ഇലക്ട്രിക് വാഹനങ്ങള്‍ നിയന്ത്രിക്കുന്ന ആദ്യ രാജ്യമാകാൻ സ്വിറ്റ്‌സര്‍ലന്‍ഡ്! അതിന് കാരണവുമുണ്ട്

ലോകം മൊത്തം ഫോസില്‍ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളില്‍ നിന്ന് ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലടക്കം ഇവികള്‍ വളരെ പെട്ടെന്നാണ് ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതിനിടെ ഇവി ഉപയോഗം നിയന്ത്രിക്കാൻ ഒരുങ്ങുകയാണ് ഒരു യൂറോപ്യന്‍ രാജ്യം. വിശ്വസിക്കാന്‍ അല്‍പ്പം പ്രയാസം ഉണ്ടല്ലേ?. എന്നാല്‍ സംഭവം ഉള്ളതാണ്.

സ്വിറ്റ്‌സര്‍ലാന്‍ഡ് ആണ് അത്യാവശ്യ യാത്രകള്‍ക്കല്ലാതെ എല്ലാ ഇവികളുടെയും ഉപയോഗത്തിന് നിയന്ത്രണം കൊണ്ടുവരുന്നത്. ഊര്‍ജ്ജ പ്രതിസന്ധി നേരിടുന്നതിന്റെ ഭാഗമായി സ്വിറ്റ്‌സര്‍ലന്‍ഡില്‍ ഈ ശൈത്യകാലത്ത് ഇലക്ട്രിക് വാഹനങ്ങള്‍ അനാവശ്യമായി ഉപയോഗിക്കുന്നത് നിയന്ത്രിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ ശൈത്യകാലത്ത് കാര്യങ്ങള്‍ മോശമായാല്‍ വൈദ്യുതി ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള അടിയന്തര നിര്‍ദ്ദേശങ്ങള്‍ സ്വിസ് ഉദ്യോഗസ്ഥര്‍ തയ്യാറാക്കിയതായി ടെലിഗ്രാഫ് ശനിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു.
ഉദാഹരണത്തിന്, കടകള്‍ക്ക് അവരുടെ സമയം കുറയ്‌ക്കേണ്ടി വന്നേക്കാം, സ്ട്രീമിംഗ് സേവനങ്ങള്‍ പരിമിതപ്പെടുത്തേണ്ടിയും വന്നേക്കാം.

ഇലക്ട്രിക് വാഹനങ്ങള്‍ നിയന്ത്രിക്കുന്ന ആദ്യ രാജ്യമാകാൻ സ്വിറ്റ്‌സര്‍ലന്‍ഡ്! അതിന് കാരണവുമുണ്ട്

കെട്ടിടങ്ങള്‍ 20 ഡിഗ്രി സെല്‍ഷ്യസ് അല്ലെങ്കില്‍ 68 ഡിഗ്രി ഫാരന്‍ഹീറ്റ് വരെ മാത്രമേ ചൂടാക്കാവൂ തുടങ്ങിയ കാര്യങ്ങളും ഇവി നിയന്ത്രണത്തിനൊപ്പം വരും. പ്രതിസന്ധി നേരിടാന്‍ സംഗീത കച്ചേരികള്‍, നാടക പ്രദര്‍ശനങ്ങള്‍, കായിക മത്സരങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള പരിപാടികള്‍ക്ക് അനുമതി നിഷേധിച്ചേക്കുമെന്നും ടെലിഗ്രാഫ് പറയുന്നു. വേനല്‍ക്കാലത്ത് ഇറക്കുമതി ചെയ്യുന്ന ഊര്‍ജത്തെ ആശ്രയിക്കുന്നതാണ് സ്വിറ്റ്‌സര്‍ലന്‍ഡ് ഇത്തരം പ്രതിസന്ധിയില്‍ അകപ്പെടാന്‍ കാരണം. രാജ്യത്തിന്റെ പകുതിയിലധികമോ അല്ലെങ്കില്‍ 60 ശതമാനമോ ഊര്‍ജം ജലവൈദ്യുത പദ്ധതികളില്‍ നിന്നാണ് വരുന്നത്,

എന്നാല്‍ ശൈത്യകാലത്ത് ഉല്‍പ്പാദനം മന്ദഗതിയിലാവുകയും രാജ്യം ഇറക്കുമതിയെ ആശ്രയിക്കുകയും ചെയ്യുന്നു. ജര്‍മനിയില്‍ നിന്നും ഫ്രാന്‍സില്‍ നിന്നുമാണ് സ്വിറ്റ്‌സര്‍ലന്‍ഡ് പ്രധാനമായും വൈദ്യുതി ഇറക്കുമതി ചെയ്യുന്നത്. റഷ്യ-ഉക്രെയ്ന്‍ യുദ്ധവും യൂറോപ്പിലുടനീളം വൈദ്യുതി ഇറക്കുമതിയില്‍ കുറവുണ്ടാക്കി. ഇത് അയല്‍രാജ്യങ്ങളില്‍ നിന്നുള്ള പ്രകൃതി വാതക വിതരണത്തെയും രൂക്ഷമായി ബാധിച്ചു. ഇതിനൊപ്പം സ്വിറ്റ്സര്‍ലന്‍ഡ് ജലവൈദ്യുത പദ്ധതികളെ വല്ലാതെ ആശ്രിയക്കുന്നതുമാണ് ഊര്‍ജ്ജ ക്ഷാമത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വിസ് ഫെഡറല്‍ ഇലക്ട്രിസിറ്റി കമ്മീഷന്റെ പേരാണ് എല്‍കോം.

