ചെറു ആശ്വാസം; ഒരു വർഷത്തിന് ശേഷം ഇന്ധന വിലയിൽ നേരിയ ഇളവ്

ഒരു വർഷത്തിനിടെ ഇന്ധന വിലയിൽ ആദ്യത്തെ ഇളവ്. പെട്രോൾ വില ലിറ്ററിന് 18 പൈസയും ഡീസൽ വില ലിറ്ററിന് 17 പൈസയും കുറച്ചു.

ചെറു ആശ്വാസം; ഒരു വർഷത്തിന് ശേഷം ഇന്ധന വിലയിൽ നേരിയ ഇളവ്

ലോകമെമ്പാടുമുള്ള കൊറോണ വൈറസ് കേസുകളും യാത്രയ്‌ക്കുള്ള വർധിച്ചുവരുന്ന നിയന്ത്രണങ്ങളും കണക്കിലെടുത്ത് ഫെബ്രുവരി ആദ്യം മുതൽ അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില ഏറ്റവും താഴ്ന്ന നിലയിലായതിനാലാണ് എണ്ണ വിപണന കമ്പനികളിൽ നിന്ന് ഈ നീക്കം. പെട്രോളിനും ഡീസലിനുമുള്ള അവസാന വില കുറയ്ക്കൽ 2020 മാർച്ച് 16 -നാണ് പ്രഖ്യാപിച്ചത്.

ചെറു ആശ്വാസം; ഒരു വർഷത്തിന് ശേഷം ഇന്ധന വിലയിൽ നേരിയ ഇളവ്

ഫെബ്രുവരി 27 -ന് ശേഷമുള്ള ആദ്യത്തെ വില പരിഷ്കരണം കൂടിയാണിത്. അസം, കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ തുടങ്ങി നാല് സംസ്ഥാനങ്ങളുടെയും നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനുശേഷം രണ്ട് മോട്ടോർ ഇന്ധനങ്ങളുടെയും വില മാറ്റമില്ലാതെ തുരുകയായിരുന്നു.

ചെറു ആശ്വാസം; ഒരു വർഷത്തിന് ശേഷം ഇന്ധന വിലയിൽ നേരിയ ഇളവ്

കേന്ദ്ര ബജറ്റ് 2021 -ന് തൊട്ടുപിന്നാലെ ഇന്ത്യയിൽ പെട്രോൾ, ഡീസൽ വില 2021 ഫെബ്രുവരി ആദ്യം മുതൽ അഭൂതപൂർവ്വം പുതിയ തലങ്ങളിലേക്ക് ഉയർന്നത്.

ചെറു ആശ്വാസം; ഒരു വർഷത്തിന് ശേഷം ഇന്ധന വിലയിൽ നേരിയ ഇളവ്

വളരെയധികം എതിർപ്പുകൾക്കും നിലവിളികൾക്കും ശേഷം ഇപ്പോൾ ഡൽഹിയിലെ പെട്രോൾ വില മുമ്പ് ലിറ്ററിന് 91.17 രൂപയിൽ നിന്ന് ഇപ്പോൾ ലിറ്ററിന് 90.99 രൂപയാണ്.

ചെറു ആശ്വാസം; ഒരു വർഷത്തിന് ശേഷം ഇന്ധന വിലയിൽ നേരിയ ഇളവ്

അതേസമയം, ദേശീയ തലസ്ഥാനത്ത് ഡീസൽ വില ലിറ്ററിന് 81.30 രൂപയായി കുറഞ്ഞു. മുമ്പ് ഇത് ലിറ്ററിന് 81.47 രൂപയായിരുന്നു. മുംബൈയിൽ ബുധനാഴ്ച പെട്രോൾ വില 97.57 രൂപയിൽ നിന്ന് 97.40 രൂപയായി കുറച്ചിരുന്നു. ഡീസൽ നിരക്ക് ലിറ്ററിന് 88.60 രൂപയിൽ നിന്ന് 88.42 രൂപയായി കുറച്ചിരുന്നു.

