Just In
- 18 hrs ago
പള്‍സര്‍ 180F ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും പിന്‍വലിച്ച് ബജാജ്; നിര്‍ത്തലാക്കിയെന്ന് സൂചന
- 21 hrs ago
ബിഎസ്-VI നിഞ്ച 300 പതിപ്പിന്റെ എഞ്ചിൻ വിശദാംശങ്ങൾ പങ്കുവെച്ച് കവസാക്കി
- 23 hrs ago
ഇന്ത്യൻ വിപണിയ്ക്കായി പുതിയ CC26 സെഡാനും സിട്രണിന്റെ പണിപ്പുരയിൽ
- 1 day ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
Don't Miss
- News
പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചു, പൗരന്മാര്ക്കുള്ള വാക്സിനേഷന് ആരംഭിച്ചു
- Lifestyle
സമ്പത്ത് വര്‍ദ്ധിക്കുന്ന രാശിക്കാര്‍ ഇവര്‍
- Finance
പുതിയ ബ്രോഡ്ബാൻഡ്- ലാൻഡ് ലൈൻ ഉപയോക്താക്കൾക്ക് സൌജന്യ 4 ജി സിം കാർഡ്: പദ്ധതിയുമായി ബിഎസ്എൻഎൽ
- Movies
ആരും മണിക്കുട്ടനെ ഉപദ്രവിക്കരുതെന്ന് അവതാരകൻ; ആദ്യമായി കിട്ടിയ ക്യാപ്റ്റന്‍സി മുതലാക്കുമെന്ന് താരം
- Sports
IND vs ENG: ടേണിങ് പിച്ചില്‍ എങ്ങനെ ബാറ്റ് ചെയ്യണം? ലക്ഷ്മണിന്റെ ഉപദേശം
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഇമേജ് റെക്കഗ്നിഷൻ AI സാങ്കേതികവിദ്യയുമായി സിംഗപ്പൂർ പൊലീസ് സേനയുടെ ഭാഗമായി ഹ്യുണ്ടായി ട്യൂസോൺ
സിംഗപ്പൂർ പൊലീസ് സേനയിൽ പുതിയ ഫാസ്റ്റ് റെസ്പോൺസ് കാറുകളായി കസ്റ്റമൈസ്ഡ് ഹ്യുണ്ടായി ട്യൂസോൺ വിന്യസിച്ചു. ചാനൽ ന്യൂസ് ഏഷ്യയാണ് റിപ്പോർട്ട് പുറത്തുവിട്ടത്.

ആധുനിക കാറുകൾക്കൊപ്പം വരുന്ന സാധാരണ സ്മാർട്ട് ഫീച്ചറുകൾ ഉൾപ്പടെ നിരവധി സാങ്കേതിക ഉപകരണങ്ങളും കാറിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ചലിക്കുന്ന സമയത്ത് വാഹന നമ്പർ പ്ലേറ്റുകൾ കണ്ടെത്താൻ കഴിയുന്ന വിഷ്വൽ ഇമേജ് റെക്കഗ്നിഷൻ സ്കാനറുകളും ഇതിൽ സജീകരിച്ചിരിക്കുന്നു.

സിംഗപ്പൂർ പൊലീസ് ഈ സ്പോർട്സ് യൂട്ടിലിറ്റി വാഹനങ്ങളുടെ (എസ്‌യുവി) 300 യൂണിറ്റ് പുറത്തിറക്കും, കൂടാതെ 2024 -ഓടെ നിലവിലെ ഫ്ലീറ്റ് വാഹനങ്ങൾ പൂർണ്ണമായും മാറ്റിസ്ഥാപിക്കും.
MOST READ: പ്രതിമാസ വില്‍പ്പനയില്‍ 26 ശതമാനം ഇടിവുമായി റോയല്‍ എന്‍ഫീല്‍ഡ്

ഇമേജ് റെക്കഗ്നിഷൻ ടെക്നോളജി വളരെ മികച്ചതാണ്, അതിന് കാറുകൾ ഓടുമ്പോൾ പ്രവർത്തിക്കും എന്ന് മാത്രമല്ല, വാഹനത്തിന്റെ ബ്രാൻഡ്, നമ്പർ പ്ലേറ്റ്, നിറം എന്നിവ മനസ്സിലാക്കാനും കഴിയും.

കാറിന്റെ ബാഹ്യ ക്യാമറ സംവിധാനത്തിന് 360 ഡിഗ്രി ലൈവ് സ്ട്രീം ചെയ്യാനും പരിസരത്തിന്റെ ഉയർന്ന റെസല്യൂഷൻ ഫൂട്ടേജുകൾ പൊലീസ് ആസ്ഥാനത്തേക്ക് അയയ്ക്കാനും കഴിയും.
MOST READ: ഗ്രാമീണ മേഖലയെ ലക്ഷ്യമിട്ട് പുതിയ മോഡലുകള്‍ അവതരിപ്പിക്കാനൊരുങ്ങി റെനോ

നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ എന്നാണ് സിംഗപ്പൂർ പൊലീസ് ഈ സവിശേഷതയെ വിളിക്കുന്നത്, പക്ഷേ ഇത് അടിസ്ഥാനപരമായി ഇമേജ് റെക്കഗ്നിഷൻ AI സാങ്കേതികവിദ്യയാണ്.

