ഏഷ്യയിലെ ഏറ്റവും വലിയ ഹെൽമെറ്റ് നിർമ്മാണശാല ഹരിയാനയിൽ ആരംഭിച്ച് സ്റ്റഡ്സ്

പ്രമുഖ ഹെൽമെറ്റ് നിർമാണ കമ്പനിയായ സ്റ്റഡ്സ് ആക്സസറീസ് ഹരിയാനയിലെ ഫരീദാബാദിൽ രണ്ട് പുതിയ ഉത്പാദന കേന്ദ്രങ്ങൾ ആരംഭിച്ചു.

ഏഷ്യയിലെ ഏറ്റവും വലിയ ഹെൽമെറ്റ് നിർമ്മാണശാല ഹരിയാനയിൽ ആരംഭിച്ച് സ്റ്റഡ്സ്

മൊത്തം 200 കോടി രൂപ മുതൽമുടക്കിൽ 5.5 ഏക്കറിലായി വ്യാപിച്ചുകിടക്കുന്നയിടത്ത് ഏഷ്യയിലെ ഏറ്റവും വലിയ ഹെൽമെറ്റ് നിർമാണ കേന്ദ്രം സ്ഥാപിക്കുന്നതിന് കമ്പനി 160 കോടി രൂപയുടെ പ്രാരംഭ നിക്ഷേപം നടത്തിയതായി സ്റ്റഡ്സ് ആക്സസറീസ് പ്രസ്താവനയിൽ വ്യക്തമാക്കി.

ഏഷ്യയിലെ ഏറ്റവും വലിയ ഹെൽമെറ്റ് നിർമ്മാണശാല ഹരിയാനയിൽ ആരംഭിച്ച് സ്റ്റഡ്സ്

ഷിഫ്റ്റർ, തണ്ടർ സീരീസ് ഉൾപ്പെടെയുള്ള മോട്ടോർസൈക്കിൾ ഹെൽമെറ്റുകൾക്ക് പുറമെ ആഭ്യന്തര വിപണിയിൽ സൈക്കിൾ ഹെൽമറ്റുകളും ഈ സൗകര്യം ഒരുക്കും.

MOST READ: ഇക്കോസ്‌പോര്‍ട്ട്, ഫ്രീസ്‌റ്റൈല്‍, ഫിഗൊ മോഡലുകളുടെ വില വര്‍ധിപ്പിച്ച് ഫോര്‍ഡ്

ഏഷ്യയിലെ ഏറ്റവും വലിയ ഹെൽമെറ്റ് നിർമ്മാണശാല ഹരിയാനയിൽ ആരംഭിച്ച് സ്റ്റഡ്സ്

ഹെൽമെറ്റിലെ ഏറ്റവും പ്രധാനപ്പെട്ട സുരക്ഷാ സവിശേഷതയായ എക്സ്പാൻഡഡ് പോളിസ്റ്റൈറൈനിന് (EPS) ഇൻ-ഹൗസ് പ്രൊഡക്ഷൻ ലൈനുള്ള മറ്റൊരു പ്രൊഡക്ഷൻ യൂണിറ്റിലും പ്രവർത്തനം ആരംഭിച്ചതായി കമ്പനി അറിയിച്ചു.

ഏഷ്യയിലെ ഏറ്റവും വലിയ ഹെൽമെറ്റ് നിർമ്മാണശാല ഹരിയാനയിൽ ആരംഭിച്ച് സ്റ്റഡ്സ്

1.5 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന കമ്പനി രണ്ടാമത്തെ പ്ലാന്റിൽ 40 കോടി രൂപയും നിക്ഷേപിച്ചു. മൊത്തം 200 കോടിയിലധികം പ്ലാന്റുകളിൽ നിക്ഷേപിച്ചതായി സ്റ്റഡ്സ് പറഞ്ഞു.

MOST READ: ഫാസ്ടാഗ് സംവിധാനത്തില്‍ വര്‍ധനവ്; ജൂലൈയില്‍ 8.6 കോടി ഇടപാടുകള്‍

ഏഷ്യയിലെ ഏറ്റവും വലിയ ഹെൽമെറ്റ് നിർമ്മാണശാല ഹരിയാനയിൽ ആരംഭിച്ച് സ്റ്റഡ്സ്

ഉൽ‌പാദന ക്ഷമത വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ തങ്ങളുടെ പുതിയ പ്ലാന്റുകൾ പ്രാദേശിക പൗരന്മാർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം മൊത്തത്തിലുള്ള സാമ്പത്തിക വളർച്ചയ്ക്കും സഹായകമാകുമെന്ന് സ്റ്റഡ്സ് ആക്സസറീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ സിദ്ധാർത്ഥ ഭൂഷൺ ഖുറാന പറഞ്ഞു.

