Just In
- 7 hrs ago
CB125R അടിസ്ഥാനമാക്കി ഇലക്ട്രിക് ബൈക്കുമായി ഹോണ്ട; പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്
- 10 hrs ago
2021 യമഹ YZF-R25 മലേഷ്യൻ വിപണിയിലേക്ക്; ഇന്ത്യയും കാത്തിരിക്കുന്നു പുത്തൻ മോഡലിനെ
- 12 hrs ago
ടാറ്റ സഫാരി; പുതിയതും പഴയതും തമ്മിലൊന്ന് മാറ്റുരയ്ക്കാം
- 22 hrs ago
ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ റിവ്യൂ വിശേഷങ്ങൾ
Don't Miss
- News
സംസ്ഥാന മന്ത്രി കേന്ദ്ര മന്ത്രിക്ക് താവളം ഒരുക്കി, വേട്ടപ്പട്ടിക്ക് ഇരയെ കൊടുക്കുന്നത് പോലെയെന്ന് പരാതിക്കാരി
- Movies
മാസ്റ്ററിന്റെ വിജയം പ്രചോദനമായി, ഒടിടിയ്ക്ക് മുന്‍പ് തിയ്യേറ്റര്‍ റിലീസിനൊരുങ്ങി തമിഴ് ചിത്രങ്ങള്‍
- Finance
ഭാരത് ഫൈബറിന് വാർഷിക പ്ലാനുകൾ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ: 599 രുപ മുതലുള്ള നാല് പ്ലാനുകൾ ഇങ്ങനെ...
- Sports
'രവി ശാസ്ത്രിയാവണം', ടെസ്റ്റില്‍ ഓപ്പണറോ? എന്തിനും തയ്യാറെന്നു വാഷിങ്ടണ്‍ സുന്ദര്‍
- Lifestyle
ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മോട്ടോർസൈക്കിൾ ഹെൽമെറ്റുകൾ; കൗതുകമാർന്ന വസ്തുതകളും ചില തെറ്റായ ചിന്താഗതികളും
ഈ ദിവസങ്ങളിൽ നിങ്ങൾക്ക് വിപണിയിൽ ധാരാളം ഓപ്ഷനുകൾ ഉള്ളതിനാൽ, മോട്ടോർ സൈക്കിൾ ഹെൽമെറ്റുകൾ തെരഞ്ഞെടുക്കുന്നത് തികച്ചും ഒരു വലിയ മെനക്കേടാണ്.

നിറവും വലുപ്പവും നോക്കി തെരഞ്ഞെടുക്കുന്ന കാര്യമായിരുന്നെങ്കിൽ ഇത് വളരെ എളുപ്പമാണ്, പക്ഷേ, ഇവ വിവിധ ആകൃതികളിലും ശൈലികളിലും ബ്രാൻഡുകളിലും വരുന്നു, കൂടാതെ ഇവയുടെ ഫിറ്റും ഫീലും വ്യത്യസ്തമാണ്, അതോടൊപ്പം ഏറ്റവും പ്രധാനപ്പെട്ട കാര്യ ഇവ എന്തെല്ലാം സുരക്ഷാ ചട്ടങ്ങൾ പാലിക്കുന്നു എന്നതാണ്!

ഹെൽമെറ്റുകളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും അവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുമായി, ഇന്ന് ഞങ്ങൾ ചില പ്രധാനപ്പെട്ട വസ്തുതകളെക്കുറിച്ചും അവയുമായി ബന്ധപ്പെട്ട കുറച്ച് കെട്ടുകഥ/ മിത്തുകളെക്കുറിച്ചും സംസാരിക്കാൻ ആഗ്രഹിക്കുന്നു.
MOST READ: ഒക്ടോബർ വിൽപ്പന കണക്കുകൾ പുറത്ത്; മികച്ച പ്രകടനം കാഴ്ച്ചവെച്ച് ഹ്യുണ്ടായി കാറുകൾ

