പ്രീമിയമാണ്, എങ്കിലും ഹോണ്ട സിറ്റിയിൽ ഇല്ലാത്ത ചില സവിശേഷതകൾ ഇവയൊക്കെ

പതിറ്റാണ്ടുകളായി ഇന്ത്യൻ വാഹന പ്രേമികളുടെ സ്റ്റാറ്റസ് സിമ്പലാണ് ഹോണ്ട സിറ്റി. ശരിക്കും ജാപ്പനീസ് വാഹന നിർമാതാക്കളുടെ എക്കാലത്തെയും ഏറ്റവും പ്രയങ്കരമായ കാറാണ് ഇത്. ചിലർക്ക് സെഡാൻ എന്നാൽ സിറ്റി തന്നെയാണ്.

പ്രീമിയമാണ്, എങ്കിലും ഹോണ്ട സിറ്റിയിൽ ഇല്ലാത്ത ചില സവിശേഷതകൾ ഇവയൊക്കെ

നിലവിൽ ഇന്ത്യയിൽ അഞ്ചാംതലമുറ ആവർത്തനത്തിൽ വിപണിയിൽ എത്തുന്ന ഹോണ്ട സിറ്റി പ്രീമിയം സവിശേഷതകളാലും മികച്ച പരിഷ്കൃതമായ എഞ്ചിനുകളാലും കേമനാണ്. 2020 ജൂലൈയിൽ വിപണിയിലെത്തിയ നിലവിലെ മോഡൽ ഒരു ട്വിൻ-ക്യാം സജ്ജീകരണമുള്ള 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ വരെ പരിചയപ്പെടുത്തിയിരുന്നു.

പ്രീമിയമാണ്, എങ്കിലും ഹോണ്ട സിറ്റിയിൽ ഇല്ലാത്ത ചില സവിശേഷതകൾ ഇവയൊക്കെ

ഇത് വാൽവ് പ്രവർത്തനത്തിൽ മികച്ച നിയന്ത്രണം ഉറപ്പാക്കുന്നു. ആറു സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സിന്റെ സാന്നിധ്യവും ശ്രേണിയിൽ ശ്രദ്ധേയമായിരുന്നു. ഇതിന് 121 bhp കരുത്തിൽ 145 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുമുണ്ട്.

പ്രീമിയമാണ്, എങ്കിലും ഹോണ്ട സിറ്റിയിൽ ഇല്ലാത്ത ചില സവിശേഷതകൾ ഇവയൊക്കെ

ഇന്ത്യയിൽ സെഡാൻ കാറുകളെ ഇത്രയും പ്രിയങ്കരമാക്കിയതിൽ ഹോണ്ട സിറ്റിക്കുള്ള പങ്ക് നിഷേധിക്കാനാവില്ല. പ്രീമിയം സെഗ്മെന്റിലെ രാജാവാണ് ഈ ജാപ്പനീസ് വാഹനം. നിലവിൽ സ്കോഡ റാപ്പിഡ്, വരാനിരിക്കുന്ന സ്ലാവിയ, ഫോക്‌സ്‌വാഗൺ വെന്റോ, മാരുതി സുസുക്കി സിയാസ്, ഹ്യുണ്ടായി വേർണ എന്നിങ്ങനെയുള്ള മറ്റ് വമ്പൻമാരായ എതിരാളികളമായാണ് ഹോണ്ട സിറ്റി പോരടിക്കുന്നത്.

പ്രീമിയമാണ്, എങ്കിലും ഹോണ്ട സിറ്റിയിൽ ഇല്ലാത്ത ചില സവിശേഷതകൾ ഇവയൊക്കെ

ഫീച്ചറുകളാൽ സമ്പന്നമായ ഹോണ്ട സിറ്റിയിലും ചില സവിശേഷതകൾ ഇല്ലെന്നതാണ് മറ്റൊരു കാര്യം. അതും എതിരാളികളുമായി താരതമ്യം ചെയ്യുമ്പോൾ മികച്ച ചില സവിശേഷതകളാണ് വാഹനം നഷ്‌ടപ്പെടുത്തിയിരിക്കുന്നത് എന്നുവേണമെങ്കിലും പറയാം. അവ ഏതൊക്കെയെന്ന് ഒന്നു അറിയാം.

