ന്യൂസിലാന്റ് പൊലീസ് സേനയിൽ ഇടംപിടിച്ച് സ്കോഡ സൂപ്പർബ് കോമ്പിസ്

ന്യൂസിലാന്റ് പൊലീസ് സേനയുടെ ഭാഗമാവാൻ ഒരുങ്ങുകയാണ് സ്കോഡ സൂപ്പർബ് കോമ്പിസ്. സ്കോഡ ഓട്ടോ ഉടൻ തന്നെ രണ്ടായിരത്തിലധികം സൂപ്പർ കോമ്പിസ് ഓഡറിൽ ആദ്യത്തെ ബാച്ച് ന്യൂസിലാന്റ് പൊലീസ് ഡിപ്പാർട്ട്‌മെന്റിന് കൈമാറും. ചെക്ക് കാർ നിർമ്മാതാക്കൾ തങ്ങളുടെ എതിരാളികളെയെല്ലാം പിന്നിലാക്കിയാണ് ടെണ്ടർ കൈവരിച്ചത്.

ന്യൂസിലാന്റ് പൊലീസ് സേനയിൽ ഇടംപിടിച്ച് സ്കോഡ സൂപ്പർബ് കോമ്പിസ്

ടെണ്ടർ പ്രക്രിയയ്ക്കിടെ സമഗ്രമായ ടെസ്റ്റ് ഡ്രൈവുകൾക്കിടയിൽ, 2021 സൂപ്പർബ് അതിന്റെ ഹാൻഡ്‌ലിംഗ് സവിശേഷതകൾ, ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ, വിശാലത എന്നിവയാൽ എതിരാളികളെ മറികടന്ന് ന്യൂസിലാന്റ് പൊലീസ് ഉദ്യോഗസ്ഥരെ ആകർഷിച്ചുവെന്ന് സ്കോഡ പറയുന്നു.

ന്യൂസിലാന്റ് പൊലീസ് സേനയിൽ ഇടംപിടിച്ച് സ്കോഡ സൂപ്പർബ് കോമ്പിസ്

പട്രോളിംഗിനായി ന്യൂസിലാന്റ് പൊലീസ് ഡിപ്പാർട്ട്മെന്റ് പുതിയ വാഹനം തേടുന്നതിനിടെ ഏഴ് വാഹന നിർമാതാക്കളിൽ നിന്ന് മൊത്തം 27 വ്യത്യസ്ത മോഡലുകൾ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ പങ്കെടുത്തു.

MOST READ: എൻഡവറിനെയും ഫോർച്യൂണറിനെയും വെല്ലുവിളിക്കാൻ പുത്തൻ ഇസൂസു MU-X എസ്‌യുവി വിപണിയിൽ

ന്യൂസിലാന്റ് പൊലീസ് സേനയിൽ ഇടംപിടിച്ച് സ്കോഡ സൂപ്പർബ് കോമ്പിസ്

27-ൽ പന്ത്രണ്ട് മോഡലുകൾ ഷോർട്ട്‌ലിസ്റ്റ് ചെയ്യുകയും യഥാർത്ഥ ജീവിത സാഹചര്യങ്ങളിൽ നിയമപാലകർ പരീക്ഷിക്കുകയും ചെയ്തു. പെർഫോമെൻസ്, ബ്രേക്കിംഗ്, എമിഷൻ, സേവനക്ഷമത, മൊത്തം പ്രവർത്തനച്ചെലവ് തുടങ്ങിയ മാനദണ്ഡങ്ങളിൽ ഉദ്യോഗസ്ഥർ വാഹനങ്ങൾ പരിശോധിച്ചു.

ന്യൂസിലാന്റ് പൊലീസ് സേനയിൽ ഇടംപിടിച്ച് സ്കോഡ സൂപ്പർബ് കോമ്പിസ്

ക്രമേണ, ന്യൂസിലാന്റ് പൊലീസ് ഡിപ്പാർട്ട്‌മെന്റിന്റെ 2,000 യൂണിറ്റ് ശക്തമായ ഫ്ലീറ്റ് ടു-വീൽ, ഫോർ-വീൽ ഡ്രൈവ് സ്കോഡ സൂപ്പർബ് കോംബിസ് മാറ്റി സ്ഥാപിക്കും.

