സാനിറ്റൈസറുകൾ വാഹനത്തിനുള്ളിൽ സൂക്ഷിക്കുന്നത് അപകടം!

കൊവിഡ്-19 ആഗോള പകർച്ചവ്യാധിയോടെ, ഹാൻഡ് സാനിറ്റൈസറുകൾ ഒരു ഗാർഹിക ഉൽ‌പന്നമായി മാറി. ആഗോളതലത്തിൽ കൊവിഡ്-19 പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഹാൻഡ് സാനിറ്റൈസറുകളുടെ ഉപയോഗം വർദ്ധിച്ചു, ഇപ്പോൾ ലോകമെമ്പാടും ആവശ്യക്കാർ ഏറെയുള്ള ഉൽപ്പന്നങ്ങളിൽ ഒന്നാണിത്.

സാനിറ്റൈസറുകൾ വാഹനത്തിനുള്ളിൽ സൂക്ഷിക്കുന്നത് അപകടം!

വൈറസുകൾക്കെതിരായ സംരക്ഷണത്തിനായി ഉപയോഗിക്കുന്ന സാനിറ്റൈസറുകളിൽ ഉയർന്ന അളവിൽ ആൽക്കഹോൾ അടങ്ങിയിട്ടുണ്ട്, ഇത് അണുക്കളെ ഇല്ലാതാക്കുന്നു.

സാനിറ്റൈസറുകൾ വാഹനത്തിനുള്ളിൽ സൂക്ഷിക്കുന്നത് അപകടം!

അതിനാൽ ഈ സാനിറ്റൈസറുകൾ കൈകാര്യം ചെയ്യുമ്പോൾ കൂടുതൽ മുൻകരുതലുകൾ എടുക്കേണ്ടതാണ്. 11 വയസുള്ള പെൺകുട്ടിയുടെ മുഖത്ത് ഒരു ഹാൻഡ് സാനിറ്റൈസർ കുപ്പി പൊട്ടിത്തെറിച്ച് അപകടമുണ്ടായി. എന്താണ് സംഭവിച്ചതെന്നും അത് എങ്ങനെ ഒഴിവാക്കാമെന്നും ഈ ലേഖത്തിൽ നിങ്ങളോട് പങ്കുവയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

MOST READ: പ്രീമിയം ഹാച്ച്ബാക്ക് നിരയില്‍ ടാറ്റയുടെ തുറുപ്പ്ചീട്ട്; 8,458 യൂണിറ്റ് വില്‍പ്പനയുമായി ആള്‍ട്രോസ്

സാനിറ്റൈസറുകൾ വാഹനത്തിനുള്ളിൽ സൂക്ഷിക്കുന്നത് അപകടം!

യുകെയിൽ കാറിൽ സൂക്ഷിച്ചിരുന്ന ഹാൻഡ് സാനിറ്റൈസർ പൊട്ടിത്തെറിച്ച് ഒലിവിയ-ലയല എന്ന 11 വയസുകാരിക്ക് പരിക്കേറ്റു. അമ്മയോടൊപ്പം ഫാർമസിയിൽ ചില സാധനങ്ങൾ വാങ്ങാനായി ഇറങ്ങിയതാണ് കുഞ്ഞ് ഒലിവിയ.

സാനിറ്റൈസറുകൾ വാഹനത്തിനുള്ളിൽ സൂക്ഷിക്കുന്നത് അപകടം!

യുകെയിൽ ലോക്ക്ഡൗൺ ആരംഭിച്ചതിന് ശേഷം ആദ്യമായിട്ടാണ് ഇവർ കാറിൽ കയറിയത്. നാലാഴ്ചയോളം വെയിലത്ത് നിർത്തിയിട്ടിരുന്ന മെർസിഡീസ് ബെൻസ് സെഡാനിന്റെ ഉള്ളിൽ ഹാൻഡ് സാനിറ്റൈസർ ജെൽ സൂക്ഷിച്ചിരുന്നു.

MOST READ: മാരുതി മിഡ് സൈസ് എസ്‌യുവി ഒരുങ്ങുന്നത് പുതുതലമുറ സുസുക്കി വിറ്റാരയെ അടിസ്ഥാനമാക്കി

സാനിറ്റൈസറുകൾ വാഹനത്തിനുള്ളിൽ സൂക്ഷിക്കുന്നത് അപകടം!

കാറിൽ കയറി ഇരുന്നതിന് ശേഷം ഹാൻഡ് സാനിറ്റൈസർ ജെല്ല് കുട്ടി എടുത്ത് ക്യാപ്പ് തുറന്നപ്പോൾ കുപ്പി പൊട്ടിത്തെറിക്കുകയും ഉയർന്ന സമ്മർദ്ധത്തിൽ ചൂടുള്ള ജെൽ പെൺകുട്ടിയുടെ ഇടത് കണ്ണിലേക്ക് തെറിക്കുകയും ചെയ്തു.

സാനിറ്റൈസറുകൾ വാഹനത്തിനുള്ളിൽ സൂക്ഷിക്കുന്നത് അപകടം!