ഒന്നാമതായി, നമുക്ക് ചില വസ്തുതകൾ/ ഫാക്ടുകൾ കാണാം, എന്തുകൊണ്ടാണ് നിങ്ങൾ എല്ലായ്പ്പോഴും ഒരു മോട്ടോർ സൈക്കിൾ ഓടിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കേണ്ടതെന്ന് ഉത്തരം നൽകാൻ ശ്രമിക്കാം?
ഫാക്ട് 1: മോട്ടോർ സൈക്കിൾ അപകടങ്ങളിൽ മരണത്തിന് പ്രധാന കാരണം തലയ്ക്ക് പരിക്കേൽക്കുന്നതാണ്.
ഫാക്ട് 2: മരണമോ തലയ്ക്ക് പരിക്കോ തടയാൻ ഹെൽമെറ്റുകൾ 30 ശതമാനത്തിൽ കൂടുതൽ ഫലപ്രദമാണ്.
ഫാക്ട് 3: ഹെൽമെറ്റ് ധരിക്കാത്ത റൈഡർ നിർഭാഗ്യകരമായ അപകടത്തിൽ മരണപ്പെടാൻ 40 ശതമാനം സാധ്യത കൂടുതലാണ്.
ഫാക്ട് 4: റോഡുകളിൽ ഒരു മോട്ടോർ സൈക്കിൾ റൈഡർക്ക് കാർ യാത്രികനേക്കാൾ അപകട സാധ്യത 32 മടങ്ങ് കൂടുതലാണ്.
ഫാക്ട് 5: ഒരു അപകടത്തിൽ നിങ്ങൾ ഹെൽമെറ്റ് ധരിച്ചിട്ടില്ലെങ്കിൽ ശരാശരി ആശുപത്രി ചെലവ് 3-4 മടങ്ങ് കൂടുതലായിരിക്കും.

സംഗതി ഇതാണ് - ഹെൽമെറ്റ് ധരിക്കുന്നത് നിയമം അനുശാസിക്കുന്നില്ല/ അല്ലെങ്കിൽ ശക്തമായി നടപ്പിലാക്കുന്ന എങ്കിൽ 20 ശതമാനത്തിൽ താഴെ ആളുകൾ മാത്രമാണ് ഇത് ഇന്ത്യയിൽ ധരിക്കുന്നത്. ഭയപ്പെടുത്തുന്ന വസ്തുതകൾ നമുക്കിവിടെ താൽകാലിമായി നിർത്താം, എന്നാൽ അതിലും പ്രധാനമായി, ഒരു ബൈക്ക് ഓടിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കുന്നതിൽ നിന്ന് പലരേയും തടയുന്ന ചില കെട്ടുകഥകളിലേക്ക് നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു!
MOST READ: എക്സ്റ്റിൻഷൻ Mk1 ഇലക്ട്രിക് കാറിനെ അടുത്ത മാസത്തോടെ അവതരിപ്പിക്കാൻ പ്രവാഗ് ഡൈനാമിക്സ്

1. ഹെൽമെറ്റുകൾ നിങ്ങളുടെ കാഴ്ച കുറയ്ക്കുന്നു
തീർത്തും തെറ്റായ ഒരു ചിന്തയാണിത്! ഫുൾ ഫെയ്സ് ഹെൽമെറ്റുകളിൽ താഴേക്ക് നോക്കുന്നതിന് ഇത് ഭാഗികമായി ശരിയായിരിക്കാം, എന്നാൽ അത് ഒരു തരത്തിലും പ്രധാനമല്ല. പ്രധാന കാര്യം പെരിഫറൽ വിഷനാണ്, ഹെൽമെറ്റ് ഇല്ലാതെ ഇത് 180 ഡിഗ്രിയാണ്. ഹെൽമെറ്റ് മാനദണ്ഡങ്ങൾ 210-ഡിഗ്രി പെരിഫറൽ കാഴ്ച നൽകുന്നു, അതിനാൽ ഹെൽമെറ്റുകൾ നിങ്ങളുടെ പ്രധാനപ്പെട്ട കാഴ്ചയെ ഒരു തരത്തിലും കുറയ്ക്കുന്നില്ല.

