കാറുകളുടെ എണ്ണം കൂടുന്നു, ആശങ്ക വ്യക്തമാക്കി സുപ്രീം കോടതി

ഇന്ത്യന്‍ നിരത്തുകളിലോടുന്ന കാറുകളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധനവാണുണ്ടായി വരുന്നത്. വര്‍ധിച്ച് വരുന്ന കാറുകള്‍ കാരണം പൊതുനിരത്തിലുണ്ടാവുന്ന ട്രാഫിക്ക് ജാമുകള്‍ നിരന്തര തലവേദനയാണ്. ഈ പ്രശ്‌നങ്ങളെല്ലാം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുമുണ്ട്. ഈ പ്രശ്‌നങ്ങള്‍ക്കൊരു പരിഹാരം സര്‍ക്കാര്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കാറുകളുടെ എണ്ണം കൂടുന്നു, ആശങ്ക വ്യക്തമാക്കി സുപ്രീം കോടതി

മുമ്പ് കുടുംബാസൂത്രണം പദ്ധതി നടപ്പാക്കാനായി 'നാം രണ്ട് നമുക്ക് രണ്ട്' എന്ന ക്യാംപയിന്‍ സര്‍ക്കാര്‍ നടത്തിയിരുന്നു. കാറുകളുടെ വര്‍ധനവ് തടയാനായി ഇതേ മാതൃക സര്‍ക്കാര്‍ പിന്തുടരുമെന്നാണ് സൂചന.

കാറുകളുടെ എണ്ണം കൂടുന്നു, ആശങ്ക വ്യക്തമാക്കി സുപ്രീം കോടതി

ഇത് സംബന്ധിച്ചുള്ള തീരുമാനം ഉടന്‍ തന്നെ സുപ്രീം കോടതി പുറപ്പെടുവിക്കും. ഒരു വ്യക്തിയ്ക്ക് അഞ്ചിലധികം കാറുകളുള്ളതെല്ലാം വളരെ ഗൗരവകരമായി കണക്കിലെടുക്കേണ്ട കാര്യങ്ങളാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

Most Read:പുതിയ എംപിവിയുടെ പേര് പ്രഖ്യാപിച്ച് റെനോ, ട്രിബര്‍ എത്തുന്നത് ഈ വര്‍ഷം

കാറുകളുടെ എണ്ണം കൂടുന്നു, ആശങ്ക വ്യക്തമാക്കി സുപ്രീം കോടതി

ഒരു കാര്‍ സ്വന്തമാക്കുന്നത് മനസിലാക്കാം, എന്നാല്‍ അഞ്ചിലധികം കാറുകള്‍ സ്വന്തമാക്കുന്ന ആളുകള്‍ നമുക്കിടയിലുണ്ട്. ഇത്തരക്കാര്‍ക്ക് തടയിടണമെങ്കില്‍ ഒരു വ്യകതിയ്‌ക്കോ കുടംബത്തിനോ സ്വന്തമാക്കാവുന്ന കാറുകളുടെ എണ്ണത്തില്‍ പരിധി വയ്ക്കണമെന്നും കോടതി കൂട്ടിച്ചര്‍ത്തു.

കാറുകളുടെ എണ്ണം കൂടുന്നു, ആശങ്ക വ്യക്തമാക്കി സുപ്രീം കോടതി

നിലവില്‍ മൂന്ന് ലക്ഷത്തോളം ഓട്ടോറിക്ഷകള്‍ക്ക് ദില്ലിയില്‍ വിലക്കുണ്ട്. ഇവ ഭാരത് സ്‌റ്റേജ് VI നിലവാരത്തിലേക്ക് പരിഷ്‌ക്കരിക്കാനും ഇവയ്ക്ക് മേലുള്ള കോടതി വിലക്ക് മാറ്റാനും ഒരു ഓട്ടോ മാനുഫാക്ചറിംഗ് കമ്പനി നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇവ നിരീക്ഷിച്ചത്.

കാറുകളുടെ എണ്ണം കൂടുന്നു, ആശങ്ക വ്യക്തമാക്കി സുപ്രീം കോടതി

ദിനംപ്രതി വര്‍ധിച്ച് വരുന്ന വാഹനങ്ങള്‍ കാരണം പാര്‍ക്കിംഗ് ഇടങ്ങളില്‍ കൂടി തിരക്കുണ്ടാവുന്നതായും കോടതി പരാമര്‍ശിച്ചു. മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് സംവിധാനങ്ങള്‍ പോലും പരാജയപ്പെടുന്ന സാഹചര്യത്തില്‍ ആളുകള്‍ അവര്‍ക്ക് തോന്നുന്ന ഇടങ്ങളില്‍ വാഹനങ്ങല്‍ പാര്‍ക്ക് ചെയ്യുന്നു.

കാറുകളുടെ എണ്ണം കൂടുന്നു, ആശങ്ക വ്യക്തമാക്കി സുപ്രീം കോടതി

ഇത് കൂടുതല്‍ ട്രാഫിക്ക് പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുന്നു. റോഡിലെ വര്‍ധിച്ച് വരുന്ന വാഹനങ്ങള്‍ വിവിധ മുനിസിപ്പല്‍ സ്ഥാപനങ്ങള്‍ക്ക് സ്ഥിരം തലവേദനയാണ്.

കാറുകളുടെ എണ്ണം കൂടുന്നു, ആശങ്ക വ്യക്തമാക്കി സുപ്രീം കോടതി

ദില്ലിയുടെ 2018-19 ഇക്കണോമിക്ക് സര്‍വ്വേ റിപ്പോര്‍ട്ട് പ്രകാരം, 2018 മാര്‍ച്ച് വരെ 1.09 കോടി വാഹനങ്ങള്‍ രാജ്യ തലസ്ഥാനത്തുണ്ടെന്നാണ് കണക്ക്. ഇതില്‍ 70 ലക്ഷത്തിലുമധികം ഇരുചക്ര വാഹനങ്ങളാണ്.

Most Read:ജീപ്പ് കോമ്പസ് സ്‌പോര്‍ട് പ്ലസ് വിപണിയില്‍ - വില 15.99 ലക്ഷം രൂപ

കാറുകളുടെ എണ്ണം കൂടുന്നു, ആശങ്ക വ്യക്തമാക്കി സുപ്രീം കോടതി

ദില്ലിയെക്കാളും അഞ്ചിരട്ടി കൂടുതലാണ് മുംബൈയിലുള്ള കാറുകളുടെ എണ്ണമെന്നാണ് മറ്റൊരു കണക്ക്. നിരത്തില്‍ ക്രമാതീതമായി വര്‍ധിക്കുന്ന കാറുകള്‍ ട്രാഫിക്ക് പ്രശ്‌നങ്ങള്‍ക്ക് മാത്രമല്ല വഴിയൊരുക്കുക. മറിച്ച് പരിസ്ഥിതി മലിനീകരണം, റോഡപകടങ്ങളിലെ വര്‍ധന എന്നിവയ്ക്കും വഴിയൊരുക്കും.

Source: NDTV

Most Read Articles

Malayalam
English summary
supreme court states that family planning in cars should be better to control the number of it on road: read in malayalam
Story first published: Friday, April 5, 2019, 11:29 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X