സ്മാർട്ട് കീയും പഴഞ്ചനായി; ഡിജിറ്റൽ കാർ കീ ഫീച്ചറിനായി പ്രമുഖ കാർ ബ്രാൻഡുകളുമായി കൈകോർത്ത് സാംസങ്

മൊബൈൽ ഫോൺ ഉപയോഗിച്ച് കാർ അൺലോക്ക് ചെയ്യാൻ അനുവദിക്കുന്ന ഡിജിറ്റൽ കാർ കീ സവിശേഷത അവതരിപ്പിക്കുന്നതിനായി പ്രമുഖ കാർ ബ്രാൻഡുകളുമായി കൈകോർത്ത് സാംസങ്.

സ്മാർട്ട് കീയും പഴഞ്ചനായി; ഡിജിറ്റൽ കാർ കീ ഫീച്ചറിനായി പ്രമുഖ കാർ ബ്രാൻഡുകളുമായി കൈകോർത്ത് സാംസങ്

ഔഡി, ബിഎംഡബ്ല്യു, ഫോർഡ്, ജെനസിസ് എന്നിവയുമായി പങ്കാളിത്തിലെത്തിയതായി സാംസങ് ഡിജിറ്റലായി ഹോസ്റ്റുചെയ്ത ഗാലക്‌സി അൺപാക്ക്ഡ് ഇവന്റിൽ അറിയിച്ചു. 2021 ഓഗസ്റ്റിൽ തന്നെ ഈ സവിശേഷത ലഭ്യമായേക്കാം.

സ്മാർട്ട് കീയും പഴഞ്ചനായി; ഡിജിറ്റൽ കാർ കീ ഫീച്ചറിനായി പ്രമുഖ കാർ ബ്രാൻഡുകളുമായി കൈകോർത്ത് സാംസങ്

പ്ലാറ്റ്ഫോം, ബ്രാൻഡ് എന്നിവ പരിഗണിക്കാതെ തന്നെ മൊബൈൽ ഉപകരണങ്ങളിലുടനീളം ഡിജിറ്റൽ കീ പങ്കിടാനും കഴിയും. ഒരു സുഹൃത്തിനോ കുടുംബാംഗത്തിനോ ഫോണിലൂടെ ഒരാൾക്ക് കാർ കീകൾ ഡിജിറ്റലായി പങ്കിടാൻ കഴിയും.

MOST READ: മെർസിഡീസ് F 100; മൂന്ന് പതിറ്റാണ്ടുകൾക്ക് മുന്നേ ഇന്നത്തെ സാങ്കേതികവിദ്യകൾ അവതരിപ്പിച്ച കാർ

സ്മാർട്ട് കീയും പഴഞ്ചനായി; ഡിജിറ്റൽ കാർ കീ ഫീച്ചറിനായി പ്രമുഖ കാർ ബ്രാൻഡുകളുമായി കൈകോർത്ത് സാംസങ്

ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന നിയർ-ഫീൽഡ് കമ്മ്യൂണിക്കേഷൻ (NFC) സാങ്കേതികവിദ്യ, കാർ അൺലോക്കുചെയ്യുന്നതിന് ഡോർ ഹാൻഡിലിന് സമീപം ഫോൺ ടാപ്പുചെയ്യാൻ ഉടമകളെ പ്രാപ്‌തമാക്കുന്നു.

സ്മാർട്ട് കീയും പഴഞ്ചനായി; ഡിജിറ്റൽ കാർ കീ ഫീച്ചറിനായി പ്രമുഖ കാർ ബ്രാൻഡുകളുമായി കൈകോർത്ത് സാംസങ്

കാറുകളും ഫോണുകളും പരസ്പരം ആശയവിനിമയം നടത്താൻ അനുവദിക്കുന്ന ഡിജിറ്റൽ കാർ കീകൾക്കായി ഇലക്ട്രോണിക്സ് കമ്പനി അൾട്രാ-വൈഡ്ബാൻഡ് സാങ്കേതികവിദ്യയും (UWT) സ്വീകരിക്കുന്നു. ഡ്രൈവർ ഡോറിനടുത്ത് എത്തിയ ഉടൻ കാർ സ്വയം അൺലോക്ക് ചെയ്യും.

MOST READ: മാറ്റങ്ങൾ അനിവാര്യമാണ്; കൂടുതൽ മിടുക്കനാവാൻ ഹിമാലയൻ, 2021 മോഡലിലെ പരിഷ്ക്കരണങ്ങൾ ഇങ്ങനെ

സ്മാർട്ട് കീയും പഴഞ്ചനായി; ഡിജിറ്റൽ കാർ കീ ഫീച്ചറിനായി പ്രമുഖ കാർ ബ്രാൻഡുകളുമായി കൈകോർത്ത് സാംസങ്

ഉടമകൾക്ക് തങ്ങളുടെ കാർ സ്റ്റാർട്ട് ചെയ്യാനും സ്റ്റോപ്പ് ചെയ്യാനും ക്ലൈമറ്റ് കൺട്രോൾ സംവിധാനം ക്രമീകരിക്കാനും സാംസങ് തങ്ങളുടെ സ്മാർട്ട് തിംഗ്സ് പ്രവർത്തനം വിപുലീകരിച്ചു.

സ്മാർട്ട് കീയും പഴഞ്ചനായി; ഡിജിറ്റൽ കാർ കീ ഫീച്ചറിനായി പ്രമുഖ കാർ ബ്രാൻഡുകളുമായി കൈകോർത്ത് സാംസങ്

കാറിന്റെ ഡിസ്പ്ലേ ഉപയോഗിച്ച്, ഡ്രൈവർമാർക്ക് താപനില ക്രമീകരണം, വാക്വം ക്ലീനിംഗ്, വാഷിംഗ് മെഷീൻ പ്രവർത്തനം എന്നിവ പോലുള്ള സ്മാർട്ട് ഹോം പ്രവർത്തനങ്ങൾ നിയന്ത്രിക്കാനും കഴിയും.

MOST READ: എംപിവി ശ്രേണിയില്‍ വിപണി വിഹിതം മെച്ചപ്പെടുത്തി മാരുതി; താങ്ങായി എര്‍ട്ടിഗ, XL6 മോഡലുകള്‍

സ്മാർട്ട് കീയും പഴഞ്ചനായി; ഡിജിറ്റൽ കാർ കീ ഫീച്ചറിനായി പ്രമുഖ കാർ ബ്രാൻഡുകളുമായി കൈകോർത്ത് സാംസങ്

ആൻഡ്രോയിഡ് ഓട്ടോ അനുഭവം മെച്ചപ്പെടുത്തുന്നതിനായി സാംസങും ഗൂഗിളും ഒരുമിച്ച് പ്രവർത്തിച്ചതിനാൽ, ഇൻ-കാർ ഇന്റർഫേസ് കൂടുതൽ മെച്ചപ്പെട്ടു, ഇത് ധാരാളം മികച്ചതും വിദൂരവുമായ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നു.

Most Read Articles

Malayalam
English summary
Samsung Partners With Major Car Brands For Digital Key Feature. Read in Malayalam.
Story first published: Friday, January 15, 2021, 16:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X