കാര്‍ ശേഖരത്തിലേക്ക് Mercedes AMG G63 എത്തിച്ച് ശ്രേയസ് അയ്യര്‍

മെര്‍സിഡീസ്-ബെന്‍സ് AMG G63 എസ്‌യുവി സ്വന്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രേയസ് അയ്യര്‍. ഇന്ത്യയിലെ മാത്രമല്ല, ലോകത്തെ തന്നെ ഏറ്റവും വലിയ ആഡംബര കാര്‍ ബ്രാന്‍ഡുകളിലൊന്നാണ് മെര്‍സിഡീസ് ബെന്‍സ്. നിരവധി മോഡലുകള്‍ ഇപ്പോള്‍ ബ്രാന്‍ഡ് രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തിക്കുന്നുമുണ്ട്.

കാര്‍ ശേഖരത്തിലേക്ക് Mercedes AMG G63 എത്തിച്ച് ശ്രേയസ് അയ്യര്‍

മെര്‍സിഡീസ് ബെന്‍സിന്റെ ഏറ്റവും പ്രശസ്തമായ വാഹനങ്ങളിലൊന്നാണ് G-വാഗന്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ക്യാപ്റ്റനുമായ ശ്രേയസ് അയ്യര്‍ തന്റെ കാര്‍ ശേഖരത്തിലേക്ക് ചേര്‍ക്കുന്ന ഏറ്റവും പുതിയ മോഡലാണ് മെര്‍സിഡീസ് AMG G63.

കാര്‍ ശേഖരത്തിലേക്ക് Mercedes AMG G63 എത്തിച്ച് ശ്രേയസ് അയ്യര്‍

ഈ വര്‍ഷത്തെ ഐപിഎല്‍ ലേലത്തിന് ശേഷം ശ്രേയസ് അയ്യര്‍ 12.25 കോടി മുടക്കി കെകെആറില്‍ ചേര്‍ന്നിരുന്നു. ഐപിഎല്‍ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റനായി അയ്യരെ നിയമിച്ചു, അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ടീം ശരിക്കും മികച്ച പ്രകടനം നടത്തുകയും ചെയ്തിരുന്നു.

കാര്‍ ശേഖരത്തിലേക്ക് Mercedes AMG G63 എത്തിച്ച് ശ്രേയസ് അയ്യര്‍

ഇപ്പോള്‍ ഐപിഎല്‍ അവസാനിച്ചതിന് പിന്നാലെയാണ്, അയ്യര്‍ തന്റെ കാര്‍ ശേഖരത്തിലേക്ക് പുതിയ എസ്‌യുവികൂടി ചേര്‍ത്തിരിക്കുന്നത്. ഇൗ മോഡലിന് രാജ്യത്ത് 2.55 കോടി രൂപയാണ് എക്സ്ഷോറൂം വില.

കാര്‍ ശേഖരത്തിലേക്ക് Mercedes AMG G63 എത്തിച്ച് ശ്രേയസ് അയ്യര്‍

മെര്‍സിഡീസ് AMG G63, മെര്‍സിഡീസ് G-വാഗന്‍ (ജെലാന്‍ഡേവാഗന്‍) എസ്‌യുവിയുടെ ഗോ-ഫാസ്റ്റര്‍ പതിപ്പാണ്. AMG-യുടെ 4.0-ലിറ്റര്‍ ട്വിന്‍-ടര്‍ബോ V8 എഞ്ചിനാണ് G63-ന് കരുത്ത് പകരുന്നത്, അത് 6,000 rpm-ല്‍ 577 bhp കരുത്തും 2,500-3,500 rpm-ല്‍ 850 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുകയും ചെയ്യുന്നു.

കാര്‍ ശേഖരത്തിലേക്ക് Mercedes AMG G63 എത്തിച്ച് ശ്രേയസ് അയ്യര്‍

2.35 ടണ്ണിലധികം ഭാരമുള്ള മെര്‍സിഡീസ് G63, 4.5 സെക്കന്‍ഡിനുള്ളില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിനെ അനുവദിക്കുകയും ചെയ്യുന്നു.

കാര്‍ ശേഖരത്തിലേക്ക് Mercedes AMG G63 എത്തിച്ച് ശ്രേയസ് അയ്യര്‍

AMG G63 പെര്‍ഫോമന്‍സ് എസ്‌യുവിക്ക് മണിക്കൂറില്‍ 240 കിലോമീറ്റര്‍ വേഗതയുണ്ട്. ബ്രാന്‍ഡ് നിലവില്‍ ജി-ക്ലാസിന്റെ എല്ലാ-ഇലക്ട്രിക് പതിപ്പായ EQG എന്ന പേരില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു, ഇത് കഴിഞ്ഞ വര്‍ഷം കണ്‍സെപ്റ്റ് പരിവേഷത്തില്‍ ഇതിനെ വെളിപ്പെടുത്തുകയും ചെയ്തിരുന്നു.

