Just In
- 5 hrs ago കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- 7 hrs ago ഇനി വെറും 10 നാൾ കൂടി; പൾസർ നിരയിലെ വല്യേട്ടൻ എൻഫീൽഡിന്റെ കച്ചോടം പൂട്ടിക്കുമോ?
- 8 hrs ago റിസ്ത മാത്രമല്ല, ഫാമിലികള്‍ക്ക് പറ്റിയ മറ്റൊരു ഇവി കൂടി വരുന്നുണ്ട്! അരങ്ങേറ്റത്തിന് ഇനി ദിവസങ്ങള്‍ മാത്രം
- 8 hrs ago 69,999 രൂപയുടെ ഇലക്ട്രിക് സ്കൂട്ടർ ബുക്ക് ചെയ്തവരുണ്ടോ? വണ്ടി അടുത്തമാസം തരാമെന്ന് കമ്പനി
Don't Miss
- Movies റിലേഷൻഷിപ്പിനോ വിവാഹത്തിനോ പറ്റില്ല; ജാസ്മിനോട് ഗബ്രി; എനിക്ക് വേണ്ട ഉത്തരം കിട്ടിയെന്ന് ജാസ്മിൻ!
- Sports IPL 2024: സെഞ്ച്വറി നേടി, പക്ഷെ റുതുരാജ് മണ്ടന്‍ ക്യാപ്റ്റന്‍! തോല്‍വിക്ക് കാരണം ഈ പിഴവുകള്‍
- News മുത്തശ്ശി സ്വര്‍ണം ദാനം ചെയ്തു, അമ്മ രാജ്യത്തിന് വേണ്ടി താലി ത്യജിച്ചു: മറുപടിയുമായി പ്രിയങ്ക
- Lifestyle വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
അര്‍ബന്‍ സൂപ്പര്‍ ഹെല്‍മെറ്റ് അവതരിപ്പിച്ച് സ്റ്റഡ്സ്; വില 1,050 രൂപ
അര്‍ബന്‍ സൂപ്പര്‍ എന്ന് പേരിട്ടിരിക്കുന്ന പുതിയ ഹെല്‍മെറ്റ് അവതരിപ്പിച്ച് പ്രമുഖ ഹെല്‍മെറ്റ് നിര്‍മ്മാണ കമ്പനിയായ സ്റ്റഡ്സ്. ഈ ഓപ്പണ്‍ ഫെയ്സ് ഹെല്‍മെറ്റിന് 1,050 രൂപയാണ് വിപണിയില്‍ വില.
ഹെല്‍മെറ്റ് രണ്ട് അടിസ്ഥാന വലുപ്പങ്ങളില്‍ വിപണിയില്‍ ലഭ്യമാകും. ആദ്യത്തേത് 580 mm, രണ്ടാമത്തേത് 600 mm എന്നീ വലുപ്പങ്ങളില്‍ തെരഞ്ഞെടുക്കാന്‍ സാധിക്കും. എട്ട് വ്യത്യസ്ത കളര്‍ ഓപ്ഷനുകളില്‍ ഹെല്‍മെറ്റ് ലഭ്യമാണ്.
ബ്ലാക്ക് സ്ട്രിപ്പിനൊപ്പം വെറ്റ്, ബ്ലാക്ക് സ്ട്രിപ്പുള്ള മാറ്റ് ബ്ലാക്ക്, ബ്ലാക്ക് സ്ട്രിപ്പിനൊപ്പം ഗണ്‍ ഗ്രേ മാറ്റ്, കറുത്ത സ്ട്രിപ്പിനൊപ്പം ഗണ്‍ ഗ്രേ, ബ്ലാക്ക് സ്ട്രിപ്പിനൊപ്പം ചെറി റെഡ്, ബ്ലാക്ക് സ്ട്രിപ്പിനൊപ്പം ബ്ലാക്ക്, ഫ്ലെയിം ബ്ലു ബ്ലാക്ക് സ്ട്രിപ്പും, ബ്ലാക്ക് സ്ട്രിപ്പുള്ള മാറ്റ് ബ്ലു എന്നിങ്ങനെയാണ് കളര്‍ ഓപ്ഷനുകള്‍. ഹെല്‍മെറ്റില്‍ ഉപയോഗിക്കുന്ന നിലനിര്‍ത്തല്‍ സംവിധാനം ഒരു റാറ്റ്ചെറ്റ് സംവിധാനമാണ്.
MOST READ: ആക്ടിവയുടെ വില്‍പ്പന പൊടിപൊടിച്ചു; കേരളത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന ബ്രാന്‍ഡായി ഹോണ്ട
അര്‍ബന്‍ സൂപ്പര്‍ ഹെല്‍മെറ്റിന് UV റെസിസ്റ്റന്റ് പെയിന്റിനൊപ്പം ഉയര്‍ന്ന ഇംപാക്ട് ഔട്ടര്‍ ഷെല്‍ ലഭിക്കുന്നു. ഇത് മോടിയുള്ളതാക്കി അതിന്റെ ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്നു.
