പുത്തൻ Punch മുതൽ Marazzo വരെ; മികച്ച സുരക്ഷ വാഗ്ദാനം ചെയ്യുന്ന ഇന്ത്യൻ നിർമ്മിത കാറുകൾ

സുരക്ഷിതമായ വാഹനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ തുടങ്ങിയ #സേഫർകാർസ്ഫോർ ഇന്ത്യ ക്യാമ്പയിന് കീഴിൽ, ഗ്ലോബൽ NCAP കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യയിൽ നിർമ്മിച്ച 40-ലധികം വാഹനങ്ങൾ പരീക്ഷിച്ചു.

പുത്തൻ Punch മുതൽ Marazzo വരെ; മികച്ച സുരക്ഷ വാഗ്ദാനം ചെയ്യുന്ന ഇന്ത്യൻ നിർമ്മിത കാറുകൾ

ഈ മോഡലുകൾക്ക് മോശം സീറോ സ്റ്റാർ മുതൽ ആകർഷകമായ ഫൈവ് സ്റ്റാർ റേറ്റിംഗ് വരെ ലഭിച്ചിട്ടുണ്ട്. ഈ ലേഖനത്തിൽ, ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റ് റേറ്റിംഗുകൾ പ്രകാരം ഇന്ത്യയിൽ വിൽക്കുന്ന ഏറ്റവും മികച്ച അഞ്ച് ഇന്ത്യയിൽ നിർമ്മിത കാറുകളെക്കുറിച്ചാണ് ഞങ്ങൾ സംസാരിക്കുന്നത്.

പുത്തൻ Punch മുതൽ Marazzo വരെ; മികച്ച സുരക്ഷ വാഗ്ദാനം ചെയ്യുന്ന ഇന്ത്യൻ നിർമ്മിത കാറുകൾ

1. ടാറ്റ പഞ്ച് - ഫൈവ് സ്റ്റാർ

അഡൾട്ട് പ്രൊട്ടക്ഷൻ - 16.45 പോയിന്റുകൾ

ചൈൽഡ് പ്രൊട്ടക്ഷൻ - 40.89 പോയിന്റുകൾ

ആഭ്യന്തര വാഹന നിർമ്മാതാക്കളുടെ ഏറ്റവും പുതിയ മോഡലായ ടാറ്റ പഞ്ച് മൈക്രോ എസ്‌യുവി ആൾട്രോസ്, നെക്‌സോൺ എന്നിവയുമായി ചേർന്ന് NCAP ക്രാഷ് ടെസ്റ്റിൽ പ്രായപൂർത്തിയായവരുടെ സംരക്ഷണത്തിനായി ഫൈവ് സ്റ്റാർ റേറ്റിംഗ് കരസ്ഥമാക്കി.

പുത്തൻ Punch മുതൽ Marazzo വരെ; മികച്ച സുരക്ഷ വാഗ്ദാനം ചെയ്യുന്ന ഇന്ത്യൻ നിർമ്മിത കാറുകൾ

അതൊടൊപ്പം ചെറു കാർ ചൈൽഡ് ഒക്കുപ്പന്റ് സംരക്ഷണത്തിനായി ഫോർ സ്റ്റാറുകളും നേടി. മുതിർന്നവരുടെ സംരക്ഷണത്തിനും കുട്ടികളുടെ സംരക്ഷണത്തിനും ഇത് പരമാവധി സ്കോർ ചെയ്യുന്നു. മഹീന്ദ്ര XUV300 -നെ മറികടന്ന് ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ കാറായി ടാറ്റ പഞ്ച് മാറിയിരിക്കുകയാണ്.

