വീണ്ടും ഡ്യുക്കാട്ടി സ്വന്തമാക്കി സദ്ഗുരു

By Rajeev Nambiar

ബൈക്കര്‍ സ്വാമി. സദ്ഗുരു എന്നറിയപ്പെടുന്ന ജഗ്ഗി വാസുദേവ് ഇന്ത്യന്‍ വാഹന ലോകത്തെ സെലിബ്രിറ്റിയാണ്. പ്രായം അറുപത്തിരണ്ടായെങ്കിലും സൂപ്പര്‍ ബൈക്കുകളോടുള്ള പ്രേമം ഇദ്ദേഹം കൈവെടിഞ്ഞിട്ടില്ല. ബൈക്കില്‍ കയറിയാല്‍ സദ്ഗുരു ഇരുപതുകാരന്‍ പയ്യനായി മാറും. മുമ്പ് ഡ്യുക്കാട്ടി സ്‌ക്രാമ്പ്‌ളറില്‍ യോഗാഗുരു ബാബാ രാംദേവുമായി കറങ്ങാനിറങ്ങിയ സദ്ഗുരുവിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ പ്രചാരം നേടിയിരുന്നു.

വീണ്ടും ഡ്യുക്കാട്ടി സ്വന്തമാക്കി സദ്ഗരു

ഇപ്പോള്‍ വീണ്ടുമൊരു ഡ്യുക്കാട്ടി ബൈക്ക് സ്വന്തമാക്കിയിരിക്കുകയാണ് സദ്ഗുരു. ഇനി സദ്ഗുരുവിന്റെ യാത്രകളില്‍ 21.42 ലക്ഷം രൂപ വിലയുള്ള മള്‍ട്ടിസ്ട്രാഡ 1260 പൈക്ക്‌സ് പീക്ക് എഡിഷന്‍ കൂട്ടാളിയാവും. സദ്ഗുരു പുതിയ ബൈക്ക് വാങ്ങിയ വിവരം ഡ്യുക്കാട്ടി ഇന്ത്യയാണ് പുറത്തുവിട്ടത്.

വീണ്ടും ഡ്യുക്കാട്ടി സ്വന്തമാക്കി സദ്ഗരു

മള്‍ട്ടിസ്ട്രാഡ പൈക്ക്‌സ് പീക്ക് എഡിഷനൊപ്പം നില്‍ക്കുന്ന ചിത്രവും ഇവര്‍ പങ്കുവെച്ചു. ആധുനിക സംവിധാനങ്ങളും സൗകര്യങ്ങളും തിങ്ങിനിറഞ്ഞ ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 1260 പൈക്ക്‌സ് പീക്ക് എഡിഷന്‍ ഏതൊരു ബൈക്ക് പ്രേമിയുടെയും സ്വപ്‌ന മോഡലാണ്.

Most Read: കേരളാ പൊലീസില്‍ ചേരാന്‍ മിത്സുബിഷി പജേറോ സ്‌പോര്‍ട് — ബുള്ളറ്റ് പ്രൂഫടക്കം വിശേഷങ്ങള്‍ ഒരുപാട്

വീണ്ടും ഡ്യുക്കാട്ടി സ്വന്തമാക്കി സദ്ഗരു

കഴിഞ്ഞവര്‍ഷമാണ് ബൈക്കിനെ ഡ്യുക്കാട്ടി ഇന്ത്യയില്‍ കൊണ്ടുവന്നത്. സ്റ്റാന്‍ഡേര്‍ഡ് മള്‍ട്ടിസ്ട്രാഡ 1260 -യെ അപേക്ഷിച്ച് പൈക്ക് പീക്ക് എഡിഷന് 5.43 ലക്ഷം രൂപ കൂടുതലുണ്ട്. മള്‍ട്ടിസ്ട്രാഡ 1260 -യിലുള്ള 1,262 സിസി L - ട്വിന്‍ എഞ്ചിന്‍ തന്നെയാണ് പൈക്ക്‌സ് പീക്കിലും.

വീണ്ടും ഡ്യുക്കാട്ടി സ്വന്തമാക്കി സദ്ഗരു

എഞ്ചിന്‍ 158 bhp കരുത്തും 129.5 Nm torque ഉം പരമാവധി സൃഷ്ടിക്കും. ലിക്വിഡ് കൂളിംഗ് സംവിധാനം എഞ്ചിന്‍ താപം നിയന്ത്രിക്കാനായുണ്ട്. കുറഞ്ഞ എഞ്ചിന്‍ ആര്‍പിഎമ്മിലും മികവുറ്റ ടോര്‍ഖ് ലഭ്യമാക്കുന്ന ഡെസ്മൊഡ്രോമിക് വേരിയബിള്‍ ടൈമിങ്ങ് സാങ്കേതികതവിദ്യ ബൈക്കിന്റെ സവിശേഷതയാണ്.