ഒരു ഫസ്റ്റ് എയിഡ് ഇൻസ്ട്രക്ടറായ അവളുടെ അമ്മ കുട്ടിയെ കാറിൽ നിന്ന് പുറത്തിറക്കി ആദ്യമായി ശുദ്ധമായ വെള്ളത്തിൽ കണ്ണുകൾ കഴുകിച്ചു. സംഭവം മുഴുവൻ അടുത്തുള്ള സിസിടിവിയിൽ പകർത്തിയിട്ടുണ്ട്.

MOST READ: ഇലക്ട്രിക്ക് നിര വിപുലീകരിക്കാന്‍ ടാറ്റ; HBX ഇലക്ട്രിക്ക് പരിവേഷത്തില്‍ എത്തിയേക്കും

സാനിറ്റൈസറുകൾ വാഹനത്തിനുള്ളിൽ സൂക്ഷിക്കുന്നത് അപകടം!

ശുദ്ധമായ വെള്ളത്തിൽ അവർ കണ്ണ് കഴുകിയിരുന്നു, എന്നിരുന്നാലും നേത്രരോഗവിദഗ്ദ്ധർ പറഞ്ഞത് കുട്ടിയുടെ കണ്ണിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നാണ്.

സാനിറ്റൈസറുകൾ വാഹനത്തിനുള്ളിൽ സൂക്ഷിക്കുന്നത് അപകടം!

അവളുടെ കണ്ണിലേക്ക് പ്രവേശിച്ച സാനിറ്റൈസർ ജെല്ലിന്റെ ഘടകങ്ങളാണോ അതോ അതിന്റെ ശക്തി കാരണമാണോ കേടുപാടുകൾ സംഭവിച്ചത് എന്നത് വ്യക്തമല്ല.

MOST READ: ട്രൈബര്‍ എഎംടി പതിപ്പിനെ അവതരിപ്പിക്കുന്ന തീയതി വെളിപ്പെടുത്തി റെനോ

സാനിറ്റൈസറുകൾ വാഹനത്തിനുള്ളിൽ സൂക്ഷിക്കുന്നത് അപകടം!

ഹാൻഡ് സാനിറ്റൈസറുകളിൽ ഉയർന്ന അളവിൽ ആൽക്കഹോൾ അടങ്ങിയിരിക്കുന്നതിനാൽ അവ ശരിയായ രീതിയിൽ സൂക്ഷിക്കണം. ഇത്തരം ഉൽപ്പന്നങ്ങൾ നേരിട്ടുള്ള സൂര്യപ്രകാശത്തിൽ നിന്ന് മാറ്റി വയ്ക്കണം. തണുത്തതും വരണ്ടതുമായ സ്ഥലത്ത് ഇവ സൂക്ഷിക്കണമെന്ന് വിദഗ്ദ്ധർ പറയുന്നു.

സാനിറ്റൈസറുകൾ വാഹനത്തിനുള്ളിൽ സൂക്ഷിക്കുന്നത് അപകടം!

ചുറ്റുമുള്ള താപനില 40 ഡിഗ്രി സെൽഷ്യസിനു താഴെയായിരിക്കണം. നേരിട്ടുള്ള സൂര്യപ്രകാശത്തിന് കീഴിൽ, വാഹനങ്ങളുടെ ക്യാബിനുള്ളിലെ അന്തരീക്ഷ താപനില വളരെ വേഗത്തിൽ ഉയരും. ഹരിതഗൃഹ പ്രഭാവം കാരണം ക്യാബിന്റെ താപനില പുറത്തെ താപനിലയേക്കാൾ 10-20 ഡിഗ്രി കൂടുതലായിരിക്കും.

സാനിറ്റൈസറുകൾ വാഹനത്തിനുള്ളിൽ സൂക്ഷിക്കുന്നത് അപകടം!

അതുകൊണ്ടാണ് ഹാൻഡ് സാനിറ്റൈസർ പോലുള്ള ഉൽപ്പന്നങ്ങൾ അല്ലെങ്കിൽ പെർഫ്യൂം പോലുള്ള ഉയർന്ന മർദ്ദമുള്ള ക്യാനുകൾ വാഹനത്തിനുള്ളിൽ സൂക്ഷിക്കാൻ പാടില്ല.

https://www.dailymail.co.uk/embed/video/2161696.html

അത്തരം ഉൽ‌പ്പന്നങ്ങൾ‌ നിങ്ങൾ‌ ഉപയോഗിക്കുന്നു എങ്കിൽ‌, അവ ഒരു ബാഗിൽ‌ സൂക്ഷിക്കുകയും അത് നിങ്ങൾ‌ക്കൊപ്പം കൊണ്ടുപോകുകയും ചെയ്യുന്നത് എല്ലായ്പ്പോഴും നല്ലത്. ചൂടായിരിക്കുന്ന ഹാൻഡ് സാനിറ്റൈസർ വിദഗ്ധരുടെ അഭിപ്രായത്തിൽ ചർമ്മത്തിന് അസ്ഥസ്ഥകൾ വരെ ഉണ്ടാക്കാം.

Most Read Articles

Malayalam
English summary
Storing Hand Sanitizers in your car is dangerous. Read in Malayalam.
Story first published: Wednesday, May 13, 2020, 20:41 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X