അമിത വേഗത്തില്‍ പൊലീസിന് മുന്നില്‍ പെട്ടപ്പോള്‍, അനുഭവം പങ്ക് വച്ച് സച്ചിന്‍

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ വാഹനപ്രേമം പ്രസിദ്ധമാണ്. ലോകത്തിലെ മികച്ച കാറുകളുടെ ഒരു നിര തന്നെ അദ്ദേഹത്തിന്റെ പക്കലുണ്ട്. തന്റെ ശേഖരത്തിലെ ഫാന്‍സി കാറുകളില്‍ മുംബൈയിലെ നിരത്തുകളിലൂടെ സച്ചിന്‍ യാത്ര ചെയ്യുന്നത് സ്ഥിരം കാഴ്ചയാണ്. സച്ചിന്റെ ശേഖരത്തിലെ ഒന്നാന്തരം കാറായ ബിഎംഡബ്ല്യു i8 ഈയിടെ മോഡിഫൈ ചെയ്തിരുന്നു. സച്ചിന് വേണ്ടി ഡിസി ഡിസൈനാണ് ഈ മോഡിഫിക്കേഷന്‍ ഏറ്റെടുത്തിരുന്നത്. വാഹനമോടിക്കുന്നതില്‍ തത്പരനായ സച്ചിന്‍ ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലെ സ്ഥിരം അതിഥിയാണ്.

അമിത വേഗത്തില്‍ പൊലീസിന് മുന്നില്‍ പെട്ടപ്പോള്‍, അനുഭവം പങ്ക് വച്ച് സച്ചിന്‍

എന്നാല്‍ ഒരിക്കല്‍ വാഹനമോടിച്ച് പോവുമ്പോള്‍ സച്ചിനുണ്ടായ തിക്താനുഭവം അദ്ദേഹം തന്നെ പങ്ക് വയ്ക്കുന്ന വീഡിയോയാണ് താഴെ നല്‍കിയിരിക്കുന്നത്. 1992 -ല്‍ യുകെയിലൊരു ക്രിക്കറ്റ് പരമ്പര പോയപ്പോഴാണ് സംഭവം നടക്കുന്നത്.

അമിത വേഗത്തില്‍ പൊലീസിന് മുന്നില്‍ പെട്ടപ്പോള്‍, അനുഭവം പങ്ക് വച്ച് സച്ചിന്‍

മത്സരം കഴിഞ്ഞ് താമസസ്ഥലത്തേക്ക് വാഹനമോടിച്ച് പോവുകയായിരുന്നു സച്ചിന്‍. ഒറ്റ ലൈനുള്ള എക്‌സ്പ്രസ് ഹൈവേയില്‍ താരതമ്യേന തിരക്ക് കുറവായത് കൊണ്ട് തന്നെ ഡ്രൈവിംഗില്‍ മുഴുകിയിരിക്കുകയായിരുന്നു സച്ചിന്‍.

Most Read:സച്ചിന്റെ കാറിലും ഡിസിയുടെ കൈയ്യൊപ്പ്

അമിത വേഗത്തില്‍ പൊലീസിന് മുന്നില്‍ പെട്ടപ്പോള്‍, അനുഭവം പങ്ക് വച്ച് സച്ചിന്‍

കുറച്ച് നേരം കഴിഞ്ഞ് ഒരു പൊലീസ് വാഹനം സച്ചിന് മുന്നിലൂടെ കടന്ന് പോയി. വാഹനത്തിലിരിക്കുന്ന പൊലീസുകാരന്‍ സച്ചിന് എന്തോ നിര്‍ദ്ദേധം നല്‍കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എന്താണെന്ന് വ്യക്തമല്ലാത്തതിനാല്‍ സച്ചിന്‍ ഡ്രൈവ് തുടര്‍ന്നു.

