ട്രെയിനിൽ രാത്രി 10 മണിക്ക് ശേഷം ഉച്ചത്തില്‍ ഫോണില്‍ സംസാരിക്കരുത്; അത് നിങ്ങൾക്ക് അപകടമാണ്

ട്രെയിനില്‍ യാത്ര ചെയ്യുന്ന സമയത്ത് ഉച്ചത്തില്‍ ഫോണില്‍ സംസാരിക്കുകയും ലൗഡ് സ്പീക്കറില്‍ പാട്ട് വെക്കുകയും ചെയ്യുന്ന ആളുകളെ കാണാറുണ്ട്. സഹയാത്രികര്‍ക്ക് പലപ്പോഴും ഇത് ഒരു ശല്യമായി മാറാറാണ് പതിവ്. ചിലര്‍ ഇതിനെതിരെ പ്രതികരിക്കുമെങ്കിലും ചിലര്‍ വെറുതെ മുഷിപ്പിക്കുന്നത് എന്തിനാണെന്ന് കരുതി മിണ്ടാതെ ഇരിക്കും.

ട്രെയിനിൽ രാത്രി 10 മണിക്ക് ശേഷം ഉച്ചത്തില്‍ ഫോണില്‍ സംസാരിക്കരുത്; അത് നിങ്ങൾക്ക് അപകടമാണ്

എന്നാല്‍ രാത്രി 10 മണിക്ക് ശേഷം ഫോണില്‍ ഉച്ചത്തില്‍ സംസാരിക്കുകയോ പാട്ട് കേള്‍ക്കുകയോ ചെയ്താല്‍ പിഴ ഈടാക്കാന്‍ ഇന്ത്യന്‍ റെയില്‍വേയ്ക്ക് നിയമപരമായ സംവിധാനമുണ്ടെന്ന് എത്ര പേര്‍ക്കറിയാം. ഈ വിഷയത്തെ കുറിച്ചാണ് നമ്മള്‍ ഈ ലേഖനത്തില്‍ സംസാരിക്കാന്‍ പോകുന്നത്.

ട്രെയിനിൽ രാത്രി 10 മണിക്ക് ശേഷം ഉച്ചത്തില്‍ ഫോണില്‍ സംസാരിക്കരുത്; അത് നിങ്ങൾക്ക് അപകടമാണ്

ഇന്ത്യയിലെ ഏറ്റവും വലുതും ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗപ്പെടുത്തുന്നതുമായ ഗതാഗത സംവിധാനമാണ് റെയില്‍വേ. രാജ്യത്തിനകത്ത് ഇന്ത്യന്‍ റെയില്‍വേയുടെ ആയിരക്കണക്കിന് ട്രെയിനുകളാണ് പ്രതിദിനം സര്‍വീസ് നടത്തുന്നത്.

ട്രെയിനിൽ രാത്രി 10 മണിക്ക് ശേഷം ഉച്ചത്തില്‍ ഫോണില്‍ സംസാരിക്കരുത്; അത് നിങ്ങൾക്ക് അപകടമാണ്

ലക്ഷക്കണക്കിന് ആളുകളാണ് ട്രെയിനുകളില്‍ ഒരോ ദിവസവും യാത്ര ചെയ്യുന്നത്. ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വലിയൊരു നെടുംതൂണായി റെയില്‍വേ പ്രവര്‍ത്തിക്കുന്നു. എന്നാല്‍ ദിവസവും ട്രെയിനില്‍ യാത്ര ചെയ്യുന്നവരാണെങ്കിലും നമ്മള്‍ അറിയാത്ത ഒത്തിരി കാര്യങ്ങളുണ്ട്.

ട്രെയിനിൽ രാത്രി 10 മണിക്ക് ശേഷം ഉച്ചത്തില്‍ ഫോണില്‍ സംസാരിക്കരുത്; അത് നിങ്ങൾക്ക് അപകടമാണ്

യാത്രക്കാരുടെ സൗകര്യത്തിനാണ് ഇന്ത്യന്‍ റെയില്‍വേ വലിയ പ്രാധാന്യം കൊടുക്കുന്നത്. ഇതിനായി അവര്‍ക്ക് ചില നിയമാവലികള്‍ ഉണ്ട്. എന്നാല്‍ പലര്‍ക്കും ഈ നിയമം അറിയില്ല. എന്തുകൊണ്ടോ ഇന്ന് ടിക്കറ്റ് പരിശോധകര്‍ക്ക് ഇതിനെ കുറിച്ച് വലിയ അറിവില്ല.

