ശ്രീവിദ്യ സ്വന്തമാക്കിയത് ഹ്യുണ്ടായിയുടെ പെർഫോമൻസ് രാജാവിനെ; ചിത്രങ്ങൾ വൈറൽ

ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക് എന്ന് ടിവി ഷോയിലൂടെ മലയാളികൾക്ക് മനസ് കവർന്നതും ഏറെ സുപരിചിതയുമായ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. അടുത്തിടെയായിരുന്നു സംവിധായകനായ രാഹുൽ രാമചന്ദ്രനുമായുളള വിവാഹ നിശ്ചയം. ചാനലിൽ മാത്രമല്ല സോഷ്യൽ മീഡിയയിൽ ഒരുപാട് ആരാധകരും ഫോളോവേഴ്സും ഉളള താരമാണ് ശ്രീവിദ്യ. പുതിയതായി താരം സ്വന്തമാക്കിയ ഹ്യുണ്ടായി വെന്യു N ലൈനിന് ഒപ്പം നിൽക്കുന്ന ചിത്രം ,സോഷ്യൽ മീഡിയയിൽ വൈറലാണ്. നിരവധി ആരാധകരാണ് താരത്തിന് ആശംസകൾ അറിയിച്ച് കമൻ്റ് ചെയ്തിരിക്കുന്നത്.

ആറു വർഷത്തെ നീണ്ട പ്രണയത്തിനു ശേഷമാണ് ശ്രീവിദ്യയും രാഹുലും വിവാഹിതരാകാൻ പോകുന്നത്. 2019 ൽ റിലീസിനെത്തിയ ജീംബൂബയാണ് രാഹുൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന 'സത്യം മാത്രമേ ബോധിപ്പിക്കൂ' എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിൽ ശ്രീവിദ്യ അഭിനയിച്ചത്. സുരേഷ് ഗോപിയ്‌ക്കൊപ്പമുള്ള 251 ആണ് രാഹുൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം.

ശ്രീവിദ്യ സ്വന്തമാക്കിയത് ഹ്യുണ്ടായിയുടെ പെർഫോമൻസ് രാജാവിനെ; ചിത്രങ്ങൾ വൈറൽ

ഡ്രൈവ്സ്പാർക്കിൻ്റെ യൂട്യൂബ് ചാനലിലൂടെ ഹ്യുണ്ടായി N ലൈനിൻ്റെ റിവ്യൂ ചെയ്തിരുന്നു. പ്രേക്ഷകർ കാണാൻ മറക്കരുത്. ഇന്ത്യയിലെ സബ്-4 മീറ്റർ കോംപാക്‌ട് എസ്‌യുവി സെഗ്മെന്റിൽ ഹ്യുണ്ടായിയുടെ തുറുപ്പുചീട്ടായിരുന്നു വെന്യു. ഹ്യുണ്ടായിയുടെ പെർഫോമൻസ് ഡിവിഷനായ N-ലൈൻ ശ്രേണിക്കു കീഴിൽ എത്തിയ വെന്യുവിന്റെ പുതിയ പതിപ്പിനും വിപണിയിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പുതിയ 'പാരാമെട്രിക് ജ്യുവൽ' ഗ്രില്ലും പുതിയ ബമ്പറുകളും വീലുകളും കണക്റ്റഡ് ടെയിൽലൈറ്റുകളും നൽകിയ ഹ്യുണ്ടായി വെന്യുവിൻ്റെ അതേ ശൈലി തന്നെയാണ് പുതിയ N-ലൈനും പിന്തുടരുന്നത്.

മുന്നിലും പിന്നിലുമുള്ള ബമ്പറുകൾ, വീൽ ആർച്ചുകൾ, സൈഡ് സ്കർട്ടുകൾ, റൂഫ് റെയിലുകൾ എന്നിവയിൽ റെഡ് ഹൈലൈറ്റുകൾ സമ്മാനിച്ച് വെന്യു N-ലൈൻ മോഡലിനെ ചെറുതായൊന്ന് വ്യത്യസ്‌തമാക്കാൻ കമ്പനി ശ്രമിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ വെന്യു N ലൈനിന്റെ ഗ്രില്ലും ഫ്രണ്ട് ആൻഡ് റിയർ ബമ്പറുകളും അവയെ അലങ്കരിക്കുന്ന ഫോക്‌സ് സ്‌കിഡ് പ്ലേറ്റുകളും ഹ്യുണ്ടായി ചെറുതായി മിനുക്കിയിട്ടുമുണ്ട്. പിൻ ബമ്പറിൽ N-ലൈൻ ബാഡ്ജും പുതിയ ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് ടിപ്പുകളും ഇടംപിടിച്ചിരിക്കുന്നതും വ്യത്യസ്‌തമാണ്.

