ഇലക്‌ട്രിക് നിരയിലെ ഭീമൻമാർ, പുതിയ ബൗൺസ് ഇൻഫിനിറ്റി, ഓല S1, ഏഥർ 450X മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

ഇന്ത്യയിലെ ഇലക്‌ട്രിക് ഇരുചക്ര വാഹന വിപണി ഉണരുകയാണ്. ഇതിനോടകം തന്നെ വ്യത്യസ്‌ത തരത്തിലുള്ള മോഡലുകളുടെ അതിപ്രസരമാണ് ഇന്നുള്ളത്. ഈ ശ്രേണിയിലേക്ക് അടുത്തിടെ ബൗൺസ് ഇൻഫിനിറ്റിയും എത്തിയതോടെ മത്സരം കൊഴുക്കുകയാണ്.

ഇലക്‌ട്രിക് നിരയിലെ ഭീമൻമാർ, പുതിയ ബൗൺസ് ഇൻഫിനിറ്റി, ഓല S1, ഏഥർ 450X മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

രാജ്യത്തെ ഇലക്ട്രിക് മൊബിലിറ്റി വിഭാഗത്തിൽ തങ്ങളുടേതായ സ്ഥാനം കണ്ടെത്താനാണ് ബൗൺസ് ഇൻഫിനിറ്റി E1 മോഡലിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ ഈ സെഗ്മെന്റ് ഇതിനകം തന്നെ രണ്ട് ജനപ്രിയവും സ്വദേശീയവുമായ ഏഥർ 450X, ഓല S1 സ്‌കൂട്ടറുകൾ കൈയ്യടക്കിവെച്ചിരിക്കുകയാണ്.

ഇലക്‌ട്രിക് നിരയിലെ ഭീമൻമാർ, പുതിയ ബൗൺസ് ഇൻഫിനിറ്റി, ഓല S1, ഏഥർ 450X മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

ഓല നിരത്തുകളിൽ എത്തിയിട്ടില്ലെങ്കിലും വിപണിയിൽ മാറ്റത്തിന്റെ കൊടുങ്കാറ്റാണ് കമ്പനി അവതരണ വേളയിലും ബുക്കിംഗിലും നേടിയെടുത്തിരിക്കുന്നത്. ഏഥറാണെങ്കിൽ തങ്ങളുടെ വിശ്വാസീതയും പ്രവർത്തന മികവും കൊണ്ട് ഏവരേയും അതിശയിപ്പിച്ചവരുമാണ്.

ഇലക്‌ട്രിക് നിരയിലെ ഭീമൻമാർ, പുതിയ ബൗൺസ് ഇൻഫിനിറ്റി, ഓല S1, ഏഥർ 450X മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

ഏഥർ 450X, ഓല S1 മോഡലുകൾക്കിടയിൽ പുതുതായി എത്തിയ ബൗൺസ് ഇൻഫിനിറ്റി E1 എങ്ങനെ പ്രവർത്തിക്കുമെന്നാണ് കണ്ടറിയേണ്ടത്. മൂന്ന് മോഡലുകളും തമ്മിലുള്ള ഒരു താരതമ്യ പഠനത്തിലേക്ക് നീങ്ങാം.

ഇലക്‌ട്രിക് നിരയിലെ ഭീമൻമാർ, പുതിയ ബൗൺസ് ഇൻഫിനിറ്റി, ഓല S1, ഏഥർ 450X മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

മോട്ടോർ

പെർഫോമൻസിന്റെ കാര്യത്തിൽ ഓല ഒരു പുതിയ മാനദണ്ഡം തന്നെയാണ് സ്ഥാപിച്ചെടുത്തിരിക്കുന്നത്.. ഏറ്റവും ഉയർന്ന പവർ, ബാറ്ററി കപ്പാസിറ്റി, റേഞ്ച് കണക്കുകൾ എന്നിവയ്ക്കൊപ്പം ഓല ഏഥർ 450X, ബൗൺസ് ഇൻഫിനിറ്റി എന്നിവയെ മറികടക്കുന്ന കണക്കുകളാണ് കാണാനാവുക.

