കടല് കാണാനിറങ്ങിയ പുത്തന്‍ മഹീന്ദ്ര XUV500, ഒടുവില്‍ ട്രാക്ടര്‍ വേണ്ടിവന്നു പുറത്തെടുക്കാന്‍

കടലോരങ്ങളിലെയും കായലോരങ്ങളിലെയും ഡ്രൈവുകൾ ആരെയും മോഹിപ്പിക്കുന്ന ഒന്നാണ്. ഇത്തരത്തലുള്ള സ്ഥലങ്ങളിൽ വളരെ അനായാസമായി ഡ്രൈവ് ചെയ്യാമെന്നാണ് വിചാരിക്കുന്നതെങ്കിൽ നിങ്ങൾക്ക് തെറ്റിപ്പോയി.

കടല് കാണാനിറങ്ങിയ പുത്തന്‍ മഹീന്ദ്ര XUV500, ഒടുവില്‍ ട്രാക്ടര്‍ വേണ്ടിവന്നു പുറത്തെടുക്കാന്‍

അൽപ്പം കടുപ്പം തന്നെയാണ് കാര്യങ്ങൾ. മണൽ പ്രദേശത്ത് കൂടിയുള്ള ഡ്രൈവുകൾ അത്യന്തം അപകടം നിറഞ്ഞതാണ്. എന്ത് കൊണ്ടാണിത് പറയുന്നതെന്നാൽ, ഒരു വട്ടം മണലിൽ കാറിന്റെ ടയർ പൂണ്ട് പോയാൽ പിന്നീടത് തിരിച്ചെടുക്കണമെങ്കിൽ മറ്റൊരു വാഹനത്തിന്റെ സഹായം ആവശ്യമാണ്.

കടല് കാണാനിറങ്ങിയ പുത്തന്‍ മഹീന്ദ്ര XUV500, ഒടുവില്‍ ട്രാക്ടര്‍ വേണ്ടിവന്നു പുറത്തെടുക്കാന്‍

താഴെ നൽകിയിരിക്കുന്ന വീഡിയോയിൽ അത്തരലൊന്നാണ്. ഇവിടെ മണലിൽ കുടുങ്ങിയത് ചില്ലറക്കാരനൊന്നുമല്ല, എസ്‌യുവി ശ്രേണിയിലെ വമ്പനായ മഹീന്ദ്ര XUV500 ആണ്. എന്നാൽ വീഡിയോയിൽ മഹീന്ദ്ര XUV500 -യുടെ ഡ്രൈവ് ചെയ്യുന്ന ഭാഗമൊന്നുമില്ല.

Most Read: നടക്കുന്ന കാറുമായി ഹ്യുണ്ടായി, അമ്പരന്ന് ലോകം

ഈ എസ്‌യുവി വാഹനം മണലിൽ പൂണ്ടുപോയത് തൊട്ടുള്ള ദൃശ്യങ്ങളാണ് വീഡിയോയിൽ. നിലവിൽ മഹീന്ദ്ര XUV500 രണ്ട് ശ്രേണികളിൽ ലഭ്യമാണ്. 4WD, 4X2 എന്നിവയാണീ രണ്ടെണ്ണം. എന്നാൽ വീഡിയോയിയുള്ള XUV500 4X2 മോഡലാണ്.

എസ്‌യുവിയുടെ അകലമുള്ള ടയറുകളും വലിയ ഗ്രൗണ്ട്‌ ക്ലിയറൻസും ഏത് കഠിനമായ സാഹചര്യങ്ങളും മറികടക്കാൻ കെൽപുള്ളതാണെന്നാണ് മിക്കവരുടെയും ധാരണ. എന്നാലിത് എല്ലായ്പ്പോഴും ശരിയായിക്കൊള്ളണം എന്നില്ല. മഹീന്ദ്ര XUV500 4X2 ഫ്രണ്ട് വീൽ ഡ്രൈവിങ്ങ് സംവിധാനത്തിലുള്ളതാണ്.

ഇത് കാരണമാണ് വീഡിയോയിൽ ഈ എസ്‌യുവിയ്ക്ക് രക്ഷപ്പെടാൻ കഴിയാതെ പോയത്. രണ്ടാമത്തെ വീഡിയോയിൽ പൂണ്ട് പോയ വീലിന്റെ പിന്നിൽ ഒരു കല്ലിട്ടതിന് ശേഷം വീണ്ടും ഡ്രൈവർ എസ്‌യുവി പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

കടല് കാണാനിറങ്ങിയ പുത്തന്‍ മഹീന്ദ്ര XUV500, ഒടുവില്‍ ട്രാക്ടര്‍ വേണ്ടിവന്നു പുറത്തെടുക്കാന്‍