ശ്രീവിദ്യ സ്വന്തമാക്കിയത് ഹ്യുണ്ടായിയുടെ പെർഫോമൻസ് രാജാവിനെ; ചിത്രങ്ങൾ വൈറൽ

പുറംമോടിയിൽ നിന്നും വ്യത്യസ്‌തമായി ഹ്യുണ്ടായി വെന്യു N-ലൈൻ സബ്-4 മീറ്റർ എസ്‌യുവിയുടെ അകത്തളങ്ങളിൽ കുറച്ച് കോസ്മെറ്റിക് മാറ്റങ്ങൾ കമ്പനി കൊണ്ടുവന്നിട്ടുണ്ട്. വെന്യു N-ലൈനിന്റെ ഓൾ-ബ്ലാക്ക് ക്യാബിനിനുള്ളിൽ പുറമേയുള്ള ചുവന്ന ഹൈലൈറ്റുകൾ തുടരുന്നു. സീറ്റുകൾ, സ്റ്റിയറിംഗ് വീൽ, ഗിയർ സ്റ്റിക്ക്, HVAC കൺട്രോൾ ഡയലുകൾ, എയർ വെന്റുകൾ എന്നിവയിൽ ചുവന്ന ഹൈലൈറ്റുകൾ കാണാം. N ലോഗോയുള്ള പുതിയ 3-സ്‌പോക്ക് സ്റ്റിയറിംഗ് വീലിലെ റെഡ് ഹൈലൈറ്റുകൾ കോൺട്രാസ്റ്റ് സ്റ്റിച്ചിംഗിന്റെ രൂപത്തിലാണ് വരുന്നത്. സീറ്റുകളിൽ, ചുവന്ന പൈപ്പിംഗും ചുവന്ന ചെക്കർഡ് സ്ട്രൈപ്പും N ലോഗോയുടെ സാന്നിധ്യമുണ്ട്.

അലൂമിനിയം പെഡലുകളും ചുവന്ന ആംബിയന്റ് ലൈറ്റിംഗും വെന്യു N-ലൈനിന്റെ ഇന്റീരിയറിനെ കൂടുതൽ സ്പോർട്ടിയറാക്കുന്നുണ്ടെന്നതും ശ്രദ്ധേയമായ കാര്യമാണ്. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, കാർ നിർമ്മാതാവിന്റെ ബ്ലൂലിങ്ക് കണക്റ്റഡ് കാർ സ്യൂട്ട് എന്നിവയ്‌ക്കുള്ള പിന്തുണയോടെ 8 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ഡിസ്‌പ്ലേയാണ് എസ്‌യുവിയിലുള്ളത്. വർണാഭമായ ഡ്രൈവിംഗ് മോഡ് തീമുകളുള്ള ഡിജിറ്റൽ ഡ്രൈവർ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ഫോൺ ചാർജിംഗ് പാഡ്, ഇലക്ട്രിക്കൽ പ്രവർത്തിപ്പിക്കുന്ന സൺറൂഫ് എന്നിവയാണ് ഹ്യുണ്ടായി വെന്യു N-ലൈനിലെ മറ്റ് പ്രധാന സവിശേഷതകൾ.

ഇനി പെർഫോമൻസ് കാറിന്റെ സുരക്ഷാ സവിശേഷതകളിലേക്ക് നോക്കിയാൽ 6 എയർബാഗുകൾ, ഇബിഡി ഉള്ള എബിഎസ്, ബ്രേക്ക് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ അസിസ്റ്റ് കൺട്രോൾ, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ്, ഡിസ്‌ക് ബ്രേക്കുകൾ, ISOFIX ചൈൽഡ് സീറ്റ് പോയിന്റുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് എന്നിവ ഉൾപ്പെടെയുള്ള സുരക്ഷാ ഫീച്ചറുകളാണ് ഹ്യുണ്ടായി ഒരുക്കിയിരിക്കുന്നത്.

ഹ്യുണ്ടായി വെന്യു N-ലൈനും എസ്‌യുവിയുടെ ടർബോ വേരിയന്റിന്റെ അതേ സജ്ജീകരണവുമായാണ് വരുന്നത്. എന്നാൽ 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനിൽ മാത്രമേ സ്വന്തമാക്കാനാവൂ. പെർഫോമൻസ് എസ്‌യുവിയിലെ 998 സിസി, 3-സിലിണ്ടർ, ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ 6,000 rpm-ൽ പരമാവധി 118.3 bhp പവറും 1,500-4,000 rpm-ൽ 172 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

വെന്യു N-ലൈനിന്റെ വലിപ്പവും സ്റ്റാൻഡേർഡ് പതിപ്പിന് സമാനമാണ്. അതായത് 3,995 മില്ലീമീറ്റർ നീളവും 1,770 മില്ലീമീറ്റർ വീതിയും 1,617 മില്ലീമീറ്റർ ഉയരവും 2,500 മില്ലീമീറ്റർ വീൽബേസുമാണ് സബ്-4 മീറ്റർ എസ്‌യുവിക്കുള്ളതെന്ന് സാരം. 45 ലിറ്റർ ഫ്യുവൽ ടാങ്ക് ശേഷിയാണ് പെർഫോമൻസ് വേരിയന്റിലും ഹ്യുണ്ടായി നൽകിയിരിക്കുന്നത്. വെന്യു N-ലൈനിന്റെ സസ്പെൻഷൻ സജ്ജീകരണം ഹ്യുണ്ടായി പരിഷ്ക്കരിച്ചിട്ടുണ്ട്. അതിനാൽ ഏറ്റവും മികച്ച ഹാൻഡ്‌ലിംഗുള്ള എസ്‌യുവിയാണ് ഇതെന്നു പറയാം. സസ്പെൻഷൻ സ്റ്റിഫറായതിനാൽ തന്നെ ബോഡി റോൾ ഏറ്റവും കുറഞ്ഞ നിലയിലാണെന്ന് കമ്പനി ഉറപ്പാക്കുകയും ചെയ്‌തു.

Most Read Articles

Malayalam
English summary
Star magic fame sreevidya mullachery bought new hyundai venue n line
Story first published: Wednesday, February 1, 2023, 20:35 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X