KTM 250 Adventure Vs Suzuki V-Storm SX 250: ഡിസൈന്‍, ഫീച്ചറുകള്‍, എഞ്ചിന്‍, വില വ്യത്യാസങ്ങള്‍ ഇങ്ങനെ

സുസുക്കി മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യയില്‍ ഏറ്റവും പുതിയ സുസുക്കി V-സ്‌ട്രോം SX 250 കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. വിപണിയില്‍ ഈ മോഡല്‍ കെടിഎം 250 അഡ്വഞ്ചറിനെതിരെ മത്സരിക്കുമെങ്കിലും കെടിഎം 250-നെ അപേക്ഷിച്ച് ഈ മോട്ടോര്‍സൈക്കിളിന് വിലയില്‍ ഇത്തിരി വര്‍ധനവുണ്ട്.

Suzuki V-Storm SX 250 Vs KTM 250 Adventure: ഡിസൈന്‍, ഫീച്ചറുകള്‍, എഞ്ചിന്‍, വില വ്യത്യാസങ്ങള്‍ ഇങ്ങനെ

എങ്കിലും വിപണിയില്‍ V-സ്‌ട്രോം പ്രധാനമായും വെല്ലുവിളി ഉയര്‍ത്തുക കെടിഎം 250 അഡ്വഞ്ചറിന് തന്നെയാകും. ഈ ലേഖനത്തില്‍, രണ്ട് മോട്ടോര്‍സൈക്കിളുകളുടെയും ഡിസൈന്‍, എഞ്ചിന്‍, സവിശേഷതകള്‍, ഹാര്‍ഡ്‌വെയര്‍, വില എന്നിവ തമ്മില്‍ ഒന്ന് താരതമ്യം ചെയ്തിരിക്കുകയാണ് ഇവിടെ ചെയ്യുന്നത്.

Suzuki V-Storm SX 250 Vs KTM 250 Adventure: ഡിസൈന്‍, ഫീച്ചറുകള്‍, എഞ്ചിന്‍, വില വ്യത്യാസങ്ങള്‍ ഇങ്ങനെ

ഡിസൈന്‍

ഡിസൈന്‍ വളരെ ആത്മനിഷ്ഠമായ കാര്യമാണ്, രണ്ട് മോട്ടോര്‍സൈക്കിളുകളും മറ്റ് മോട്ടോര്‍സൈക്കിളുകളെപ്പോലെ തെറ്റിദ്ധരിക്കാനാവാത്ത സവിശേഷവും ഐക്കണികവുമായ ഡിസൈനുകളോടെയാണ് വരുന്നത്.

Suzuki V-Storm SX 250 Vs KTM 250 Adventure: ഡിസൈന്‍, ഫീച്ചറുകള്‍, എഞ്ചിന്‍, വില വ്യത്യാസങ്ങള്‍ ഇങ്ങനെ

പുതുതായി പുറത്തിറക്കിയ സുസുക്കി V-സ്‌ട്രോം SX 250 നിരവധി റോഡ് സാന്നിധ്യത്തോടെയാണ് വരുന്നത്. മാത്രമല്ല, അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളിന് അനുയോജ്യമായി മുന്‍വശവും എല്‍ഇഡി ഹെഡ്‌ലാമ്പുകളും മോട്ടോര്‍സൈക്കിളിന് സവിശേഷമായ ഒരു ഐഡന്റിറ്റി നല്‍കുന്നു.

Suzuki V-Storm SX 250 Vs KTM 250 Adventure: ഡിസൈന്‍, ഫീച്ചറുകള്‍, എഞ്ചിന്‍, വില വ്യത്യാസങ്ങള്‍ ഇങ്ങനെ

മറുവശത്ത്, കെടിഎം 250 അഡ്വഞ്ചര്‍ വളരെ ഷാര്‍പ്പായിട്ടുള്ള ഡിസൈന്‍ ഭാഷയുമായാണ് വരുന്നത്. മാത്രമല്ല, ഭാഗികമായി തുറന്നുകാട്ടുന്ന ട്രെല്ലിസ് ഫ്രെയിം മോട്ടോര്‍സൈക്കിളിന് കൂടുതല്‍ പ്രീമിയം ആകര്‍ഷണം നല്‍കുകയും ചെയ്യുന്നുവെന്ന് വേണം പറയാന്‍.

