ഇന്ത്യൻ ആർമിയുടെ സഹചാരികൾ, നിങ്ങൾക്കും വാങ്ങാം ഈ സെക്കൻഡ് ഹാൻഡ് എസ്‌യുവികൾ

ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തികളിൽ ഒന്നാണ് ഇന്ത്യയുടേത്. സൈനിക സേനയിൽ തന്നെ വിവിധ വിഭാഗങ്ങളുണ്ട്. അവരിൽ പലരും അവർക്കായി വികസിപ്പിച്ച പ്രത്യേക വാഹനങ്ങളാണ് ഉപയോഗിക്കുന്നതും.

ഇന്ത്യൻ ആർമി സഹചാരികൾ, നിങ്ങൾക്കും വാങ്ങാം ഈ സെക്കൻഡ് ഹാൻഡ് എസ്‌യുവികൾ

ഇന്ത്യൻ സായുധ സേന തങ്ങളുടെ ഉപയോഗത്തിനായി ഏറ്റവും കഠിനമായ ചില വാഹനങ്ങളാണ് കമ്മീഷൻ ചെയ്യാറുള്ളത്. അതിനാൽ ഈ വാഹനങ്ങൾക്ക് ഉറച്ച ബിൽറ്റ് ക്വാളിറ്റിയും ശക്തമായ എഞ്ചിനുകളും പരിഹരിക്കാൻ ലളിതവും ശക്തമായ 4x4 ശേഷിയും ഉണ്ടായിരിക്കുകയും വേണം.

ഇന്ത്യൻ ആർമി സഹചാരികൾ, നിങ്ങൾക്കും വാങ്ങാം ഈ സെക്കൻഡ് ഹാൻഡ് എസ്‌യുവികൾ

അതിനാൽ തന്നെ ഈ വാഹനങ്ങൾ സൈന്യം ഡീകമ്മീഷൻ ചെയ്തുകഴിഞ്ഞാൽ വാങ്ങാൻ പലരും താത്പര്യം അറിയിക്കുന്നുമുണ്ട്. അതുകൊണ്ടാണല്ലോ ജിപ്‌സി പോലുള്ള മോഡലുകൾക്ക് ഇത്രയും ഡിമാന്റ് വരാനുള്ള ഒരു കാരണം. എന്നിരുന്നാലും എല്ലാവർക്കും ആർമി യൂസ്‌ഡ് വാഹനം സ്വന്തമാക്കാനായേക്കില്ല.

ഇന്ത്യൻ ആർമി സഹചാരികൾ, നിങ്ങൾക്കും വാങ്ങാം ഈ സെക്കൻഡ് ഹാൻഡ് എസ്‌യുവികൾ

സാധാരണയായി സൈന്യത്തിൽ നിന്നും അവ മൊത്തമായി ലേലം ചെയ്യുകയാണ് പതിവ്. അതിനാൽ മുടക്കുമുതൽ കൂടുമെന്നു മാത്രമല്ല, സാധാരണക്കാരുടെ ഉപയോഗത്തിനായി രജിസ്റ്റർ ചെയ്യുന്നതും ബുദ്ധിമുട്ടാവുന്ന കാര്യമാണ്. എങ്കിലും ഈ വാഹനങ്ങളിൽ ഭൂരിഭാഗവും സിവിലിയൻ ഉപയോഗത്തിനായി നിർമിച്ചവയാണ്. ആയതിനാൽ ഇന്ത്യയിൽ വിൽക്കാനാവും.

ഇന്ത്യൻ ആർമി സഹചാരികൾ, നിങ്ങൾക്കും വാങ്ങാം ഈ സെക്കൻഡ് ഹാൻഡ് എസ്‌യുവികൾ

നിലവിൽ ഇന്ത്യൻ ഡിഫൻസ് ഫോഴ്‌സ് കമ്മീഷൻ ചെയ്തിട്ടുള്ള മിക്ക എസ്‌യുവികളും ഇന്ത്യയിൽ വിൽപ്പനയ്‌ക്കില്ല എന്നതിനാൽ പുതിയത് വാങ്ങാനാവില്ല. എന്നാൽ നമ്മുടെ ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്ന തരത്തിലുള്ള സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ ഇന്ന് യൂസ്‌ഡ് കാർ വിപണിയിൽ നിന്നും കണ്ടെത്താനാവുമെന്നത് അത്ര പണിപെട്ട കാര്യമൊന്നുമല്ല.