വീണ്ടും ഡ്യുക്കാട്ടി സ്വന്തമാക്കി സദ്ഗരു

ഓലിന്‍സ് സസ്പെന്‍ഷന്‍, ടെര്‍മിനോനി എക്സ്ഹോസ്റ്റ്, കോര്‍ണറിംഗ് ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ബൈ - ഡയറക്ഷനല്‍ ക്വിക്ക് ഷിഫ്റ്റര്‍ എന്നിവയെല്ലാം ബൈക്കിന്റെ വിശേഷങ്ങളില്‍പ്പെടും. വിന്‍ഡ്സ്‌ക്രീനും മുന്‍ മഡ്ഗാര്‍ഡും എയര്‍ ഇന്‍ടേക്ക് കവറുകളും കാര്‍ബണ്‍ ഫൈബര്‍ നിര്‍മ്മിതിയാണ്.

വീണ്ടും ഡ്യുക്കാട്ടി സ്വന്തമാക്കി സദ്ഗരു

റേസ് ബൈക്കുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട രൂപഭാവം മള്‍ട്ടിസ്ട്രാഡ 1260 പൈക്ക്സ് പീക്കിനെ വിശിഷ്ടമാക്കുന്നു. അലൂമിനിയം വീലുകള്‍ ബൈക്കിന്റെ ഭാരത്തെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്. ആകെമുഴുവന്‍ 22 കിലോയുണ്ട് പൈക്ക്‌സ് പീക്ക് എഡിഷന്‍ മള്‍ട്ടിസ്ട്രാഡ 1260.

വീണ്ടും ഡ്യുക്കാട്ടി സ്വന്തമാക്കി സദ്ഗരു

ബാക്ക് ലിറ്റ് ഹാന്‍ഡില്‍ബാര്‍ കണ്‍ട്രോളുകള്‍, ഓട്ടോമാറ്റിക് ടേണ്‍ സിഗ്നല്‍ ക്യാന്‍സലേഷന്‍, ഡ്യുക്കാട്ടി വീലി കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഹാന്‍ഡ്‌സ് ഫ്രീ കണക്ടിവിറ്റി എന്നിവയും ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 1260 പൈക്ക്സ് പീക്കിന്റെ പ്രത്യേകതകളാണ്.

വീണ്ടും ഡ്യുക്കാട്ടി സ്വന്തമാക്കി സദ്ഗരു

സ്‌പോര്‍ട്, ടൂറിങ്ങ്, അര്‍ബന്‍, എന്‍ഡ്യൂറോ എന്നിങ്ങനെ നാലു റൈഡിംഗ് മോഡുകളും മോഡലില്‍ തിരഞ്ഞെടുക്കാന്‍ കഴിയും. ഇതിനു പുറമെ സ്ഥിരത നിലനിര്‍ത്താന്‍ വെഹിക്കിള്‍ ഹോള്‍ഡ് കണ്‍ട്രോള്‍ ഫീച്ചറുമുണ്ട് ബൈക്കില്‍.

Most Read:കാര്‍ വാങ്ങാം രാജകീയമായി, നവ്യാനുഭവം പകര്‍ന്ന് മാരുതി സുസുക്കി അറീന

വീണ്ടും ഡ്യുക്കാട്ടി സ്വന്തമാക്കി സദ്ഗരു

വിപണിയില്‍ ബിഎംഡബ്ല്യു S1000 XR പ്രോയ്ക്കുള്ള ഡ്യുക്കാട്ടിയുടെ ഉത്തരമാണ് മള്‍ട്ടിസ്ട്രാഡ 1260 പൈക്ക്‌സ് പീക്ക്. ഇന്ത്യന്‍ നിരത്തില്‍ നിരവധി തവണ സദ്ഗുരു ബൈക്കില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഡെസേര്‍ട്ട് സ്ലെഡ് സ്‌ക്രാമ്പ്‌ളറാണ് സദ്ഗുരുവിന്റെ പക്കലുള്ള മറ്റൊരു ഡ്യുക്കാട്ടി ബൈക്ക്.

വീണ്ടും ഡ്യുക്കാട്ടി സ്വന്തമാക്കി സദ്ഗരു

9.32 ലക്ഷം രൂപയാണ് ഈ ബൈക്കിന് വില. ഡെസേര്‍ട്ട് സ്ലെഡിലുള്ള 803 സിസി എഞ്ചിന് 75 bhp കരുത്തും 68 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും.

Most Read Articles

Malayalam
English summary
Sadhguru Bought A Second Ducati. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X