കൗതുക കാഴ്ചയായി കൊച്ചി തീരത്തേക്ക് പറന്നിറങ്ങി സീപ്ലെയിന്‍

കരയിലും വെള്ളത്തിലും ഇറങ്ങാവുന്ന ഇന്ത്യയിലെ ആദ്യത്തെ സീപ്ലെയിന്‍ കൊച്ചി കായലില്‍ പറന്നിറങ്ങി. ഞായറാഴ്ച ഉച്ചക്ക് 12.45നാണ് വെണ്ടുരുത്തി ചാനലില്‍ വിമാനം ഇറങ്ങിയത്.

കൗതുക കാഴ്ചയായി കൊച്ചി തീരത്തേക്ക് പറന്നിറങ്ങി സീപ്ലെയിന്‍

മാലിയില്‍ നിന്നു ഗുജറാത്തിലേക്കുള്ള യാത്രാ മധ്യേയാണ് ഇന്ധനം നിറയ്ക്കാന്‍ വിമാനം കൊച്ചിയില്‍ ഇറങ്ങിയത്. നാവികസേനയുടെ അനുമതിയോടെ വെണ്ടുരുത്തി പാലത്തിന് സമീപം സീപ്ലെയിന്‍ ഇറങ്ങാന്‍ ക്രമീകരണം ഒരുക്കിയിരുന്നു.

കൗതുക കാഴ്ചയായി കൊച്ചി തീരത്തേക്ക് പറന്നിറങ്ങി സീപ്ലെയിന്‍

തുടര്‍ന്ന് നേവല്‍ ബേസിലെ ജെട്ടിയില്‍ നിന്ന് ഇന്ധനം നിറച്ച വിമാനം ഗുജറാത്തിലേക്ക് പോയി. മാലിയില്‍ നിന്നുള്ള വരവില്‍ ഇന്ത്യയില്‍ ആദ്യമായി ലാന്‍ഡ് ചെയ്തത് കൊച്ചിയിലാണ്. നാവിക സേനാ ഉദ്യോഗസ്ഥരും സിയാല്‍, സ്പൈസ് ജെറ്റ് പ്രതിനിധികളും ജില്ലാ ഭരണകൂടവും ചേര്‍ന്ന് സ്വീകരിച്ചു.

MOST READ: ഉത്സവനാളുകളില്‍ വില്‍പ്പനയില്‍ പുതിയ റെക്കോര്‍ഡ് തീര്‍ത്ത് മെര്‍സിഡീസ് ബെന്‍സ്

കൗതുക കാഴ്ചയായി കൊച്ചി തീരത്തേക്ക് പറന്നിറങ്ങി സീപ്ലെയിന്‍

ഒരു മണിക്കൂര്‍ നീണ്ട ഇന്ധനം നിറയ്ക്കലിനും സാങ്കേതിക പരിശോധനകള്‍ക്കും ശേഷമാണ് വിമാനം യാത്രയാരംഭിച്ചത്. ഗോവയില്‍ തങ്ങിയ ശേഷമേ വിമാനം ഹൈദരാബാദില്‍ എത്തുകയുള്ളൂ.

കൗതുക കാഴ്ചയായി കൊച്ചി തീരത്തേക്ക് പറന്നിറങ്ങി സീപ്ലെയിന്‍

വിമാനം കായലിലേക്ക് പറന്നിറങ്ങുന്നത് കാണാന്‍ വെണ്ടുരുത്തി പാലത്തില്‍ മാധ്യമ പ്രവര്‍ത്തകരും പ്രദേശവാസികളും തടിച്ചുകൂടി. കൊച്ചിക്കാര്‍ക്ക് വേറിട്ട കാഴ്ചയായിരുന്നു സീ പ്ലെയ്ന്‍ ലാന്‍ഡിങ്ങും പറക്കലും.

MOST READ: ടാറ്റ തരംഗം; നാല് ദശലക്ഷം യൂണിറ്റ് പ്രൊഡക്ഷൻ പിന്നിട്ട് നിർമ്മാതാക്കൾ

വിമാനത്തിന് ദക്ഷിണ നാവിക സേനാ മേധാവി വൈസ് അഡ്മിറല്‍ എ.കെ ചാവ്‌ളയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. കൊച്ചിയില്‍ നിന്നു ഗുജറാത്തിലേക്കുള്ള യാത്രാമധ്യേ ഗോവയിലെ മാന്‍ഡോവി നദിയില്‍ ഇറങ്ങുന്ന സീപ്ലെയിന്‍ പുലര്‍ച്ചെ അവിടെ നിന്ന് പുറപ്പെട്ട് സബര്‍മതിയിലെത്തും.

