12 ലക്ഷം കിലോമീറ്റർ ഓടിയ 1979 മോഡൽ മെർസിഡീസ് കാർ, പരിചയപ്പെടാം W123 വാഗനെ

കാര്യമായ തകരാറുകളൊന്നും തന്നെയില്ലാതെ ലക്ഷങ്ങളോളം ഓടിയ കാറുകൾ വളരെ വിരളമായിരിക്കും. എന്നാൽ ഇവിടെ വളരെ വ്യത്യ‌സ്തമാവുകയാണ് മെർസിഡീസ് ബെൻസിന്റെ 1979 മോഡൽ W123 വാഗൺ.

12 ലക്ഷം കിലോമീറ്റർ ഓടിയ 1979 മോഡൽ മെർസിഡീസ് കാർ, പരിചയപ്പെടാം W123 വാഗനെ

അഞ്ചോ ആറോ ലക്ഷം കിലോമീറ്ററല്ല, 12 ലക്ഷം കിലോമീറ്ററുകളാണ് ഈ മെർസിഡീസ് W123 വാഗൺ താണ്ടിയിരിക്കുന്നത്. 42 വർഷം പഴക്കമുള്ള ഈ ബെൻസ് സ്റ്റേഷൻ വാഗൺ പഴയ അവസ്ഥയിൽ തന്നെ കാത്തുസൂക്ഷിക്കാനും അതിന്റെ ഉടമസ്ഥന് സാധിച്ചു എന്നതും ഒരു പ്രത്യേകതയാണ്.

12 ലക്ഷം കിലോമീറ്റർ ഓടിയ 1979 മോഡൽ മെർസിഡീസ് കാർ, പരിചയപ്പെടാം W123 വാഗനെ

782,000 മൈലുകൾ അതായത് 12.6 ലക്ഷം കിലോമീറ്ററിനടുത്ത് പൂർത്തിയാക്കിയ ഈ W123 സ്റ്റേഷൻ വാഗൺ മോഡൽ ഇന്ത്യയിലല്ല, അങ്ങ് കാർലിഫോണിയയിൽ ആണെന്നു മാത്രം. അപൂർവങ്ങളിൽ അപൂർവമായ നേട്ടം കൈവരിച്ച കാറിനെ ഉടമസ്ഥൻ ബ്രിംഗ് എ ട്രെയിലർ ലേലത്തിൽ വെച്ചിരിക്കുകയാണ്.

MOST READ: പ്രൗഢഗംഭീരമായി പുത്തൻ ഭാവത്തിലൊരുങ്ങി ടാറ്റ സുമോ

12 ലക്ഷം കിലോമീറ്റർ ഓടിയ 1979 മോഡൽ മെർസിഡീസ് കാർ, പരിചയപ്പെടാം W123 വാഗനെ

വിന്റേജ് വാഹനങ്ങൾ ലേലത്തിലൂടെ കണ്ടെത്താനും വാങ്ങാനും ഉപഭോക്താക്കളെ പ്രാപ്‌തമാക്കുന്ന ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോമാണ് ബ്രിംഗ് എ ട്രെയിലർ. വ്യക്തികൾക്ക് ഇത്തരം കാറുകൾ വിൽക്കാനും ലേലത്തിൽ പിടിക്കാനും ഈ പ്ലാറ്റ്ഫോമിലൂടെ സാധിക്കും.

12 ലക്ഷം കിലോമീറ്റർ ഓടിയ 1979 മോഡൽ മെർസിഡീസ് കാർ, പരിചയപ്പെടാം W123 വാഗനെ

2007 ജനുവരിയിലാണ് ബ്രിംഗ് എ ട്രെയിലർ ലേലത്തിന് തുടക്കമായതും. അതൊക്കെ പോട്ടെ നമുക്ക് മെർസിഡീസ് W123 വാഗൺ കാറിന്റെ വിശദാംശങ്ങളിലേക്ക് വരാം. സഫ്റോൺ മീഡിയം റെഡിൽ പൂർത്തിയാക്കിയ ഈ കാർ ഒറ്റ നോട്ടത്തിൽ തന്നെ ആരെയും ആകർഷിക്കും.