ചെറു ആശ്വാസം; ഒരു വർഷത്തിന് ശേഷം ഇന്ധന വിലയിൽ നേരിയ ഇളവ്

കഴിഞ്ഞ ഒരു വർഷത്തിൽ പെട്രോളിന്റെ വില ലിറ്ററിന് 21.58 രൂപ വരെ വർധിച്ചു. ഡീസൽ വില ലിറ്ററിന് 19.18 രൂപയും വർധിച്ചു.

ചെറു ആശ്വാസം; ഒരു വർഷത്തിന് ശേഷം ഇന്ധന വിലയിൽ നേരിയ ഇളവ്

എണ്ണ ഉൽപാദിപ്പിക്കുന്ന OPEC രാജ്യങ്ങളുടെ ഉൽപാദന വെട്ടിക്കുറയ്ക്കൽ മൂലം കേന്ദ്രസർക്കാർ എക്സൈസ് തീരുവ വർധിപ്പിച്ചതും അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വിലക്കയറ്റവും ഇന്ത്യയിലെ മോട്ടോർ ഇന്ധനങ്ങളുടെ വിലവർധനവിന് പിന്നിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

ചെറു ആശ്വാസം; ഒരു വർഷത്തിന് ശേഷം ഇന്ധന വിലയിൽ നേരിയ ഇളവ്

നിലവിൽ, ഇന്ത്യയിലെ പെട്രോൾ, ഡീസൽ വിലകളിൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ എക്സൈസ് തീരുവ, സംസ്ഥാന സർക്കാരുകളുടെ വേരിയബിൾ വാറ്റ് നിരക്ക്, ഡീലർ കമ്മീഷൻ തുടങ്ങിയ ഘടകങ്ങൾ ഉൾപ്പെടുന്നു. രണ്ട് മോട്ടോർ ഇന്ധനങ്ങൾക്കുമുള്ള പമ്പ് വിലയുടെ 60 ശതമാനം കേന്ദ്ര, സംസ്ഥാന സർക്കാർ നികുതികളാണ്.

ചെറു ആശ്വാസം; ഒരു വർഷത്തിന് ശേഷം ഇന്ധന വിലയിൽ നേരിയ ഇളവ്

കഴിഞ്ഞ മാസം, പെട്രോളിന്റെ വില ഒരു ഘട്ടത്തിൽ, രാജസ്ഥാൻ, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ നഗരങ്ങളിൽ ആദ്യമായി ലിറ്ററിന് 100 രൂപ മറികടന്നു.

ചെറു ആശ്വാസം; ഒരു വർഷത്തിന് ശേഷം ഇന്ധന വിലയിൽ നേരിയ ഇളവ്

അസം, പശ്ചിമ ബംഗാൾ, മേഘാലയ തുടങ്ങിയ ഏതാനും സംസ്ഥാന സർക്കാരുകൾ നികുതി വിഹിതത്തിൽ നേരിയ വെട്ടിക്കുറവ് പ്രഖ്യാപിച്ചു, അതിനൊപ്പം എക്സൈസ് തീരുവ കുറയ്ക്കാൻ കേന്ദ്ര സർക്കാരും നിർദേശിച്ചു.

ചെറു ആശ്വാസം; ഒരു വർഷത്തിന് ശേഷം ഇന്ധന വിലയിൽ നേരിയ ഇളവ്

ഇന്ധനവിലയിൽ ഏകത കൈവരിക്കുന്നതിനായി പെട്രോളും ഡീസലും ജിഎസ്ടി പരിധിയിൽ കൊണ്ടുവരുന്നതിനുള്ള ചർച്ചകൾ നടന്നിട്ടുണ്ട്. എന്നിരുന്നാലും, ഇതുമായി ബന്ധപ്പെട്ട തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല.

Most Read Articles

Malayalam
English summary
Slight Decrease In Fuel Prices In India After One Year. Read in Malayalam.
Story first published: Wednesday, March 24, 2021, 18:46 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X