ഇക്കാര്യങ്ങൾ കൂടിയുണ്ടായിരുന്നെങ്കിൽ.. ആൾട്രോസ് വേറെ ലെവൽ

മാരുതി സുസുക്കി ബലേനോയും ഹ്യുണ്ടായി i20-യും അരങ്ങുവാഴുന്ന പ്രീമിയം ഹാച്ച്ബാക്ക് പോലെ വെല്ലുവിളി നിറഞ്ഞ വിഭാഗത്തിലെത്തി തന്റേതായ സ്ഥാനം കണ്ടെത്തിയ മോഡലാണ് ടാറ്റ ആൾട്രോസ്. 2020-ൽ പുറത്തിറങ്ങിയ വാഹനം ഒരു ലക്ഷം യൂണിറ്റ് വിൽപ്പനയെല്ലാം മറികടന്ന് കുതിക്കുകയാണിപ്പോൾ.

ഇക്കാര്യങ്ങൾ കൂടിയുണ്ടായിരുന്നെങ്കിൽ.. വേറെ ലെവലാകുമായിരുന്നു ടാറ്റ ആൾട്രോസ്

ഇന്ത്യയിൽ ടാറ്റ ഏത് വാഹനം അവതരിപ്പിച്ചാലും അതെല്ലാം വൻഹിറ്റാവുന്ന കാഴ്ച്ചയാണ് നാം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. വിൽപ്പന കണക്കുകളിൽ രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ കമ്പനിയായി വിലസിയിരുന്ന ഹ്യുണ്ടായിയെ പോലും പല മാസങ്ങളിലും മറികടക്കാനും ടാറ്റ മോട്ടോർസിന് സാധിച്ചിട്ടുണ്ട്.

ഇക്കാര്യങ്ങൾ കൂടിയുണ്ടായിരുന്നെങ്കിൽ.. വേറെ ലെവലാകുമായിരുന്നു ടാറ്റ ആൾട്രോസ്

ആൾട്രോസും പഞ്ചുമെല്ലാം ശ്രേണിയിലേക്ക് എത്തിയതാണ് ഈ നേട്ടത്തിന്റെയെല്ലാം പിന്നിൽ പ്രവർത്തിച്ചിരിക്കുന്ന കാര്യം. പ്രീമിയം ഹാച്ച്ബാക്ക് മൊത്തത്തിലുള്ള ഒരു മികച്ച പാക്കേജായാണ് കണക്കാക്കപ്പെടുന്നത്. എങ്കിലും പഞ്ച് വന്നതോടെ ആൾട്രോസിന്റെ വിപണി ചെറുതായൊന്നും ഇടിഞ്ഞെന്നു വേണം പറയാൻ.

ഇക്കാര്യങ്ങൾ കൂടിയുണ്ടായിരുന്നെങ്കിൽ.. വേറെ ലെവലാകുമായിരുന്നു ടാറ്റ ആൾട്രോസ്

എങ്കിലും ഡീസൽ എഞ്ചിനും ഡിസിടി ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമെല്ലാം ടാറ്റ ആൾട്രോസിനെ വേറിട്ടുനിർത്തുന്നുണ്ട്. എന്നാൽ യഥാർഥ വില്ലൻമാർ പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്റിലെ എതിരാളികളായ മാരുതി സുസുക്കി ബലേനോയും ഹ്യുണ്ടായി i20 മോഡലുകളും തന്നെയാണ്. അതായത് ചില കാര്യങ്ങളിൽ ആൾട്രോസ് ഇപ്പോഴും പിന്നിലാണെന്നാണ് പറഞ്ഞുവരുന്നത്.

ഇക്കാര്യങ്ങൾ കൂടിയുണ്ടായിരുന്നെങ്കിൽ.. വേറെ ലെവലാകുമായിരുന്നു ടാറ്റ ആൾട്രോസ്

ചില ചേരുവകൾ വളരെ കൃത്യതയോടെ നിറച്ചാൽ ആൾട്രോസ് കൂടുതൽ മിടുക്കനാവും. 2022 കാലഘട്ടത്തിൽ ടാറ്റയുടെ ഈ പ്രീമിയം ഹാച്ചിന് പിടിച്ചു നിൽക്കണമെങ്കിൽ ചില പരിഷ്ക്കാരങ്ങൾ കൂടിയേ തീരൂ എന്നൊന്നുമല്ല പറഞ്ഞുവരുന്നത്. മോഡലിൽ ഇക്കാര്യങ്ങൾ കൂടി ഉണ്ടായിരുന്നെങ്കിൽ കൂടുതൽ കിടിലനായേനേ എന്നാണ് പറയുന്നത്.

ഇക്കാര്യങ്ങൾ കൂടിയുണ്ടായിരുന്നെങ്കിൽ.. വേറെ ലെവലാകുമായിരുന്നു ടാറ്റ ആൾട്രോസ്

2022 കാലഘട്ടത്തിൽ ടാറ്റ ആൾട്രോസിന് ആവശ്യമായ അഞ്ച് കാര്യങ്ങളെക്കുറിച്ച് ഒന്നു പറയാം.

