തലയും പുകയ്ക്കേണ്ട കമ്മീഷനും നൽകേണ്ട; വളരെ ലളിതമായി ഡ്രൈവിംഗ് ലൈസന്‍സ് ഇനി ഓൺലൈനിൽ പുതുക്കാം

ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കുന്നത് ഒരു ആനക്കാര്യമാണ് എന്ന് ചിന്തിക്കുന്നവരാണ് നമ്മിൽ ഭൂരിഭാഗവും. ഒരു മുൻപരിചയവുമില്ലാതെ നേരിട്ട് ചെന്ന് ഡ്രൈവിംഗ് ലൈസൻസ് പുതുക്കാൻ അല്പം ബുദ്ധിമുട്ടാണെന്നും ഒരു പൊതു ധാരണയുണ്ട്.

തലയും പുകയ്ക്കേണ്ട കമ്മീഷനും നൽകേണ്ട; വളരെ ലളിതമായി ഡ്രൈവിംഗ് ലൈസന്‍സ് ഇനി ഓൺലൈനിൽ പുതുക്കാം

ആയതിനാൽ തന്നെത്താൻ ലൈസൻസ് പുതുക്കാൻ അങ്ങനെ ആരും മെനക്കെടാറില്ല. അതിന് പകരം മിക്കവരും ഏതെങ്കിലും ഒരു എജന്റിനെയോ അല്ലെങ്കിൽ നാട്ടിലെ ഒരു ഡ്രൈവിംഗ് സ്കൂൾ ആശാനെയോ സമീപിക്കുന്നതാണ് പതിവ്.

തലയും പുകയ്ക്കേണ്ട കമ്മീഷനും നൽകേണ്ട; വളരെ ലളിതമായി ഡ്രൈവിംഗ് ലൈസന്‍സ് ഇനി ഓൺലൈനിൽ പുതുക്കാം

എന്നിട്ട് അവർ ആവശ്യപ്പെടുന്ന ഫീസും നൽകി രേഖകളും കൈമാറി വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യം അനായാസമായി ചെയ്ത് തീർത്തു എന്ന ആശ്വാസത്തോടെ നാം മടങ്ങും.

തലയും പുകയ്ക്കേണ്ട കമ്മീഷനും നൽകേണ്ട; വളരെ ലളിതമായി ഡ്രൈവിംഗ് ലൈസന്‍സ് ഇനി ഓൺലൈനിൽ പുതുക്കാം

അതിനായി ഏജന്റ് പറയുന്ന ഫീസ് മറ്റ് ചോദ്യങ്ങളൊന്നും കൂടാതെ കൊടുക്കുമ്പോൾ ഒരു തവണയെങ്കിലും അതിന്റെ യഥാർഥ റേറ്റ് അല്ലെങ്കിൽ ഫീസ് നമ്മൾ ചോദിച്ചിട്ടുണ്ടോ? ലൈസൻസ് പുതുക്കുന്നത് പോലെയുള്ള സേവനങ്ങൾക്ക് വളരെ ഉയർന്ന കമ്മീഷൻ ആവശ്യപ്പെടുന്നവരാണ് ഭൂരിഭാഗം ഇടനിലക്കാരും.

തലയും പുകയ്ക്കേണ്ട കമ്മീഷനും നൽകേണ്ട; വളരെ ലളിതമായി ഡ്രൈവിംഗ് ലൈസന്‍സ് ഇനി ഓൺലൈനിൽ പുതുക്കാം

എന്നാൽ ഇപ്പോൾ അനായാസം ഏജന്റുമാർക്കും മറ്റും കമ്മീഷൻ നൽകാതെ സ്വന്തം വീട്ടിൽ തന്നെ ഇരുന്ന് നമ്മുക്ക് നമ്മുടെ ഡ്രൈവിംഗ് ലൈസൻസ് ഓൺലൈൻ ആയി പുതുക്കാൻ കഴിയും. ഏജന്റുമാർക്ക് നൽകുന്ന തുകയും ലാഭിക്കാം.

തലയും പുകയ്ക്കേണ്ട കമ്മീഷനും നൽകേണ്ട; വളരെ ലളിതമായി ഡ്രൈവിംഗ് ലൈസന്‍സ് ഇനി ഓൺലൈനിൽ പുതുക്കാം

ഈ ഓൺലൈൻ റിന്യൂവൽ/ പുതുക്കലിന് ആവശ്യമായ രേഖകൾ എന്തെല്ലാം എന്ന് നോക്കാം:

• കാഴ്ച പരിശോധന റിപ്പോര്‍ട്ട്/ മെഡിക്കല്‍ റിപ്പോര്‍ട്ട് (ഫോം 1A) - സ്വയം സാക്ഷ്യപ്പെടുത്തിയത്.