ട്രെയിനിൽ രാത്രി 10 മണിക്ക് ശേഷം ഉച്ചത്തില്‍ ഫോണില്‍ സംസാരിക്കരുത്; അത് നിങ്ങൾക്ക് അപകടമാണ്

യാത്ര ചെയ്യുമ്പോള്‍ നിങ്ങള്‍ക്കും അസൗകര്യം ഉളവാക്കുന്ന പല അനുഭവങ്ങളും ഉണ്ടായിട്ടുണ്ടാകും. റെയില്‍വേ നിയമപ്രകാരം ഇത് തെറ്റാണെന്ന് പോലും അറിയാതെ സഹിച്ചാകും യാത്ര തുടരുന്നത്. അത്തരത്തില്‍ നമ്മളത്ര ഗൗനിക്കാത്ത എന്നാല്‍ നിയമപ്രകാരം തെറ്റായ ഒരു കാര്യത്തെ കുറിച്ചാണ് നമ്മള്‍ പറയുന്നത്.

ട്രെയിനിൽ രാത്രി 10 മണിക്ക് ശേഷം ഉച്ചത്തില്‍ ഫോണില്‍ സംസാരിക്കരുത്; അത് നിങ്ങൾക്ക് അപകടമാണ്

സാധാരണയായി ഇന്ത്യയിലെ മിക്ക ദീര്‍ഘദൂര ട്രെയിനുകളും രാത്രിയിലാണ് ഓടുന്നത്. അതായത് തലേദിവസം രാത്രി യാത്ര തുടങ്ങി അതിരാവിലെ ലക്ഷ്യസ്ഥാനത്ത് എത്തുന്ന തരത്തിലാകും ക്രമീകരണം. ഇത്തരം യാത്രയില്‍ യാത്രക്കാര്‍ക്ക് സ്വസ്ഥമായി ഉറങ്ങാന്‍ വേണ്ടിയാണ് ട്രെയിനുകളില്‍ സ്ലീപ്പര്‍ സൗകര്യം ഒരുക്കിയിരിക്കുന്നത്.

ട്രെയിനിൽ രാത്രി 10 മണിക്ക് ശേഷം ഉച്ചത്തില്‍ ഫോണില്‍ സംസാരിക്കരുത്; അത് നിങ്ങൾക്ക് അപകടമാണ്

എന്നാല്‍ ട്രെയിനുകളിലെ യാത്രക്കാര്‍ക്ക് ചിലപ്പോള്‍ സഹയാത്രികരുടെ ശല്യം ഉണ്ടാകാറുണ്ട്. ഈ പ്രശ്‌നം വന്നാല്‍ എന്തുചെയ്യണമെന്നറിയാതെ വലയുന്നവരാണ് നമ്മളില്‍ പലരും. ചിലപ്പോള്‍ ടിക്കറ്റ് പരിശോധകരോട് പരാതി പറഞ്ഞാലും വലിയ കാര്യമുണ്ടാവില്ല. ശല്യക്കാരനായ സഹയാത്രികനും പണം മുടക്കി ടിക്കറ്റെടുത്താണ് യാത്ര ചെയ്യുന്നതെന്ന് പറഞ്ഞ് അവര്‍ കൈമലര്‍ത്താറാണ് പതിവ്.

ട്രെയിനിൽ രാത്രി 10 മണിക്ക് ശേഷം ഉച്ചത്തില്‍ ഫോണില്‍ സംസാരിക്കരുത്; അത് നിങ്ങൾക്ക് അപകടമാണ്

രാത്രി ഉറങ്ങാതെ ഫോണിലോ ലാപ്‌ടോപ്പിലോ മറ്റ് ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളിലോ ഉച്ചത്തില്‍ പാട്ട് കേള്‍ക്കുക. സ്പീക്കര്‍ കണക്ട് ചെയ്ത് പാട്ട് പ്ലേ ചെയ്യുക. ഉറങ്ങാതെ മറ്റുള്ളവരുടെ ഉറക്കം കെടുത്തുന്ന തരത്തില്‍ മൊബൈല്‍ ഫോണില്‍ ഉറക്കെ സംസാരിക്കുക എന്നിവയാണ് സഹയാത്രികര്‍ ഉണ്ടാക്കുന്ന വലിയ ബുദ്ധിമുട്ടുകള്‍. രാത്രിയില്‍, ലൈറ്റ് ഓണാക്കുകയോ രാത്രിയില്‍ ലൈറ്റ് ഓഫ് ചെയ്യുന്നത് തടയുകയോ ചെയ്യുന്നതും റെയില്‍വേ നിയമപ്രകാരം കുറ്റകരമാണ്.

