Just In
- 8 hrs ago
ഇലക്ട്രിക് സ്കൂട്ടറുമായി ബൗണ്‍സ്; ബുക്കിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ വഴി
- 8 hrs ago
പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ ലോഗോ അവതരിപ്പിച്ച് പൂഷോ
- 9 hrs ago
പുതിയ ഭാവത്തിൽ അണിഞ്ഞൊരുങ്ങി 2021 മിനി 5-ഡോർ പതിപ്പ്
- 9 hrs ago
സ്പ്ലെൻഡർ ശ്രേണിയിൽ കിടിലൻ ആനുകൂല്യങ്ങളും ഓഫറുകളും പ്രഖ്യാപിച്ച് ഹീറോ
Don't Miss
- News
ലീഗിനെ ക്ഷണിക്കാന്‍ ബിജെപി ആയിട്ടില്ല, ഇടതിനെ വിളിച്ചാല്‍ അവര്‍ വരുമെന്ന് കുഞ്ഞാലിക്കുട്ടി!!
- Finance
100 ബില്യൺ ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണി പിടിക്കാൻ ഇന്ത്യ, കർമ്മപദ്ധതിയുമായി കേന്ദ്രം
- Movies
മണിക്കുട്ടനെ ഒത്തിരി ഇഷ്ടമാണ്, പുറകേ നടന്ന് പ്രണയിക്കാന്‍ നോക്കി; ഇനി വേണം വായിനോക്കാനെന്ന് പുതിയ മത്സരാര്‍ഥി
- Sports
IND vs ENG: പൂനെയില്‍ കോവിഡ് വ്യാപനം ശക്തം, ഏകദിന പരമ്പരയില്‍ കാണികള്‍ക്ക് വിലക്ക്
- Lifestyle
ദിനവും മാങ്ങ അരക്കപ്പെങ്കില് ആയുസ്സ് കൂടും
- Travel
13450 രൂപയ്ക്ക് കേരളത്തില്‍ നിന്നും ജമ്മു കാശ്മീരിലേക്ക് ഭാരത് ദര്ശന് യാത്ര
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സുരേഷ് കല്ലടയ്ക്കെതിരെ പ്രതിഷേധം വ്യാപകം, കേരളത്തില്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കി
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രക്കിടയില്‍ സുരേഷ് കല്ലട ബസ് ജീവനക്കാര്‍ യാത്രക്കാരെ മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ശനിയാഴ്ച രാത്രി പത്ത് മണിയോടെ തിരുവനന്തപുരത്ത് നിന്നും യാത്ര തുടങ്ങിയ ബസ്, ഹരിപ്പാടിന് സമീപം വച്ച് ബ്രേക്ക്ഡൗണ്‍ ആയതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കമാവുന്നത്.

ബ്രേക്ക്ഡൗണായ മള്‍ട്ടി ആക്സില്‍ എസി ബസില്‍ നിന്ന് ഡ്രൈവറും ക്ലീനറും ഇറങ്ങിപ്പോവുകയും മണിക്കൂറകള്‍ക്ക് ശേഷവും ഇവരെക്കുറിച്ച് യാതൊരു വിവരമില്ലാതിരിക്കുകയുമാണുണ്ടായത്. തുടര്‍ന്ന് ഇത് സംബന്ധിച്ച് യാത്രക്കാരും ബസ് ജീവനക്കാരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി.

യാത്രക്കാരിലൊരാള്‍ സംഭവം പൊലീസിലറിയിച്ചു. ശേഷം പൊലീസ് ഇടപെട്ട് പകരം ബസ് സംവിധാനം ഏര്‍പ്പാട് ചെയ്തെങ്കിലും പുലര്‍ച്ചെ നാലരയോടെ വൈറ്റിലയിലെ കല്ലട ഓഫീസിന്റെ പരിസരത്തെത്തിയപ്പോള്‍ ഒരു കൂട്ടം ജീവനക്കാര്‍ ബസിലേക്ക് ഇരച്ച് കയറി യാത്രക്കാരെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

സ്ത്രീകളും കുട്ടികളുമുള്‍പ്പടെ നിരവധി പേരാണ് ബസിലുണ്ടായിരുന്നത്. ബസ് ബ്രേക്ക്ഡൗണ്‍ ആയപ്പോള്‍ പകരം ബസ് സേവനം ലഭ്യമാക്കുന്നതില്‍ ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ അലംഭാവം ചോദ്യം ചെയ്ത യുവാക്കള്‍ക്കാണ് മര്‍ദ്ദനമേറ്റത്.

യുവാക്കളെ പിന്തുണച്ച മറ്റൊരാളയും ഇവര്‍ ബസില്‍ നിന്ന് പുറത്താക്കി മര്‍ദ്ദിച്ചു. ബസില്‍ നടന്ന സംഭവങ്ങള്‍ മുഴുവന്‍ ജേക്കബ് ഫിലിപ്പ് എന്ന മറ്റൊരു യാത്രക്കാരന് വീഡിയോയില്‍ പകര്‍ത്തി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഈ ക്രൂര സംഭവം പുറംലോകം അറിയുന്നത്.
സംഭവം വൈറലായതോടെ നിരവധി പേരാണ് യാത്രയ്ക്കിടയില്‍ തങ്ങള്‍ക്ക് കല്ലട ബസില്‍ നിന്നും നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് രംഗത്തെത്തുന്നത്.

യാത്രക്കാരെ മര്‍ദ്ദിച്ചതില്‍ കൊച്ചി പൊലീസ് കേസെടുക്കുകയും ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച് രണ്ട് കല്ലട ജീവനക്കാരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സംഭവത്തില്‍ സുരേഷ് കല്ലടയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഓണ്‍ലൈന്‍ ബസ് ടിക്കറ്റ് ബുക്കിംഗ് സര്‍വ്വീസായ റെഡ് ബസില്‍ നിന്നും കല്ലടയെ ഒഴിവാക്കണമെന്ന ആവശ്യവുമായി നിരവധി പേരാണ് രംഗത്ത് വരുന്നത്.