Just In
- 31 min ago
ഇന്ത്യയില്‍ നിന്നുള്ള ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് സിറ്റിയുടെ കയറ്റുമതി ആരംഭിച്ച് ഹോണ്ട
- 1 hr ago
കോമ്പസ് ഫെയ്സ്ലിഫ്റ്റിന്റെ ഡെലിവറിയും, ടെസ്റ്റ് ഡ്രൈവും ആരംഭിക്കാനൊരുങ്ങി ജീപ്പ്
- 2 hrs ago
നിസാൻ മാഗ്നൈറ്റിന് വെല്ലുവിളിയായി കിഗർ കോംപാക്ട് എസ്യുവി അവതരിപ്പിച്ച് റെനോ
- 3 hrs ago
ഇലക്ട്രിക് വിഭാഗത്തിൽ തരംഗം സൃഷ്ടിക്കാൻ ഓസോൺ മോട്ടോർസ്; ആലീസ് അർബന്റെ ടീസർ പുറത്ത്
Don't Miss
- Movies
മാർച്ചിൽ അല്ല നടി കരീനയുടെ പ്രസവം നേരത്തെ,പുതിയ വിശേഷം പങ്കുവെച്ച് നടൻ സെയ്ഫ് അലിഖാൻ
- Sports
IND vs ENG: ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ വിധി നിര്‍ണയിക്കുക ഇന്ത്യയുടെ ഒരാള്‍!- പനേസര്‍ പറയുന്നു
- News
രാഹുലിന്റെ പ്രസ്താവന കലാപത്തിന് വഴിമരുന്നിടാനുള്ള നീക്കം; രൂക്ഷവിമർശനവുമായി മന്ത്രി മുരളീധരൻ
- Lifestyle
15 മിനിറ്റ് യോഗയില്‍ പൂര്‍ണമായും പോവും പ്രമേഹ ലക്ഷണം വരെ
- Finance
കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു; അറിയാം ഇന്നത്തെ പവന്, ഗ്രാം നിരക്കുകള്‍
- Travel
മഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സ്റ്റൈലിഷ് രൂപഭാവത്തിൽ അണിഞ്ഞൊരുങ്ങി മാരുതി ഇഗ്നിസ്
മാരുതി ഇഗ്നിസ് ഒരു 'ലവ് ഇറ്റ് അല്ലെങ്കിൽ ഹേറ്റ് ഇറ്റ്' തരത്തിലുള്ള രൂപകൽപ്പനയുള്ള ഒരു കാറാണെന്നതിന് സംശയമൊന്നുമില്ല. ഈ ചെറിയ ഹാച്ച്ബാക്ക് വളരെ പരിഷ്ക്കരണ-സൗഹാർദ്ദപരമാണ്.

നിരവധി വാഹന പ്രേമികൾ ഇതിനെ കസ്റ്റമൈസ് ചെയ്യുന്നു, അതോടെ വാഹനം കൂടുതൽ ശ്രദ്ധ ആകർഷിക്കുന്നതായി കാണപ്പെടുന്നു.

‘സ്പീഡ് ഡെമോൺസ്' എന്ന പേരിൽ അറിയപ്പെടുന്ന ഒരു കസ്റ്റമൈസേഷൻ സെന്റർ പരിഷ്ക്കരിച്ച ഈ വർഷം ആദ്യം വിപണിയിലെത്തിയ മാരുതി ഇഗ്നിസിന്റെ ഫെയ്സ്ലിഫ്റ്റാണ് ഞങ്ങൾ ഇവിടെ പരിചയപ്പെടുത്തുന്നത്.
MOST READ: വില വർധനവിനൊപ്പം വെന്യുവിന്റെ വേരിയന്റുകൾ വെട്ടിച്ചുരുക്കി ഹ്യുണ്ടായി

ഇവിടെ പരിഷ്ക്കരിച്ചിരിക്കുന്ന മാരുതി ഇഗ്നിസ്, പേൾ വൈറ്റ് ഷേഡിൽ പൂർത്തിയാക്കിയ അടിസ്ഥാന സിഗ്മ വേരിയന്റാണ്, ഇതിൽ അടിസ്ഥാനപരമായി ആധുനിക ലൈഫ്സ്റ്റൈൽ സുഖസൗകര്യങ്ങളും ഫീച്ചറുകളും ഒന്നും തന്നെയില്ല.

എന്നിരുന്നാലും, ‘സ്പീഡ് ഡെമോൺസിലെ' ആളുകൾ ബ്ലാക്ക് തീം ഉപയോഗിച്ച് വളരെ മികച്ച രീതിയിൽ കാറിനെ മനോഹരമാക്കാൻ ശ്രമിച്ചു.

