24 ഉപഗ്രഹങ്ങളുമായി ഫാല്‍ക്കണ്‍ പറന്നു, ഏറ്റവും കഠിനമേറിയ ദൗത്യമെന്ന് സ്‌പേസ് എക്‌സ്

24 പരീക്ഷണ ഉപഗ്രഹങ്ങളെയും കൊണ്ട് ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നും സ്‌പേസ് എക്‌സ് ഫാല്‍ക്കണ്‍ ഹെവി റോക്കറ്റ് കുതിച്ചുയര്‍ന്നു. ഇന്ന് പുലര്‍ച്ചെ 2.30 -നാണ് റോക്കറ്റ് വിക്ഷേപിച്ചതെന്ന് സ്വകാര്യ ബഹിരാകാശ സംരഭമായ സ്‌പേസ് എക്‌സ് വ്യക്തമാക്കി. മുന്‍ നിശ്ചയിച്ച സമയക്രമത്തില്‍ നിന്ന് മൂന്ന് മണിക്കൂറോളം വൈകിയാണ് റോക്കറ്റ് വിക്ഷേപിച്ചത്.

24 ഉപഗ്രഹങ്ങളുമായി ഫാല്‍ക്കണ്‍ പറന്നു, ഏറ്റവും കഠിനമേറിയ ദൗത്യമെന്ന് സ്‌പേസ് എക്‌സ്

തങ്ങള്‍ മേല്‍നോട്ടം വഹിച്ചതില്‍ വച്ച് ഏറ്റവും ശ്രമകരമായിരുന്ന ദൗദ്യമായിരുന്നു ഇതെന്ന് സ്‌പെസ് എക്‌സ് കൂട്ടിച്ചേര്‍ത്തു. അമേരിക്കന്‍ കാര്‍ നിര്‍മ്മാണ കമ്പനിയായ ടെസ്‌ല മോട്ടോര്‍സ് സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് ആണ് സ്‌പേസ് എക്‌സിന്റെ സിഇഒ.

24 ഉപഗ്രഹങ്ങളുമായി ഫാല്‍ക്കണ്‍ പറന്നു, ഏറ്റവും കഠിനമേറിയ ദൗത്യമെന്ന് സ്‌പേസ് എക്‌സ്

ആറ് മണിക്കൂര്‍ നീണ്ട ദൗത്യം വിജയകരമായി തന്നെ പൂര്‍ത്തിയായതായി കമ്പനി അറിയിച്ചു. വിക്ഷേപിച്ചവയില്‍ രണ്ട് റോക്കറ്റുകള്‍ ഭൂമിയിലേക്ക് തിരിച്ചെത്തുകയും ഇവ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിക്കുകയും ചെയ്തു.

24 ഉപഗ്രഹങ്ങളുമായി ഫാല്‍ക്കണ്‍ പറന്നു, ഏറ്റവും കഠിനമേറിയ ദൗത്യമെന്ന് സ്‌പേസ് എക്‌സ്

സ്‌പേസ് ടെസ്റ്റ് പ്രോഗ്രാം 2 (STP-2) എന്ന് പേരിട്ടിരിക്കുന്ന ദൗത്യം ലോകത്തെ തന്നെ ഏറ്റവും ശക്തിയേറിയ ലോഞ്ചിംഗ് സംവിധാനമായിരുന്നെന്നാണ് കമ്പനി പറയുന്നത്.

24 ഉപഗ്രഹങ്ങളുമായി ഫാല്‍ക്കണ്‍ പറന്നു, ഏറ്റവും കഠിനമേറിയ ദൗത്യമെന്ന് സ്‌പേസ് എക്‌സ്

അമേരിക്കന്‍ പ്രതിരോധ വകുപ്പാണിത് കമ്മിഷന്‍ ചെയ്തിരിക്കുന്നത്. ഭാവിയിലെ ബഹിരാകാശ യാത്രയുടെ ചിലവ് കുറയ്ക്കാനെന്നോണം ഇതിന് മുമ്പും ഒന്നില്‍ കൂടുതല്‍ ബൂസ്റ്റര്‍ റോക്കറ്റുകള്‍ സ്‌പേസ് എക്‌സ് പരീക്ഷണവിധേയമാക്കിയിട്ടുണ്ട്.

ബഹിരാകാശ യാത്രയുടെ ചിലവ് കുറയ്ക്കാനെന്ന പരീക്ഷണാര്‍ഥം തുടങ്ങിയ ഈ ദൗത്യത്തില്‍ നാസയുടെയും നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്റെയും (NOAA) ഉള്‍പ്പടെയുള്ള ഉപഗ്രഹങ്ങളുമായാണ് റോക്കറ്റ് പറന്നത്.

Most Read: ഈ വര്‍ഷം ഇന്ത്യയിലെത്തുന്ന എട്ട് കാറുകള്‍

24 ഉപഗ്രഹങ്ങളുമായി ഫാല്‍ക്കണ്‍ പറന്നു, ഏറ്റവും കഠിനമേറിയ ദൗത്യമെന്ന് സ്‌പേസ് എക്‌സ്

മാത്രമല്ല, പ്രതിരോധ വകുപ്പിന്റെ വിവിധ ലബോറട്ടറികള്‍, സര്‍വ്വകലാശാലകള്‍, നോണ്‍-പ്രോഫിറ്റ് ഓര്‍ഗനൈസേഷനുകള്‍ എന്നിവയുടെയും ഉപഗ്രഹങ്ങള്‍ ഇതിലുണ്ടായിരുന്നതായാണ് സ്‌പേസ് എക്‌സ് പറയുന്നത്.

Most Read: വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കണമെന്ന് ആനന്ദ് മഹീന്ദ്ര

24 ഉപഗ്രഹങ്ങളുമായി ഫാല്‍ക്കണ്‍ പറന്നു, ഏറ്റവും കഠിനമേറിയ ദൗത്യമെന്ന് സ്‌പേസ് എക്‌സ്

സ്‌പേസ് നാവിഗേഷന്‍, പുതിയ ടെലിസ്‌കോപിക് സാങ്കേതികത തുടങ്ങിയവ വികസിപ്പിച്ചെടുക്കുന്നതില്‍ മുതല്‍ക്കൂട്ടാവും ആ ഉപഗ്രഹങ്ങള്‍.

Most Read: കിയ സെല്‍റ്റോസ് ബുക്കിങ് ജൂലായില്‍

24 ഉപഗ്രഹങ്ങളുമായി ഫാല്‍ക്കണ്‍ പറന്നു, ഏറ്റവും കഠിനമേറിയ ദൗത്യമെന്ന് സ്‌പേസ് എക്‌സ്

ലോകത്തേറ്റവും കരുത്തുറ്റ റോക്കറ്റായ ഫാല്‍ക്കണ്‍ ആണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നതെന്ന് സ്‌പേസ് എക്‌സ് തങ്ങളുടെ വെബ്‌സൈറ്റിലൂടെ വ്യക്തമാക്കി. 64 മെട്രിക്ക് ടണ്‍ ഭാരം വഹിച്ച് ബഹിരാകാശത്തേക്ക് കുതിക്കാന്‍ കഴിവുള്ളതാണീ റോക്കറ്റെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു.

*പ്രതീകാത്മക ചിത്രങ്ങള്‍

Image Courtesy: SpaceX

Most Read Articles

Malayalam
English summary
Space X STP-2 Mission. Read In Malayalam
Story first published: Thursday, June 27, 2019, 12:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X