ഈ വര്‍ഷം ജൂണില്‍ ഫ്രഞ്ച് ആണവോര്‍ജ്ജ ഉല്‍പാദനത്തിന്റെ ലഭ്യത കുറഞ്ഞതിനാല്‍ ശൈത്യകാലത്തെ വൈദ്യുതി വിതരണം അനിശ്ചിതത്വത്തില്‍ തുടരുമെന്ന് അവർ ഇതിനകം വ്യക്തമാക്കിയിരുന്നു. ജര്‍മ്മനിയുടെ സ്ഥിതിയും ഇതുതന്നെയാണ്. വിവിധ ആഗോള പ്രശ്നങ്ങള്‍ കാരണം ഈ വര്‍ഷം ഊര്‍ജ്ജ ഉല്‍പ്പാദനം കുറഞ്ഞതിനാല്‍, ഈ രാജ്യങ്ങള്‍ക്ക് സ്വന്തം ആവശ്യങ്ങള്‍ക്കുള്ള ഊര്‍ജ്ജം മാത്രമേ കാണൂ. അതിനാല്‍, സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് ഊര്‍ജ്ജം കയറ്റുമതി ചെയ്യുന്നത് ചിന്തിക്കുകയേ വേണ്ട. തല്‍ഫലമായി, എല്‍കോം ഊര്‍ജ്ജ ഉപയോഗം കുറയ്ക്കുന്നതിന് 4-ഘട്ട പദ്ധതി ആവിഷ്‌കരിച്ചു.

അതുവഴി ശൈത്യകാലത്ത് ആവശ്യമായ ഊര്‍ജ്ജം നിലനിര്‍ത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. യൂറോപ്പിലെ ശൈത്യകാലം വളരെ കഠിനമായിരിക്കുമെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. അതിനാല്‍, തന്നെ വൈദ്യുതി മുടക്കം താങ്ങാന്‍ കഴിയില്ല. ഈ നടപടികള്‍ അനുസരിച്ച്, നഗരങ്ങളിലെ വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനായി രാജ്യം ഇവി ചാര്‍ജിംഗ് നിയന്ത്രിച്ചേക്കാം. തികച്ചും അത്യാവശ്യമായ യാത്രകള്‍ക്ക് മാത്രമേ ഇവികള്‍ ചാര്‍ജ് ചെയ്യാന്‍ അനുവദിക്കൂ. ഇത് തികച്ചും നൂതനമായ ഒരു നടപടിയാണ്. എന്നാല്‍ ഇത് രാജ്യത്തെ ഊര്‍ജ്ജ പ്രതിസന്ധ എത്രത്തോളം ഗുരുതരമാണെന്ന് എടുത്തുകാണിക്കുന്നു.

യുദ്ധം മൂലം പ്രകൃതി വാതക വിതരണം തടസ്സപ്പെട്ടതിനാല്‍ ഇത് താല്‍ക്കാലികമായ പ്രശ്‌നമാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ആഗോള വ്യാപാരം എത്രത്തോളം നിര്‍ണായകമാണെന്നും ലോകത്തിന്റെ ഒരു ഭാഗത്തെ ഒരു രാഷ്ട്രീയ പ്രതിസന്ധിയോ യുദ്ധമോ ലോകത്തിന്റെ മറ്റ് ഭാഗങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്നതിന്റെ മികച്ച ഉദാഹരണം കൂടിയാണിത്. ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ലോകം ഇവികളിലേക്ക് മാറുന്നതിനാല്‍ ഇത് വിരോധാഭാസമാണ്, എന്നിട്ടും ഈ സാഹചര്യത്തിന്റെ ആഘാതം അനുഭവിക്കേണ്ടിവരുന്നത് ഇവി ഉടമകളാണ്.

രാജ്യത്തിന്റെ അടിയന്തര പദ്ധതിയെ പ്രതിസന്ധി അടിയന്തരാവസ്ഥ എന്നിങ്ങനെ രണ്ട് തലങ്ങളായി തിരിച്ചിരിക്കുന്നു. വിതരണ നിലയെ അടിസ്ഥാനമാക്കി സ്വിസ് ഉദ്യോഗസ്ഥര്‍ ഓരോ ഘട്ടങ്ങളും സജീവമാക്കും. ഏറ്റവും കുറഞ്ഞത് കെട്ടിടങ്ങള്‍ 20 ഡിഗ്രി സെല്‍ഷ്യസ് വരെ മാത്രമേ ചൂടാക്കാന്‍ കഴിയൂ. കാര്യങ്ങള്‍ തീവ്രമാകുമ്പോള്‍ ആണ് ഇലക്ട്രിക് വാഹനങ്ങള്‍ അത്യാവശ്യ യാത്രകളില്‍ മാത്രമായി പരിമിതപ്പെടുത്തുക. ഏറ്റവും മോശം സാഹചര്യത്തില്‍ സംഗീതക്കച്ചേരികളും കായിക മത്സരങ്ങളും നിര്‍ത്തും. എസ്‌കലേറ്ററുകള്‍, ക്രിസ്മസ് ലൈറ്റുകള്‍ ഓഫ് ചെയ്യുക, ലീഫ് ബ്ലോവറുകള്‍ നിശബ്ദമാക്കുക, ക്രിപ്റ്റോകറന്‍സി ഖനനം നിരോധിക്കുക തുടങ്ങിയ അധിക നടപടികളും പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Switzerland might become first country to ban electric vehicles this is the reason
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X