• സ്വയം സാക്ഷ്യപ്പെടുത്തിയ സ്‌കാന്‍ ചെയ്ത ഫോട്ടോ

• സ്വയം സാക്ഷ്യപ്പെടുത്തിയ സ്‌കാന്‍ ചെയ്ത ഒപ്പ്

•സ്വയം സാക്ഷ്യപ്പെടുത്തിയ ലൈസന്‍സിന്റെ പകര്‍പ്പ്

• സ്വയം സാക്ഷ്യപ്പെടുത്തിയ അഡ്രസ് പ്രൂഫിന്റെ പകര്‍പ്പ് (വിലാസം മാറ്റണമെങ്കില്‍ മാത്രം)

ഇത്രയും രേഖകളാണ് ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കാനായി വേണ്ടത്.

തലയും പുകയ്ക്കേണ്ട കമ്മീഷനും നൽകേണ്ട; വളരെ ലളിതമായി ഡ്രൈവിംഗ് ലൈസന്‍സ് ഇനി ഓൺലൈനിൽ പുതുക്കാം

ഒരു പക്ഷേ ചിലർ എങ്കിലും 40 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് വിഷന്‍ ടെസ്റ്റിന്റെ ആവശ്യകത എന്ന് കരുതുന്നുണ്ടാവും, എന്നാൽ അത് തെറ്റാണ്. ലൈസന്‍സ് പുതുക്കേണ്ട എല്ലാ പ്രായക്കാര്‍ക്കും വിഷന്‍ ടെസ്റ്റ് നിര്‍ബന്ധമാണ്.

തലയും പുകയ്ക്കേണ്ട കമ്മീഷനും നൽകേണ്ട; വളരെ ലളിതമായി ഡ്രൈവിംഗ് ലൈസന്‍സ് ഇനി ഓൺലൈനിൽ പുതുക്കാം

ലൈസന്‍സ് പുതുക്കുന്നത്തിനായിട്ടുള്ള സിമ്പിൾ സ്റ്റെപ്പുകൾ

1: sarathi.parivahan.gov.in എന്ന വെബ് സൈറ്റിൽ കയറി അപ്ലൈ ഫോർ DL റിന്യൂവൽ (Apply for DL Renewal) തെരഞ്ഞെടുക്കുക.

തലയും പുകയ്ക്കേണ്ട കമ്മീഷനും നൽകേണ്ട; വളരെ ലളിതമായി ഡ്രൈവിംഗ് ലൈസന്‍സ് ഇനി ഓൺലൈനിൽ പുതുക്കാം

2: ആവശ്യമായ വിവരങ്ങള്‍ നല്‍കുക. ഒരിക്കല്‍ എന്റർ ചെയ്യുന്ന വിവരങ്ങള്‍ പിന്നീടുള്ള ആവശ്യങ്ങൾക്കും ഉപയോഗിക്കാം. വിവരങ്ങള്‍ നല്‍കിക്കഴിഞ്ഞാൽ നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് ആപ്ലിക്കേഷന്‍ നമ്പര്‍ സഹിതമുള്ള മെസേജ് എത്തും. ഇത് സൂക്ഷിച്ചുവയ്ക്കണം.

3: മുകളിൽ പറഞ്ഞ രേഖകളുടെ സ്‌കാന്‍ ചെയ്ത കോപ്പികള്‍ അപ്‌ലോഡ് ചെയ്യുക. ഈ ഫയലുകള്‍ക്ക് നിർദിഷ്ട വലുപ്പം നിർദേശിച്ചിട്ടുണ്ട്. അത് ഉറപ്പു വരുത്തണം.

4: ഓൺലൈനിൽ നിര്‍ദേശിക്കുന്ന ഫീസ് തുക അടയ്ക്കുക.

5: ഫോം സമര്‍പ്പിക്കുന്നതോടെ അപേക്ഷാ നടപടികള്‍ കഴിഞ്ഞു. പിന്നീട് RTO ആണ് അപേക്ഷയില്‍ തീരുമാനമെടുക്കേണ്ടത്. ഇതിന്റെ വിശദാംശങ്ങള്‍ എസ്എംഎസായി അപേക്ഷകന് ലഭിക്കും.

Most Read Articles

Malayalam
English summary
Simple steps to renew driving license online in kerala
Story first published: Saturday, June 11, 2022, 18:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X