ബൂസയെ പോപ്‌കോണ്‍ മെഷീനാക്കി മാറ്റി ഒരുടമ — വീഡിയോ

രാജ്യം കണ്ട ഐതിഹാസിക ബൈക്കുകളില്‍ ഒന്നാണ് സുസുക്കി ഹയബൂസ. 2004 -ല്‍ പുറത്തിറങ്ങിയ ധൂം എന്ന ബോളിവുഡ് സിനിമയിലൂടെ ഹയബൂസ ഇന്ത്യക്കാരുടെ മനസ്സു കീഴടക്കുകയായിരുന്നു. ഇന്ത്യന്‍ വിപണിയില്‍ രണ്ടു പതിറ്റാണ്ടിലേറെ നീളുന്ന ചരിത്രമുണ്ട് ബൂസയ്ക്ക് പറയാന്‍. ഡ്യുക്കാട്ടി പാനിഗാലെ V4 പോലെ ട്രാക്ക് മാത്രം കേന്ദ്രീകരിക്കുന്ന തനി സ്‌പോര്‍ട്‌സ് ബൈക്കല്ല ബൂസ. മറിച്ച് ദീര്‍ഘദൂര യാത്രകള്‍ക്ക് അനുയോജ്യമായ വേഗം കൂടിയ സ്‌പോര്‍ട്‌സ് ടൂററാണ് ഈ ജാപ്പനീസ് ബൈക്ക്.

ബൂസയെ പോപ്‌കോണ്‍ മെഷീനാക്കി മാറ്റി ഒരുടമ — വീഡിയോ

പക്ഷെ ഈ യാഥാര്‍ത്ഥ്യം ഉടമകളില്‍ പലരും അംഗീകരിക്കില്ല. ഡ്രാഗ് റേസുകളിലും ഓഫ്‌റോഡിങ്ങ് മത്സരങ്ങളിലും ബൂസകള്‍ പതിവു സാന്നിധ്യമാവാന്‍ കാരണവുമിതുതന്നെ. ഹിമാലയം കയറുന്നത് ഉള്‍പ്പടെ ബൂസയില്‍ പലതരം സാഹസങ്ങള്‍ ഉടമകള്‍ കഴിഞ്ഞ കാലങ്ങളില്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമായി പോപ്‌കോണ്‍ ഉണ്ടാക്കാനും ബൂസയെ ഉപയോഗിച്ചിരിക്കുകയാണ് ഒരു കൂട്ടര്‍.

ബൂസയെ പോപ്‌കോണ്‍ മെഷീനാക്കി മാറ്റി ഒരുടമ — വീഡിയോ

ബൂസയുടെ നാലു സിലിണ്ടര്‍ എഞ്ചിന്‍, പോപ്‌കോണ്‍ ഉണ്ടാക്കാനുള്ള എളുപ്പ 'മാര്‍ഗ്ഗമായി' ഇവര്‍ കണ്ടെത്തിയിരിക്കുന്നു. ഇരമ്പിയാര്‍ക്കുന്ന അക്രോപോവിച്ച് സൈലന്‍സറില്‍ നിന്നും പുറത്തേക്ക് തെറിക്കുന്ന ചൂടന്‍ പോപ്‌കോണുകളുടെ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്.

Most Read: പുതിയ വേഷത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്ക് 350

ബൂസയെ പോപ്‌കോണ്‍ മെഷീനാക്കി മാറ്റി ഒരുടമ — വീഡിയോ

ഹയബൂസയില്‍ അക്രോപോവിച്ച് എക്‌സ്‌ഹോസ്റ്റ് സംവിധാനമല്ല സുസുക്കി നല്‍കാറെന്ന് ഇവിടെ പ്രത്യേകം ഓര്‍മ്മപ്പെടുത്തണം. ഉടമ പ്രത്യേകം ഘടിപ്പിച്ച എക്‌സ്‌ഹോസ്റ്റ് യൂണിറ്റാണിത്. പോപ്‌കോണ്‍ ഉണ്ടാക്കുന്നതിനായി ചോള മണികള്‍ സൈലന്‍സറിനകത്തേക്ക് ഇവര്‍ ആദ്യമിട്ടു. എന്നിട്ടാണ് ബൂസ സ്റ്റാര്‍ട്ട് ചെയ്യുന്നത്. ഇന്‍ലൈന്‍ നാലു സിലിണ്ടര്‍ എഞ്ചിന്റെ പ്രവര്‍ത്തനം ഗാംഭീര്യമുള്ള ഇരമ്പലോടെ അക്രോപോവിച്ച് സൈലന്‍സറില്‍ പ്രതിഫലിക്കുന്നത് കേള്‍ക്കാം.