പ്രീമിയമാണ്, എങ്കിലും ഹോണ്ട സിറ്റിയിൽ ഇല്ലാത്ത ചില സവിശേഷതകൾ ഇവയൊക്കെ

വെന്റിലേറ്റഡ് സീറ്റുകൾ

ഭൂരിഭാഗം ആളുകൾക്കും ഈ സവിശേഷത വളരെ വലുതും പ്രീമിയമായി തോന്നുന്നില്ലെങ്കിലും വേനൽക്കാലത്ത് ലോംഗ് ഡ്രൈവുകൾക്ക് ഇത് അത്യന്താപേക്ഷിതമായ ഒന്നാണെന്ന് പലർക്കുമറിയില്ല. ഹ്യുണ്ടായി വേർണ മാത്രമാണ് ഈ ബജറ്റിൽ ഈ യൂട്ടിലിറ്റി വാഗ്ദാനം ചെയ്യുന്നത് എന്നതാണ് ശ്രദ്ധേയം.

പ്രീമിയമാണ്, എങ്കിലും ഹോണ്ട സിറ്റിയിൽ ഇല്ലാത്ത ചില സവിശേഷതകൾ ഇവയൊക്കെ

വെന്റിലേറ്റഡ് സീറ്റുകൾ ഉപയോഗിച്ചതിന് ശേഷം മാത്രമായിരിക്കും ഒരാൾക്ക് അതിന്റെ പ്രാധാന്യം മനസിലാക്കാൻ കഴിയുക. അതിനാൽ തന്നെ ഹോണ്ട സിറ്റി പോലുള്ള ഒരു മോഡൽ ഈ ഫീച്ചർ ഒഴിലവാക്കിയതിനോട് ഒട്ടും യോജിക്കാനാവില്ല.

പ്രീമിയമാണ്, എങ്കിലും ഹോണ്ട സിറ്റിയിൽ ഇല്ലാത്ത ചില സവിശേഷതകൾ ഇവയൊക്കെ

ടർബോ പെട്രോൾ എഞ്ചിൻ

പെർഫോമൻസ് ആഗ്രഹിക്കുന്നവർക്കായി ഇന്ത്യൻ വാഹന വിപണി കണ്ടുവെച്ചിരിക്കുന്ന ആധുനിക രൂപമാണ് ടർബോ പെട്രോൾ എഞ്ചിനുകൾ. സി-സെഗ്മെന്റ് സെഡാൻ ശ്രേണിയിൽ സ്കോഡ റാപ്പിഡ് മാത്രമാണ് ഒരു ടർബോ യൂണിറ്റ് വാഗ്‌ദാനം ചെയ്യുന്നത്. എന്നാൽ ഹോണ്ട സിറ്റി തെരഞ്ഞെടുക്കുന്നവർ എപ്പോഴും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് പെർഫോമൻസ് എഞ്ചിൻ.

പ്രീമിയമാണ്, എങ്കിലും ഹോണ്ട സിറ്റിയിൽ ഇല്ലാത്ത ചില സവിശേഷതകൾ ഇവയൊക്കെ

എങ്കിലും സിറ്റി സെഡാനിലെ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിൻ വളരെ പരിഷ്‌കൃതവും വിശ്വസിനീയവുമായ ഒന്നാണ്. ഐവിടെക് സാങ്കേതികവിദ്യയോടെ എത്തുന്ന ഈ യൂണിറ്റ് പരമാവധി 121 bhp കരുത്തിൽ 125 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായ ഒന്നാണെന്നതും മികവാണ്. എങ്കിലും ഇത്രയും പ്രീമിയം മോഡലിൽ നിന്നും ഒരു ടർബോ പെട്രോൾ എഞ്ചിൻ പ്രതീക്ഷിക്കുന്നതിൽ ഒരു തെറ്റുമില്ല.

