മൂന്നാമതും ഒരു മസെരാട്ടി സ്വന്തമാക്കി സണ്ണി ലിയോൺ

മറ്റൊരു മസെരാട്ടി കൂടി സ്വന്തമാക്കി ബോളിവുഡ് നടി സണ്ണി ലിയോൺ ഒരു മെഗാ മസെരാട്ടി ആരാധകനാണെന്ന് തെളിയിക്കുന്നു. യുഎസിലെ ലോസ് ഏഞ്ചൽസിൽ ഒരു പുതിയ വെളുത്ത മസെരാട്ടി ഗിബ്ലി ഫോർ ഡോർ സെഡാൻ താരം വാങ്ങി.

മൂന്നാമതും ഒരു മസെരാട്ടി സ്വന്തമാക്കി സണ്ണി ലിയോൺ

തന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് സണ്ണി പുതിയ വാഹനത്തിന്റെ ചിത്രം പങ്കിട്ടത്. ഇറ്റാലിയൻ സ്‌പോർട്‌സ്, ആഢംബര കാർ നിർമ്മാതാക്കളുടെ എൻട്രി ലെവൽ 4 ഡോർ സെഡാനാണ് ഗിബ്ലി. കമ്പനിയുടെ മോഡൽ നിരയിൽ ക്വാത്രോപോര്‍ത്തെയ്ക്ക് താഴെയാണ് ഇതിന്റെ സ്ഥാനം.

മൂന്നാമതും ഒരു മസെരാട്ടി സ്വന്തമാക്കി സണ്ണി ലിയോൺ

ക്വാത്രോപോര്‍ത്തയേക്കാൾ ചെറുതാണ് ഗിബ്ലി, രൂപകൽപ്പനയുടെ കാര്യത്തിൽ കൂപ്പെ പോലെയാണ് വാഹനം. ക്വാത്രോപോര്‍ത്തിന്റെ V8 മോട്ടോറുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിന് ചെറിയ V6 എഞ്ചിൻ ലഭിക്കുന്നു.

MOST READ: പുതുതലമുറ ഹ്യുണ്ടായി i20-യുടെ അനൗദ്യോഗിക ബുക്കിംഗ് ആരംഭിച്ചതായി റിപ്പോര്‍ട്ട്

മൂന്നാമതും ഒരു മസെരാട്ടി സ്വന്തമാക്കി സണ്ണി ലിയോൺ

ഗിബ്ലിക്ക് കൂടുതൽ കോം‌പാക്ട് ഇന്റീരിയർ ഉണ്ടെങ്കിലും ക്വാത്രോപോര്‍ത്ത് പോലെ നാല് സീറ്റുകൾ വാഗ്ദാനം ചെയ്യുന്നു, തീർച്ചയായും, മൂത്ത സഹോദരനെപ്പോലെ നാല് ഡോറുകളുടെ ലേയൗട്ടുമായി വരുന്നു.

മൂന്നാമതും ഒരു മസെരാട്ടി സ്വന്തമാക്കി സണ്ണി ലിയോൺ

2020 -ൽ വിൽപ്പനയ്ക്ക് എത്തുന്ന ഗിബ്ലിക്ക് രണ്ട് V6 എഞ്ചിൻ ഓപ്ഷനുകൾ ലഭിക്കുന്നു, ഇവ രണ്ടും ഫെറാറി നിർമ്മിച്ച ടർബോചാർജ്ഡ് യൂണിറ്റുകളാണ്.

MOST READ: 718 സ്‌പൈഡർ, കേമാൻ GT4 മോഡലുകൾക്ക് ഓട്ടോമാറ്റിക് ഗിയർബോക്സ് അവതരിപ്പിച്ച് പോർഷ

മൂന്നാമതും ഒരു മസെരാട്ടി സ്വന്തമാക്കി സണ്ണി ലിയോൺ

ഒരൊറ്റ ടർബോചാർജർ പ്രവർത്തിക്കുന്ന 3.0 ലിറ്റർ V6 പെട്രോൾ എഞ്ചിനാണ് മസെരാട്ടി ഗിബ്ലിയുടെ അടിസ്ഥാന പതിപ്പിൽ പ്രവർത്തിക്കുന്നത്, S(സ്‌പോർട്ട്), S Q4 (സ്‌പോർട്‌സ് വിത്ത് ഓൾ വീൽ ഡ്രൈവ്) വേരിയന്റുകൾക്ക് ട്വിൻ ടർബോചാർജറുള്ള ഒരേ എഞ്ചിൻ ലഭിക്കും.