അമിത വേഗത്തില്‍ പൊലീസിന് മുന്നില്‍ പെട്ടപ്പോള്‍, അനുഭവം പങ്ക് വച്ച് സച്ചിന്‍

എന്നാല്‍ ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം പൊലീസുകാരന്‍ കൈ കൊണ്ട് ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു ഹെഡ്‌ലൈറ്റ് ഓണ്‍ ചെയ്യാനായിരിക്കും ഇവര്‍ ഉദ്ദേശിക്കുന്നതെന്ന് വിചാരിച്ച് സച്ചിന്‍ തന്റെ വാഹനത്തിലെ ഹെഡ്‌ലൈറ്റ് ഓണാക്കി.

അമിത വേഗത്തില്‍ പൊലീസിന് മുന്നില്‍ പെട്ടപ്പോള്‍, അനുഭവം പങ്ക് വച്ച് സച്ചിന്‍

ശേഷം വീണ്ടും പൊലീസ് വാഹനത്തിന് പുറകിലായി സച്ചിന്‍ തന്റെ ഡ്രൈവ് തുടര്‍ന്നു. എന്നാല്‍ വീണ്ടും വീണ്ടും പൊലീസ് ഇത് തുടര്‍ന്നപ്പോള്‍ സച്ചിന്‍ ആശയക്കുഴപ്പത്തിലായി. യുകെയില്‍ പുതുതായി എത്തുന്നൊരു യുവാവിന് അവിടുത്തെ ട്രാഫിക്ക് നിയമങ്ങള്‍ അറിയാതിരിക്കുന്നത് സ്വാഭാവികം.

അമിത വേഗത്തില്‍ പൊലീസിന് മുന്നില്‍ പെട്ടപ്പോള്‍, അനുഭവം പങ്ക് വച്ച് സച്ചിന്‍

ഒടുവില്‍ വാഹനം നിര്‍ത്താന്‍ പൊലീസ് സച്ചിനോട് ആവശ്യപ്പെടുകയും അത് പ്രകാരം റോഡിന്റെ വശത്തേക്കായി സച്ചിന്‍ തന്റെ വാഹനം നിര്‍ത്തുകയും ചെയ്തു.

Most Read:ക്രെറ്റയുടെ വിജയം ആവര്‍ത്തിക്കാന്‍ ഹ്യുണ്ടായി വെന്യു, വീഡിയോ

അമിത വേഗത്തില്‍ പൊലീസിന് മുന്നില്‍ പെട്ടപ്പോള്‍, അനുഭവം പങ്ക് വച്ച് സച്ചിന്‍

ശേഷം പൊലീസുകാരന്‍ വന്ന് എന്ത് കൊണ്ട് വേഗം കുറച്ചില്ല എന്ന് ചോദിച്ചപ്പോഴാണ് സത്യത്തില്‍ അവര്‍ എന്താണ് ഉദ്ദേശിച്ചതെന്ന് സച്ചിന് മനസിലായത്. കൈയ്യിലെ അഞ്ച് വിരലുകളും നിവര്‍ത്തിപ്പിടിച്ച് സച്ചിന് നേരെ പൊലീസുകാരന്‍ കാണിച്ചത് റോഡിലെ വേഗപരിധി 50 കിലോമീറ്ററാണെന്നാണ്.

തന്റെ ഭാഗത്ത് നിന്നുണ്ടായ പിഴവിന് ഉടന്‍ തന്നെ മാപ്പ് ചോദിച്ചുവെന്ന് സച്ചിന്‍ തന്നെ വീഡിയോയില്‍ പറയുന്നു. ശേഷം താക്കീതോടെ പൊലീസ് സച്ചിനെ പോകാനനുവദിക്കുകയായിരുന്നു. നമ്മുടെ നാട്ടിലേതിനെക്കാളും കര്‍ശനമാണ് പല വിദേശ രാജ്യങ്ങളിലെയും റോഡ് നിയമ വ്യവസ്ഥ. ചെറിയൊരു തെറ്റിന് പോലും വന്‍ പിഴയൊടുക്കേണ്ടി വരികയോ ജയില്‍ നടപടികള്‍ നേരിടേണ്ടിയോ വന്നേക്കാം.

Most Read Articles

Malayalam
English summary
sachin caught by police while speeding the car: read in malayalam
Story first published: Friday, March 29, 2019, 19:06 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X