കാലങ്ങൾ കഴിഞ്ഞാലും കാറുകളുടെ റീസെയിൽ വാല്യു നിലനിർത്താൻ ചില പൊടിക്കൈകൾ

ഒരു വീട് നേടിയതിനുശേഷം സാധാരണയായി നമ്മുടെ രണ്ടാമത്തെ വലിയ ഇൻവെസ്റ്റ്മെന്റാണ് കാർ എന്നത്. ചിലർക്ക് കാർ ദൈനംദിന യാത്രയ്ക്കുള്ള ഒരു ഉപകരണവും മറ്റ് ചിലർക്ക് ഇത് ഒരു കുടുംബാംഗം പോലെയുമാവാം.

കാലങ്ങൾ കഴിഞ്ഞാലും കാറുകളുടെ റീസെയിൽ വാല്യു നിലനിർത്താൻ ചില പൊടിക്കൈകൾ

എന്തുതന്നെയായാലും, നിങ്ങളുടെ വാഹനം ശരിയായ പരിചരണവും ശ്രദ്ധയും അർഹിക്കുന്നു. കാർ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന അവസ്ഥയിൽ സൂക്ഷിക്കാൻ ചില പൊടിക്കൈകളാണ് ഞങ്ങൾ ഈ ലേഖനത്തിൽ പങ്കുവെക്കുന്നത്.

കാലങ്ങൾ കഴിഞ്ഞാലും കാറുകളുടെ റീസെയിൽ വാല്യു നിലനിർത്താൻ ചില പൊടിക്കൈകൾ

നമ്മുടെ രാജ്യത്ത്, ഇന്ധനക്ഷമതയ്ക്ക് ശേഷം, കാർ വാങ്ങുന്നവർക്ക് ഏറ്റവും പ്രധാനപ്പെട്ട രണ്ടാമത്തെ ഘടകമാണ് റീസെയിൽ വാല്യു എന്നത്. നിങ്ങളുടെ കാറിന്റെ റീസെയിൽ വാല്യു നിലനിർത്താനുള്ള ഏറ്റവും നല്ല മാർഗം എന്നത് അവ വളരെ നന്നായി പ്രവർത്തിക്കുന്ന അവസ്ഥയിൽ നിലനിർത്തുക എന്നതാണ്.

നിങ്ങളുടെ കാറിന്റെ റീസെയിൽ വാല്യു നിലനിർത്താനുള്ള ചില വഴികൾ ഇതാ:

കാലങ്ങൾ കഴിഞ്ഞാലും കാറുകളുടെ റീസെയിൽ വാല്യു നിലനിർത്താൻ ചില പൊടിക്കൈകൾ

സെറാമിക്/ടെഫ്ലോൺ കോട്ടിംഗ്/PPF

ഉൾവശം എങ്ങനെ എന്നതാണ് പ്രധാനം എന്ന് ആളുകൾ പറയുന്നത് നമ്മൾ എല്ലാവരും കേട്ടിട്ടുണ്ട്, കാറുകൾക്കും ഇത് ബാധകമാണ്. എഞ്ചിനാണ് കാറിന്റെ ഹൃദയം, അതിനാൽ തന്നെ സാധ്യമായ ഏറ്റവും മികച്ച അവസ്ഥയിലായിരിക്കണം ഇത്, അതോടൊപ്പം പുറത്ത് നിന്നുള്ള എഞ്ചിന്റെ വ്യൂവും നമുക്ക് അവഗണിക്കാൻ കഴിയില്ല.

കാലങ്ങൾ കഴിഞ്ഞാലും കാറുകളുടെ റീസെയിൽ വാല്യു നിലനിർത്താൻ ചില പൊടിക്കൈകൾ

വ്യത്യസ്‌ത സംരക്ഷിത കോട്ടിംഗുകളുള്ള 3M & Meguiar-ൽ നിന്നുള്ള വൈവിധ്യമാർന്ന ഗുണനിലവാരമുള്ള സർവ്വീസുകൾ മാർക്കറ്റിൽ ലഭ്യമാണ്. ടെഫ്ലോൺ കോട്ടിംഗ് മികച്ച ഇലക്ട്രിക് പ്രോപ്പർട്ടികളുള്ള ടെമ്പറേച്ചർ റെസിസ്റ്റൻന്റ് നോൺ-സ്റ്റിക്ക് കോട്ടാണ്. ഇതിന് ലോംഗ് ലൈഫും, മികച്ച റിറ്റൻഷനും കാറിനെ പോറലുകൾ, തുരുമ്പടിക്കൾ, ടാർ എന്നിവയിൽ നിന്ന് സംരക്ഷിക്കുന്നു.