പിറകോട്ടെടുക്കാൻ ശ്രമിക്കുന്തോറും വീണ്ടും വീണ്ടും ടയർ താഴ്ന്ന് പോവുകയാണ്. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ട സാഹചര്യത്തിൽ ഒരു ട്രാക്ടർ വന്ന് മഹീന്ദ്ര XUV500 -യെ പുറത്തെടുക്കുന്നതാണ് അവസാനത്തെ വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

കടല് കാണാനിറങ്ങിയ പുത്തന്‍ മഹീന്ദ്ര XUV500, ഒടുവില്‍ ട്രാക്ടര്‍ വേണ്ടിവന്നു പുറത്തെടുക്കാന്‍

ചിലപ്പോൾ കാർ പുറത്തെടുക്കാൻ മറ്റ വഴികൾ ഒന്നുമില്ലാത്ത സാഹചര്യത്തിലായിരിക്കാം കാറുടമസ്ഥന് ഈ വഴി തിരഞ്ഞെടുക്കേണ്ടി വന്നത്. വളരെ അനായാസമായാണ് ട്രാക്ടർ ഈ എസ്‌യുവിയെ വലിച്ച് കൊണ്ട് പോവുന്നുണ്ടായിരുന്നത്.

കടല് കാണാനിറങ്ങിയ പുത്തന്‍ മഹീന്ദ്ര XUV500, ഒടുവില്‍ ട്രാക്ടര്‍ വേണ്ടിവന്നു പുറത്തെടുക്കാന്‍

വീഡിയോയിലെ ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ് ഇത് മഹീന്ദ്രയുടെ പുത്തൻ XUV500 ആണ് എന്നുള്ളത്. വാഹനത്തിന്റെ മുമ്പിലുള്ള ഗാർലാന്റോട് കൂടിയ ഗ്രില്ലുകളും മുമ്പിൽ തൂക്കിയിട്ടിരിക്കുന്ന പൂമാലയും വാഹനത്തിന്റെ പുതുമ ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നു.

Most Read: ഇക്കോസ്പോർടിനെ പിന്നിലാക്കി നെക്സോൺ, മുന്നേറി മാരുതി ബ്രെസ്സ

കടല് കാണാനിറങ്ങിയ പുത്തന്‍ മഹീന്ദ്ര XUV500, ഒടുവില്‍ ട്രാക്ടര്‍ വേണ്ടിവന്നു പുറത്തെടുക്കാന്‍

ചിലപ്പോൾ ആരാധനാലയത്തിൽ പോയി വരുന്ന വഴി ഒരു ഓഫ് റോഡ് ഡ്രൈവിന് ശ്രമിച്ചതാവാം വാഹന ഉടമ. തങ്ങളുടെ വാഹനങ്ങളെക്കുറിച്ച് ഉടസ്ഥർക്ക് പൂർണമായ അറിവുണ്ടായിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

കടല് കാണാനിറങ്ങിയ പുത്തന്‍ മഹീന്ദ്ര XUV500, ഒടുവില്‍ ട്രാക്ടര്‍ വേണ്ടിവന്നു പുറത്തെടുക്കാന്‍

വാഹനം എങ്ങനെയുള്ളതാണ്, വാഹനത്തിന്റെ ഗുണങ്ങളും ദോഷങ്ങളും എന്തെല്ലാമാണ് എന്നീ കാര്യങ്ങളെല്ലാം അറിയുകയാണെങ്കിൽ ഇതുപോലുള്ള അമളികൾ ആർക്കും പറ്റില്ല. ഇത്തരത്തിൽ ചില പോരായ്മകൾ ഉണ്ടെങ്കിലും ഇന്നും വാഹനപ്രേമികളുടെ കണ്ണിലുണ്ണിയാണ് മഹീന്ദ്ര XUV500.

കടല് കാണാനിറങ്ങിയ പുത്തന്‍ മഹീന്ദ്ര XUV500, ഒടുവില്‍ ട്രാക്ടര്‍ വേണ്ടിവന്നു പുറത്തെടുക്കാന്‍

ഉടമസ്ഥർക്ക് മഹീന്ദ്ര XUV500 -നെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്തതാണ് ചില പ്രശ്നങ്ങൾക്ക് കാരണം. ടയറിന്റെ പ്രഷർ കുറയ്ക്കുന്നതിലൂടെ വീഡിയോയിൽ കണ്ട പ്രശ്നങ്ങൾ മറികടക്കാവുന്നതാണ്. ഇത്തരത്തിലുള്ള ചെറിയ വിദ്യകൾ കൊണ്ട് നിങ്ങളുടെ ഓഫ് റോഡ് ഡ്രൈവിങ്ങ് അനുഭവങ്ങൾ ആസ്വാദ്യകരമാക്കൂ.

Most Read Articles

Malayalam
English summary
mahindra xuv500 stucked in sand: read in malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X