പുത്തൻ Punch മുതൽ Marazzo വരെ; മികച്ച സുരക്ഷ വാഗ്ദാനം ചെയ്യുന്ന ഇന്ത്യൻ നിർമ്മിത കാറുകൾ

അഡൾട്ട് പ്രൊട്ടക്ഷനിൽ പരമാവധി 17 പോയിന്റുകളിൽ ചെറു കാറിന് 16.45 മാർക്ക് ലഭിച്ചു, ഗ്ലോബൽ NCAP പരീക്ഷിച്ച എല്ലാ ഇന്ത്യൻ നിർമ്മിത വാഹനങ്ങളിലും ഏറ്റവും ഉയർന്നതാണിത്. മണിക്കൂറിൽ 64 കിലോമീറ്റർ വേഗതയിൽ പരീക്ഷിച്ച പുതിയ പഞ്ച് ഡ്രൈവറുടെയും യാത്രക്കാരുടെയും തല, കഴുത്ത്, നെഞ്ച്, കാൽമുട്ടുകൾ എന്നിവയ്ക്ക് നല്ല സംരക്ഷണം നൽകുന്നു.

പുത്തൻ Punch മുതൽ Marazzo വരെ; മികച്ച സുരക്ഷ വാഗ്ദാനം ചെയ്യുന്ന ഇന്ത്യൻ നിർമ്മിത കാറുകൾ

കുട്ടികളുടെ സംരക്ഷണത്തിൽ പഞ്ച് പരമാവധി 49 പോയിന്റിൽ നിന്ന് 40.89 പോയിന്റുകൾ നേടി. 41.11 പോയിന്റ് നേടിയ പുതിയ മഹീന്ദ്ര ഥാറിനേക്കാൾ ഇത് അല്പ്പം പിന്നിലാണ്.

പുത്തൻ Punch മുതൽ Marazzo വരെ; മികച്ച സുരക്ഷ വാഗ്ദാനം ചെയ്യുന്ന ഇന്ത്യൻ നിർമ്മിത കാറുകൾ

2. മഹീന്ദ്ര XUV300 - ഫൈവ് സ്റ്റാർ

അഡൾട്ട് പ്രൊട്ടക്ഷൻ - 16.42 പോയിന്റുകൾ

ചൈൽഡ് പ്രൊട്ടക്ഷൻ - 37.44 പോയിന്റുകൾ

പുതിയ മഹീന്ദ്ര XUV300 മുതിർന്നവരുടെ സംരക്ഷണത്തിൽ 17 പോയിന്റിൽ 16.42 പോയിന്റും കുട്ടി പാസഞ്ചർ സംരക്ഷണത്തിന് 49 പോയിന്റുകളിൽ 37.44 പോയിന്റും നേടി.

പുത്തൻ Punch മുതൽ Marazzo വരെ; മികച്ച സുരക്ഷ വാഗ്ദാനം ചെയ്യുന്ന ഇന്ത്യൻ നിർമ്മിത കാറുകൾ

മഹീന്ദ്ര XUV300 അഡൾട്ട് യാത്രക്കാർക്ക് മികച്ച തരത്തിലുള്ള തല, കഴുത്ത്, കാൽമുട്ട് സംരക്ഷണം നൽകുന്നതായി പരിശോധനാ ഫലങ്ങൾ കാണിക്കുന്നു. മുൻ യാത്രക്കാരന്റെ ചെസ്റ്റ് സംരക്ഷണം 'ഗുഡ്' എന്ന് വിലയിരുത്തുമ്പോൾ, ഡ്രൈവർ സംരക്ഷണം മാന്യമായ നിലയിൽ ഉണ്ട്.

പുത്തൻ Punch മുതൽ Marazzo വരെ; മികച്ച സുരക്ഷ വാഗ്ദാനം ചെയ്യുന്ന ഇന്ത്യൻ നിർമ്മിത കാറുകൾ

എസ്‌യുവിയുടെ ഘടനയും ഫുട്‌വെൽ ഏരിയയും സുസ്ഥിരമായിരുന്നു. എസ്‌യുവി ഫോർവേഡ് ഫേസിംഗ് മൂന്ന് വയസ്സുള്ള കുട്ടിക്കും റിവേർസ് ഫേസിംഗ് 1.5 വയസ് പ്രായമുള്ള കുട്ടിക്കും മികച്ച സംരക്ഷണം വാഗ്ദാനം ചെയ്യുന്നു.

