ലോക്ക്ഡൗണില്‍ കുടുങ്ങി മകന്‍; അംഗപരിമിതയായ അമ്മ സ്‌കൂട്ടറോടിച്ചത് 1400 കിലോമീറ്റര്‍

ലോക്ക്ഡൗണില്‍ കുടുങ്ങി മകനെ തിരിച്ചെത്തിക്കാന്‍ തെലങ്കാന സ്വദേശിനി റസിയ ബീഗം എന്ന അമ്മ 1400 കിലോമീറ്ററോളം സ്‌കൂട്ടറോടിച്ചത് നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

ലോക്ക്ഡൗണില്‍ കുടുങ്ങി മകന്‍; അംഗപരിമിതയായ അമ്മ സ്‌കൂട്ടറോടിച്ചത് 1400 കിലോമീറ്റര്‍

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുനെ പിംപ്രി ചിഞ്ച്വാഡ് ജില്ലയിലെ സോനു ഖണ്ടാരെ വാര്‍ത്തകളില്‍ നിറയുന്നത്. ലോക്ക്ഡൗണില്‍ ബന്ധുവിന്റെ വീട്ടില്‍ കുടുങ്ങിപ്പോയ മകനെ തിരിച്ചു കൊണ്ടുവരാന്‍ അംഗപരിമിതയായ ഈ അമ്മ നടത്തിയ യാത്രയാണിപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്.

ലോക്ക്ഡൗണില്‍ കുടുങ്ങി മകന്‍; അംഗപരിമിതയായ അമ്മ സ്‌കൂട്ടറോടിച്ചത് 1400 കിലോമീറ്റര്‍

സംഭവം ഇങ്ങനെ, മാര്‍ച്ച് 17-ന് അമരാവതിയിലുള്ള ബന്ധു വീട്ടിലേക്ക് പോയ മകന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ അവിടെ കുടുങ്ങി. മകനെ തിരിച്ച് വീട്ടിലെത്തിക്കാന്‍ പല വഴികളിലൂടെയും ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല.

MOST READ: ഇനി വീട്ടിലെത്തും! ഹോം ഡെലിവറിക്ക് തുടക്കം കുറിച്ച് ഹാര്‍ലി ഡേവിഡ്ണ്‍

ലോക്ക്ഡൗണില്‍ കുടുങ്ങി മകന്‍; അംഗപരിമിതയായ അമ്മ സ്‌കൂട്ടറോടിച്ചത് 1400 കിലോമീറ്റര്‍

ഇതോടെയാണ് തന്റെ ആക്ടിവ സ്‌കൂട്ടറില്‍ സോനി ഖണ്ടാര തന്നെ യാത്ര ആരംഭിക്കുന്നത്. എന്നാല്‍ പുനെ കമ്മീഷണര്‍ ഓഫീസില്‍ നിന്ന് തനിക്ക് യാത്രയ്ക്ക് അനുമതി ലഭിച്ചെന്നും സോനു ഖണ്ടാരെ അറിയിച്ചു. മൂന്നു ദിവസത്തേയ്ക്കുള്ള യാത്ര പാസാണ് ലഭിച്ചത്.

ഏകദേശം 1400 കിലോമീറ്ററോളമാണ് ഈ ദിവസങ്ങളില്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ചത്. ആദ്യം കാര്‍ വാടകയ്ക്ക് എടുത്ത് പോകാനായിരുന്നു പദ്ധതി. എന്നാല്‍ ഏകദേശം 8,000 രൂപയ്ക്ക് മുകളില്‍ ചിലവ് വരും എന്ന് കണ്ടതുകൊണ്ടാണ് ഇത്തരം സാഹസത്തിന് മുതിര്‍ന്നത്.

MOST READ: ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തുന്ന അഞ്ച് മികച്ച ഫ്രണ്ട് വീൽ ഡ്രൈവ് എസ്‌യുവികൾ

ലോക്ക്ഡൗണില്‍ കുടുങ്ങി മകന്‍; അംഗപരിമിതയായ അമ്മ സ്‌കൂട്ടറോടിച്ചത് 1400 കിലോമീറ്റര്‍

ഭക്ഷണവും വെള്ളവുമായി നടത്തിയ യാത്രയില്‍ വിശ്രമം റോഡരികിലെ പെട്രോള്‍ പമ്പിലായിരുന്നും. ഇടയ്ക്ക് ഇന്ധനം തീരുകയും ടയര്‍ പഞ്ചറാകുകയുമെല്ലാം ചെയ്‌തെങ്കിലും യാത്ര തുടര്‍ന്നെന്ന് സോനു ഖണ്ടാരെ മാധ്യമങ്ങളോടു പറഞ്ഞു.