ഇന്ത്യൻ ആർമി സഹചാരികൾ, നിങ്ങൾക്കും വാങ്ങാം ഈ സെക്കൻഡ് ഹാൻഡ് എസ്‌യുവികൾ

ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ ഇന്ത്യൻ സായുധ സേനകൾ ഉപയോഗിച്ചു വരുന്ന തരത്തിലുള്ള കിടിലൻ എസ്‌യുവി മോഡലുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഈ അഞ്ച് വാഹനങ്ങളെ നിങ്ങൾക്ക് പരിഗണിക്കാം.

ഇന്ത്യൻ ആർമി സഹചാരികൾ, നിങ്ങൾക്കും വാങ്ങാം ഈ സെക്കൻഡ് ഹാൻഡ് എസ്‌യുവികൾ

മാരുതി സുസുക്കി ജിപ്‌സി

ഇന്ത്യൻ സായുധ സേനകൾ ഉപയോഗിക്കുന്ന ഏറ്റവും ജനപ്രിയമായ 4x4 എസ്‌യുവികളിലൊന്നാണ് മാരുതി സുസുക്കി ജിപ്‌സി. കുറച്ച് വർഷങ്ങൾക്ക് മുമ്പ് കമ്പനി ഉപഭോക്താക്കൾക്കായി ജിപ്‌സിയുടെ വിൽപ്പന അവസാനിപ്പിച്ചപ്പോൾ 2019 വരെ ഇത് ഇന്ത്യൻ സൈന്യത്തിന് വേണ്ടി മാരുതി നിർമിച്ചിരുന്നു. പിന്നീട് സൈന്യത്തിനെ സേവിക്കാനായി ടാറ്റ സഫാരി സ്റ്റോം എത്തിയതോടെ അവിടുന്നും ജിപ്‌സി പടിയിറങ്ങുകയുണ്ടായി.

ഇന്ത്യൻ ആർമി സഹചാരികൾ, നിങ്ങൾക്കും വാങ്ങാം ഈ സെക്കൻഡ് ഹാൻഡ് എസ്‌യുവികൾ

എങ്കിലും യൂസ്‌ഡ് കാർ വിപണിയിൽ സുലഭമായി ജിപ്‍സി കണ്ടെത്താനാവും. മോഡൽ ഇയറും വാഹനത്തിന്റെ കണ്ടീഷനും അനുസരിച്ച് 1.80 ലക്ഷം രൂപയ്ക്കും 5 ലക്ഷം രൂപയ്ക്കും ഇടയിൽ എസ്‌യുവി വാങ്ങാനാവും. അതേസമയം മോഡിഫൈ ചെയ്‌ത ജിപ്‌സികൾക്ക് അൽപ്പം വില കൂടും.

ഇന്ത്യൻ ആർമി സഹചാരികൾ, നിങ്ങൾക്കും വാങ്ങാം ഈ സെക്കൻഡ് ഹാൻഡ് എസ്‌യുവികൾ

5 സ്പീഡ് ഗിയർബോക്സും 4x4 സിസ്റ്റവുമായി ജോടിയാക്കിയ 1.3 1.3 ലിറ്റർ പെട്രോൾ എഞ്ചിനിലാണ് ജിപ്‌സി വിപണിയിലെത്തിയിരുന്നത്. ഇതിന് പരമാവധി 80 bhp പവറിൽ പരമാവധി 103 Nm torque വരെ ഉത്പാദിപ്പിക്കാനും സാധിക്കും.