2. ട്രാഫിക്കിൽ ശബ്ദം കേൾക്കുന്നതിൽ നിന്ന് ഹെൽമെറ്റുകൾ നിങ്ങളെ തടയുന്നു
ഇതും തെറ്റാണ്! കാറ്റിന്റെ ശബ്ദത്തിൽ നിന്ന് നിങ്ങളുടെ കേൾവി പരിരക്ഷിക്കുന്നതിന് ഹെൽമെറ്റുകൾ ഉപയോഗപ്രദമാണ്. ഹെൽമെറ്റ് ഇല്ലാതെ വേഗത്തിൽ ഓടിക്കുന്നത് (100 കിലോമീറ്ററിൽ കൂടുതൽ എന്ന് വയ്ക്കാം) കാലക്രമേണ നിങ്ങളുടെ ചെവിക്ക് കേടുകൾ വരുത്തും (മറ്റ് പ്രശ്നങ്ങൾ പരാമർശിക്കേണ്ടതില്ല).
MOST READ: ബ്രോങ്കോയെ വെല്ലാൻ ജീപ്പ് റാങ്ലറിന്റെ V8 മോഡൽ എത്തുന്നു; ടീസർ വീഡിയോ പുറത്ത്

ഹെൽമെറ്റുകൾ എല്ലാവിധ ശബ്ദങ്ങളും കുറയ്ക്കുമ്പോൾ അവ പൂർണ്ണമായും ഒഴിവാക്കുന്നില്ല. ഗുരുതരമായ ട്രാഫിക് ശബ്ദം വളരെ വ്യക്തമായി കേൾക്കുന്നു. യഥാർത്ഥത്തിൽ ഈ മിഥ്യയ്ക്കായി കുറച്ച് ടെസ്റ്റുകൾ മാത്രമേ നടത്തിയിട്ടുള്ളൂ, മാത്രമല്ല റോഡിലെ പ്രധാനപ്പെട്ട എല്ലാ ശബ്ദങ്ങളും റൈഡർക്ക് എപ്പോഴും കേൾക്കാനാകുമെന്ന് അവയെല്ലാം തെളിയിച്ചു. റോഡിലെ അപകടങ്ങൾ കണ്ടെത്തുന്നതിനുള്ള പ്രധാന മാനദണ്ഡം കേൾവിയല്ല, കാഴ്ചയാണ്!

3. ഹെൽമെറ്റുകൾ നിങ്ങളുടെ തലകൾ ചൂടാക്കുന്നു
വീണ്ടും ഒരു തെറ്റായ ധാരണയാണിത്! ഹെൽമെറ്റിനുള്ളിലെ ഫോം ലൈനർ ഒരു ഇൻസുലേറ്ററായി പ്രവർത്തിക്കുന്നുവെന്നും ഹെൽമെറ്റിന്റെ പുറംഭാഗം ചൂടാകുമ്പോൾ ഉള്ളിലെ താപനില ഏതാനും ഡിഗ്രിയിൽ കൂടുതലാകില്ലെന്നും പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നിരുന്നാലും, വേഗത കുറച്ച് സഞ്ചരിക്കുമ്പോൾ നന്നായി വായുസഞ്ചാരമുള്ള ഹെൽമെറ്റുകളിൽ പോലും വായുസഞ്ചാരം കുറവായിരിക്കും, ഇത് ചൂട് അനുഭവപ്പെടുത്താം.
MOST READ: ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി 2 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന രജിസ്റ്റര്‍ ചെയ്ത് മാരുതി

ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥയിൽ (പ്രത്യേകിച്ചും ഇന്ത്യയിൽ) ട്രാഫിക് ജാം ആണ് ഈ തെറ്റിധാരണയുടെ പ്രധാന കാരണം. നീണ്ട ട്രാഫിക് ജാമുകളിൽ നിൽമ്പോൾ വേനൽക്കാലത്ത് തീർച്ചയായും നിങ്ങൾ വിയക്കുകയും ചൂട് അനുഭവപ്പെടുകയും ചെയ്യാം!

എന്നാൽ ഇത് ഹെൽമെറ്റ് കാരണം ചൂട് കൂടുന്നതല്ല, ഇതിനകം തന്നെ പുറത്ത് ചൂടാണ്, കൂടാതെ ട്രാഫിക്കിലെ മറ്റ് കാർ എക്സ്ഹോസ്റ്റുകളിൽ നിന്നും എഞ്ചിനുകളിൽ നിന്നും ചൂടാണ് അടിക്കുന്നത്. മങ്കി ക്യാപ്പ് ധരിച്ച് വേനൽക്കാലത്ത് അടുപ്പിന് മുന്നിൽ ഇരിക്കുന്നതുപോലെയാണിത്. ഇത് ഹെൽമെറ്റിന്റെ തെറ്റല്ല, സാഹചര്യങ്ങളാണ് നിങ്ങളെ ഹെൽമെറ്റിനെ കുറ്റപ്പെടുത്താൻ പ്രേരിപ്പിക്കുന്നത്.