കാലങ്ങൾ കഴിഞ്ഞാലും കാറുകളുടെ റീസെയിൽ വാല്യു നിലനിർത്താൻ ചില പൊടിക്കൈകൾ

അതിനുപുറമെ, മെച്ചപ്പെട്ട സംരക്ഷണത്തിനായി നിങ്ങൾക്ക് ആന്റി-റസ്റ്റ് അണ്ടർബോഡി കോട്ടിംഗും തെരഞ്ഞെടുക്കാം. എക്സ്റ്റീരിയർ ഭംഗിയായി സൂക്ഷിക്കാൻ നിങ്ങൾക്ക് പെയിന്റ് പ്രൊട്ടക്ഷൻ ഫിലിം (PPF)ഉപയോഗിക്കാം. ഇത് ഫേഡ് & സ്റ്റെയിൻ റെസിസ്റ്റന്റ് ആണ്. നിങ്ങൾക്ക് കോട്ടിംഗുകൾ മാറ്റാൻ ആഗ്രഹിക്കുമ്പോഴെല്ലാം ഇവ എളുപ്പത്തിൽ നീക്കംചെയ്യാവുന്നതാണ്.

കാലങ്ങൾ കഴിഞ്ഞാലും കാറുകളുടെ റീസെയിൽ വാല്യു നിലനിർത്താൻ ചില പൊടിക്കൈകൾ

ഹൈ പെർഫോമെൻസ് എസി സർവ്വീസ്

ക്യാബിന്റെ ഉയർന്ന ചൂടിനെ നേരിടാൻ സഹായിക്കുന്നതിനാൽ എയർ കണ്ടീഷനിംഗ് കാറിന്റെ മറ്റൊരു സുപ്രധാന വശമാണ്. ഈ സിസ്റ്റത്തിന് നിരവധി ചലിക്കുന്ന ഭാഗങ്ങളുണ്ട്, കൂടാതെ കംപ്രസ്സർ അല്ലെങ്കിൽ ബെൽറ്റ് എന്നിവ പോലുള്ള ഘടകങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടാകാം.

കാലങ്ങൾ കഴിഞ്ഞാലും കാറുകളുടെ റീസെയിൽ വാല്യു നിലനിർത്താൻ ചില പൊടിക്കൈകൾ

എസി സർവ്വീസ് ചെയ്യുമ്പോൾ OEM സ്‌പെയർ പാർട്‌സിനൊപ്പമാണ് ചെയ്യുന്നത് എന്ന് ഉറപ്പാക്കുക. കണ്ടൻസർ അല്ലെങ്കിൽ കൂളിംഗ് കോയിൽ പോലുള്ള ഏതെങ്കിലും ഘടകങ്ങൾക്ക് തകരാർ വരാതെ നാം ശ്രദ്ധിക്കണം. കാറിന് ഏറ്റവും മികച്ച പ്രൊട്ടക്ഷൻ നൽകുന്നതിന് റെഗുലർ അല്ലെങ്കിൽ ഹൈ-പെർഫോമൻസ് സർവീസിൽ നിന്ന് നിങ്ങൾക്ക് തെരഞ്ഞെടുക്കാം.

കാലങ്ങൾ കഴിഞ്ഞാലും കാറുകളുടെ റീസെയിൽ വാല്യു നിലനിർത്താൻ ചില പൊടിക്കൈകൾ

ടയർ & വീൽ കെയർ

ടയറുകൾ കാറിന്റെ മറ്റൊരു പ്രധാന ബാഹ്യഭാഗമാണ്, റീസെയിൽ വാല്യുവിന്റെ കാര്യത്തിൽ ഇവ വളരെ പ്രാധാന്യമർഹിക്കുന്നു. റോഡുകൾക്കൊപ്പം ഡ്രൈവിംഗ് പാറ്റേണിനെ ആശ്രയിച്ചിരിക്കും ടയറുകളുടെ അവസ്ഥ. റോഡിന്റെ അവസ്ഥ എന്ന ഘടകം നമ്മുടെ കൈയിലല്ല, അതിനാൽ ടയറുകൾ നന്നായി പരിപാലിക്കുന്നതാണ് നല്ലത്.

കാലങ്ങൾ കഴിഞ്ഞാലും കാറുകളുടെ റീസെയിൽ വാല്യു നിലനിർത്താൻ ചില പൊടിക്കൈകൾ

വാഹനത്തിന്റെ ടയറുകൾക്കും വീൽ റിമ്മുകൾക്കും നാം പ്രത്യേക കെയർ നൽകണം. അതിനുപുറമെ, ശരിയായ ബാലൻസിംഗും അലൈൻമെന്റും ചെക്ക് ചെയ്ത് വീലുകളെ പരിപാലിക്കുകയും വേണം.