ഇന്ത്യൻ ആർമി സഹചാരികൾ, നിങ്ങൾക്കും വാങ്ങാം ഈ സെക്കൻഡ് ഹാൻഡ് എസ്‌യുവികൾ

ടാറ്റ സഫാരി സ്റ്റോം

ഇന്ത്യൻ സൈന്യത്തിലേക്ക് ജിപ്‌സിയുടെ പകരക്കാരനായി എത്തിയ വളരെ കഴിവുള്ള ഒരു എസ്‌യുവി മോഡലായിരുന്നു ടാറ്റ സഫാരി സ്റ്റോം.154 bhp കരുത്തിൽ 400 Nm torque നൽകുന്ന നാല് സിലിണ്ടർ 2.2 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിനായിരുന്നു തുടിപ്പേകിയിരുന്നത്.

ഇന്ത്യൻ ആർമി സഹചാരികൾ, നിങ്ങൾക്കും വാങ്ങാം ഈ സെക്കൻഡ് ഹാൻഡ് എസ്‌യുവികൾ

ടാറ്റ മോട്ടോർസ് 2018-ലാണ് ഇന്ത്യൻ വിപണിയിൽ നിന്നും ടാറ്റ സഫാരി സ്റ്റോമിന്റെ വിൽപ്പന അവസാനിപ്പിക്കുന്നത്. എങ്കിലും ഇത് ഇപ്പോഴും ഇന്ത്യൻ സൈന്യത്തിന് വേണ്ടി കമ്പനി നിർമിച്ചിരിക്കുന്നുണ്ട്. സഫാരി സ്റ്റോം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സെക്കൻഡ് ഹാൻഡ് വിപണിയിൽ ഏകദേശം 3 ലക്ഷത്തിനും 7 ലക്ഷം രൂപയ്ക്കും ഇടയിൽ വില മുടക്കിയാൽ ഈ കൊമ്പനെ സ്വന്തമാക്കാനാവും.

ഇന്ത്യൻ ആർമി സഹചാരികൾ, നിങ്ങൾക്കും വാങ്ങാം ഈ സെക്കൻഡ് ഹാൻഡ് എസ്‌യുവികൾ

മഹീന്ദ്ര ഥാർ

ഥാർ ഇന്ത്യൻ സൈന്യം ഉപയോഗിക്കുന്നില്ലെങ്കിലും മഹീന്ദ്ര പതിറ്റാണ്ടുകളായി പ്രതിരോധ സേനയ്ക്ക് എസ്‌യുവികളും സ്പെഷ്യാലിറ്റി വാഹനങ്ങളും വിതരണം ചെയ്യുന്നുണ്ട്. അതിൽ ഥാറിന്റെ മുൻഗാമികളായ CJ3B 4x4, RCL 4x4, MM540, MM550 എന്നിവ ഉൾപ്പെടുന്നുണ്ട്. ഈ വേരുകൾ നീങ്ങുന്നതാവട്ട നമ്മുടെ ഓഫ്-റോഡ് പ്രേമികൾക്കിടയിൽ മിന്നിത്തിളങ്ങുന്ന ഈ ഥാറിലേക്ക് തന്നെയാണ്.

ഇന്ത്യൻ ആർമി സഹചാരികൾ, നിങ്ങൾക്കും വാങ്ങാം ഈ സെക്കൻഡ് ഹാൻഡ് എസ്‌യുവികൾ

നിലവിലെ തലമുറ ഥാർ കൂടുതൽ ആധുനികവും സവിശേഷതകളും നിറഞ്ഞതാണെങ്കിലും ഇതിന്റെ മുൻഗാമി കൂടുതൽ പരുക്കൻ സ്വഭാവം നിറഞ്ഞ കിടിലൻ വാഹനമാണ്. എസ്‌യുവിയുടെ മോഡൽ ഇയറും കണ്ടീഷനും അനുസരിച്ച് സെക്കഡ് ഹാൻഡ് മോഡൽ 5 ലക്ഷം മുതൽ 11 ലക്ഷം രൂപ വിലയിൽ സ്വന്തമാക്കാനാവും.