പ്രീമിയമാണ്, എങ്കിലും ഹോണ്ട സിറ്റിയിൽ ഇല്ലാത്ത ചില സവിശേഷതകൾ ഇവയൊക്കെ

ഡീസൽ ഓട്ടോമാറ്റിക്

ഹോണ്ട അമേസിന്റെ വിജയത്തിനു പിന്നിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമായിരുന്നു ഡീസൽ സിവിടി ഓട്ടോമാറ്റിക് കോമ്പിനേഷന്റെ സാന്നിധ്യം. പക്ഷേ സിറ്റിക്ക് ഇപ്പോഴും ഡീസൽ ഓട്ടോമാറ്റിക് വേരിയന്റ് ഇല്ലെന്ന കാര്യം വളരെ നിരാശയുളവാക്കുന്ന ഒന്നാണ്. ഹ്യുണ്ടായി വേർണ മാത്രമാണ് ഈ വിഭാഗത്തിൽ ഡീസൽ ഓട്ടോമാറ്റിക് ഓപ്ഷൻ വാഗ്ദാനം ചെയ്യുന്നത്.

പ്രീമിയമാണ്, എങ്കിലും ഹോണ്ട സിറ്റിയിൽ ഇല്ലാത്ത ചില സവിശേഷതകൾ ഇവയൊക്കെ

എന്നിരുന്നാലും പെട്രോൾ ഓട്ടോമാറ്റിക് വേരിയന്റുകളെ പോലെ ജനപ്രിയമായി തീരാൻ ഡീസൽ സിവിടി ഓട്ടോമാറ്റിക് കോമ്പിനേഷന് ഇതുവരെ സാധിച്ചിട്ടില്ലെങ്കിലും വിപണിയിൽ അവതരിപ്പിക്കുന്നത് മൂല്യവത്തായ തീരുമാനമാണ് എന്നതിൽ തർക്കമൊന്നുമില്ല.

പ്രീമിയമാണ്, എങ്കിലും ഹോണ്ട സിറ്റിയിൽ ഇല്ലാത്ത ചില സവിശേഷതകൾ ഇവയൊക്കെ

പിൻ ഡിസ്ക് ബ്രേക്കുകൾ

തലമുറ മാറ്റം ലഭിച്ചെങ്കിലും ബ്രേക്കിംഗിന്റെ കാര്യത്തിൽ ഹോണ്ട സിറ്റി ഇപ്പോഴും പഴയ ശൈലിയിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. മുൻവശത്ത് മാത്രമാണ് ഡിസ്ക് ബ്രേക്കുകൾ കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. പിന്നിൽ ഡിസ്ക് ബ്രേക്കുകൾ വാഗ്ദാനം ചെയ്യുന്നത് ഹ്യുണ്ടായി വേർണ മാത്രമാണ്.

പ്രീമിയമാണ്, എങ്കിലും ഹോണ്ട സിറ്റിയിൽ ഇല്ലാത്ത ചില സവിശേഷതകൾ ഇവയൊക്കെ

കാറിന്റെ പിന്നിലെ ഡ്രം ബ്രേക്ക് സെറ്റപ്പ് മോശമാണെന്ന അഭിപ്രായം ആർക്കുമില്ലെങ്കിലും കൂടുതൽ നിയന്ത്രണവും സുരക്ഷയും ഉറപ്പാക്കുന്നതിനായി പിന്നിലും ഡിസ്ക് ബ്രേക്കുകൾ നൽകേണ്ടത് ഒരു അത്യാവിശ്യ കാര്യമാണ്.