മുഖങ്ങൾ സ്കാൻ ചെയ്യുന്നതിന് അഗ്രസ്സീവായ രീതിയിൽ ഉപയോഗികക്കുന്നതിന് പകരം നമ്പർ പ്ലേറ്റുകൾ കണ്ടെത്തുന്നതിനുള്ള മാത്രമായി പൊലീസ് ഇതിന്റെ ഉപയോഗം നിയന്ത്രിക്കുന്നു. പൊലീസ് ഉദ്യോഗസ്ഥർക്ക് തങ്ങളുടെ ജോലി എളുപ്പമാക്കുന്നതിനും ഇത് വളരെ സഹായപ്രദമാണ്.
MOST READ: പരീക്ഷണയോട്ടം നടത്തി സിട്രണ്‍ C5 എയര്‍ക്രോസ് എസ്‌യുവി; സ്‌പൈ ചിത്രങ്ങള്‍

ഏതെങ്കിലും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതോ, മോഷ്ടിക്കപ്പെട്ടതോ ആയ വാഹനങ്ങളും ഇത് ട്രാക്ക് ചെയ്യുന്നു. സിസ്റ്റം പൊലീസ് ഡാറ്റാബേസുമായി സംയോജിപ്പിച്ച് ഇത്തരത്തിലുള്ള വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് ചുവപ്പു നിറത്തിൽ ഫ്ലാഗുചെയ്യുന്നു.

വീഡിയോ നിരീക്ഷണത്തിനായി, കാറിലെ ക്യാമറകൾക്ക് 4G, 5G വയർലെസ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഫൂട്ടേജ് പൊലീസ് കമാൻഡ് സെന്ററിലേക്ക് സ്ട്രീം ചെയ്യാൻ കഴിയും.
MOST READ: RAV4 ഹൈബ്രിഡ് എസ്‌യുവിയുടെ ബ്ലാക്ക് എഡിഷൻ വിപണിയിൽ എത്തിച്ച് ടൊയോട്ട

വാഹനത്തിന്റെ ബൂട്ടിൽ RFID ടാഗുകളും ഈ തന്ത്രത്തിൽ ഉൾപ്പെടുന്നു, ഇത് ഹെൽമെറ്റുകൾ, സീറ്റ് ബെൽറ്റ് എന്നി പോലുള്ള സ്റ്റാൻഡേർഡ് ഗിയർ മോട്ടോർസൈക്കിളുകളിലും കാറുകളിലും കാണുന്നില്ലെങ്കിൽ ഫ്ലാഗുചെയ്യും.

ഡ്യൂട്ടിയിൽ ഗിയറുകൾ ഉപയോഗിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെയും കുറ്റവാളികളേയും ഉൾക്കൊള്ളുന്നതിനായി കാറിന്റെ ഇന്റീരിയർ കസ്റ്റമൈസ് ചെയ്തിട്ടുണ്ട്.

ഉദാഹരണത്തിന്, മുൻ സീറ്റുകൾ ബെൽറ്റുകളിൽ ടേസറുകളും തോക്കുകളും പോലുള്ള ഉപകരണങ്ങൾ ധരിക്കുന്ന ഉദ്യോഗസ്ഥർക്ക് നീണ്ട മണിക്കൂർ സുഖകരമായ യാത്ര സാധ്യമാക്കുന്നു.

പുറകിൽ, കസ്റ്റഡിയിലുള്ള ആളുകൾക്ക് കുഷ്യനുകൾക്കിടയിൽ വസ്തുക്കൾ മറയ്ക്കാൻ കഴിയില്ലെന്ന് ഉറപ്പാക്കാൻ സീറ്റുകൾ നൽകിയിട്ടില്ല.

കൈ വിലങ്ങുകളോടെ കുറ്റവാളികളെ കയറ്റാൻ മതിയായ ഇടമുള്ളതും വൃത്തിയാക്കാൻ എളുപ്പമായ തരത്തിലുമാണ് ഉപരിതലം ക്രമീകരിച്ചിരിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥർക്ക് സുഖപ്രദമായ രീതിയിലാണ് സീറ്റ് ബെൽറ്റുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

കാറിന് ബ്ലിങ്കറുകൾ, ഒരു സൈറൺ, ഒരു പൊതു അറിയിപ്പ് സംവിധാനം, മറ്റ് റോഡ് ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകുന്നതിന് കുറഞ്ഞ ഫ്രീക്വൻസി പൾസ് പുറപ്പെടുവിക്കാൻ കഴിയുന്ന ഒരു സ്പീക്കർ സിസ്റ്റം എന്നിവയും സ്പോട്ട്‌ലൈറ്റും ലഭിക്കുന്നു.