ലോക്ക്ഡൗണില്‍ കുടുങ്ങി മകന്‍; അംഗപരിമിതയായ അമ്മ സ്‌കൂട്ടറോടിച്ചത് 1400 കിലോമീറ്റര്‍

സമാനമായ സംഭവങ്ങള്‍ ഈ ലോക്ക്ഡൗണ്‍ കാലയളവില്‍ നേരത്തെയും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ലോക്ക്ഡൗണിനെ തുടര്‍ന്ന് ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ അകപ്പെട്ട മകനെ തിരിച്ചെത്തിക്കാന്‍ 48 കാരിയായ റസിയ ബീഗം നടത്തിയ യാത്രയും വാര്‍ത്തയായിരുന്നു.

MOST READ: ക്ലബ്മാനെ ഇന്ത്യന്‍ വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്ത് മിനി

ലോക്ക്ഡൗണില്‍ കുടുങ്ങി മകന്‍; അംഗപരിമിതയായ അമ്മ സ്‌കൂട്ടറോടിച്ചത് 1400 കിലോമീറ്റര്‍

ലോക്ക്ഡൗണ്‍ തുടങ്ങിയപ്പോള്‍ 19 വയസുള്ള ഇളയമകന്‍ നിസാമുദ്ദീന്‍ ആന്ധ്രാ പ്രാദേശിലായിരുന്നു. എംബിബിഎസ് പ്രവേശനത്തിനുള്ള പരിശീലനത്തിലായിരുന്നു നിസാമുദ്ദീന്‍.

ലോക്ക്ഡൗണില്‍ കുടുങ്ങി മകന്‍; അംഗപരിമിതയായ അമ്മ സ്‌കൂട്ടറോടിച്ചത് 1400 കിലോമീറ്റര്‍

ലോക്ക്ഡൗണില്‍ മകന് തിരികെയെത്താന്‍ വഴിയില്ല എന്ന് കണ്ടപ്പോള്‍ റസിയ തന്നെയാണ് യാത്ര തീരുമാനിച്ചത്. ഏപ്രില്‍ 6-ന് രാവിലെ യാത്ര ആരംഭിച്ച റസിയ പിറ്റേന്ന് ഉച്ചയ്ക്ക് നെല്ലൂരിലെത്തി. അങ്ങോട്ടും ഇങ്ങോട്ടുമുള്ള മുന്നുദിവസത്തെ യാത്രയില്‍ ഈ അമ്മ സഞ്ചരിച്ചത് 1,400 കിലോമീറ്ററാണ്.

MOST READ: ഔട്ട്ലാൻഡർ എസ്‌യുവിയുടെ പുത്തൻ മോഡലുമായി മിത്സുബിഷി

ലോക്ക്ഡൗണില്‍ കുടുങ്ങി മകന്‍; അംഗപരിമിതയായ അമ്മ സ്‌കൂട്ടറോടിച്ചത് 1400 കിലോമീറ്റര്‍

ഒരു സ്ത്രീക്ക് ഇതുപോലൊരു വാഹനത്തില്‍ ഇത്രയും ദൂരം സഞ്ചരിക്കുക എന്നത് പ്രയാസകരം തന്നെയാണ്. പക്ഷേ, മകനെ തിരികെ കൊണ്ടുവരാനുള്ള തീരുമാനത്തില്‍ എന്റെ പേടിയെല്ലാം പോയി. ഭക്ഷണത്തിനായി റൊട്ടിയാണ് കൈയ്യില്‍ കരുതിയത്. ആളുകളില്ലാത്ത റോഡുകളിലെ രാത്രിയാത്രയാണ് ഭീതിപ്പെടുത്തിയത് റസിയ പറഞ്ഞു.

ലോക്ക്ഡൗണില്‍ കുടുങ്ങി മകന്‍; അംഗപരിമിതയായ അമ്മ സ്‌കൂട്ടറോടിച്ചത് 1400 കിലോമീറ്റര്‍

പൊലീസില്‍ നിന്ന് അനുമതി വാങ്ങിയ ശേഷമാണ് റസിയ ബീഗം യാത്ര ആരംഭിച്ചത്. മൂത്ത മകനെ അയച്ചാല്‍ കറങ്ങി നടക്കുകയാണെന്ന് കരുതി, പൊലീസ് തടയുമെന്ന് കരുതിയാണ് താന്‍ തന്നെ യാത്ര ചെയ്തതെന്ന് റസിയ പിന്നീട് പറഞ്ഞു.

Image Coutesy: Mumbai Tak/YouTube

Most Read Articles

Malayalam
English summary
Specially Abled Women Rides Honda Activa For 1,400 KM To Bring Back Son Stuck In lockdown. Read in Malayalam.
Story first published: Saturday, May 9, 2020, 10:45 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X