സൺറൂഫ്

ഈ ദിവസങ്ങളിൽ വാങ്ങുന്നവർക്കിടയിൽ സൺറൂഫ് ഒരു പ്രധാന സവിശേഷതയായി മാറിയിരിക്കുകയാണ്. ഉപഭോക്താക്കളെ ആകർഷിക്കാൻ മിക്കവാറും എല്ലാ പുതിയ കാറുകളും സൺറൂഫുമായാണ് ഇപ്പോൾ വരുന്നത്. ഈ വിഭാഗത്തിൽ ഹ്യുണ്ടായി i20, ഹോണ്ട ജാസ് എന്നീ പ്രമുഖർ ആ ഫീച്ചറുമായാണ് വിപണിയിൽ എത്തുന്നതും.

ഇക്കാര്യങ്ങൾ കൂടിയുണ്ടായിരുന്നെങ്കിൽ.. വേറെ ലെവലാകുമായിരുന്നു ടാറ്റ ആൾട്രോസ്

അതിനാൽ ആൾട്രോസിന് ഒരു സൺറൂഫ് നൽകിയാൽ ടാറ്റയ്ക്ക് കൂടുതൽ ഗുണം ചെയ്യുമെന്നുവേണം പറയാൻ. സൺറൂഫിന്റെ അഭാവം കാരണം ഉടൻ തന്നെ കാറുകൾ നിരസിക്കുന്ന ഉപഭോക്താക്കളെ ഇത് തീർച്ചയായും ആൾട്രോസിലേക്ക് ആകർഷിക്കാനാവുന്ന പ്ലസ് പോയിന്റായിരിക്കും.

ഇക്കാര്യങ്ങൾ കൂടിയുണ്ടായിരുന്നെങ്കിൽ.. വേറെ ലെവലാകുമായിരുന്നു ടാറ്റ ആൾട്രോസ്

ഡീസൽ ഓട്ടോമാറ്റിക്

രാജ്യത്ത് ആദ്യമായി ലോഞ്ച് ചെയ്തപ്പോൾ ആൾട്രോസിൽ ഒരു ഓട്ടോമാറ്റിക് ഓപ്ഷൻ അവതരിപ്പിക്കാതെ ഇരുന്നത് ടാറ്റയ്ക്ക് ഏറ്റ വലിയൊരു തിരിച്ചടിയായിരുന്നുവെന്നു വേണം പറയാൻ. കാറിന്റെ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിന് അടുത്തിടെ DCA ഗിയർബോക്‌സ് കൊണ്ടുവന്ന് ഈ തെറ്റുതിരുത്താൻ പരിധിവരെ സഹായകരമായിട്ടുണ്ട്.

ഇക്കാര്യങ്ങൾ കൂടിയുണ്ടായിരുന്നെങ്കിൽ.. വേറെ ലെവലാകുമായിരുന്നു ടാറ്റ ആൾട്രോസ്

എന്നാൽ ഡീസൽ എഞ്ചിന്റെ കാര്യമോ? നെക്സോൺ പോലെ 1.5 ലിറ്റർ ഡീസൽ എഞ്ചിനിലാണ് ആൾട്രോസും വരുന്നത്. അതിനാൽ ടാറ്റയ്ക്ക് ഇതിന് ഒരു എഎംടി ഗിയർബോക്സ് ഓപ്ഷൻ എളുപ്പത്തിൽ നൽകാൻ കഴിയും. ഇത് ആൾട്രോസിലേക്ക് കൂടുതൽ ആളുകളെ ആകർഷിക്കാൻ സഹായിക്കുമെന്നതിൽ ഒരു തർക്കവുമില്ലാത്ത കാര്യമാണ്.

ഇക്കാര്യങ്ങൾ കൂടിയുണ്ടായിരുന്നെങ്കിൽ.. വേറെ ലെവലാകുമായിരുന്നു ടാറ്റ ആൾട്രോസ്

കൂടുതൽ എയർബാഗുകൾ

ടാറ്റ കാറുകളുടെ സുരക്ഷയെ പറ്റി ഒരു തർക്കവുമില്ലാത്ത കാര്യമാണ്. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ ഹാച്ച്ബാക്കുകളിൽ ഒന്നാണ് ആൾട്രോസ്. ഗ്ലോബൽ NCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ സേഫിറ്റി റേറ്റിംഗോടെയാമ് വാഹനം വിപണിയിൽ എത്തുന്നതും. നിലവിൽ എല്ലാ വേരിയന്റുകളിലും സ്റ്റാൻഡേർഡായി ഡ്യുവൽ എയർബാഗുകളുമായാണ് ആൾട്രോസ് വരുന്നത്.