നിയന്ത്രിത സാന്ദ്രത ഇപിഎസ്, ഹൈപ്പോഅലോര്‍ജെനിക് ലൈനര്‍, ദ്രുത റിലീസ് ചിന് സ്ട്രാപ്പ് തുടങ്ങിയ സവിശേഷതകളും ഇതിന് ലഭിക്കും. ചൂടുള്ള / മഴയുള്ള ദിവസങ്ങളില്‍ നനഞ്ഞ ഹെല്‍മെറ്റ് ലൈനറുകളുമായി ദീര്‍ഘനേരം സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെ ഉണ്ടാകുന്ന അണുബാധ അല്ലെങ്കില്‍ അലര്‍ജിയുടെ സാധ്യത ഹൈപ്പോഅലര്‍ജെനിക് ലൈനര്‍ കുറയ്ക്കുന്നു.
MOST READ: 2021 ഫോർച്ച്യൂണർ TRD സ്പോർടിവോ ഫെയ്സ്ലിഫ്റ്റ് അവതരിപ്പിച്ച് ടൊയോട്ട
ഏഷ്യയിലെ ഏറ്റവും വലിയ ഹെല്‍മെറ്റ് നിര്‍മാണ കേന്ദ്രം ഫരീദാബാദില്‍ സ്ഥാപിക്കുന്നതിന് അടുത്തിടെ സ്റ്റഡ്സ് ആക്സസറീസ് ലിമിറ്റഡ് 200 കോടി ഡോളര്‍ ഹരിയാനയില്‍ നിക്ഷേപിച്ചു. 5.5 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഈ പദ്ധതിക്കായി 160 കോടി രൂപ ചെലവഴിക്കുമെന്നും ബ്രാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.
മോട്ടോര്‍ സൈക്കിള്‍ ഹെല്‍മെറ്റിനൊപ്പം സ്റ്റഡ്സ് ഇന്ത്യന്‍ വിപണിയില്‍ സൈക്കിള്‍ ഹെല്‍മറ്റുകളും നിര്‍മ്മിക്കും. 1.5 ഏക്കര്‍ വിസ്തൃതിയുള്ള ഒരു പുതിയ നിര്‍മാണശാലയില്‍ കമ്പനി 40 കോടി രൂപയോളം നിക്ഷേപിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
MOST READ: പോളോ, വെന്റോ മോഡലുകള്‍ക്ക് സ്പെഷ്യല്‍ എഡിഷന് മോഡലുമായി ഫോക്സ്വാഗണ്
ഹെല്‍മെറ്റിലെ ഏറ്റവും പ്രധാനപ്പെട്ട സുരക്ഷാ സവിശേഷതയായ എക്സ്പാന്‍ഡഡ് പോളിസ്റ്റൈറൈനിന് (EPS) ഇന്‍-ഹൗസ് പ്രൊഡക്ഷന്‍ ലൈനുള്ള മറ്റൊരു പ്രൊഡക്ഷന്‍ യൂണിറ്റിലും പ്രവര്‍ത്തനം ആരംഭിച്ചതായി കമ്പനി അറിയിച്ചു.
ഉത്പാദന ക്ഷമത വര്‍ദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ തങ്ങളുടെ പുതിയ പ്ലാന്റുകള്‍ പ്രാദേശിക പൗരന്മാര്ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം മൊത്തത്തിലുള്ള സാമ്പത്തിക വളര്‍ച്ചയ്ക്കും സഹായകമാകുമെന്ന് സ്റ്റഡ്സ് ആക്സസറീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ സിദ്ധാര്‍ത്ഥ ഭൂഷണ് ഖുറാന പറഞ്ഞു.
MOST READ: ചരക്കുനീക്കത്തിന് പുതിയ പാളങ്ങള്‍ തുറന്ന് റെയില്‍വേ; കിയ കടത്തിയത് 5,000 അധികം കാറുകള്‍
പുതിയ പ്ലാന്റുകളില്‍ 75 ലക്ഷം യൂണിറ്റ് മോട്ടോര്‍ സൈക്കിള്‍ ഹെല്‍മെറ്റും പ്രതിവര്‍ഷം 15 ലക്ഷം സൈക്കിള്‍ ഹെല്‍മറ്റുകളും ആയിരിക്കും ഉല്പാദന ശേഷി. 1,500 -ല്‍ അധികം ആളുകള്‍ക്ക് നേരിട്ട് തൊഴില്‍ ഉറപ്പാക്കാന്‍ ഈ സൗകര്യങ്ങള്‍ സഹായിക്കുമെന്ന് ഖുറാന പറഞ്ഞു.