ഇലക്‌ട്രിക് നിരയിലെ ഭീമൻമാർ, പുതിയ ബൗൺസ് ഇൻഫിനിറ്റി, ഓല S1, ഏഥർ 450X മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

ബൗൺസ് ഇൻഫിനിറ്റിക്ക് 2kWh ബാറ്ററി ലഭിക്കുമ്പോൾ ഓല S1 പതിപ്പിന് 2kWh ബാറ്ററി കപ്പാസിറ്റിയാണുള്ളത്. ഏഥറിലേക്ക് വരുമ്പോൾ 2.9kWh ബാറ്ററിയാണ് 450X-ന്റെ ഹൃദയം. ബൗൺസിന് 85 കിലോമീറ്റർ റേഞ്ച് ലഭിക്കുമ്പോൾ ഓലയ്ക്ക് പൂർണ ചാർജിൽ പരമാവധി 121 കിലോമീറ്റർ വരെ സഞ്ചരിക്കാനാവും. അതേസമയം ഏഥറിന് യഥാർഥ റോഡ് സാഹചര്യങ്ങളിൽ 85 കിലോമീറ്റർ റേഞ്ചാണ് ലഭ്യമായിരിക്കുന്നത്.

ഇലക്‌ട്രിക് നിരയിലെ ഭീമൻമാർ, പുതിയ ബൗൺസ് ഇൻഫിനിറ്റി, ഓല S1, ഏഥർ 450X മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

ബൗൺസ് ഇൻഫിനിറ്റി E1 മോഡലിലെ ബാറ്ററി പായ്ക്ക് 4-5 മണക്കൂർ സമയം കൊണ്ടാണ് പൂർണ ചാർജിൽ എത്തുക. അതേസമയം ഓല S1-ന് 6.5 മണിക്കൂർ വേണ്ടി വരുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഏഥർ 450X 5 മണിക്കൂർ 45 മിനിറ്റ് കൊണ്ട് പൂർണ ചാർജിലെത്തും.

ഇലക്‌ട്രിക് നിരയിലെ ഭീമൻമാർ, പുതിയ ബൗൺസ് ഇൻഫിനിറ്റി, ഓല S1, ഏഥർ 450X മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

65 കിലോമീറ്ററാണ് ബൗൺസ് ഇൻഫിനിറ്റിയുടെ ടോപ്പ് സ്പീഡ്. ഓലയ്ക്ക് 90 കിലോമീറ്ററിന്റെ ഉയർന്ന സ്‌പീഡ് ലഭിക്കുമ്പോൾ ഏഥറിന് ഇത് 80 കിലോമീറ്ററായി ചരുങ്ങും. ഏറ്റവും വേഗതയേറിയ ഇലക്ട്രിക് സ്കൂട്ടറാണ് ഏഥർ. ഏങ്കിലും ബാറ്ററി പെർഫോമൻസിന്റെ കാര്യത്തിൽ ഓലയാണ് മികച്ചു നിൽക്കുന്നതെന്ന് കണക്കുകൾ തന്നെ പറയുന്നു.

ഇലക്‌ട്രിക് നിരയിലെ ഭീമൻമാർ, പുതിയ ബൗൺസ് ഇൻഫിനിറ്റി, ഓല S1, ഏഥർ 450X മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

എതിരാളികളിൽ നിന്നും വ്യത്യസ്തമായി ബൗൺസ് ഇൻഫിനിറ്റി ഒരു ഉപയോഗിക്കാൻ വളരെ എളുപ്പമുള്ള കമ്മ്യൂട്ടർ സ്‌കൂട്ടറാണ്. ക്ലെയിം ചെയ്‌ത റേഞ്ച് ഏഥർ 450X-ന് ഏതാണ്ട് തുല്യമാണെങ്കിലും, ഇവിടെ ഏറ്റവും വേഗത കുറഞ്ഞ സ്‌കൂട്ടറാണിത്. റിമൂവബിൾ അല്ലെങ്കിൽ സ്വാപ്പബിൾ ബാറ്ററിയാണ് ബൗൺസിന് ലഭിക്കുന്നത് എന്ന കാര്യം ഓലയ്ക്കും ഏഥറിനും മുകളിൽ ഉയർത്തിക്കാട്ടാൻ സാധിക്കുന്ന ഒരു വലിയ ഫാക്‌ടർ തന്നെയാണ്.