MOST READ: 'ഡിസി അവന്തി' ഇന്ത്യയിലെ ആദ്യത്തെ സ്പോർട്‌സ് കാർ; ആ കഥ ഇങ്ങനെ

12 ലക്ഷം കിലോമീറ്റർ ഓടിയ 1979 മോഡൽ മെർസിഡീസ് കാർ, പരിചയപ്പെടാം W123 വാഗനെ

അതിന്റെ വൃത്തി തന്നെയാണ് പ്രധാന കാരണം. ഒറിജിനൽ സഫ്റോൺ എംബി-ടെക്സ് ഇന്റീരിയർ നിറമാണ് മെർസിഡീസ് W123 മോഡലിൽ ഉപയോഗിച്ചിരിക്കുന്നത്. കാറിനെ അതിന്റെ നിലവിലെ ഉടമസ്ഥൻ 2006 മുതൽ പ്രതിദിനം ഉപയോഗിക്കുന്ന ഒന്നാണ്.

12 ലക്ഷം കിലോമീറ്റർ ഓടിയ 1979 മോഡൽ മെർസിഡീസ് കാർ, പരിചയപ്പെടാം W123 വാഗനെ

ഓഡോ മീറ്ററിൽ 150,000 മൈൽ (2.41 ലക്ഷം കിലോമീറ്ററാണ് കാണിക്കുന്നത്. എന്നിരുന്നാലും വലിയ നാശനഷ്ടങ്ങളൊന്നുമില്ലാതെ സ്റ്റോക്ക് കണ്ടീഷനിൽ തുടരാൻ മെർസിഡീസിന്റെ ഈ ഐതിഹാസിക മോഡലിന് ഇതുവരെ സാധിച്ചു.

MOST READ: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിരത്തൊഴിഞ്ഞ മിടുമിടുക്കൻ കാറുകൾ

12 ലക്ഷം കിലോമീറ്റർ ഓടിയ 1979 മോഡൽ മെർസിഡീസ് കാർ, പരിചയപ്പെടാം W123 വാഗനെ

പുറംമോടി പോലെ തന്നെ മെർസിഡീസ് W123 വാഗണിന്റെ ഇന്റീരിയറുകളും വളരെ നന്നായി പരിപാലിച്ചിട്ടുണ്ട്. 42 വർഷം പഴക്കമുള്ള സ്റ്റേഷൻ വാഗന്റെ അകത്തളത്ത് മുൻവശത്തെ സീറ്റുകൾക്ക് പുറമെ എല്ലാ ഒറിജിനൽ ഘടകങ്ങളും ഇപ്പോഴും അതേപടി തന്നെയാണ് നിലനിർത്തിയിരിക്കുന്നത്.

12 ലക്ഷം കിലോമീറ്റർ ഓടിയ 1979 മോഡൽ മെർസിഡീസ് കാർ, പരിചയപ്പെടാം W123 വാഗനെ

റൂഫ് റെയിലുകൾ, ടിൻ‌ഡ്-ഇലക്ട്രിക് വിൻ‌ഡോകൾ, സൺ‌റൂഫ്, സെൽഫ് ലെവലിംഗ് സസ്‌പെൻഷൻ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺ‌ട്രോൾ, സെൻട്രൽ ലോക്കിംഗ്, ഡാഷ്‌ബോർഡിലെ സെബ്രാനോ വുഡ് ട്രിം ആക്സന്റുകൾ, ആൽപൈൻ സിഡി സ്റ്റീരിയോ എന്നിവ ബെൻസിന്റെ സ്റ്റേഷൻ വാഗണിൽ ഇപ്പോഴും കാണാം.

12 ലക്ഷം കിലോമീറ്റർ ഓടിയ 1979 മോഡൽ മെർസിഡീസ് കാർ, പരിചയപ്പെടാം W123 വാഗനെ

ഇൻസ്ട്രുമെന്റേഷനിൽ 115-മൈൽ സ്പീഡോമീറ്റർ, ഒരു അനലോഗ് ക്ലോക്ക്, ഓയാൽ പ്രഷർ, കൂളന്റ് താപനില, ഫ്യുവൽ ലെവൽ എന്നിവയ്ക്കുള്ള ഗേജുകൾ ഉൾപ്പെടുന്നു. എയർ കണ്ടീഷനിംഗ് സംവിധാനം പ്രവർത്തനരഹിതമാണ്.

