പൊലീസ് കുപ്പായമണിഞ്ഞ് ടെസ്‌ല മോഡല്‍ എക്‌സ്, കുറ്റവാളികള്‍ രക്ഷപ്പെടില്ലെന്ന് ഇലോണ്‍ മസ്‌ക്

By Dijo Jackson

'ടെസ്‌ല മോഡല്‍ എക്‌സുള്ളപ്പോള്‍ ഒരു കുറ്റവാളിയും രക്ഷപ്പെടില്ല', ടെസ്‌ലയുടെ ഫ്‌ളാഗ്ഷിപ്പ് എസ്‌യുവികള്‍ വാങ്ങിയ സ്വിസ് പൊലീസിനെ അഭിനന്ദിച്ചു കമ്പനി തലവന്‍ ഇലോണ്‍ മസ്‌ക് കുറിച്ചതിങ്ങനെ. ഇനി മുതല്‍ സ്വിറ്റ്‌സര്‍ലണ്ട് പൊലീസ് പായുക ടെസ്‌ല മോഡല്‍ എക്‌സ് എസ്‌യുവികളില്‍. വൈദ്യുത വാഹനങ്ങളിലേക്ക് ലോകം ഒന്നടങ്കം ചേക്കേറുമ്പോള്‍ തങ്ങള്‍ മാത്രം എന്തിനു മാറിനില്‍ക്കണമെന്നാണ് സ്വിറ്റ്‌സര്‍ലണ്ടിലെ ബേസല്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ചിന്തിച്ചത്.

പൊലീസ് കുപ്പായമണിഞ്ഞ് ടെസ്‌ല മോഡല്‍ എക്‌സ്, കുറ്റവാളികള്‍ രക്ഷപ്പെടില്ലെന്ന് ഇലോണ്‍ മസ്‌ക്

പിന്നെ വൈകിയില്ല, പഴഞ്ചന്‍ ഡീസല്‍ എസ്‌യുവികള്‍ക്ക് പകരം മോഡല്‍ എക്‌സ് വാങ്ങാന്‍ പൊലീസ് മേധാവികള്‍ തീരുമാനിച്ചു. ഡീസല്‍ കാറുകളുടെ മികവ് വൈദ്യുത കാറിനുണ്ടാകുമോ? തീരുമാനം പ്രഖ്യാപിച്ച ഉടന്‍ സ്വിസ് പൊലീസിനെ തേടി ആദ്യ ചോദ്യമെത്തി.

പൊലീസ് കുപ്പായമണിഞ്ഞ് ടെസ്‌ല മോഡല്‍ എക്‌സ്, കുറ്റവാളികള്‍ രക്ഷപ്പെടില്ലെന്ന് ഇലോണ്‍ മസ്‌ക്

വൈദ്യുത കാറാണ്, ഒറ്റ ചാര്‍ജ്ജില്‍ ഇത്ര ദൂരമെ ഓടുകയുള്ളു, പ്രകടനക്ഷമതയുടെ കാര്യത്തില്‍ ഡീസല്‍ കാറുകളുടെ ഏഴയലത്തു വൈദ്യുത കാറുകള്‍ വരില്ലെന്ന രൂക്ഷവിമര്‍ശനം പല കോണുകളില്‍ നിന്നുമുയര്‍ന്നു. പക്ഷെ ഈ സംശയങ്ങളൊന്നും സ്വിസ് പൊലീസിനെ അലട്ടിയില്ല.

പൊലീസ് കുപ്പായമണിഞ്ഞ് ടെസ്‌ല മോഡല്‍ എക്‌സ്, കുറ്റവാളികള്‍ രക്ഷപ്പെടില്ലെന്ന് ഇലോണ്‍ മസ്‌ക്

ടെസ്‌ല മോഡല്‍ എക്‌സിന്റെ കഴിവും കരുത്തും കണ്ടുകേട്ടറിഞ്ഞാണ് ഇവരുടെ തീരുമാനം. നിലവില്‍ ഒരു ശരാശരി സ്വിസ് പൊലീസ് കാര്‍ ദിവസേന 190 കിലോമീറ്റര്‍ ദൂരം ഓടുന്നുണ്ടെന്നാണ് കണക്ക്.

പൊലീസ് കുപ്പായമണിഞ്ഞ് ടെസ്‌ല മോഡല്‍ എക്‌സ്, കുറ്റവാളികള്‍ രക്ഷപ്പെടില്ലെന്ന് ഇലോണ്‍ മസ്‌ക്

ടെസ്‌ല മോഡല്‍ എക്‌സ് എസ്‌യുവിയാകട്ടെ ഒറ്റ ചാര്‍ജ്ജില്‍ 475 കിലോമീറ്റര്‍ ദൂരം സുഖമായി ഓടും. അപ്പോള്‍ പിന്നെ ദൂരപരിധിയെ കുറിച്ചു തെല്ലും ആശങ്ക വേണ്ട. മോഡല്‍ എക്‌സിന്റെ ഏറ്റവുമുയര്‍ന്ന 100D വകഭേദമാണ് സ്വിസ് പൊലീസ് നിരയില്‍ ചേര്‍ന്നത്.