പുത്തൻ Punch മുതൽ Marazzo വരെ; മികച്ച സുരക്ഷ വാഗ്ദാനം ചെയ്യുന്ന ഇന്ത്യൻ നിർമ്മിത കാറുകൾ

3. ടാറ്റ ആൾട്രോസ് - ഫൈവ് സ്റ്റാർ

അഡൾട്ട് പ്രൊട്ടക്ഷൻ - 16.12 പോയിന്റുകൾ

ചൈൽഡ് പ്രൊട്ടക്ഷൻ - 29 പോയിന്റുകൾ

ഗ്ലോബൽ ന്യൂ കാർ അസസ്മെന്റ് പ്രോഗ്രാം (ഗ്ലോബൽ NCAP) ക്രാഷ് ടെസ്റ്റുകളിൽ ഫൈവ്-സ്റ്റാർ റേറ്റിംഗ് കരസ്ഥമാക്കിയതിനാൽ, ഏറ്റവും സുരക്ഷിതമായ ഇന്ത്യൻ നിർമ്മിത ഹാച്ച്ബാക്കാണ് പുതിയ ടാറ്റ ആൾട്രോസ്. മുതിർന്നവരുടെ സംരക്ഷണത്തിൽ 17 -ൽ 16.13 പോയിന്റുകൾ ആൾട്രോസ് നേടിയിട്ടുണ്ട്. കുട്ടികളാവുന്ന യാത്രക്കാർക്കായി, ആൾട്രോസ് 49 -ൽ 29 പോയിന്റുമായി ത്രീ സ്റ്റാർ റേറ്റിംഗും നേടി.

പുത്തൻ Punch മുതൽ Marazzo വരെ; മികച്ച സുരക്ഷ വാഗ്ദാനം ചെയ്യുന്ന ഇന്ത്യൻ നിർമ്മിത കാറുകൾ

ഹാച്ച്ബാക്ക് ഡ്രൈവറുടെയും പാസഞ്ചറിന്റെയും തലയ്ക്കും കഴുത്തിനും കാൽമുട്ടിനും മികച്ച സംരക്ഷണവും കൂട്ടിയിടിയിൽ നെഞ്ചിന് മതിയായ സംരക്ഷണവും നൽകുന്നു. ടാറ്റ ആൾട്രോസിന്റെ ബോഡിഷെൽ സ്ഥിരതയുള്ളതായി റേറ്റുചെയ്യപ്പെടുന്നു, കൂടാതെ കൂടുതൽ ലോഡിംഗുകളെ നേരിടാൻ ഇതിന് കഴിയും. ഫുട്വെൽ ഏരിയ സ്ഥിരതയുള്ളതായി റേറ്റുചെയ്തു.

പുത്തൻ Punch മുതൽ Marazzo വരെ; മികച്ച സുരക്ഷ വാഗ്ദാനം ചെയ്യുന്ന ഇന്ത്യൻ നിർമ്മിത കാറുകൾ

4. ടാറ്റ നെക്സോൺ - ഫൈവ് സ്റ്റാർ

അഡൾട്ട് പ്രൊട്ടക്ഷൻ - 16.06 പോയിന്റുകൾ

ചൈൽഡ് പ്രൊട്ടക്ഷൻ - 25 പോയിന്റുകൾ

ഗ്ലോബൽ NCAP -ൽ ഫൈവ് സ്റ്റാർ ക്രാഷ് ടെസ്റ്റ് റേറ്റിംഗ് നേടിയ ആദ്യത്തെ ഇന്ത്യൻ നിർമ്മിത കാർ ടാറ്റ നെക്‌സോൺ ആണ്. മുതിർന്നവരുടെ സംരക്ഷണത്തിൽ കോംപാക്ട് എസ്‌യുവി 17 പോയിന്റിൽ 16 പോയിന്റും 49 -ൽ 25 പോയിന്റുകൾ നേടിക്കൊണ്ട് കുട്ടികളുടെ സംരക്ഷണത്തിന് മൂന്ന് സ്റ്റാർ റേറ്റിംഗും നേടിയിട്ടുണ്ട്.