ഇലക്‌ട്രിക് നിരയിലെ ഭീമൻമാർ, പുതിയ ബൗൺസ് ഇൻഫിനിറ്റി, ഓല S1, ഏഥർ 450X മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

മെക്കാനിക്കൽ സവിശേഷതകൾ.

മൂന്ന് സ്കൂട്ടറുകളും ഒപ്പത്തിനൊപ്പം പിടിച്ചു നിൽക്കുന്ന മേഖലായാണിത്. രണ്ട് അറ്റത്തും ഒരു ഡിസ്ക് ബ്രേക്ക്, മുന്നിൽ ഒരു ടെലിസ്കോപ്പിക് ഫോർക്ക്, 12 ഇഞ്ച് അലോയ് വീലുകൾ എന്നിവ ഉൾപ്പെടുന്നു.

ഇലക്‌ട്രിക് നിരയിലെ ഭീമൻമാർ, പുതിയ ബൗൺസ് ഇൻഫിനിറ്റി, ഓല S1, ഏഥർ 450X മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

എന്നിരുന്നാലും ബൗൺസ് ഇൻഫിനിറ്റി E1, അതിന്റെ പരമ്പരാഗത ഡ്യുവൽ റിയർ ഷോക്കുകളോടെ അൽപം പഴഞ്ചൻ രീതിയിലേക്കാണ് നീങ്ങിയത്. താരതമ്യപ്പെടുത്തുമ്പോൾ ഓല S1, ഏഥർ 450X എന്നിവയ്ക്ക് ആധുനിക രീതിയിലുള്ള മോണോഷോക്ക് യൂണിറ്റാണ് ലഭിക്കുന്നത്.

ഇലക്‌ട്രിക് നിരയിലെ ഭീമൻമാർ, പുതിയ ബൗൺസ് ഇൻഫിനിറ്റി, ഓല S1, ഏഥർ 450X മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

ഫീച്ചേഴ്‌സ്

ഇവിടെയും ഓല S1, ഏഥർ 450X മോഡലുകളാണ് മുൻനിരയിൽ നിൽക്കുന്നത്. അവയുടെ ഫാൻസി TFT ഡിസ്പ്ലേകളോടെ കൂടുതൽ പ്രീമിയം ഓഫറുകളായി മാറുന്നുവെന്നു വേണം പറയാൻ. എന്നാൽ ബൗൺസ് ഇൻഫിനിറ്റി ഒരു തരത്തിലും മോശമല്ലെന്ന വസ്തുതയും മറുന്നുകൂടാ.

ഇലക്‌ട്രിക് നിരയിലെ ഭീമൻമാർ, പുതിയ ബൗൺസ് ഇൻഫിനിറ്റി, ഓല S1, ഏഥർ 450X മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

കീലെസ് സ്റ്റാർട്ട്, ടേൺ-ബൈ-ടേൺ നാവിഗേഷൻ, വിശാലമായ ബൂട്ട് എന്നിവ മാത്രം നഷ്‌ടമായിട്ടുണ്ടെങ്കിലും ഇതിന് എല്ലാ അടിസ്ഥാനകാര്യങ്ങളും ലഭിക്കുന്നുണ്ട്. എന്നാൽ ഇത് നികത്താൻ നേരത്തെ സൂചിപ്പിച്ചതുപോലെ ഒരു യുഎസ്ബി പോർട്ടും ക്രൂയിസ് കൺട്രോളും സ്വാപ്പ് ചെയ്യാവുന്ന ബാറ്ററികളും ബൗൺസിനെ വേറിട്ടുനിർത്തുന്നുണ്ട്.

