ഗാന്ധി കുടുംബത്തിന് ഇനി ഹൈ സെക്യുരിറ്റി വാഹനങ്ങളുടെ സേവനമില്ല

ഗാന്ധി കുടുംബത്തെ ഇനി ബുള്ളറ്റ് പ്രൂഫ് റേഞ്ച് റോവർ എസ്‌യുവികൾ സംരക്ഷിക്കില്ല. പകരം 10 വർഷത്തോളം പഴക്കമുള്ള ടാറ്റാ സഫാരികളാവും ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

ഗാന്ധി കുടുംബത്തിന് ഇനി ഹൈ സെക്യുരിറ്റി വാഹനങ്ങളുടെ സേവനമില്ല

സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്ക് നൽകിയ സുരക്ഷയെ Z പ്ലസിൽ നിന്ന് Z വിഭാഗത്തിലേക്ക് ഇന്ത്യൻ സർക്കാർ തരംതാഴ്ത്തിയതിനാലാണ് സുരക്ഷാ ക്രമീകരണങ്ങളിൽ ഈ വലിയ മാറ്റം. ഇതു മൂലം Z-പ്ലസ് സംരക്ഷകരായി അവർക്ക് അനുവദിച്ച വാഹനങ്ങളും പിൻവലിക്കും.

ഗാന്ധി കുടുംബത്തിന് ഇനി ഹൈ സെക്യുരിറ്റി വാഹനങ്ങളുടെ സേവനമില്ല

മുൻ പ്രധാമന്ത്രി രാജീവ് ഗാന്ധി 1991 -ൽ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ഗാന്ധി കുടുംബത്തിന് സർക്കാർ Z പ്ലസ് സുരക്ഷ ഒരുക്കിയത്. നിലവിലുള്ള സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിനെ (SPG) സുരക്ഷാ സ്ഥാനത്തു നിന്ന് നീക്കിയിട്ട് ഇനിമുതൽ കേന്ദ്ര റിസർവ് പോലീസ് സേന (CRPF) ഉദ്യോഗസ്ഥർ സംരക്ഷണം ഏറ്റെടുക്കും.

ഗാന്ധി കുടുംബത്തിന് ഇനി ഹൈ സെക്യുരിറ്റി വാഹനങ്ങളുടെ സേവനമില്ല

മുൻ പ്രധാനമന്ത്രി മൻ‌മോഹൻ സിംഗിനുള്ള സുരക്ഷാ സംവിധാനങ്ങളും സമാനമായ തരത്തിൽ Z-പ്ലസ് വിഭാഗത്തിൽ നിന്ന് Z വിഭാഗത്തിലേക്ക് തരംതാഴ്ത്തി. എന്നിരുന്നാലും, അദ്ദേഹത്തിന്റെ ബുള്ളറ്റ്പ്രൂഫ് ബി‌എം‌ഡബ്ല്യു 7-സീരീസ് ആഢംബര സലൂൺ തുടർന്നും ഉപയോഗിക്കാം.

ഗാന്ധി കുടുംബത്തിന് ഇനി ഹൈ സെക്യുരിറ്റി വാഹനങ്ങളുടെ സേവനമില്ല

ഗാന്ധി കുടുംബം ഉപയോഗിച്ചിരുന്ന ബുള്ളറ്റ് പ്രൂഫ് റേഞ്ച് റോവറുകളും ടൊയോട്ട ഫോർച്യൂണറുകളും തിരികെ നൽകണമെന്ന് CRPF ഉദ്യോഗസ്ഥർ SPG യോട് അഭ്യർത്ഥിച്ചു.

ഗാന്ധി കുടുംബത്തിന് ഇനി ഹൈ സെക്യുരിറ്റി വാഹനങ്ങളുടെ സേവനമില്ല

ഇതുവരെ, ഈ അഭ്യർത്ഥനയെക്കുറിച്ച് SPG- യിൽ നിന്ന് ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. ഗാന്ധി കുടുംബത്തിനുള്ള സുരക്ഷാ ക്രമീകരണങ്ങൾ വെട്ടിക്കുറച്ചത് പാർലമെന്റിൽ വലിയ പ്രതിഷേധത്തിന് കാരണമായി. കോൺഗ്രസ് പാർട്ടി ഇന്ന് സഭയിൽ നിന്ന് വാക്ക് ഔട്ട് നടത്തി.

