂപങ്ങളിലാണ് ബജാജ് പൾസർ ലോഞ്ച് ചെയ്തത്. 18 ലിറ്റർ ഭീമൻ ഇന്ധന ടാങ്ക് ഉപയോഗിച്ച് ഇരു പൾസർ മോഡലുകളും സ്വന്തമായി ഒരു ഐഡന്റിറ്റി സൃഷ്ടിച്ചു.

തെറ്റിധാരണകളിൽ കുടുങ്ങിയ ചില ഇന്ത്യൻ ബൈക്കുകൾ

പ്രത്യേകിച്ചും അവരുടെ മസ്കുലാർ രൂപവും ഉരുണ്ട ഹെഡ്‌ലാമ്പ് ഡിസൈനും ഉപഭോക്താക്കളെ ആകർഷിച്ചു. ആദ്യ തലമുറ പൾസർ 18 മാസമായി വിപണിയിലുണ്ടായിരുന്നു, ഗുണനിലവാര നിയന്ത്രണം പരിശോധിക്കാൻ ബജാജിന് ഡീലർമാരെ കുറയ്‌ക്കേണ്ടിവന്നു.

വെറും 18 മാസത്തിനുള്ളിൽ ബജാജ് ബൈക്കിന്റെ പുതുക്കിയ DTS-i പതിപ്പ് ഇന്ധന ടാങ്കിന്റെ ശേഷി കുറച്ചുകൊണ്ട് പുറത്തിറക്കി. വലിയ ഇന്ധന ടാങ്ക് വാഹനത്തിന് ഒത്തിരി വലിപ്പം കൂട്ടുന്നു എന്നതിനാലാണ് ബജാജ് മാറ്റിയത് എന്നാണ് പലരും അക്കാലത്ത് കരുതിയിരുന്നത്. എന്നാൽ ഇത് ഒരു ആസൂത്രിത പരിഷ്കരണം മാത്രമായിരുന്നു.

തെറ്റിധാരണകളിൽ കുടുങ്ങിയ ചില ഇന്ത്യൻ ബൈക്കുകൾ

ഹീറോ ഹോണ്ട കരിസ്മ

ഹീറോ ഹോണ്ടയിൽ നിന്നുള്ള ഏറ്റവും ശക്തമായ മോട്ടോർസൈക്കിളായിരുന്നു കരിസ്മ. അക്കാലത്ത് വളരെ ആരാധകരുണ്ടായിരുന്ന ബൈക്കായിരുന്നു ഇത്.

തെറ്റിധാരണകളിൽ കുടുങ്ങിയ ചില ഇന്ത്യൻ ബൈക്കുകൾ

ഉയർന്ന ശേഷിയുള്ള എഞ്ചിൻ, സെമി ഫെയറിംഗ്, ഡിജിറ്റൽ ഫ്യുവൽ മീറ്റർ, ഓഡോമീറ്റർ, ട്രിപ്പ് മീറ്റർ എന്നിവ മോഡലിനെ വിപണിയിൽ മറ്റു ബൈക്കുകളിൽ നിന്ന് വ്യത്യസ്ഥമാക്കി മാറ്റി. അക്കാലത്തെ ഏറ്റവും മികച്ച പ്രകടന ബൈക്കുകളിലൊന്നാണ് കരിസ്മയെ പലരും കണക്കാക്കുന്നത്.

Image Courtesy: Anony/Wiki Commons

തെറ്റിധാരണകളിൽ കുടുങ്ങിയ ചില ഇന്ത്യൻ ബൈക്കുകൾ

പെർഫോമൻസ് ബൈക്കായി ഇത് വിറ്റിരുന്ന മോഡൽ നിയന്ത്രിക്കാൻ വളരെ പ്രയാസമാണെന്ന് പലരും വിശ്വസിച്ചിരുന്നു. ഹീറോയും ഹോണ്ടയും വേർപിരിഞ്ഞ് സ്വന്തമായി പ്രവർത്തിക്കാൻ തുടങ്ങിയതിന് ശേഷം കരിസ്മ വീണ്ടും പുറത്തിറങ്ങിയിരുന്നു.

എന്നാൽ അത് അത്ര വിജയമായിരുന്നില്ല. ഇപ്പോഴും പലയിടങ്ങളിലും ഒന്നാം തലമുറ കരിസ്മ "കൊലയാളി" ബൈക്ക് ആണെന്ന മിഥ്യാധാരണകൾ നിലനിൽക്കുന്നു.

Source: Cartoq

Most Read Articles

Malayalam
English summary
Rumours about some famous Indian bikes. Read in Malayalam.
Story first published: Monday, April 6, 2020, 15:51 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X