Suzuki V-Storm SX 250 Vs KTM 250 Adventure: ഡിസൈന്‍, ഫീച്ചറുകള്‍, എഞ്ചിന്‍, വില വ്യത്യാസങ്ങള്‍ ഇങ്ങനെ

സവിശേഷതകള്‍

ഫീച്ചറുകളുടെ കാര്യത്തില്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ലാമ്പുകള്‍, ഡ്യുവല്‍-ചാനല്‍ എബിഎസ്, ഫ്രണ്ട് ആന്‍ഡ് റിയര്‍ ഡിസ്‌ക് ബ്രേക്കുകള്‍, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട്, അലോയ് വീലുകള്‍, സുസുക്കി റൈഡിനൊപ്പം പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ തുടങ്ങിയ സവിശേഷതകളോടെയാണ് സുസുക്കി V-സ്‌ട്രോം SX250 വരുന്നത്.

Suzuki V-Storm SX 250 Vs KTM 250 Adventure: ഡിസൈന്‍, ഫീച്ചറുകള്‍, എഞ്ചിന്‍, വില വ്യത്യാസങ്ങള്‍ ഇങ്ങനെ

സുസുക്കി കണക്റ്റിനൊപ്പം, ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍, ഇന്‍കമിംഗ് കോള്‍ അലേര്‍ട്ട്, എസ്എംഎസ് അലേര്‍ട്ട്, വാട്ട്സ്ആപ്പ് അലേര്‍ട്ട്, മിസ്ഡ് കോള്‍ അലേര്‍ട്ട്, ഓവര്‍ സ്പീഡ് വാര്‍ണിംഗ്, ഫോണ്‍ ബാറ്ററി ലെവല്‍ ഇന്‍ഡിക്കേറ്റര്‍, എത്തിച്ചേരുമെന്ന് കണക്കാക്കിയ സമയം എന്നിവയും V-സ്‌ട്രോം SX250-ലെ സവിശേഷതകളാണ്.

Suzuki V-Storm SX 250 Vs KTM 250 Adventure: ഡിസൈന്‍, ഫീച്ചറുകള്‍, എഞ്ചിന്‍, വില വ്യത്യാസങ്ങള്‍ ഇങ്ങനെ

കെടിഎം 250 അഡ്വഞ്ചര്‍ ഇത്തിരി പഴയ മോട്ടോര്‍സൈക്കിളാണ്, എന്നാല്‍ സുസുക്കി V-സ്‌ട്രോം SX250 വാഗ്ദാനം ചെയ്യുന്ന ബ്ലൂടൂത്ത് കണക്റ്റിവിറ്റി ഫീച്ചറിന്റെ അഭാവം മാത്രമാണ് കെടിഎം 250 അഡ്വഞ്ചറിലുള്ളത്.

Suzuki V-Storm SX 250 Vs KTM 250 Adventure: ഡിസൈന്‍, ഫീച്ചറുകള്‍, എഞ്ചിന്‍, വില വ്യത്യാസങ്ങള്‍ ഇങ്ങനെ

ഇതുകൂടാതെ, ഫുള്‍ കളര്‍ എല്‍സിഡി ഡിസ്‌പ്ലേ പോലുള്ള സവിശേഷതകളാല്‍ നിറഞ്ഞതാണ് കെടിഎം 250 അഡ്വഞ്ചര്‍. എല്‍ഇഡി ടെയില്‍ലാമ്പുകള്‍, ഡ്യുവല്‍-ചാനല്‍ എബിഎസ്, ഫ്രണ്ട് ആന്‍ഡ് റിയര്‍ ഡിസ്‌ക് ബ്രേക്കുകള്‍, അലോയ് വീലുകള്‍ തുടങ്ങി നിരവധി ഫീച്ചറുകള്‍ ഈ മോട്ടോര്‍സൈക്കിളും വാഗ്ദാനം ചെയ്യുന്നു.