ഇലക്‌ട്രിക് നിരയിലെ ഭീമൻമാർ, പുതിയ ബൗൺസ് ഇൻഫിനിറ്റി, ഓല S1, ഏഥർ 450X മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

ഓല ഇലക്‌ട്രിക് സ്‌കൂട്ടറിന്റെ ടോപ്പ് വേരിയന്റായ S1 പ്രോയിൽ ക്രൂയിസ് കൺട്രോൾ വരെ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന കാര്യവും ഏറെ ശ്രദ്ധേയമാണ്. എന്നാൽ അതിന് ഗണ്യമായി കൂടുതൽ തുക മുടക്കേണ്ടി വരുമെന്ന് മാത്രം.

ഇലക്‌ട്രിക് നിരയിലെ ഭീമൻമാർ, പുതിയ ബൗൺസ് ഇൻഫിനിറ്റി, ഓല S1, ഏഥർ 450X മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

വില

ഇവിടെയാണ് ബൗൺസ് ഇൻഫിനിറ്റി E1 പെട്ടെന്ന് മൂല്യവത്താവുന്നത്. സാധാരണ പ്രേക്ഷകരെ ലക്ഷ്യമിട്ടാണ് ബൗൺസ് ഈ മോഡലിനെ ഒരുക്കിയിരിക്കുന്നത്. FAME-II സബ്‌സിഡിക്ക് ശേഷം 68,999 രൂപയാണ് ഇൻഫിനിറ്റി E1 മോഡലിന് മുടക്കേണ്ടത്. അതേസമയം ബാറ്ററി ഇല്ലാതെ 45,000 രൂപയ്ക്കും ഈ ഇലക്ട്രിക് സ്‌കൂട്ടർ സ്വന്തമാക്കാം.

ഇലക്‌ട്രിക് നിരയിലെ ഭീമൻമാർ, പുതിയ ബൗൺസ് ഇൻഫിനിറ്റി, ഓല S1, ഏഥർ 450X മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

ഇതു കൂടാതെ ബൗൺസ് ഒരു 'ബാറ്ററി-ആസ്-എ-സർവീസ്' സബ്‌സ്‌ക്രിപ്‌ഷനും അവതരിപ്പിച്ചിട്ടുണ്ട്. ഇതിൽ ഉപഭോക്താക്കൾക്ക് അടിസ്ഥാനപരമായി ബാറ്ററി ഇല്ലാതെ സ്കൂട്ടർ 45,000 രൂപയ്ക്ക് വാങ്ങാം. തുടർന്ന് കമ്പനിയുടെ ബാറ്ററി സ്വാപ്പ് പ്ലാൻ സബ്‌സ്‌ക്രൈബ് ചെയ്യുക. ഇത് നിങ്ങളുടെ അടുത്തുള്ള ബൗൺസ് സ്വാപ്പ് സ്റ്റേഷനിൽ നിന്ന് ബാറ്ററികൾ സ്വാപ്പ് ചെയ്യാൻ നിങ്ങളെ അനുവദിക്കും.

ഇലക്‌ട്രിക് നിരയിലെ ഭീമൻമാർ, പുതിയ ബൗൺസ് ഇൻഫിനിറ്റി, ഓല S1, ഏഥർ 450X മോഡലുകൾ തമ്മിൽ മാറ്റുരയ്ക്കാം

FAME-II, സംസ്ഥാന സബ്‌സിഡി എന്നിവയ്‌ക്ക് ശേഷം 85,099 രൂപയാണ് ഓല S1 മോഡലിന് മുടക്കേണ്ടത്. FAME-II, സംസ്ഥാന സബ്‌സിഡി എന്നിവയുണ്ടെങ്കിലും ആ സെഗ്മെന്റിലെ ഏറ്റവും ചെലവേറിയ മോഡലായി ഏഥർ 450X മാറുന്നു. ഇതിന് 1.31 ലക്ഷം രൂപയാണ് വില വരിക.

Most Read Articles

Malayalam
English summary
Spec comparison between the bounce infinity e1 vs ola s1 vs ather 450x electric scooters
Story first published: Saturday, December 4, 2021, 14:39 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X