പ്രീമിയമാണ്, എങ്കിലും ഹോണ്ട സിറ്റിയിൽ ഇല്ലാത്ത ചില സവിശേഷതകൾ ഇവയൊക്കെ

ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും വയർലെസ് ചാർജറും

ദിനംപ്രതി അതിവേഗം മാറിക്കൊണ്ടിരിക്കുന്നൊരു പ്രതിഭാസമാണ് സാങ്കേതികവിദ്യ. അതിനാൽ തന്നെ അതേ വേഗത എല്ലാ മേഖലയും കൈവരിക്കേണ്ടതുണ്ട്. അഞ്ചാം തലമുറ ഹോണ്ട സിറ്റിയുടെ ഏറ്റവും പ്രധാനപ്പെട്ട പോരായ്മകളിൽ ഒന്നാണ് കാലഹരണപ്പെട്ട MID ഉള്ള ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ.

പ്രീമിയമാണ്, എങ്കിലും ഹോണ്ട സിറ്റിയിൽ ഇല്ലാത്ത ചില സവിശേഷതകൾ ഇവയൊക്കെ

അതിനുപുറമെ പഴയ 7 ഇഞ്ച് ടച്ച്‌സ്‌ക്രീനിനും കാര്യമായ പ്രവർത്തന പ്രശ്നങ്ങളുണ്ടായിരുന്നു. അതിൽ ഹോണ്ടയ്ക്ക് കുറച്ചുകൂടി ശ്രദ്ധിക്കാൻ കഴിയുമായിരുന്നു. മാത്രമല്ല ഇത്രയും വില മുടക്കുന്ന പല വാഹനങ്ങളും ഒരു വയർലെസ് ചാർജിംഗ് സംവിധാനവും ഇപ്പോൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. എന്നാൽ സിറ്റി ഇക്കാര്യത്തിൽ ഇപ്പോഴും വളരെ പിന്നിലാണ്.

പ്രീമിയമാണ്, എങ്കിലും ഹോണ്ട സിറ്റിയിൽ ഇല്ലാത്ത ചില സവിശേഷതകൾ ഇവയൊക്കെ

ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്

വീണ്ടും ഈ സവിശേഷതയുടെ കാര്യത്തിലും ഹ്യുണ്ടായി വേർണയാണ് മുൻപന്തിയിൽ. ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് വാഗ്‌ദാനം ചെയ്യുന്ന സെഗ്മെന്റിലെ ഒരേയൊരു കാറാണിത്. ഇത് ഡ്രൈവർ സീറ്റിന്റെ ഉയരം, കാൽമുട്ടിനുള്ള സപ്പോർട്ട്, ഇൻക്ലെയ്ൻ എന്നിവ വൈദ്യുതപരമായി ക്രമീകരിക്കാൻ സഹായിക്കുന്ന ഒരു സവിശേഷതയാണ്. ഡ്രൈവർ സീറ്റ് ക്രമീകരിക്കാൻ മാനുവൽ നിയന്ത്രണങ്ങൾ മാത്രമാണ് ഹോണ്ട സിറ്റി വാഗ്ദാനം ചെയ്യുന്നത്.

പ്രീമിയമാണ്, എങ്കിലും ഹോണ്ട സിറ്റിയിൽ ഇല്ലാത്ത ചില സവിശേഷതകൾ ഇവയൊക്കെ

ഓട്ടോ സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ

ഓരോ ഓട്ടോമാറ്റിക് വാഹനത്തിനും അനിവാര്യമായൊരു കാര്യമാണ് ഓട്ടോ സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ സവിശേഷത. ബമ്പർ-ടു-ബമ്പർ ട്രാഫിക്കിൽ ഏറ്റവും സഹായകരമായൊരു സംവിധാനം കൂടിയാണ് ഈ സവിശേഷത. ബ്രേക്ക് പെഡൽ റിലീസ് ചെയ്യുമ്പോൾ എഞ്ചിൻ യാന്ത്രികമായി ആക്‌സിലറേഷൻ നൽകും. ഇത് ഇന്ധനം ലാഭത്തിനും കൂടുതൽ സഹായകരമായ ഒന്നാണ്.

Most Read Articles

Malayalam
കൂടുതല്‍... #ഹോണ്ട #honda
English summary
Some important features that honda city does not have
Story first published: Saturday, October 16, 2021, 15:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X