ഇക്കാര്യങ്ങൾ കൂടിയുണ്ടായിരുന്നെങ്കിൽ.. വേറെ ലെവലാകുമായിരുന്നു ടാറ്റ ആൾട്രോസ്

ആറ് എയർബാഗുകൾ ചേർത്തുകൊണ്ട് ടാറ്റയ്ക്ക് അതിന്റെ സുരക്ഷാ ഘടകം ഒരു പടി മുന്നോട്ട് കൊണ്ടുപോകാൻ കഴിയും. പുതിയ ബലേനോയും i20യും ഉയർന്ന വേരിയന്റുകളിൽ ആറ് എയർബാഗുകളോടെയാണ് വരുന്നത്. കൂടാതെ എല്ലാ കാറുകളിലും ആറ് എയർബാഗുകൾ നിർബന്ധമാക്കാൻ സർക്കാർ ഉടൻ ഒരുങ്ങുകയാണ്. അതിനാൽ ആൾട്രോസിന് അധികം വൈകാതെ തന്നെ 6 എയർബാഗുകൾ ലഭിക്കുമെന്ന് പ്രതീക്ഷിക്കാം.

ഇക്കാര്യങ്ങൾ കൂടിയുണ്ടായിരുന്നെങ്കിൽ.. വേറെ ലെവലാകുമായിരുന്നു ടാറ്റ ആൾട്രോസ്

വയർലെസ് ചാർജിംഗും വയർലെസ് കണക്റ്റിവിറ്റിയും

വയർലെസ് സാങ്കേതികവിദ്യ അതിവേഗം മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്. വയർലെസ് ചാർജിംഗ് സാങ്കേതികവിദ്യയുമായി കൂടുതൽ കൂടുതൽ ഫോണുകൾ വരുന്നു. ആധുനിക ഉപഭോക്താക്കളെ കാറിന്റെ അകത്തളവുമായി കൂടുതൽ സമന്വയിപ്പിക്കുന്നതിന് കാർ നിർമാതാക്കൾ അവരുടെ മിക്ക പുതിയ കാറുകളിലും വയർലെസ് ചാർജിംഗ് പാഡുകൾ നൽകാനും തുടങ്ങി.

ഇക്കാര്യങ്ങൾ കൂടിയുണ്ടായിരുന്നെങ്കിൽ.. വേറെ ലെവലാകുമായിരുന്നു ടാറ്റ ആൾട്രോസ്

ബലേനോയും i20യും വയർലെസ് ചാർജിംഗുമായാണ് വരുന്നത്. അതിനാൽ വരാനിരിക്കുന്ന അപ്‌ഡേറ്റുകളിലും ടാറ്റ ഈ സവിശേഷത ആൾട്രോസിൽ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. പാക്കേജിൽ തന്നെ വയർലെസ് ഫോൺ കണക്റ്റിവിറ്റി ബണ്ടിൽ ചെയ്യാൻ ടാറ്റ കൈകാര്യം ചെയ്താൽ അത് കൂടുതൽ ശ്രദ്ധേയമാവും.

ഇക്കാര്യങ്ങൾ കൂടിയുണ്ടായിരുന്നെങ്കിൽ.. വേറെ ലെവലാകുമായിരുന്നു ടാറ്റ ആൾട്രോസ്

എന്നിരുന്നാലും ഇപ്പോൾ അതിനുള്ള സാധ്യതകൾ വളരെ കുറവാണ്. ടാറ്റ ഒരു പുതിയ UI ഉള്ള ഒരു പുതിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം നൽകാൻ തീരുമാനിക്കുമ്പോൾ മാത്രമേ ഇത് സംഭവിക്കൂ എന്നതാണ് വസ്‌തുത.

ഇക്കാര്യങ്ങൾ കൂടിയുണ്ടായിരുന്നെങ്കിൽ.. വേറെ ലെവലാകുമായിരുന്നു ടാറ്റ ആൾട്രോസ്

വലിയ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം

ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് കാർ വിപണിയിലെ ഒരു നിർണായക ഘകമായി മാറിയത് അതിവേഗമായിരുന്നു. 10/12 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സംവിധാനങ്ങളോടെയാണ് പുതിയ കാറുകൾ വരുന്നത്. എം‌ജി ഒരു പടി കൂടി മുന്നോട്ട് പോയി പുതിയ ഹെക്ടറിൽ 14 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം കൊണ്ടുവരാൻ ഒരുങ്ങുകയാണ്.

ഇക്കാര്യങ്ങൾ കൂടിയുണ്ടായിരുന്നെങ്കിൽ.. വേറെ ലെവലാകുമായിരുന്നു ടാറ്റ ആൾട്രോസ്

നിലവിൽ ആൾട്രോസ് ഒരു 7.0 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമായാണ് വരുന്നത്. എന്നാൽ മുകളിൽ സൂചിപ്പിച്ചതുപോലെ ഉപഭോക്താക്കൾ കൂടുതൽ കാഴ്ച്ച നൽകുന്ന വലിയ സ്ക്രീനിനെയാണ് പ്രണയിക്കുന്നതും ആഗ്രഹിക്കുന്നതും. കാർ വാങ്ങുന്നവരുടെ ആധുനിക ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്നതിന് ടാറ്റ ഇതിന് കാറിന് വലിയ ഇൻഫോടെയ്ൻമെന്റ് നൽകേണ്ടതും വളരെ ആവശ്യമാണ്.

Most Read Articles

Malayalam
English summary
Sunroof to bigger infotainment top things to keep tata altroz better than rivals
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X