റീപെയിന്റ് ചെയ്ത പുത്തന്‍ Skoda Slavia നല്‍കി; ഉടമക്ക് 1.5 ലക്ഷം നഷ്ടപരിഹാരവും റീഫണ്ടും

ഒരു പുതിയ കാര്‍ സ്വന്തമാക്കുക എന്നത് പലരുടെയും സ്വപ്‌നങ്ങളില്‍ ഒന്നാണ്. അത് മറക്കാനാവാത്ത അനുഭവമായി പലരും സാക്ഷ്യപ്പെടുത്താറുണ്ട്. എന്നാല്‍ ചിലപ്പോള്‍ ചില കാര്‍ വാങ്ങുന്നത് ചില മോശം കാരണങ്ങളാലും നമുക്ക് മറക്കാന്‍ സാധിക്കില്ല. വിരമിച്ച ഒരു ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ഉദ്യോഗസ്ഥന് അത്തരത്തില്‍ ഒരു അനുഭവമാണ് പറയാനുള്ളത്.

പുതിയ കാര്‍ വാങ്ങിയ ഇദ്ദേഹത്തിന് റീപെയിന്റ് ചെയ്ത സ്‌കോഡ സ്ലാവിയ ലഭിച്ചതിനെ തുടര്‍ന്നാണ് പ്രശ്‌നമായത്. എന്നാല്‍ ഇപ്പോള്‍ സ്‌കോഡ ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരം കണ്ടു. ഐഎഫ്എസ് മുന്‍ ഉദ്യോഗസ്ഥന് മുഴുവന്‍ തുകയും മടക്കി നല്‍കുകയും ഒപ്പം വന്‍ തുക നഷ്ടപരിഹാരമായി ലഭിക്കുകയും ചെയ്തു. ഇവിടെ രവീന്ദ്ര കെ വാങ്കഡെ ഓഗസ്റ്റിലാണ് സ്‌കോഡ സ്ലാവിയ ബുക്ക് ചെയ്തത്. തന്റെ 60-ാം ജന്മദിനത്തില്‍ ഡെലിവറി എടുക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു.

റീപെയിന്റ് ചെയ്ത പുത്തന്‍ Skoda Slavia നല്‍കി; ഉടമക്ക് 1.5 ലക്ഷം നഷ്ടപരിഹാരവും റീഫണ്ടും

സെപ്റ്റംബറില്‍ കാര്‍ ഷോറൂമിലെത്തി. പ്രീ ഡെലിവറി ഇന്‍സ്‌പെക്ഷന്‍ (PDI) ചെയ്യാനും മറ്റ് ഔപചാരികതകള്‍ പൂര്‍ത്തിയാക്കാനുമായി അദ്ദേഹം കുടുംബത്തെ കൂട്ടി ഷോറൂമിലേക്ക് പോയി. പിഡിഐ കഴിഞ്ഞ് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഉടമയുടെ 60-ാം ജന്മദിനത്തിന്റെ അന്ന് ഡെലിവറി തീയതി നിശ്ചയിച്ചത്. എന്നാല്‍ ഡെലിവറി ദിവസം അവര്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയെങ്കിലും സ്ലാവിയയുടെ പിന്‍ഭാഗത്തെ വലത്തേ ക്വാര്‍ട്ടര്‍ പാനലില്‍ ഒരു പാടോ മറ്റോ മറക്കാനായി റീപെയിന്റ് ചെയ്ത പോലെ കണ്ടെത്തി.

ഇതേക്കുറിച്ച് ഡീലര്‍ഷിപ്പ് അധികൃതരോട് ചോദിച്ചപ്പോള്‍ പക്ഷി കാഷ്ഠിച്ചതാകാമെന്ന മറുപടിയാണ് ലഭിച്ചത്. പാനലില്‍ 3M പോളിഷും കോട്ടിംഗും സൗജന്യമായി ചെയ്ത് തരാമെന്ന് ഡീലര്‍ഷിപ്പ് വാഗ്ദാനം ചെയ്തു. എന്നിരുന്നാലും 3M പോളിഷിന് ശേഷവും പാച്ച് അതേപടി തുടര്‍ന്നു. ഡീലര്‍ഷിപ്പ് തലവനോടും മുതിര്‍ന്ന ഉദ്യോഗസ്ഥരോടും സംസാരിച്ച ശേഷം രണ്ട് ദിവസത്തിനുള്ളില്‍ പ്രശ്‌നം പരിഹരിക്കുമെന്ന് പറഞ്ഞതിനാല്‍ വാങ്കഡെ കാറുമായി പോയി. പെയിന്റിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ ഡ്രൈ ഫിലിം തിക്ക്നെസ് (ഡിഎഫ്ടി) മീറ്റര്‍ ഉപയോഗിച്ച് പെയിന്റ് ഗാരേജുകള്‍ കാര്‍ പരിശോധിച്ചു.

