കബാലിയിൽ സ്റ്റൈൽ മന്നൻ രജനിക്കൊപ്പം ആസ്റ്റൺ മാർട്ടിനും

By Praseetha

പുതിയ സിനിമ കബാലിയിൽ രജനികാന്ത് ഏത് തരം വേഷമാണ് കൈകാര്യം ചെയ്യുന്നതെന്നറിയാൻ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന വേളയിലാണ് സിൽവർ നിറത്തിലുള്ള ആസ്റ്റൺ മാർട്ടിൻ ഡിബി5 കാറുമായി പോസ് ചെയ്യുന്ന രജനിയുടെ ഫോട്ടോ പുറത്തിറങ്ങുന്നത്.

രജനിയുടെ ആരാധകരാണ് ഈ പോസ്റ്റർ ഇറക്കിയിട്ടുള്ളതെന്ന് പറയപ്പെടുന്നു. രജനി-കബാലി വിശേഷങ്ങൾക്ക് താളുകളിലേക്ക് നീങ്ങൂ.

കബാലിയിൽ സ്റ്റൈൽ മന്നൻ രജനിക്കൊപ്പം ആസ്റ്റൺ മാർട്ടിനും

2012ൽ പുറത്തിറങ്ങിയ ജെയിംസ്ബോണ്ട് മൂവി സ്‌കൈഫാളിലെ ഡാനിയൽ ക്രെയിഗിനെ അനുകരിക്കുന്ന രീതിയിൽ ഗ്രേ നിറത്തിലുള്ള സ്യൂട്ട് അണിഞ്ഞ് കൈയിൽ തോക്കുമായിട്ടാണ് രജനി ആസ്റ്റൺ മാർട്ടിനൊപ്പം പോസ് ചെയ്യുന്നത്.

കബാലിയിൽ സ്റ്റൈൽ മന്നൻ രജനിക്കൊപ്പം ആസ്റ്റൺ മാർട്ടിനും

പാ.രഞ്ചിത്ത് സംവിധാനം ചെയ്യുന്ന കബാലിയിൽ രജനികാന്ത് ഉൾപ്പടെ രാധിക അപ്തെ, കിഷോർ, കലൈയരശൻ, ധാൻസിക, ദിനേശ് രവി എന്നിവരാണ് മുഖ്യ വേഷങ്ങളിൽ എത്തുന്നത്.

കബാലിയിൽ സ്റ്റൈൽ മന്നൻ രജനിക്കൊപ്പം ആസ്റ്റൺ മാർട്ടിനും

കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ചെന്നൈയിൽ വച്ചാണ് കബാലിയുടെ ചിത്രീകരണമാരംഭിച്ചത്. മലേഷ്യ, ബാങ്കോക്ക്, ഹോങ്‌കോംഗ് എന്നിവടങ്ങളിലായിട്ടാണ് ഷൂട്ടിംഗ് പുരോഗമിച്ചിരിക്കുന്നത്.

കബാലിയിൽ സ്റ്റൈൽ മന്നൻ രജനിക്കൊപ്പം ആസ്റ്റൺ മാർട്ടിനും

ഇതെ ടൈറ്റലിൽ തെലുങ്കിലും ചിത്രീകരിക്കാനാണ് സംവിധായകന്റെ തീരുമാനം.

കബാലിയിൽ സ്റ്റൈൽ മന്നൻ രജനിക്കൊപ്പം ആസ്റ്റൺ മാർട്ടിനും

തമിൾ ന്യൂഇയറിന്റെ ഭാഗമായി ഏപ്രിൽ 14നാണ് ഈ ചിത്രം തിയേറ്ററുകളിൽ എത്തുക.

കബാലിയിൽ സ്റ്റൈൽ മന്നൻ രജനിക്കൊപ്പം ആസ്റ്റൺ മാർട്ടിനും

1964ലെ ഗോൾഡ് ഫിംഗർ മൂവി തൊട്ട് ഒരുവിധമെല്ലാ ജെയിംസ് ബോണ്ട് മൂവിയിലും ആസ്റ്റിൻ മാർട്ടിൻ മുഖ്യ റോളുകളാണ് കൈകാര്യം ചെയ്തിട്ടുള്ളത്.

കബാലിയിൽ സ്റ്റൈൽ മന്നൻ രജനിക്കൊപ്പം ആസ്റ്റൺ മാർട്ടിനും

285.9പിഎസ് 6 സിലിണ്ടർ എൻജിനാണ് ആസ്റ്റിൻ മാർട്ടിൻ ഡിബി5 ന് കരുത്തേകുന്നത്.

കബാലിയിൽ സ്റ്റൈൽ മന്നൻ രജനിക്കൊപ്പം ആസ്റ്റൺ മാർട്ടിനും

7.5 സെക്കന്റ് കൊണ്ട് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വരെ വേഗമാർജ്ജിക്കാനുള്ള കഴിവുണ്ടിതിന്.

കബാലിയിൽ സ്റ്റൈൽ മന്നൻ രജനിക്കൊപ്പം ആസ്റ്റൺ മാർട്ടിനും

ഇസഡ്എഫ് 5 സ്പീഡ് ഗിയർബോക്സാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ആസ്റ്റിൻ മാർട്ടിൻ ഡിബി5- ന്റെ 1,100 യൂണിറ്റുകളാണ് നിർമ്മിച്ചിട്ടുള്ളത്.

കബാലിയിൽ സ്റ്റൈൽ മന്നൻ രജനിക്കൊപ്പം ആസ്റ്റൺ മാർട്ടിനും

ആദ്യമായി പുറത്തെറിങ്ങിയപ്പോൾ 4ലക്ഷം രൂപയാണ് ഈ കാറിന്റെ വില. ഇന്ന് ഡിബി5ന് 6.3 കോടി രൂപയാണ് വില.

കബാലിയിൽ സ്റ്റൈൽ മന്നൻ രജനിക്കൊപ്പം ആസ്റ്റൺ മാർട്ടിനും

ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മാഫിയ സംഘത്തിന്റെ തലവനായിട്ടാണ് രജനി കബാലിയിൽ വേഷമിടുന്നത്.

കബാലിയിൽ സ്റ്റൈൽ മന്നൻ രജനിക്കൊപ്പം ആസ്റ്റൺ മാർട്ടിനും

ഇന്ത്യയിലും വിദേശത്തുമായി ഷൂട്ടിംഗ് നടത്തിയിട്ടുള്ള കബാലിക്കായി കാത്തിരിക്കുകയാണ് രജനി ആരാധകർ.

Most Read Articles

Malayalam
English summary
Rajinikanth drives James Bond-inspired Aston Martin DB5 in ‘Kabali’: All you need to know
Story first published: Thursday, February 25, 2016, 17:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X