ഇന്ത്യൻ ആർമി സഹചാരികൾ, നിങ്ങൾക്കും വാങ്ങാം ഈ സെക്കൻഡ് ഹാൻഡ് എസ്‌യുവികൾ

മഹീന്ദ്ര സ്കോർപിയോ 4X4

മുൻ തലമുറ മഹീന്ദ്ര സ്കോർപിയോ ഇന്ത്യയുടെ സായുധ സേനകളും ഉപയോഗിച്ചിട്ടുണ്ടെന്നുള്ള കാര്യം പലർക്കും ഇപ്പോഴും അറിയില്ല. പ്രത്യേകിച്ച് എസ്‌യുവിയുടെ 4x4 പതിപ്പുകൾ. അവ രാജ്യത്തെ സാധാരണക്കാർക്കും കമ്പനി വാഗ്ദാനം ചെയ്‌തിരുന്നു.

ഇന്ത്യൻ ആർമി സഹചാരികൾ, നിങ്ങൾക്കും വാങ്ങാം ഈ സെക്കൻഡ് ഹാൻഡ് എസ്‌യുവികൾ

പുതിയ തലമുറ സ്കോർപിയോ N-ന്റെ വരവോടെ മഹീന്ദ്ര മുൻ തലമുറ മോഡലിനെ സ്കോർപിയോ ക്ലാസിക് ആയി വിൽക്കുന്നത് തുടരുമെങ്കിലും ഇതിൽ 4x4 സംവിധാനമൊന്നുമില്ല. അതിനാൽ സ്കോർപിയോയുടെ 4X4 മോഡൽ തിരയുകയാണെങ്കിൽ യൂസ്‌ഡ് കാർ വിപണിയിൽ നിന്നും വാങ്ങാനാവും, ഇതിനായി 4 ലക്ഷം മുതൽ 6 ലക്ഷം രൂപ വരെ മുടക്കേണ്ടി വരുമെന്ന് മാത്രം.

ഇന്ത്യൻ ആർമി സഹചാരികൾ, നിങ്ങൾക്കും വാങ്ങാം ഈ സെക്കൻഡ് ഹാൻഡ് എസ്‌യുവികൾ

ടൊയോട്ട ഫോർച്യൂണർ

ടൊയോട്ട ഫോർച്യൂണർ 4x4 ന്റെ കഴിവുകൾക്ക് പേരുകേട്ട ഐതിഹാസിക വാഹനമാണ്. സേനകൾ ഉപയോഗിക്കുന്ന മോഡൽ ഫസ്റ്റ്-ജെൻ ഫോർച്യൂണർ ആണ്. കൂടാതെ ഇന്ത്യയിൽ ഇൻഡോ-ടിബറ്റൻ ബോർഡർ പൊലീസും (ITBP) ഈ എസ്‌യുവി ഉപയോഗിക്കുന്നുണ്ട്.

ഇന്ത്യൻ ആർമി സഹചാരികൾ, നിങ്ങൾക്കും വാങ്ങാം ഈ സെക്കൻഡ് ഹാൻഡ് എസ്‌യുവികൾ

അത് 2016-ൽ നിലവിലെ തലമുറ മോഡൽ ഉപയോഗിച്ച് ടൊയോട്ട മാറ്റിസ്ഥാപിക്കുകയാണുണ്ടായത്. 3.0 ലിറ്റർ, 4-സിലിണ്ടർ, ഡീസൽ എഞ്ചിനായിരുന്നു ഈ ഫോർച്യൂണറിൽ പ്രവർത്തിച്ചിരുന്നത്. ഇത് 169 bhp ഉത്പാദിപ്പിക്കുന്ന 4x4 സിസ്റ്റത്തോട് കൂടിയ മോഡലാണ്. പഴയ തലമുറ ടൊയോട്ട ഫോർച്യൂണർ യൂസ്ഡ് കാർ വിപണിയിൽ 10 ലക്ഷം മുതലുള്ള വിലയിൽ ലഭ്യമായേക്കും.

Most Read Articles

Malayalam
English summary
Second hand suv models that you can buy which are also used by the indian army
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X