കൗതുക കാഴ്ചയായി കൊച്ചി തീരത്തേക്ക് പറന്നിറങ്ങി സീപ്ലെയിന്‍

ഒക്ടോബര്‍ 31-നാണ് ഇന്ത്യയിലെ ആദ്യ സീപ്ലെയിന്‍ സര്‍വീസ് ഗുജറാത്തില്‍ ആരംഭിക്കുന്നത്. സബര്‍മതി മുതല്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഏകതാപ്രതിമ വരെയാണ് സര്‍വീസ്. വ്യോമയാന മന്ത്രാലയത്തിന്റെയും എയര്‍പോര്‍ട്ട് അതോറിറ്റിയുടേയും മേല്‍നോട്ടത്തില്‍ സ്പൈസ് ജെറ്റ് കമ്പനിക്കാണ് സീപ്ലെയിന്‍ സര്‍വീസിന്റെ ചുമതല.

MOST READ: 2020 സെപ്റ്റംബറില്‍ 1.18 ലക്ഷം യൂണിറ്റ് വില്‍പ്പനയുമായി ഹോണ്ട CB ഷൈന്‍

കൗതുക കാഴ്ചയായി കൊച്ചി തീരത്തേക്ക് പറന്നിറങ്ങി സീപ്ലെയിന്‍

മണിക്കൂറില്‍ 290 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനും നാല് മണിക്കൂറോളം തുടര്‍ച്ചയായി പറക്കാനും സീപ്ലെയിനിന് കഴിയും. നിലവില്‍ രണ്ടു മണിക്കൂര്‍ തുടര്‍ച്ചയായി പറന്നശേഷം ഒരു ഇടവേള എടുക്കാറുണ്ട്. മാലിയില്‍നിന്ന് കൊച്ചിയിലേക്കു ഏകദേശം 750 കിലോമീറ്ററുണ്ടായിരുന്നു, അതിനാലാണ് നേരിട്ട് ഗുജറാത്തിലേക്ക് പോകാന്‍ കഴിയാത്തത്.

കൗതുക കാഴ്ചയായി കൊച്ചി തീരത്തേക്ക് പറന്നിറങ്ങി സീപ്ലെയിന്‍

അഹമ്മദാബാദിനും കെവാഡിയയ്ക്കും ഇടയില്‍ എട്ട് സ്ട്രിപ്പുകളും അഹമ്മദാബാദില്‍ നിന്ന് നാല് വിമാനങ്ങളും ഉണ്ടാകും. ഒരാള്‍ക്ക് ടിക്കറ്റ് നിരക്ക് 4,800 രൂപ ആയിരിക്കും. വൈകുന്നേരം 6 മണിവരെ മാത്രമായിരിക്കും സീപ്ലെയിന്‍ സര്‍വീസ് നടത്തുക. സീപ്ലെയിനില്‍ ഒരു യാത്രയില്‍ പതിനാല് യാത്രക്കാര്‍ സഞ്ചരിക്കാം. 220 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള യാത്ര 45 മിനിറ്റിനുള്ളില്‍ ലക്ഷ്യത്തിലെത്തും.

MOST READ: ഇലക്ട്രിക് വിപണി നോട്ടമിട്ട് നിര്‍മ്മാതാക്കള്‍; വരാനിരിക്കുന്ന ഇലക്ട്രിക് കാറുകള്‍ ഇതൊക്കെ

കൗതുക കാഴ്ചയായി കൊച്ചി തീരത്തേക്ക് പറന്നിറങ്ങി സീപ്ലെയിന്‍

പ്രമുഖ വ്യോമയാന കമ്പനിയായ സ്‌പൈസ് ജെറ്റിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ സീപ്ലെയിന്‍. ട്വിന്‍ ഒട്ടര്‍ 300 എന്ന പേരില്‍ അറിയപ്പെടുന്ന ഈ സീപ്ലെയിന്‍ രജിസറ്റര്‍ ചെയ്തിരിക്കുന്നത് സ്‌പൈസ് ജെറ്റ് ടെക്‌നിക്കിന്റെ പേരിലാണ്.

Most Read Articles

Malayalam
English summary
Seaplane lands successfully in Venduruthy Channel. Read in Malayalam.
Story first published: Monday, October 26, 2020, 16:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X