4. സിറ്റിക്കുള്ളിൽ വാഹനമോടിക്കുമ്പോൾ ഹെൽമെറ്റ് ആവശ്യമില്ല
വീണ്ടും തെറ്റാണ്! നഗരങ്ങളിൽ വാഹനമോടിക്കുമ്പോൾ ഗ്രാമീണ മേഖലയിൽ വാഹനമോടിക്കുന്നതിനേക്കാൾ കൂടുതൽ അപകടസാധ്യതയുണ്ട്. പാർക്ക് ചെയ്തിരിക്കുന്ന കാറുകൾ, ലൈറ്റ് പോസ്റ്റുകൾ, ആളുകൾ, നിയന്ത്രണങ്ങൾ, മറ്റ് നിരവധി വസ്തുക്കൾ എന്നിവ നിങ്ങളുടെ വഴിയിലുണ്ട്. വാസ്തവത്തിൽ, നിങ്ങൾ സാവധാനത്തിൽ ഓടിക്കുകയാണെങ്കിലും, നിങ്ങൾ പിന്നിടുന്ന ദൂരം തുല്യമാണ്.

ആഘാതം ഒഴിവാക്കാൻ ഹെൽമെറ്റ് വളരെയധികം സഹായിക്കുന്നു. കൂടാതെ നിങ്ങൾക്ക് റോഡിൽ മറ്റ് ഡ്രൈവർമാരുടെ പെരുമാറ്റം നിയന്ത്രിക്കാനും കഴിയില്ല, മറ്റൊരാൾ ആകസ്മികമായി നിങ്ങളുടെ വാഹനത്തിലേക്ക് വന്ന് ഇടിച്ച് ഒരു അപകടം ഉണ്ടായേക്കാം. അതിനാൽ ഈ ചിന്താഗതി ശരിയല്ല ഇരുചക്രവാഹനങ്ങൾ ഓടിക്കുമ്പോൾ നിങ്ങൾ എല്ലായ്പ്പോഴും ഹെൽമെറ്റ് ധരിക്കണം.

5. ഹെൽമെറ്റുള്ള റൈഡർമാർ കൂടുതൽ തവണ അപകടങ്ങൾ നേരിടുന്നു
എന്താല്ലേ! ഹെൽമെറ്റ് ഉപയോഗിക്കുന്ന യാത്രക്കാർക്ക് ഏതെങ്കിലും റോഡപകടങ്ങളിൽ പെടാനുള്ള സാധ്യത കുറവാണെന്നും അതിശയകരമെന്നു പറയട്ടെ, വെള്ള, ചുവപ്പ്, തുടങ്ങിയ തിളക്കമുള്ള ഹെൽമെറ്റ് നിറങ്ങൾക്ക് അപകട അനുപാതം കുറവാണ് എന്നും പഠനങ്ങൾ വ്യക്തമാക്കുന്നു!

വാസ്തവത്തിൽ, നല്ല നിലവാരമുള്ള എല്ലാ ഹെൽമെറ്റുകളും റിഫ്ലക്ടറുകളുമായി (ടെക്സ്റ്റ് അല്ലെങ്കിൽ സിഗ്നലുകൾ) വരുന്നു, അത് നിങ്ങളെ ഇരുട്ടിൽ മറ്റ് ഡ്രൈവർമാർക്ക് ദൃശ്യമാകുമെന്ന് ഉറപ്പാക്കുന്നു, അത് നിങ്ങളുടെ നഗ്നമായ തലയേക്കാൾ തീർച്ചയായും സംരക്ഷണം നൽക്കുന്നു!

മുഴുവൻ പോയിന്റും - നിർബന്ധപൂർവ്വം ഹെൽമെറ്റ് ധരിക്കാനല്ല, മറിച്ച് സ്വയം സുരക്ഷിതമായി സൂക്ഷിക്കുന്നതിന് താൽപ്പര്യത്തോടെ അത് ധരിക്കുക എന്നതാണ്.