ഗാന്ധി കുടുംബത്തിന് ഇനി ഹൈ സെക്യുരിറ്റി വാഹനങ്ങളുടെ സേവനമില്ല

സോണിയ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും അനുവദിച്ചിരുന്ന ഹൈ-എൻഡ് റേഞ്ച് റോവർ എസ്‌യുവികൾ ഒന്നിലധികം ആയുധങ്ങൾക്കെതിരെ ചെറുത്തു നിൽക്കാനും, കൂടാതെ ഗ്രനേഡ് ആക്രമണത്തെ നേരിടാനും അവയ്ക്ക് കഴിയും.

ഗാന്ധി കുടുംബത്തിന് ഇനി ഹൈ സെക്യുരിറ്റി വാഹനങ്ങളുടെ സേവനമില്ല

സമാനമായൊരു ബുള്ളറ്റ് പ്രൂഫ് ടൊയോട്ട ഫോർച്യൂണർ എസ്‌യുവിയാണ് രാഹുൽ ഗാന്ധിക്കും നൽകിയിരുന്നത്. എന്നാൽ ഇപ്പോൾ ഗാന്ധി കുടുംബത്തിന് ഇപ്പോൾ അനുവദിച്ചിരിക്കുന്ന 2010 ടാറ്റാ സഫാരി എസ്‌യുവികൾ ബുള്ളറ്റ്പ്രൂഫാണോ എന്നതാണ് ഇനി കാണേണ്ടത്.

ഗാന്ധി കുടുംബത്തിന് ഇനി ഹൈ സെക്യുരിറ്റി വാഹനങ്ങളുടെ സേവനമില്ല

ഇവ ബുള്ളറ്റ് പ്രൂഫ് അല്ലെങ്കിൽ, ടാറ്റ മോട്ടോർസ് ഈ എസ്‌യുവി ഔദ്യോഗികമായി നിർത്തലാക്കിയതിനാൽ നിങ്ങൾക്കും എനിക്കും ഒരു സെക്കണ്ട് ഹാൻഡ് കാർ വിപണിയിൽ നിന്ന് വാങ്ങാൻ കഴിയുന്ന സഫാരി 2.2 ൽ നിന്ന് വ്യത്യസ്തമല്ല ഇത്.

Most Read: മോദിജിയുടെ യാത്രകൾ ഇനി മുതൽ 2 കോടിയുടെ പുത്തൻ ടൊയോട്ട ലാൻഡ് ക്രുയിസറിൽ

ഗാന്ധി കുടുംബത്തിന് ഇനി ഹൈ സെക്യുരിറ്റി വാഹനങ്ങളുടെ സേവനമില്ല

140 bhp കരുത്തും 320 Nm torque ഉം സൃഷ്ടിക്കുന്ന 2.2 ലിറ്റർ ടർബോചാർജ്ഡ് ഡീസൽ എഞ്ചിനാണ് സഫാരി 2.2 ന്റെ ഹൃദയം. സ്റ്റാൻഡേർഡായി അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സാണ്.

Most Read: വർഷങ്ങളായി വെളിച്ചം കാണാതെ ലോക്സഭാ സ്പീക്കറിനായി വാങ്ങിയ ജാഗ്വാർ

ഗാന്ധി കുടുംബത്തിന് ഇനി ഹൈ സെക്യുരിറ്റി വാഹനങ്ങളുടെ സേവനമില്ല

തിരഞ്ഞെടുത്ത വകഭേദത്തിനെ ആശ്രയിച്ച് എസ്‌യുവിക്ക് പിൻ വീൽ ഡ്രൈവും ഫോർ വീൽ ഡ്രൈവ് ഓപ്ഷനുകൾ ലഭിക്കുന്നു. സഫാരിക്ക് പകരമായി സഫാരി സ്റ്റോം എന്ന മോഡലാണ് ടാറ്റ പിന്നീട് വിപണിയിൽ എത്തിച്ചത്.

Most Read:കഴിഞ്ഞ കാല പ്രധാനമന്ത്രിമാരുടെയും രാഷ്ട്രപതിമാരുടെയും ഔദ്യോഗിക വാഹനങ്ങള്‍

ഗാന്ധി കുടുംബത്തിന് ഇനി ഹൈ സെക്യുരിറ്റി വാഹനങ്ങളുടെ സേവനമില്ല

ഇത് ഇപ്പോഴും വിൽപ്പന തുടരുകയാണ്, പക്ഷേ ബി‌എസ് VI മാനദണ്ഡങ്ങൾ നിലവിൽ വന്നുകഴിഞ്ഞാൽ ഉടൻ തന്നെ വാഹനം നിർത്തലാക്കിയേക്കാം.

Most Read Articles

Malayalam
English summary
Sonia gets 10 years old Tata Safari after downgraded from high security cover. Read more Malayalam.
Story first published: Wednesday, November 20, 2019, 19:24 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Drivespark sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Drivespark website. However, you can change your cookie settings at any time. Learn more
X