മൂന്നാമതും ഒരു മസെരാട്ടി സ്വന്തമാക്കി സണ്ണി ലിയോൺ

അടിസ്ഥാന ട്രിമിൽ, ഗിബ്ലിയുടെ 3.0 ലിറ്റർ V6 എഞ്ചിൻ 345 bhp കരുത്തും 500 Nm torque ഉം പുറപ്പെടുവിക്കുന്നു. കേവലം 5.5 സെക്കൻഡിനുള്ളിൽ 100 ​​കിലോമീറ്റർ വേഗത എത്താൻ കാറിനെ ഇത് സഹായിക്കും. കൂടാതെ മണിക്കൂറിൽ 265 കിലോമീറ്ററാണ് പരമാവധി വേഗത.

MOST READ: അര്‍ബന്‍ ക്രൂയിസര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് റെസ്‌പെക്ട് പക്കേജുമായി ടൊയോട്ട

മൂന്നാമതും ഒരു മസെരാട്ടി സ്വന്തമാക്കി സണ്ണി ലിയോൺ

സ്‌പോർട്ട്, സ്‌പോർട്ട് ഓൾ വീൽ ഡ്രൈവ് മോഡലുകളിൽ 3.0 ലിറ്റർ എഞ്ചിൻ 424 bhp കരുത്തും 580 Nm torque ഉം പുറപ്പെടുവിക്കുന്നു. ഉയർന്ന ഔട്ട്‌പുട്ടുകൾ മികച്ച ആക്‌സിലറേഷൻ സമയത്തെ അർത്ഥമാക്കുന്നു.

മൂന്നാമതും ഒരു മസെരാട്ടി സ്വന്തമാക്കി സണ്ണി ലിയോൺ

സ്‌പോർട്ട് ട്രിമിന് 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ 4.9 സെക്കൻഡും സ്‌പോർട്ട് ഓൾ വീൽ ഡ്രൈവ് ട്രിമിന് 4.7 സെക്കൻഡും മാത്രമാണ് എടുക്കുന്നത്. മണിക്കൂറിൽ 285 കിലോമീറ്റർ പരമാവധി വേഗതയും ഇവ കൈവരിക്കുന്നു. ഗിബ്ലിയുടെ എല്ലാ വകഭേദങ്ങളും ZF എട്ട് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്സ് സ്റ്റാൻഡേർഡായി ഉപയോഗിക്കുന്നു.

MOST READ: 4,500 രൂപ മുതൽ ഇഎംഐ; ബിഎസ്-VI G310 മോഡലുകൾക്ക് ആകർഷകമായ ഓഫറുകൾ പ്രഖ്യാപിച്ച് ബിഎംഡബ്ല്യു

മൂന്നാമതും ഒരു മസെരാട്ടി സ്വന്തമാക്കി സണ്ണി ലിയോൺ

സണ്ണി ലിയോൺ ഇപ്പോൾ സ്വന്തമാക്കിയ വെളുത്ത നിറമുള്ള ഗിബ്ലിക്ക് പുറമെ നടിക്ക് മറ്റ് രണ്ട് മസെരാട്ടികളും ഗാരേജിൽ ഉണ്ട്. ഒന്ന് 2017 -ൽ നടി വാങ്ങിയ പരിമിതമായ പതിപ്പ് മസെരാട്ടി ഗിബ്ലിയാണ്, മറ്റൊന്ന് 2014 -ൽ വാങ്ങിയ ക്വാത്രോപോര്‍ത്തെയാണ്.

മൂന്നാമതും ഒരു മസെരാട്ടി സ്വന്തമാക്കി സണ്ണി ലിയോൺ

പരിമിതമായ പതിപ്പ് ഗിബ്ലി ലോസ് ഏഞ്ചൽസിലെ ഗാരേജിലും ക്വാത്രോപോര്‍ത്തെ ഇന്ത്യയിലെ മുംബൈ വീട്ടിലുമാണ്. ഒന്നിലധികം നിറങ്ങളിൽ അതുപോലെ തന്നെ ഒന്നിലധികം വകഭേദങ്ങൾ സ്വന്തമാക്കിയ സണ്ണി ലിയോൺ തന്റെ മസെരാട്ടിക്കളെ സ്നേഹിക്കുന്നുവെന്ന് വ്യക്തം.

Most Read Articles

Malayalam
കൂടുതല്‍... #മസെരാട്ടി #maserati
English summary
Sunny Leone Gifts Herself A Third Maserati. Read in Malayalam.
Story first published: Friday, September 11, 2020, 18:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X