വാഹനങ്ങളില്‍ സ്റ്റെപ്പിനി ടയര്‍ ആവശ്യമില്ലെന്ന് ഗതാഗത മന്ത്രാലയം

മോട്ടര്‍ വാഹന നിയമത്തില്‍ പുതിയ വിജ്ഞാപനവുമായി ഗതാഗത മന്ത്രാലയം. വാഹനങ്ങളില്‍ ഇനി മുതല്‍ സ്റ്റെപ്പിനി ടയര്‍ ആവശ്യമില്ലെന്ന് വ്യക്തമാക്കിയാണ് ഗതാഗത മന്ത്രാലയം പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.

വാഹനങ്ങളില്‍ സ്റ്റെപ്പിനി ടയര്‍ ആവശ്യമില്ലെന്ന് ഗതാഗത മന്ത്രാലയം

ഇതിന് പകരമായി ടയര്‍ റിപ്പയര്‍ കിറ്റും ടയര്‍ പ്രഷര്‍ നിരീക്ഷണ സംവിധാനവും വാഹനങ്ങളില്‍ ഉള്‍പ്പെടുത്തണമെന്നും മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. ഒക്ടോബര്‍ മുതല്‍ നിര്‍മിക്കുന്ന വാഹനങ്ങളില്‍ ഇത് നിര്‍ബന്ധമാക്കും.

വാഹനങ്ങളില്‍ സ്റ്റെപ്പിനി ടയര്‍ ആവശ്യമില്ലെന്ന് ഗതാഗത മന്ത്രാലയം

ടയറിലെ ദ്വാരം അടയ്ക്കാവുന്ന സീലന്റ് ഉള്‍പ്പെടുന്ന ടയര്‍ റിപ്പയര്‍ കിറ്റ് വാഹനത്തില്‍ ഉറപ്പാക്കണം. ക്യാബിനുള്ള ട്രാക്ടര്‍ അടക്കമുള്ള വാഹനങ്ങള്‍ക്കെല്ലാം സേഫ്റ്റി ഗ്ലാസ് വിന്‍ഡ് ഷീല്‍ഡും നിര്‍ബന്ധമാണ്.

MOST READ: ആൾട്ടോയ്ക്ക് ഒരു പിൻഗാമി ഒരുങ്ങുന്നു, മാരുതി 800; അറിയാം കൂടുതൽ വിശേഷങ്ങൾ

വാഹനങ്ങളില്‍ സ്റ്റെപ്പിനി ടയര്‍ ആവശ്യമില്ലെന്ന് ഗതാഗത മന്ത്രാലയം

ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് കൂടുതല്‍ സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്തുന്ന ഭേദഗതികള്‍ക്കൊപ്പമാണ് ടയര്‍ സംരക്ഷണം സംബന്ധിച്ച നിബന്ധനയും വന്നിരിക്കുന്നത്.

വാഹനങ്ങളില്‍ സ്റ്റെപ്പിനി ടയര്‍ ആവശ്യമില്ലെന്ന് ഗതാഗത മന്ത്രാലയം

ടയറിലെ എയര്‍ പ്രഷര്‍ സംബന്ധിച്ച് ഡ്രൈവര്‍ക്ക് മുന്നറിയിപ്പു നല്‍കുന്നതാണ് ടയര്‍ പ്രഷര്‍ നിരീക്ഷണ സംവിധാനം. ഈ സംവിധാനമുള്ള M1 ശ്രേണിയില്‍ ഉള്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് സ്റ്റെപ്പിനി ടയര്‍ ആവശ്യമില്ല.

MOST READ: കൊവിഡ്-19; സൗജന്യ സാനിറ്റൈസേഷന്‍ പദ്ധതികളുമായി എംജി

വാഹനങ്ങളില്‍ സ്റ്റെപ്പിനി ടയര്‍ ആവശ്യമില്ലെന്ന് ഗതാഗത മന്ത്രാലയം

ഡ്രൈവര്‍ ഉള്‍പ്പെടെ ഒന്‍പത് പേര്‍ക്ക് ഇരിക്കാന്‍ ശേഷിയുള്ള എല്ലാ പാസഞ്ചര്‍ വാഹനങ്ങളെയും M1 വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുന്നത്. ഈ വാഹനങ്ങള്‍ക്ക് 3.5 ടണ്ണില്‍ കൂടുതല്‍ ഭാരം ഉണ്ടാകരുത്.

വാഹനങ്ങളില്‍ സ്റ്റെപ്പിനി ടയര്‍ ആവശ്യമില്ലെന്ന് ഗതാഗത മന്ത്രാലയം

ഇരുചക്രവാഹനങ്ങളുടെ സ്റ്റാന്‍ഡുകളും ഫിറ്റിങ്ങുകളും പുറത്തേക്ക് തള്ളി നില്‍ക്കുന്നതിനും പരിധിയുണ്ടാവും. വാഹനങ്ങളുടെ സ്റ്റാന്‍ഡുകള്‍ക്കും ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി സ്റ്റാന്‍ഡേഡ് നിര്‍ബന്ധമാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

MOST READ: കാർ ഇൻഫോടെയ്ൻമെന്റ് വിപ്ലവം; അലക്സാ ബിൽറ്റ്-ഇൻ സിസ്റ്റങ്ങളുമായി പയനിയർ

വാഹനങ്ങളില്‍ സ്റ്റെപ്പിനി ടയര്‍ ആവശ്യമില്ലെന്ന് ഗതാഗത മന്ത്രാലയം

ഹെല്‍മെറ്റ് സുരക്ഷാ നിയമങ്ങളിലും ഭേദഗതി വരുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഹെല്‍മെറ്റുകള്‍ക്ക് 1.2 കിലോഗ്രാം ഭാരം പരിധി കവിയാന്‍ കഴിയില്ലെന്ന് പ്രസ്താവിച്ച 2018 -ല്‍ നടപ്പാക്കിയ നിലവിലെ നിയം പിന്‍വലിക്കുമെന്ന് ബ്യൂറോ അറിയിച്ചു.

Most Read Articles

Malayalam
English summary
Spare Wheel In Car No Longer Compulsory. Read in Malayalam.
Story first published: Thursday, July 23, 2020, 14:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X