കാലങ്ങൾ കഴിഞ്ഞാലും കാറുകളുടെ റീസെയിൽ വാല്യു നിലനിർത്താൻ ചില പൊടിക്കൈകൾ

ബാറ്ററിയും ബ്രേക്കുകളും

നിങ്ങളുടെ കാറിൽ പ്രവർത്തനക്ഷമമായി ബാറ്ററിയും മറ്റ് ഇലക്ട്രിക് എക്യുപ്പ്മെന്റുകളും ഉണ്ടായിരിക്കേണ്ടുന്നത് വളരെ ആവശ്യമാണ്. എന്നും ഉപയോഗിക്കാത്ത കാറിന്റെ ബാറ്ററികൾ ഇടയ്ക്ക് ചെക്ക് ചെയ്ത് ചാർജ് ചെയ്ത് വെക്കണം. വാഹനം ഓടിക്കുന്നതും സ്റ്റാർട്ട് ചെയ്യുന്നതിനും അപ്പുറം, ആന്റി തെഫ്റ്റ് സംവിധാനങ്ങൾ പ്രവർത്തിക്കാനും ബാറ്ററികൾ ആവശ്യമാണ്.

കാലങ്ങൾ കഴിഞ്ഞാലും കാറുകളുടെ റീസെയിൽ വാല്യു നിലനിർത്താൻ ചില പൊടിക്കൈകൾ

ബ്രേക്കുകൾ കാറിന് അത്യന്താപേക്ഷികമായ ഒരു ഘടകമാണ്, നല്ല ബ്രേക്കുകൾക്ക് ഒരു സെക്കന്റിന്റെ ഒരു അംശം കൊണ്ട് ജീവൻ രക്ഷിക്കാൻ കഴിയും. ആവശ്യമുള്ളപ്പോഴെല്ലാം വാഹനത്തിന്റെ വേഗത കുറയ്ക്കുകയും അനാവശ്യ സംഭവങ്ങളും അപകടങ്ങളും തടയുന്ന ബ്രേക്കുകൾ എപ്പോഴും മികച്ച കണ്ടീഷനിൽ ആയിരിക്കണം. കാലക്രമേണ തെയ്മാനങ്ങൾ വരുന്ന ബ്രേക്ക് പാഡുകളും, ഡിസ്കുകളും ഇടയ്ക്ക് ചെക്ക് ചെയ്ത് മാറ്റിസ്ഥാപിക്കേണ്ടതുണ്ട്.

കാലങ്ങൾ കഴിഞ്ഞാലും കാറുകളുടെ റീസെയിൽ വാല്യു നിലനിർത്താൻ ചില പൊടിക്കൈകൾ

ഡീറ്റെയ്‌ലിംഗ് & കാർ സ്പാ

അവസാനമായി, കാറിനുള്ള ഡീറ്റെയ്‌ലിംഗ് & കാർ സ്പാ സേവനങ്ങളിലേക്ക് വരുന്നു. മിക്ക ആളുകളും ഇവയെ അനാവശ്യമായ എക്സ്ട്രാ ചെലവുകളായി കാണുമ്പോൾ, ഈ ലളിതമായ ട്വീക്കുകൾ വാഹനം വാങ്ങുന്നയാളുടെ ശ്രദ്ധ പിടിച്ചുപറ്റും. വൃത്തിയുള്ള കാർ ആരേയും നന്നായി ആകർഷിക്കുന്നു, കൂടാതെ വിവിധ സ്പാ സർവ്വീസുകളിൽ നിന്നുള്ള ഒരു ലളിതമായ ചോയ്സ് റീസെയിൽ വാല്യു നിലനിർത്താൻ നിങ്ങളെ സഹായിക്കും.

കാലങ്ങൾ കഴിഞ്ഞാലും കാറുകളുടെ റീസെയിൽ വാല്യു നിലനിർത്താൻ ചില പൊടിക്കൈകൾ

ക്യാബിനുള്ളിലെ പൊടിയും അഴുക്കും മാറ്റിയെടുക്കാനും ഡീപ്പ് ക്ലീനിംഗ് സഹായിക്കുന്നു. കാർ പുതിയത് പോലെ ഇവ റെഡിയാക്കുന്നു. ഡീറ്റെയ്‌ലിംഗ് എക്സ്റ്റീരിയറിനും നൽകാം. വാഹനത്തിന്റെ ബോഡിയിൽ പറ്റിപ്പിടിച്ചിരിക്കുന്ന അദൃശ്യമായ അഴുക്ക് കണങ്ങൾ വൃത്തിയാക്കുന്നതിലൂടെ ഡീറ്റെയിലിംഗ് ഒരു പുതിയ ഗ്ലോസി ഫിനിഷിംഗ് ഉറപ്പാക്കുന്നു.

Most Read Articles

Malayalam
English summary
Some small tips to keep up the resale values of your car
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X