Suzuki V-Storm SX 250 Vs KTM 250 Adventure: ഡിസൈന്‍, ഫീച്ചറുകള്‍, എഞ്ചിന്‍, വില വ്യത്യാസങ്ങള്‍ ഇങ്ങനെ

ഹാര്‍ഡ്‌വെയര്‍

ഹാര്‍ഡ്‌വെയറിന്റെ കാര്യത്തില്‍, സുസുക്കി മോട്ടോര്‍സൈക്കിളില്‍ കൂടുതല്‍ ഓഫ്-റോഡ് ഫ്രണ്ട്ലി 19 ഇഞ്ച് വീലുകളും പിന്നില്‍ 17 ഇഞ്ച് വീലുകളും, അല്‍പ്പം നീളമുള്ള വീല്‍ ട്രാവല്‍ ഉള്ള ടെലിസ്‌കോപ്പിക് ഫ്രണ്ട് സസ്‌പെന്‍ഷനും പിന്‍ഭാഗത്തെ മോണോഷോക്ക് 7-സ്റ്റെപ്പ് പ്രീ-ലോഡ് അഡ്ജസ്റ്റ് ചെയ്യാവുന്നതുമാണ്.

Suzuki V-Storm SX 250 Vs KTM 250 Adventure: ഡിസൈന്‍, ഫീച്ചറുകള്‍, എഞ്ചിന്‍, വില വ്യത്യാസങ്ങള്‍ ഇങ്ങനെ

മുന്‍വശത്ത് 43 mm WP അപെക്‌സ് USD ഫോര്‍ക്കുകള്‍, പിന്നില്‍ ക്രമീകരിക്കാവുന്ന WP അപെക്‌സ് മോണോഷോക്ക്, കടുപ്പമേറിയ ട്രെല്ലിസ് ഫ്രെയിം, വലിയ 14 ലിറ്റര്‍ ഇന്ധന ടാങ്ക് എന്നിവ പോലുള്ള മികച്ച ഹാര്‍ഡ്‌വെയര്‍ ഉള്ള കൂടുതല്‍ പ്രീമിയം മോട്ടോര്‍സൈക്കിളാണ് കെടിഎം 250 അഡ്വഞ്ചര്‍.

Suzuki V-Storm SX 250 Vs KTM 250 Adventure: ഡിസൈന്‍, ഫീച്ചറുകള്‍, എഞ്ചിന്‍, വില വ്യത്യാസങ്ങള്‍ ഇങ്ങനെ

എഞ്ചിന്‍

സുസുക്കി V-സ്‌ട്രോം SX250 (സുസുക്കി DL250 AL, സുസുക്കി DL250 AM) യുടെ വിദേശ മോഡലിന് കരുത്ത് പകരുന്നത് സുസുക്കി ഇനാസുമ 250-ല്‍ നിന്നുള്ള പാരലല്‍-ട്വിന്‍ സിലിണ്ടര്‍ എഞ്ചിനാണ്. ഈ യൂണിറ്റ് 24 bhp കരുത്തും 22 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

Suzuki V-Storm SX 250 Vs KTM 250 Adventure: ഡിസൈന്‍, ഫീച്ചറുകള്‍, എഞ്ചിന്‍, വില വ്യത്യാസങ്ങള്‍ ഇങ്ങനെ

എന്നിരുന്നാലും, പുതുതായി പുറത്തിറക്കിയ സുസുക്കി V-സ്‌ട്രോം SX 250, സുസുക്കി ജിക്‌സര്‍ 250-ല്‍ നിന്നുള്ള അതേ 249 സിസി സിംഗിള്‍-സിലിണ്ടര്‍, SOHC എഞ്ചിന്‍ ഉപയോഗിക്കുന്നു, ഈ എഞ്ചിന്‍ 26.5 bhp കരുത്തും 22.2 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. കൂടാതെ, ഈ എഞ്ചിന്‍ 6-സ്പീഡ് ട്രാന്‍സ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു.