പുത്തൻ Punch മുതൽ Marazzo വരെ; മികച്ച സുരക്ഷ വാഗ്ദാനം ചെയ്യുന്ന ഇന്ത്യൻ നിർമ്മിത കാറുകൾ

നെക്‌സോണിന്റെ ബോഡി ഷെൽ സ്റ്റേബിളായി റേറ്റുചെയ്യപ്പെടുന്നു, അതോടൊപ്പം ഇത് കൂടുതൽ ലോഡിംഗുകളെ നേരിടാൻ കഴിയുന്നതാണ്. ഡ്രൈവർക്കും മുൻ പാസഞ്ചറിന്റെ നെഞ്ചിനും ആവശ്യമായ സംരക്ഷണം വാഹനം നൽകുന്നു.

പുത്തൻ Punch മുതൽ Marazzo വരെ; മികച്ച സുരക്ഷ വാഗ്ദാനം ചെയ്യുന്ന ഇന്ത്യൻ നിർമ്മിത കാറുകൾ

5. മഹീന്ദ്ര മരാസോ - ഫോർ സ്റ്റാർ

അഡൾട്ട് പ്രൊട്ടക്ഷൻ - 12.85 പോയിന്റുകൾ

ചൈൽഡ് പ്രൊട്ടക്ഷൻ - 22.22 പോയിന്റുകൾ

ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ ഏഴ് സീറ്റർ പ്രീമിയം എംപിവി ഫോർ സ്റ്റാർ റേറ്റിംഗ് നേടി. മുതിർന്നവരുടെ സംരക്ഷണത്തിൽ വാഹനം ഫോർ സ്റ്റാറും കുട്ടികൾക്കുള്ള സംരക്ഷണത്തിനായി ടൂ സ്റ്റാർ റേറ്റിംഗും നേടി.

പുത്തൻ Punch മുതൽ Marazzo വരെ; മികച്ച സുരക്ഷ വാഗ്ദാനം ചെയ്യുന്ന ഇന്ത്യൻ നിർമ്മിത കാറുകൾ

#SaferCarsForIndia ക്യാമ്പയിന് കീഴിൽ പരീക്ഷിച്ച മറാസോ മുതിർന്നവരുടെ സുരക്ഷാ റേറ്റിംഗിൽ 17 -ൽ 12.85 പോയിന്റ് നേടി. കുട്ടികളുടെ സുരക്ഷിതത്വത്തിൽ, 49 -ൽ 22.22 പോയിന്റുകളാണ് എംപിവി കരസ്ഥമാക്കിയത്.

പുത്തൻ Punch മുതൽ Marazzo വരെ; മികച്ച സുരക്ഷ വാഗ്ദാനം ചെയ്യുന്ന ഇന്ത്യൻ നിർമ്മിത കാറുകൾ

മുതിർന്നവരുടെ തലയ്ക്കും കഴുത്തിനും മഹീന്ദ്ര മറാസോ നല്ല സംരക്ഷണം നൽകുന്നു. എംപിവി ഡ്രൈവറുടെ ചെസ്റ്റിന് മാന്യമായ സംരക്ഷണവും യാത്രക്കാരുടെ ചെസ്റ്റിന് മതിയായ സംരക്ഷണവും നൽകുന്നു. എന്നിരുന്നാലും, പെഡലുകൾ അവയുടെ സ്ഥാനചലനം കാരണം കാലുകളുടെ താഴ്ഭാഗത്തിന് കുറച്ച് അപകടസാധ്യത കാണിക്കുന്നു.

Most Read Articles

Malayalam
English summary
Safest indian made cars from tata punch to mahindra marazzo
Story first published: Saturday, October 16, 2021, 13:34 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X