12 ലക്ഷം കിലോമീറ്റർ ഓടിയ 1979 മോഡൽ മെർസിഡീസ് കാർ, പരിചയപ്പെടാം W123 വാഗനെ

ക്രൂയിസ് കൺട്രോൾ ഇടയ്ക്കിടെ പ്രവർത്തിക്കുമെന്ന് പറയപ്പെടുന്നു. എന്നാൽ സെൽഫ് ലെവലിംഗ് റിയർ സസ്പെൻഷൻ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ സർവീസ് നടത്തിയതായി പറയപ്പെടുന്നു.

12 ലക്ഷം കിലോമീറ്റർ ഓടിയ 1979 മോഡൽ മെർസിഡീസ് കാർ, പരിചയപ്പെടാം W123 വാഗനെ

കൂടാതെ നിലവിലെ ഉടമസ്ഥാവകാശ സമയത്ത് ഹൂഡും റിയർ ഹാച്ചും പുതുക്കിയതായും റിപ്പോർട്ടുണ്ട്. ഫ്യുവൽ-ഫില്ലർ ക്യാപ്പിന് സമീപം ചെറിയ അളവിൽ തുരുമ്പുണ്ടെന്നും പറയപ്പെടുന്നു. 14 ഇഞ്ച് സ്റ്റീൽ വീലുകളാണ് 1979 മോഡലിൽ കാണാനാവുന്നത്.

12 ലക്ഷം കിലോമീറ്റർ ഓടിയ 1979 മോഡൽ മെർസിഡീസ് കാർ, പരിചയപ്പെടാം W123 വാഗനെ

205/70 സെക്ഷൻ കെല്ലി മെട്രിക് റേഡിയൽ ടയറുകളും 195/70 സെക്ഷൻ അരിസോണിയൻ സിൽവർ എഡിഷൻ ടയറുകളുമാണ് വാഹനത്തിൽ നിലവിൽ ഉപയോഗിച്ചിരിക്കുന്നത്. ബോഡി-കളർ സെന്ററുകളുള്ള കവറുകളും വീലുകളുടെ മനോഹാരിത വർധിപ്പിക്കുന്നു.

12 ലക്ഷം കിലോമീറ്റർ ഓടിയ 1979 മോഡൽ മെർസിഡീസ് കാർ, പരിചയപ്പെടാം W123 വാഗനെ

1979 ലെ മെർസിഡീസ് ബെൻസ് W123 മോഡലിന് തുടിപ്പേകുന്നത് 3.0 ലിറ്റർ OM617 സ്‌ട്രെയിറ്റ്-അഞ്ച് ടർബോ-ഡീസൽ എഞ്ചിനാണ്. ഈ യൂണിറ്റ് മിതമായ 77 bhp കരുത്തും 155 Nm torque ഉം ഉത്പാദിപ്പിക്കുമെന്ന് പറയപ്പെടുന്നു.

12 ലക്ഷം കിലോമീറ്റർ ഓടിയ 1979 മോഡൽ മെർസിഡീസ് കാർ, പരിചയപ്പെടാം W123 വാഗനെ

നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് 3.0 ലിറ്റർ എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. ബെൻസിന്റെ ഈ സ്റ്റേഷൻ വാഗൺ ഒരു പിൻവീൽ ഡ്രൈവ് വാഹനമാണ്. എന്തായാലും 12 ലക്ഷത്തോളം കിലോമീറ്ററുകൾ ഓടിയ കാറുകൾ എന്തായാലും അത്യപൂർവമാണെന്നു തന്നെ പറയാം.

Source: Bring A Trailer

Most Read Articles

Malayalam
English summary
Stunning 1979 Model Mercedes Benz W123 Completed Over 12 Lakh KM. Read in Malayalam
Story first published: Thursday, May 13, 2021, 18:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X