Suzuki V-Storm SX 250 Vs KTM 250 Adventure: ഡിസൈന്‍, ഫീച്ചറുകള്‍, എഞ്ചിന്‍, വില വ്യത്യാസങ്ങള്‍ ഇങ്ങനെ

താരതമ്യപ്പെടുത്തുമ്പോള്‍, കെടിഎം 250 അഡ്വഞ്ചര്‍ കൂടുതല്‍ കരുത്തുറ്റതും അല്‍പ്പം നൂതനവുമായ 249 സിസി, സിംഗിള്‍ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണ് കരുത്ത് നല്‍കുന്നത്.

Suzuki V-Storm SX 250 Vs KTM 250 Adventure: ഡിസൈന്‍, ഫീച്ചറുകള്‍, എഞ്ചിന്‍, വില വ്യത്യാസങ്ങള്‍ ഇങ്ങനെ

ഈ യൂണിറ്റ് 29.63 bhp കരുത്തും 24 Nm ടോര്‍ക്കും നല്‍കുന്ന DOHC എഞ്ചിനിലാണ് വരുന്നത്. അതിനുപുറമെ, സുഗമമായ ഡൗണ്‍ഷിഫ്റ്റുകള്‍ക്കായി 6-സ്പീഡ് ട്രാന്‍സ്മിഷനുള്ള ഒരു സ്ലിപ്പര്‍ ക്ലച്ചും കെടിഎം 250 അഡ്വഞ്ചര്‍ അവതരിപ്പിക്കുന്നു.

Suzuki V-Storm SX 250 Vs KTM 250 Adventure: ഡിസൈന്‍, ഫീച്ചറുകള്‍, എഞ്ചിന്‍, വില വ്യത്യാസങ്ങള്‍ ഇങ്ങനെ

വില

സുസുക്കി V-സ്‌ട്രോം 250-ന് 2.11 ലക്ഷം രൂപയാണ് (എക്‌സ്‌ഷോറൂം) വില. മറുവശത്ത്, കെടിഎം 250 അഡ്വഞ്ചറിന് 2.35 ലക്ഷം രൂപയാണ് (എക്‌സ്‌ഷോറൂം) വില.

Suzuki V-Storm SX 250 Vs KTM 250 Adventure: ഡിസൈന്‍, ഫീച്ചറുകള്‍, എഞ്ചിന്‍, വില വ്യത്യാസങ്ങള്‍ ഇങ്ങനെ

ഏകദേശം 25,000 രൂപയില്‍ താഴെയുള്ള വില വ്യത്യാസത്തിന്, കെടിഎം 250 അഡ്വഞ്ചര്‍ വളരെ മികച്ച ഹാര്‍ഡ്‌വെയര്‍ വാഗ്ദാനം ചെയ്യുന്നു, കൂടാതെ കുറച്ചുകൂടി പഞ്ച് പാക്ക് ചെയ്യുന്നു.

Suzuki V-Storm SX 250 Vs KTM 250 Adventure: ഡിസൈന്‍, ഫീച്ചറുകള്‍, എഞ്ചിന്‍, വില വ്യത്യാസങ്ങള്‍ ഇങ്ങനെ

സുസുക്കി മോട്ടോര്‍സൈക്കിളിന് കുറച്ചുകൂടി ആക്രമണാത്മകമായ വില നല്‍കിയിരുന്നെങ്കില്‍ സുസുക്കി V-സ്‌ട്രോം ഒരു മികച്ച അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിളാകുമായിരുന്നു.

Most Read Articles

Malayalam
English summary
Suzuki v storm sx 250 vs ktm 250 adventure find here comparison
Story first published: Friday, April 8, 2022, 13:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X