മോഡേൺ ലുക്കിൽ ഒരുങ്ങി പ്രീമിയർ 118 NE

പ്രീമിയർ ഓട്ടോമൊബൈൽസ് ലിമിറ്റഡ് (PAL) അക്കാലത്ത് നമ്മുടെ രാജ്യത്തെ ഒരു ജനപ്രിയ ബ്രാൻഡായിരുന്നു. നിരവധി മോഡലുകളും നിർമ്മാതാക്കൾ ഓഫർ ചെയ്തിരുന്നു. പ്രീമിയറിന്റെ ജനപ്രിയ മോഡലുകളിലൊന്നാണ് പദ്മിനി. അക്കാലത്ത് സെലിബ്രിറ്റികൾക്കിടയിൽ പ്രസിദ്ധമായ കാറായി ഇത് മാറിയിരുന്നു.

മോഡേൺ ലുക്കിൽ ഒരുങ്ങി പ്രീമിയർ 118 NE

ബ്രാൻഡിൽ നിന്നുള്ള മറ്റൊരു ജനപ്രിയ മോഡലായിരുന്നു 118 NE. ഫിയറ്റ് 124 അടിസ്ഥാനമാക്കിയുള്ള ഇത് പ്രീമിയർ പദ്മിനിയിൽ നിന്നുള്ള നവീകരണമായിരുന്നു. ഈ കാറിന്റെ ഉൽ‌പാദനം വർഷങ്ങൾക്കുമുമ്പ് നിറുത്തിയതാണ്, അതിനാൽ തന്നെ റോഡുകളിൽ‌ ഒന്ന്‌ കണ്ടെത്താൻ‌ വളരെ പ്രയാസമാണ്.

രാജ്യത്ത് 118 NE -യുടെ മികച്ച ചില ഉദാഹരണങ്ങൾ നാം കണ്ടെത്തിയിട്ടുണ്ട്, അതിൽ വിപുലമായി പരിഷ്‌ക്കരിച്ച ഒരു മോഡലാണ് ഇന്ന് ഞങ്ങൾ പരിചയപ്പെടുത്തുന്നത്.

മോഡേൺ ലുക്കിൽ ഒരുങ്ങി പ്രീമിയർ 118 NE

കാർ മികച്ച അവസ്ഥയിൽ കാണപ്പെടുകയും 118 NE -യും അടിസ്ഥാന രൂപം നിലനിർത്തുകയും ചെയ്യുന്നു. കാറിൽ ആദ്യം ശ്രദ്ധ നേടുന്നത് ബ്ലാക്ക് നിറത്തിലുള്ള കസ്റ്റം പെയിന്റാണ്. ഇത് വാഹനത്തിന് മനോഹരമായ രൂപം നൽകുന്നു.

കാറിന്റെ മുൻഭാഗം വിപുലമായി പരിഷ്‌ക്കരിച്ചിരിക്കുന്നു. വാഹനത്തിന്റെ ഫ്രണ്ട് ഗ്രില്ല് പുനർരൂപകൽപ്പന ചെയ്യുകയും ഹെഡ്‌ലാമ്പുകൾ മാറ്റിസ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. പ്രൊജക്ടർ ടൈപ്പ് ലൈറ്റുകളുള്ള ഓഫ് മാർക്കറ്റ് യൂണിറ്റുകളാണ് ഇപ്പോൾ ലഭിക്കുന്നത്.

MOST READ: ഡീസല്‍ വാഹനങ്ങളുടെ അസാന്നിധ്യം മറികടക്കണം; ശ്രദ്ധ ചെറു സിഎന്‍ജി കാറുകളിലെന്ന് മാരുതി

മോഡേൺ ലുക്കിൽ ഒരുങ്ങി പ്രീമിയർ 118 NE

ഫ്രണ്ട് ഗ്രില്ലിന് തൊട്ടുതാഴെയായി ഒരു എൽഇഡി ലൈറ്റ്ബാറും ഘടിപ്പിച്ചിരിക്കുന്നു. കാറിന് മുഴുവനായി ഒരു കസ്റ്റം ബോഡി കിറ്റും നൽകിയിരിക്കുന്നു, അതിൽ മുൻവശത്ത് ലിപ് സ്‌പോയിലർ, പിൻ വീൽ ആർച്ചിനു മുന്നിൽ അവസാനിക്കുന്ന സൈഡ് സ്‌കേർട്ടുകൾ എന്നിവ ഉൾപ്പെടുന്നു. കാറിന് ഒരു ഫോക്സ് ഹൂഡ് സ്കൂപ്പും ലഭിക്കുന്നു.