ഏഷ്യയിലെ ഏറ്റവും വലിയ ഹെൽമെറ്റ് നിർമ്മാണശാല ഹരിയാനയിൽ ആരംഭിച്ച് സ്റ്റഡ്സ്

പുതിയ പ്ലാന്റുകളിൽ 75 ലക്ഷം യൂണിറ്റ് മോട്ടോർ സൈക്കിൾ ഹെൽമെറ്റും പ്രതിവർഷം 15 ലക്ഷം സൈക്കിൾ ഹെൽമറ്റുകളും ആയിരിക്കും ഉൽപാദന ശേഷി.

MOST READ: ഇന്ധനക്ഷാമം; സംസ്ഥാനത്ത് ഇന്ധന ഉപഭോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തി മിസോറം

ഏഷ്യയിലെ ഏറ്റവും വലിയ ഹെൽമെറ്റ് നിർമ്മാണശാല ഹരിയാനയിൽ ആരംഭിച്ച് സ്റ്റഡ്സ്

1,500 -ൽ അധികം ആളുകൾക്ക് നേരിട്ട് തൊഴിൽ ഉറപ്പാക്കാൻ ഈ സൗകര്യങ്ങൾ സഹായിക്കുമെന്ന് ഖുറാന പറഞ്ഞു. നിലവിൽ, തങ്ങൾ പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്, ക്രമേണ ഉൽ‌പാദനം വർധിപ്പിക്കാൻ ഒരുങ്ങുകയാണ്.

ഏഷ്യയിലെ ഏറ്റവും വലിയ ഹെൽമെറ്റ് നിർമ്മാണശാല ഹരിയാനയിൽ ആരംഭിച്ച് സ്റ്റഡ്സ്

പുതിയ പ്ലാന്റുകൾ ആരംഭിക്കുന്നതോടെ തങ്ങളുടെ ഉൽപാദന ശേഷി 7 ദശലക്ഷത്തിൽ നിന്ന് 14 ദശലക്ഷം യൂണിറ്റ് മോട്ടോർ സൈക്കിൾ ഹെൽമെറ്റായി ഉയർത്തി എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

MOST READ: ഹൈബ്രിഡ് എഞ്ചിനുമായി ടൊയോട്ട കൊറോള ക്രോസ് ഇന്തോനേഷ്യൻ വിപണിയിൽ

ഏഷ്യയിലെ ഏറ്റവും വലിയ ഹെൽമെറ്റ് നിർമ്മാണശാല ഹരിയാനയിൽ ആരംഭിച്ച് സ്റ്റഡ്സ്

ഈ പുതിയ മാനുഫാക്ചറിംഗ് യൂണിറ്റുകൾ ഉൾപ്പടെ സ്റ്റഡ്സിന് ഇപ്പോൾ രാജ്യത്ത് നാല് നിർമാണ ഫാക്ടറികളുണ്ട്, അവയെല്ലാം ഹരിയാനയിലെ ഫരീദാബാദിലാണ്.

ഏഷ്യയിലെ ഏറ്റവും വലിയ ഹെൽമെറ്റ് നിർമ്മാണശാല ഹരിയാനയിൽ ആരംഭിച്ച് സ്റ്റഡ്സ്

കമ്പനി നിലവിൽ 40 -ലധികം രാജ്യങ്ങളിലേക്ക് ഹെൽമെറ്റ് കയറ്റുമതി ചെയ്യുന്നുണ്ട്, കയറ്റുമതി വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പ്ലാന്റ്. ഈ സാമ്പത്തിക വർഷത്തിൽ പുതിയ ശ്രേണിയിലുള്ള ഹെൽമെറ്റുകൾ അവതരിപ്പിക്കാനും സ്റ്റഡ്സ് പദ്ധതിയിടുന്നു.

Most Read Articles

Malayalam
English summary
Studds To Set Up Asias Largest Helmaet Manufacturing Facility In Haryana. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X