ബൂസയെ പോപ്‌കോണ്‍ മെഷീനാക്കി മാറ്റി ഒരുടമ — വീഡിയോ

എക്‌സ്‌ഹോസ്റ്റ് ചൂടായതോടെ സൈലന്‍സറില്‍ നിന്നും പാകമായ പോപ്‌കോണുകള്‍ പുറത്തേക്ക് തെറിക്കുന്നത് വീഡിയോ കാട്ടിത്തരുന്നു. ആക്‌സിലറേറ്ററില്‍ ഒന്നു രണ്ടുതവണ കൈകൊടുത്തപ്പോഴേക്കും ചോള മണികള്‍ മുഴുവന്‍ പോപ്‌കോണായി പുറത്തെത്തി. എന്തായാലും നിലവില്‍ ലഭ്യമായ ഏറ്റവും വില കൂടിയ പോപ്‌കോണ്‍ മെഷീനായിരിക്കും ഹയബൂസ.

ബൂസയെ പോപ്‌കോണ്‍ മെഷീനാക്കി മാറ്റി ഒരുടമ — വീഡിയോ

ബൈക്കിനെ കുറിച്ച് പറയുകയാണെങ്കില്‍, 1,340 സിസി ഇന്‍ലൈന്‍ നാലു സിലിണ്ടര്‍ എഞ്ചിനാണ് ഹയബൂസയുടെ ഹൃദയം. പ്രത്യേക ലിക്വിഡ് കൂളിങ് സംവിധാനം എഞ്ചിന്‍ താപം കുറയ്ക്കാനായി ബൈക്കിലുണ്ട്. എഞ്ചിന്‍ 9,700 rpm -ല്‍ 197 bhp കരുത്തും 7,200 rpm -ല്‍ 155 Nm torque ഉം പരമാവധി സൃഷ്ടിക്കും.

Most Read: ഇതാണ് ജാവ ബൈക്കുകളുടെ ഔദ്യോഗിക ആക്‌സസറികള്‍ — വീഡിയോ

ബൂസയെ പോപ്‌കോണ്‍ മെഷീനാക്കി മാറ്റി ഒരുടമ — വീഡിയോ

ആറു സ്പീഡാണ് ബൂസയിലെ ഗിയര്‍ബോക്‌സ്. ട്രാക്ക് കേന്ദ്രീകൃത ബൈക്കല്ലാത്തതുകൊണ്ട് 268 കിലോ ഭാരം സുസുക്കി ഹയബൂസ കുറിക്കും. തൊണ്ണൂറുകളില്‍ ഹോണ്ട ബ്ലാക്‌ബേര്‍ഡുമായി നടത്തിയ വാശിയേറിയ വേഗമത്സരമാണ് സുസുക്കി ഹയബൂസയ്ക്ക് താര പദവിയിലേക്ക് ഉയര്‍ത്തിയത്.

ആ കാലഘട്ടത്തില്‍ നിരത്ത് വാണിരുന്ന ഹോണ്ട ബ്ലാക്‌ബേര്‍ഡിനെ 'വിഴുങ്ങാന്‍' ഹയബൂസയെ സുസുക്കി കൊണ്ടുവരികയായിരുന്നു. 1999 -ല്‍ മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗം കുറിച്ച് ഹയബൂസ ലോകത്തെ ഞെട്ടിച്ചു. പിന്നീട് ലോകരാജ്യങ്ങള്‍ സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമാക്കിയതോടെ ഹയബൂസയുടെ വേഗത്തിന് കടിഞ്ഞാണിടാന്‍ സുസുക്കി നിര്‍ബന്ധിതരായി. നിലവില്‍ രണ്ടാംതലമുറ ഹയബൂസയാണ് ഇന്ത്യയില്‍ വില്‍പ്പനയ്ക്ക് വരുന്നത്.

Source: Turbo Xtreme

Most Read Articles

Malayalam
English summary
Suzuki Hayabusa Popping Corn. Read in Malayalam.
Story first published: Monday, April 29, 2019, 16:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X