പുറത്ത്, ഈ പരിഷ്ക്കരിച്ച മാരുതി ഇഗ്നിസിന് അതിന്റെ മുഴുവൻ റൂഫ് പാനലും, റിയർവ്യു മിററുകളും ഫ്രണ്ട് ഗ്രില്ലും എല്ലാ ബ്ലാക്ക് തീമിൽ പൂർത്തിയാക്കിയിരിക്കുന്നു. സാധാരണയായി ക്രോം ഫിനിഷ്ഡ് ബിറ്റുകൾ ലഭിക്കുന്ന ഗ്രില്ലിന്റെ ചുറ്റുവശങ്ങളും ബ്ലാക്കഔട്ട് ചെയ്തിരിക്കുന്നു.

ഇതിനുപുറമെ, 15 ഇഞ്ച് അലോയി വീലുകളും അവയിൽ 205/55 R15 ടയറുകളും വരുന്നു, പിന്നിൽ റൂഫിൽ ഘടിപ്പിച്ച സ്പോയ്ലറും പോലുള്ള കുറച്ച് ബ്ലാക്ക് ആഡ്-ഓണുകളും വാഹനത്തിലുണ്ട്.
MOST READ: കാർണിവൽ എംപിവിക്ക് 2 ലക്ഷം രൂപയോളം വരുന്ന ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കിയ

ഹെഡ്ലൈറ്റുകൾ സ്മോക്ക് ചെയ്തിരിക്കുന്നു കൂടാതെ ഓഫ് മാർക്കറ്റ് എൽഇഡി പ്രൊജക്ടർ ഹെഡ്ലാമ്പുകളും സീക്വൻഷ്യൽ ടേൺ ഇൻഡിക്കേറ്ററുകളുള്ള ക്രിസ്റ്റൽ ഡേടൈം റണ്ണിംഗ് ലൈറ്റുകളും ലഭിക്കുന്നു.

സിഗ്മ വേരിയന്റിന് ഫോഗ് ലാമ്പുകൾ സ്റ്റാൻഡേർഡായി ലഭിക്കില്ലെങ്കിലും, ഇഷ്ടാനുസൃതമാക്കിയ ഈ മാരുതി ഇഗ്നിസിന് എൽഇഡി ഫോഗ് ലാമ്പുകളുമായി വരുന്നു.
MOST READ: പുതുതലമുറ ഔട്ട്ലാൻഡർ എത്തുന്നത് നിസാൻ X-ട്രയലിന്റെ എഞ്ചിനുമായി; അരങ്ങേറ്റം അടുത്ത വർഷം

അടിസ്ഥാന ഇൻഫോടെയ്ൻമെന്റ് സംവിധാനമില്ലാത്ത ഈ പരിഷ്ക്കരിച്ച മാരുതി ഇഗ്നിസ് സിഗ്മ വേരിയന്റിലെ ഇന്റീരിയർ ക്യാബിന് ഒരു വലിയ ചതുരാകൃതിയിലുള്ള ആൻഡ്രോയിഡ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ലഭിക്കുന്നു, മുന്നിലും പിന്നിലും JBL-സോർസ്ഡ് സ്പീക്കറുകളും ഒരുക്കിയിരിക്കുന്നു.

ഇഷ്ടാനുസൃതമാക്കിയ ബ്രൗൺ കൃത്രിമ ലെതർ സീറ്റ് കവറുകൾ പൂർണ്ണ ബ്ലാക്ക് ക്യാബിനിൽ വളരെ നന്നായി കാണപ്പെടുന്നു. റിമോട്ട് കൺട്രോൾഡ് ആംബിയന്റ് ലൈറ്റുകളും 3D ഫ്ലോർ മാറ്റുകളും ഇതിലുണ്ട്.

ഈ വർഷമാദ്യം അവതരിപ്പിച്ച ഫെയ്സ്ലിഫ്റ്റിന് എസ്യുവി പ്രചോദനം ഉൾക്കൊണ്ട ചില ബിറ്റുകൾ ഉൾപ്പെടുത്തി ഇഗ്നിസിനെ കൂടുതൽ ആകർഷകമാക്കാൻ മാരുതി ശ്രമിച്ചു, ഈ ദിവസങ്ങളിൽ എസ്യുവികൾ ആസ്വദിക്കുന്ന ഉയർന്ന ജനപ്രീതി കണക്കിലെടുത്താണിത്.

83 bhp കരുത്തും / 114 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ മാരുതി ഇഗ്നിസ് ഇപ്പോൾ വാഗ്ദാനം ചെയ്യുന്നു, കൂടാതെ അഞ്ച് സ്പീഡ് മാനുവൽ, അഞ്ച് സ്പീഡ് AMT ഗിയർബോക്സ് ഓപ്ഷനുകളും വാഹനത്തിൽ ലഭ്യമാണ്.