മോഡേൺ ലുക്കിൽ ഒരുങ്ങി പ്രീമിയർ 118 NE

കാറിന്റെ സൈഡ് പ്രൊഫൈലിലേക്ക് വരുമ്പോൾ 15 ഇഞ്ച് GTR റിംമുകളും യോകോഹാമ ടയറുകളും ഒരുക്കിയിരിക്കുന്നു. ഇതുകൂടാതെ, വശങ്ങളിൽ വലിയ മാറ്റങ്ങളൊന്നും കാണാൻ കഴിയില്ല. പിൻഭാഗത്തേക്ക് വരുമ്പോൾ സ്റ്റോക്ക് ടെയിൽ ലൈറ്റുകൾക്ക് പകരം ഓഫ് മാർക്കറ്റ് ക്ലിയർ ലെൻസ് എൽഇഡി യൂണിറ്റുകൾ സ്ഥാപിക്കുന്നു.

MOST READ: സംഭവം കൊള്ളാം, ബിഎസ്-VI മോജോയുടെ റൂബി റെഡ് കളർ ഓപ്ഷനും പരിചയപ്പെടുത്തി മഹീന്ദ്ര

മോഡേൺ ലുക്കിൽ ഒരുങ്ങി പ്രീമിയർ 118 NE

രാജ് ഹിംഗോറാണിയിൽ നിന്ന് ഫ്രീ ഫ്ലോ എക്‌സ്‌ഹോസ്റ്റ് സംവിധാനവും കാറിന് ലഭിക്കുന്നു. ബാംഗ്ലൂരിൽ നിന്നുള്ള ഒരു എക്‌സ്‌ഹോസ്റ്റ് നിർമ്മാതാവാണ് രാജ് ഹിംഗോറാണി, അദ്ദേഹത്തിന്റെ എക്‌സ്‌ഹോസ്റ്റുകൾ മോഡിഫയറുകൾക്കിടയിൽ വളരെ ജനപ്രിയമാണ്.

ഈ പരിഷ്‌ക്കരിച്ച പ്രീമിയർ 118 NE -ക്ക് അകത്ത് K&N എയർ ഫിൽട്ടറും ബി‌എം‌ഡബ്ല്യു സീറ്റുകളും ലഭിക്കുന്നു. ഇത് കാറിന്റെ ഇന്റീരിയറുകൾക്ക് ഒരു പ്രീമിയം ലുക്ക് നൽകുന്നു. കാറിന് പവർ സ്റ്റിയറിംഗും, സാധാരണ സ്റ്റിയറിംഗ് വീലിന് പകരം ‘എവർ ഷാർപ്പ്' സ്റ്റിയറിംഗ് വീൽ യൂണിറ്റും ഒരുക്കിയിരിക്കുന്നു.

മോഡേൺ ലുക്കിൽ ഒരുങ്ങി പ്രീമിയർ 118 NE

കാറിന്റെ ഉടമ എഞ്ചിനിൽ എന്തെങ്കിലും മാറ്റം വരുത്തിയോ എന്ന് അറിയില്ല. മൊത്തത്തിൽ, കാറിന്റെ റെട്രോ അപ്പീൽ നഷ്ടപ്പെടാതെ നന്നായി പരിഷ്‌ക്കരിച്ചതായി തോന്നുന്നു. വിദേശ വിപണികളിൽ, പ്രീമിയർ 118 NE ഫിയറ്റ് 124 എന്നറിയപ്പെട്ടിരുന്നു.

Most Read Articles

Malayalam
English summary
Tastefully Modified Premier 118 NE. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X