MOST READ: ക്രെറ്റ തന്നെ താരം, രണ്ടാമൻ ഗ്രാൻഡ് i10 നിയോസ്; ഏപ്രിലിലെ ഹ്യുണ്ടായിയുടെ വിൽപ്പന കണക്കുകൾ ഇങ്ങനെ

ന്യൂസിലാന്റ് പൊലീസ് സേനയിൽ ഇടംപിടിച്ച് സ്കോഡ സൂപ്പർബ് കോമ്പിസ്

ആദ്യ 100 യൂണിറ്റ് ജൂൺ അവസാനത്തോടെ സേവനത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വർഷാവസാനത്തോടെ 400 ഓളം യൂണിറ്റുകൾ വിന്യസിക്കും. 2,000 സൂപ്പർബുകളും പരമാവധി നാല് വർഷത്തിനുള്ളിൽ വിതരണം ചെയ്യും.

ന്യൂസിലാന്റ് പൊലീസ് സേനയിൽ ഇടംപിടിച്ച് സ്കോഡ സൂപ്പർബ് കോമ്പിസ്

മറ്റ് രാജ്യങ്ങളിലെ പൊലീസും അടിയന്തര സേവനങ്ങളും തങ്ങളുടെ വാഹനങ്ങൾ അവരുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന് സ്കോഡ പറയുന്നു.

MOST READ: സൂപ്പർ ബൈക്കുകളിലെ ഭീകരൻ, പുതിയ സ്ട്രീറ്റ്ഫൈറ്റർ V4 മോഡലിന്റെ ടീസർ ചിത്രവുമായി ഡ്യുക്കാട്ടി

ന്യൂസിലാന്റ് പൊലീസ് സേനയിൽ ഇടംപിടിച്ച് സ്കോഡ സൂപ്പർബ് കോമ്പിസ്

ഓസ്ട്രിയ, സെർബിയ, ക്രൊയേഷ്യ, പോർച്ചുഗൽ, ഫ്രാൻസ്, നെതർലാന്റ്സ്, യുകെ എന്നിവയുൾപ്പെടെ 30 യൂറോപ്യൻ അതോറിറ്റി ഫ്ലീറ്റുകളുടെ ഒരു ഭാഗമാണ് സ്കോഡ.

ന്യൂസിലാന്റ് പൊലീസ് സേനയിൽ ഇടംപിടിച്ച് സ്കോഡ സൂപ്പർബ് കോമ്പിസ്

പൊലീസ് ഫ്ലീറ്റുകളുടെ ഭാഗമായ ഏറ്റവും സാധാരണമായ സ്കോഡ വാഹനങ്ങളിൽ സൂപ്പർബ്, ഒക്ടാവിയ എന്നിവ ഉൾപ്പെടുന്നു. യുകെയിൽ, കോം‌പാക്ട് സ്കാലയും പൊലീസ് സേവനത്തിലുണ്ട്.

MOST READ: കാണാന്‍ ഗുമ്മുണ്ടേലും, എഞ്ചിന്‍ പ്രകടനത്തില്‍ ഇവര്‍ അത്രപോര! പരിചയപ്പെടാം 5 കാറുകളെ

ന്യൂസിലാന്റ് പൊലീസ് സേനയിൽ ഇടംപിടിച്ച് സ്കോഡ സൂപ്പർബ് കോമ്പിസ്

1993 മുതൽ സ്വന്തം രാജ്യമായ ചെക്ക് റിപ്പബ്ലിക്കിൽ സ്കോഡ 20,000 -ത്തിലധികം വാഹനങ്ങൾ പൊലീസിനും ആഭ്യന്തര മന്ത്രാലയത്തിനും കൈമാറിയിട്ടുണ്ട്. ഈ വാഹനങ്ങളിൽ ഒക്ടാവിയ, സൂപ്പർബ്, കൊഡിയാക് എന്നിവ ഉൾപ്പെടുന്നു.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
Skoda Superb Combis To Become The New Patrol Mate For New Zealand Police. Read in Malayalam.
Story first published: Tuesday, May 11, 2021, 8:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X