കാര്‍ ശേഖരത്തിലേക്ക് Mercedes AMG G63 എത്തിച്ച് ശ്രേയസ് അയ്യര്‍

ജിമ്മി ഷെര്‍ഗില്‍, സാറ അലി ഖാന്‍, ഹാര്‍ദിക് പാണ്ഡ്യ, അഖില്‍ അക്കിനേനി, രണ്‍ബീര്‍ കപൂര്‍, അനന്ത് അംബാനി, പവന്‍ കല്യാണ്‍, ദുല്‍ഖര്‍ സല്‍മാന്‍, ആസിഫ് അലി എന്നിവരാണ് ജി-വാഗണ്‍ ഉപയോഗിക്കുന്ന ഇന്ത്യയിലെ പ്രശ്‌സത താരങ്ങള്‍. ഈ പുതിയ വാഹനം കൂടാതെ ഓഡി S5, ലംബോര്‍ഗിനി ഹുറാകാന്‍ എന്നീ രണ്ട് എക്‌സോട്ടിക് കാറുകളില്‍ ശ്രേയസ് സഞ്ചരിക്കുന്നത് നേരത്തെയും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

കാര്‍ ശേഖരത്തിലേക്ക് Mercedes AMG G63 എത്തിച്ച് ശ്രേയസ് അയ്യര്‍

ആദ്യം ലംബോര്‍ഗിനിയിലേക്ക് വന്നാല്‍, ശ്രേയസ് അയ്യര്‍ സഞ്ചരിച്ചിരുന്ന സൂപ്പര്‍കാര്‍ ചുവപ്പ് നിറത്തിലുള്ള ഒരു ലംബോര്‍ഗിനി ഹുറാകാന്‍ ഇവോ ആണെന്നുവേണം പറയാന്‍. ലംബോര്‍ഗിനി ഹുറാകാന്‍ ഇവോ 2019-ല്‍ സാന്റ് അഗത ബൊലോഗ്നീസ് ആസ്ഥാനമായുള്ള ഇറ്റാലിയന്‍ നിര്‍മ്മാതാക്കളായ V10 പവര്‍ഡ് സൂപ്പര്‍കാറിന്റെ മിഡ്-സൈക്കിള്‍ പുതുക്കലായി അവതരിപ്പിച്ചു.

കാര്‍ ശേഖരത്തിലേക്ക് Mercedes AMG G63 എത്തിച്ച് ശ്രേയസ് അയ്യര്‍

ഹുറാകാന്‍ ഇവോ അതിന്റെ V10 എഞ്ചിന്‍ ഹുറാകാന്റെ Performante പതിപ്പുമായി പങ്കിടുന്നു. ലംബോര്‍ഗിനി ഹുറാകാന്‍ ഇവോയില്‍, 5.2-ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് V10 എഞ്ചിന്‍ 8,000 rpm-ല്‍ 631 bhp കരുത്തും 6,500 rpm-ല്‍ 601 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്നു, ഇത് 7 സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഗിയര്‍ബോക്സ് വഴി നാല് ചക്രങ്ങളിലേക്കും പവര്‍ അയയ്ക്കുന്നു.

കാര്‍ ശേഖരത്തിലേക്ക് Mercedes AMG G63 എത്തിച്ച് ശ്രേയസ് അയ്യര്‍

ഇത് ഹുറാകാന്‍ ഇവോയെ വെറും 2.9 സെക്കന്‍ഡിനുള്ളില്‍ പൂജ്യം മുതല്‍ 100 കിലോമീറ്റര്‍ വേഗതയില്‍ കുതിക്കാനും 325km/h-ല്‍ കൂടുതല്‍ വേഗതയില്‍ തുടരാനും അനുവദിക്കുന്നു.

കാര്‍ ശേഖരത്തിലേക്ക് Mercedes AMG G63 എത്തിച്ച് ശ്രേയസ് അയ്യര്‍

ശ്രേയസ് അയ്യരുടെ കാര്‍ ശേഖരത്തിലെ മറ്റൊരു മോഡലാണ് ഓഡി S5. അയ്യര്‍ ഓടിക്കുന്ന ഓഡി S5 ഒരു പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പായി കാണപ്പെടുന്നു, ഇത് 3.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് V6 എഞ്ചിനില്‍ നിന്ന് പവര്‍ എടുക്കുന്നു, അത് 5,400-6,400 rpm-നും ഇടയില്‍ 349 bhp കരുത്തും 1,370 rpm-ല്‍ 500 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 8-സ്പീഡ് ഓട്ടോമാറ്റികാണ് ഗിയര്‍ബോക്‌സ്.

Most Read Articles

Malayalam
English summary
Shreyas iyer bought mercedes benz amg g63 to his car collection read to find more
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X