ട്രെയിനിൽ രാത്രി 10 മണിക്ക് ശേഷം ഉച്ചത്തില്‍ ഫോണില്‍ സംസാരിക്കരുത്; അത് നിങ്ങൾക്ക് അപകടമാണ്

രാത്രി 10 മണിക്ക് ശേഷം അനാവശ്യമായി ടിക്കറ്റ് പരിശോധിച്ച് യാത്രക്കാരെ ബുദ്ധിമുട്ടിപ്പിക്കരുതെന്ന് ടിടിഇമാര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരു യാത്രക്കാരന്‍ രാത്രി 10 മണിക്ക് ശേഷം ട്രെയിനില്‍ കയറിയാല്‍, അവന്റെ ടിക്കറ്റ് ഒരു തവണ പരിശോധിക്കാം. അല്ലെങ്കില്‍ ടിക്കറ്റില്‍ എന്തെങ്കിലും പിശക് പറ്റിയാല്‍ അവന്റെ ടിക്കറ്റ് ഒന്നുകൂടി പരിശോധിക്കാം. അല്ലാത്തപക്ഷം പരിശോധിച്ച് യാത്രക്കാരെ ബുദ്ധിമുട്ടിക്കരുതെന്ന് ടിക്കറ്റ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കുള്ള നിര്‍ദേശം.

ട്രെയിനിൽ രാത്രി 10 മണിക്ക് ശേഷം ഉച്ചത്തില്‍ ഫോണില്‍ സംസാരിക്കരുത്; അത് നിങ്ങൾക്ക് അപകടമാണ്

ഒരു യാത്രക്കാരന്‍ സഹയാത്രികരെ ശല്യപ്പെടുത്തിയതായി പരാതി നല്‍കിയാല്‍ കുഴപ്പക്കാരനെതിരെ നടപടിയെടുക്കാന്‍ ടിക്കറ്റ് ഇന്‍സ്‌പെക്ടര്‍ക്ക് അധികാരമുണ്ട്. ടിക്കറ്റ് എക്‌സാമിനര്‍ക്ക് ഇതേക്കുറിച്ച് അന്വേഷിക്കാനും നിയമലംഘകനില്‍ നിന്ന് 250 രൂപ പിഴ ചുമത്താനും കഴിയും.

ട്രെയിനിൽ രാത്രി 10 മണിക്ക് ശേഷം ഉച്ചത്തില്‍ ഫോണില്‍ സംസാരിക്കരുത്; അത് നിങ്ങൾക്ക് അപകടമാണ്

ഇനി മുതല്‍ ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ആരെങ്കിലും നിങ്ങളെ ശല്യപ്പെടുത്തിയാല്‍ മടിച്ച് നില്‍ക്കാതെ ടിടിഇയോട് പരാതി പറയുക. നടപടികള്‍ക്ക് വിധേയമാകാതിരിക്കണമെങ്കില്‍ രാത്രി 10 മണിക്ക് ശേഷം സഹയാത്രികര്‍ക്ക് ശല്യമാകാത്ത രീതിയിലുള്ള പെരുമാറ്റശീലം പിന്തുടരുക. അതേ സമയം നിങ്ങള്‍ക്ക് ഹെഡ്‌ഫോണില്‍ സംഗീതം ആസ്വദിക്കുന്നതിന് യാതൊരു തടസ്സവുമില്ല. ഇതോടൊപ്പം തന്നെ രാത്രിയില്‍ 60 വയസ്സിന് മുകളിലുള്ളവര്‍, ശാരീരിക വൈകല്യമുള്ളവര്‍, ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീകള്‍ എന്നിവര്‍ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കുമെന്നും റെയില്‍വേ ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Talking loudly on mobile and playing songs on speaker in train after 10 pm will land you in trouble
Story first published: Sunday, October 2, 2022, 14:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X