പൊലീസ് കുപ്പായമണിഞ്ഞ് ടെസ്‌ല മോഡല്‍ എക്‌സ്, കുറ്റവാളികള്‍ രക്ഷപ്പെടില്ലെന്ന് ഇലോണ്‍ മസ്‌ക്

പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍ ടെസ്‌ല മോഡല്‍ എക്‌സ് 100D -യ്ക്ക് 4.7 സെക്കന്‍ഡുകള്‍ മതി. വൈദ്യുത കാറിന് വേഗതയില്ലെന്ന വാദവും ഇതോടെ പൊളിയുന്നു. പുതിയ മോഡല്‍ എക്‌സ് എസ്‌യുവികള്‍ക്ക് വേണ്ടി പ്രത്യകേ ചാര്‍ജ്ജിംഗ് സംവിധാനങ്ങള്‍ പൊലീസ് സ്റ്റേഷനുകളില്‍ അധികൃതര്‍ സ്ഥാപിച്ചു കഴിഞ്ഞു.

സ്റ്റോറേജ്, നിയന്ത്രണം, ഭാരം വഹിക്കാനുള്ള ശേഷി എന്നിവയുടെ കാര്യത്തില്‍ പൊലീസ് സേനയിലെ മറ്റു ഡീസല്‍ കാറുകളെ ടെസ്‌ല മോഡല്‍ എക്‌സ് കടത്തിവെട്ടുമെന്നു സ്വിസ് പൊലീസ് അഭിപ്രായപ്പെട്ടു.

പൊലീസ് കുപ്പായമണിഞ്ഞ് ടെസ്‌ല മോഡല്‍ എക്‌സ്, കുറ്റവാളികള്‍ രക്ഷപ്പെടില്ലെന്ന് ഇലോണ്‍ മസ്‌ക്

വിപണിയില്‍ ടെസ്‌ല മോഡല്‍ എക്‌സിന് ഡീസല്‍ കാറുകളെക്കാള്‍ വില കൂടുതലാണ്. എന്നാല്‍ ശേഷമുള്ള പരിപാലന ചെലവും അറ്റകുറ്റപണികളും ടെസ്‌ല മോഡലുകള്‍ക്ക് കാര്യമായില്ല. അമേരിക്കയിലെ ഫ്രമോണ്ട് ഫാക്ടറിയില്‍ നിന്നുമാണ് ടെസ്‌ല മോഡല്‍ എക്സിന്റെ ഉത്പാദനം.

പൊലീസ് കുപ്പായമണിഞ്ഞ് ടെസ്‌ല മോഡല്‍ എക്‌സ്, കുറ്റവാളികള്‍ രക്ഷപ്പെടില്ലെന്ന് ഇലോണ്‍ മസ്‌ക്

മോഡല്‍ എസിന്റെ പ്രഭാവം മോഡല്‍ എക്‌സ് എസ്‌യുവിയുടെ രൂപകല്‍പനയില്‍ തെളിഞ്ഞു കാണാം. വിശാലമായ അകത്തളം ഒരുങ്ങുന്ന ഏഴു സീറ്റര്‍ എസ്‌യുവിയാണ് മോഡല്‍ എക്സ്. മുന്‍, പിന്‍ ആക്സിലുകളിലായി രണ്ടു ഇലക്ട്രിക് മോട്ടോറുകളാണ് മോഡല്‍ എക്സിലുള്ളത്.

പൊലീസ് കുപ്പായമണിഞ്ഞ് ടെസ്‌ല മോഡല്‍ എക്‌സ്, കുറ്റവാളികള്‍ രക്ഷപ്പെടില്ലെന്ന് ഇലോണ്‍ മസ്‌ക്

രണ്ടു ഇലക്ട്രിക് മോട്ടോറുകളുടെ പശ്ചാത്തലത്തില്‍ 255 bhp കരുത്ത് മുന്‍ചക്രങ്ങളിലേക്കും 496 bhp കരുത്ത് പിന്‍ചക്രങ്ങളിലേക്കും പരമാവധിയെത്തും. രണ്ടു ഇലക്ട്രിക് മോട്ടോറുകളുടെ ആകെത്തുകയായി 967 Nm torque മോഡല്‍ എക്സ് അവകാശപ്പെടും.

73,800 ഡോളര്‍ മുതല്‍ 12,300 ഡോളര്‍ വരെയാണ് ടെസ്‌ല മോഡല്‍ എക്സ് വേരിയന്റുകളുടെ അമേരിക്കന്‍ വിപണി വില.

Most Read Articles

Malayalam
കൂടുതല്‍... #off beat #tesla
English summary
Swiss Police Replace Old Diesel Cars With Tesla Model X SUV. Read in Malayalam.
Story first published: Tuesday, June 19, 2018, 20:53 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X