ഗാരേജുകളും ഡിഎഫ്ടി മീറ്റര്‍ റീഡിംഗുകളും പാനല്‍ വീണ്ടും പെയിന്റ് ചെയ്തതായി സ്ഥിരീകരിച്ചു. അത് സ്ഥിരീകരിക്കുന്ന റീഡിംഗ് ആണ് ഡിഎഫ്ടി മീറ്ററും നല്‍കിയത്. ഇത് ഒരു പക്ഷി കാഷ്ഠിച്ചത് കാരണമാണ് അവിടെ പരുക്കന്‍ പാടിന് കാരണമെന്നാണ് സ്‌കോഡ ഡീലര്‍ഷിപ്പ് ഇമെയിലില്‍ മറുപടി നല്‍കിയത്. എന്നാര്‍ കാര്‍ ഉടമ ഡിഎഫ്ടി റീഡിംഗുകള്‍ അയച്ചാണ് ഉദ്യോഗസ്ഥര്‍ക്ക് മറുപടി നല്‍കിയത്. പ്രശ്‌ന പരിഹാരത്തിനായി ഉടമകള്‍ ആര്‍ടിഒയുമായും എആര്‍എഐയുമായും ബന്ധപ്പെടാന്‍ ശ്രമിച്ചതിനാല്‍ സ്‌കോഡ അധികൃതര്‍ ഒരു ബാധ്യതയും ഏറ്റെടുക്കാന്‍ തയ്യാറായില്ല.

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, സ്‌കോഡ ഡീലര്‍ഷിപ്പ് ഉപഭോക്താവിന് അത് പാടാണെന്ന് സമ്മതിച്ചുകൊണ്ട് ഇമെയില്‍ ചെയ്തു. എന്നാല്‍ പാനലില്‍ പക്ഷി കാഷ്ഠിച്ചത് മൂലമാണ് ഇത് സംഭവിച്ചതെന്ന് അവര്‍ തുടര്‍ന്നും അഭിപ്രായപ്പെട്ടു. കാറില്‍ പൂര്‍ണ്ണമായ 3M പോളിഷും ട്രീറ്റ്‌മെന്റും ഉള്ള പെയിന്റ് ജോലി അവര്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ ഡീലര്‍ഷിപ്പ് മുന്നോട്ട് വെച്ച ഈ പരിഹാര മാര്‍ഗം സ്വീകരിക്കാന്‍ ഉപഭോക്താവ് വിസമ്മതിച്ചു. സ്‌കോഡ ഇന്ത്യയില്‍ നിന്നുള്ള ഫീഡ്ബാക്ക് കോളില്‍, അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പരാമര്‍ശിച്ചു.

ഇത്തരമൊരു പ്രശ്നം രേഖാമൂലം നല്‍കാന്‍ ഡീലര്‍ഷിപ്പ് അധികൃതര്‍ വിസമ്മതിച്ചു. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സ്ലാവിയ ഉടമ ഫോക്‌സ്‌വാഗൺ ഇന്ത്യ, ഫോക്‌സ്‌വാഗൺ ജര്‍മ്മനി, കൂടാതെ ഇന്ത്യന്‍ സര്‍ക്കാരിലും തനിക്ക് സാധ്യമായ ഏറ്റവും ഉയര്‍ന്ന ബന്ധങ്ങള്‍ ഉപയോഗിച്ച് സ്‌കോഡ ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി. ഒടുവില്‍ വാഹനം പെയിന്റ് ചെയ്തതായി സ്‌കോഡ അധികൃതര്‍ സമ്മതിച്ചു. കാറിന്റെ മുഴുവന്‍ തുക റീഫണ്ടായും തങ്ങള്‍ നേരിട്ട മാനസിക ബുദ്ധിമുട്ടുകള്‍ക്ക് നഷ്ടപരിഹാരമായി 1.5 ലക്ഷം രൂപയും നല്‍കണമെന്ന് ഉടമ ആവശ്യപ്പെട്ടു.

അല്ലെങ്കില്‍ മാനസിക പീഡനത്തിനുള്ള നഷ്ടപരിഹാരമായി 50,000 രൂപയും ഒരു പുതു പുത്തന്‍ കാറും നൽകണമെന്ന് ഉടമ ആവശ്യപ്പെട്ടു. ഒടുവില്‍ സ്‌കോഡ ഡീലര്‍ഷിപ്പും ഉടമയും ഒരു തീരുമാനമെടുത്തു. സ്‌കോഡ മുഴുവന്‍ തുകയും ഉപഭോക്താവിന് തിരികെ നല്‍കുകയും മാനസിക പീഡനത്തിനുള്ള നഷ്ടപരിഹാരമായി 1.5 ലക്ഷം രൂപ അധികമായി നല്‍കുകയും ചെയ്യും. സംഭവം ഇങ്ങനെ ഒക്കെ ആണെങ്കിലും ഈ വിഷയത്തില്‍ ഉപഭോക്താവ് ഔപചാരികമായ പരാതികള്‍ ഒന്നും നല്‍കിയിട്ടില്ല.

ജനപ്രിയ മോഡലായ റാപ്പിഡിന്റെ പകരക്കാരനായാണ് സ്ലാവിയയെ സ്‌കോഡ കളത്തിലെത്തിച്ചത്.MQB A0-IN പ്ലാറ്റ്‌ഫോം അടിസ്ഥാനമായി രൂപകല്‍പ്പന ചെയ്ത പുതിയ മോഡല്‍ അതിവേഗം ജനപ്രിയമായി. പെട്രോള്‍ ഓപ്ഷനില്‍ മാത്രമാണ് ഈ മോഡല്‍ ലഭ്യമാകുന്നത്. 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് 115 bhp എഞ്ചിന്‍, 1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളില്‍ പുതിയ സ്ലാവിയ ലഭ്യമാണ്. 10.99 - 18.39 ലക്ഷം രൂപ റേഞ്ചിലാണ് വില വരുന്നത്.

Source: Team BHP

Most Read Articles

Malayalam
English summary
Skoda slavia owner received repainted brand new car got full amount refund 1 5 lakh compensation
Story first published: Tuesday, November 29, 2022, 17:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X