പൂനെ ജില്ലാ ഭരണകൂടത്തിന് 51 വിംഗർ ആംബുലൻസുകൾ കൈമാറി ടാറ്റ

പുതിയ വിംഗർ ആംബുലൻസുകളുടെ 51 യൂണിറ്റുകൾ മഹാരാഷ്ട്രയിലെ പൂനെയിലെ ജില്ലാ ഭരണകൂടത്തിന് കൈമാറിയതായി ആഭ്യന്തര വാഹന നിർമാതാക്കളായ ടാറ്റ മോട്ടോർസ് അറിയിച്ചു. വാഹനങ്ങൾ പൂനെയിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ ഏറ്റുവാങ്ങി.

പൂനെ ജില്ലാ ഭരണകൂടത്തിന് 51 വിംഗർ ആംബുലൻസുകൾ കൈമാറി ടാറ്റ

കൊവിഡ് -19 രോഗികൾക്ക് സഹായം എത്തിക്കുന്നതിന് ജില്ലാ ഭരണകൂടം നൽകിയ വലിയ ഓഡറിന്റെ ഭാഗമായിട്ടാണ് ആംബുലൻസുകൾ വിതരണം ചെയ്തത്. ടാറ്റ വിംഗർ ആംബുലൻസുകൾ പൂനെ ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലേക്കും നിയോഗിക്കുമെന്ന് ജില്ലാ കൗൺസിൽ വ്യക്തമാക്കി.

പൂനെ ജില്ലാ ഭരണകൂടത്തിന് 51 വിംഗർ ആംബുലൻസുകൾ കൈമാറി ടാറ്റ

ഗവൺമെന്റ് ഇ-മാർക്കറ്റ്പ്ലെയ്സിന് കീഴിലുള്ള ഓർഡറിനായുള്ള ബിഡ് നേടിയതായും AIS 125 പാർട്ട് 1 അനുസരിച്ച് വാഹനങ്ങൾ രോഗികളെ കൊണ്ടുപോകുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുണ്ടെന്നും ടാറ്റ മോട്ടോർസ് പറയുന്നു.

MOST READ: പുതിയ TRK502, TRK502X അഡ്വഞ്ചർ മോട്ടോർസൈക്കിളുകൾ പുറത്തിറക്കി ബെനലി

പൂനെ ജില്ലാ ഭരണകൂടത്തിന് 51 വിംഗർ ആംബുലൻസുകൾ കൈമാറി ടാറ്റ

ടാറ്റ വിംഗർ പ്ലാറ്റ്ഫോം വൈവിധ്യമാർന്നതും നിരവധി ആപ്ലിക്കേഷനുകൾക്ക് അനുയോജ്യവുമാണ് എന്ന് ടാറ്റ മോട്ടോർസ് പ്രൊഡക്റ്റ് ലൈൻ വൈസ് പ്രസിഡന്റ് വിനയ് പതക് പറഞ്ഞു. ആംബുലൻസ് പ്ലാറ്റ്‌ഫോമുകളിൽ ഏറ്റവും വിജയകരമായ ഒന്നാണിത്. രാജ്യത്ത് ഇന്നുവരെ ആയിരക്കണക്കിന് ജീവൻ രക്ഷിക്കാൻ സഹായിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

പൂനെ ജില്ലാ ഭരണകൂടത്തിന് 51 വിംഗർ ആംബുലൻസുകൾ കൈമാറി ടാറ്റ

കൊവിഡ് -19 -നെ നേരിടാനുള്ള ശ്രമത്തിൽ ടാറ്റ മോട്ടോർസ് രാജ്യത്തോടൊപ്പം നിൽക്കുന്നു, തങ്ങൾ എല്ലാവർക്കും മെച്ചപ്പെട്ടതും വേഗത്തിലുള്ളതുമായ ആരോഗ്യ സംരക്ഷണം നൽകുന്നതിൽ സർക്കാരിനെ പിന്തുണയ്ക്കുന്നു എന്നും പതക് കൂട്ടിച്ചേർത്തു.

MOST READ: ബിഎംഡബ്ല്യു i4 ഇലക്ട്രിക് സെഡാൻ കൂടുതൽ കരുത്തുറ്റ M-ബാഡ്ജ് പതിപ്പ് ഒരുങ്ങുന്നു

പൂനെ ജില്ലാ ഭരണകൂടത്തിന് 51 വിംഗർ ആംബുലൻസുകൾ കൈമാറി ടാറ്റ

പുനെയിലെ ജില്ലാ ഭരണകൂടത്തിന് കൈമാറിയ ടാറ്റ വിംഗർ ആംബുലൻസുകൾ 2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച പുതുതലമുറ ബിഎസ് VI വിംഗറിൽ നിർമ്മിച്ചതാണ്. ഈ ആംബുലൻസുകൾ ഡ്രൈവറിനെ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് പ്രത്യേകമായി അനുയോജ്യമാണ്.

പൂനെ ജില്ലാ ഭരണകൂടത്തിന് 51 വിംഗർ ആംബുലൻസുകൾ കൈമാറി ടാറ്റ

ഡ്രൈവർ പാർട്ടീഷൻ ഉൾപ്പടെ രോഗിയുമായി പോവുമ്പോൾ ആവശ്യമായ അടിസ്ഥാന/ അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് ഓർഡർ ചെയ്യാമെന്നും കമ്പനി പറയുന്നു.

MOST READ: ബിഎംഡബ്ല്യു R നയൻ T റോഡ്സ്റ്ററിന് റെട്രോ മേയ്ക്കോവറുമായി എൻമോടോ

പൂനെ ജില്ലാ ഭരണകൂടത്തിന് 51 വിംഗർ ആംബുലൻസുകൾ കൈമാറി ടാറ്റ

കൂടാതെ, വാഹനം ഒരു മോണോകോക്ക് ചാസിയിൽ നിർമ്മിച്ചിരിക്കുന്നതിനാൽ, ഇത് സുഗമമായ ഡ്രൈവ് വാഗ്ദാനം ചെയ്യാൻ സഹായിക്കുമെന്ന് ടാറ്റ അവകാശപ്പെടുന്നു, ഇത് രോഗികളെ കൊണ്ടുപോകുമ്പോൾ പ്രയോജനകരമാകും.

പൂനെ ജില്ലാ ഭരണകൂടത്തിന് 51 വിംഗർ ആംബുലൻസുകൾ കൈമാറി ടാറ്റ

2.2 ലിറ്റർ നാല് സിലിണ്ടർ, ബിഎസ് VI കംപ്ലയിന്റ് ഡീസൽ എഞ്ചിൻ 98 bhp കരുത്തും 200 Nm torque ഉം വികസിപ്പിക്കുന്നു. അഞ്ച് സ്പീഡ് ഗിയർബോക്‌സുമായി എഞ്ചിൻ ജോടിയാകുന്നു. ഗിയർ ഷിഫ്റ്റ് ഇൻഡിക്കേറ്ററുമായാണ് വാഹനം വരുന്നത്. കൂടാതെ മികച്ച ഇന്ധനക്ഷമത കൈവരിക്കാൻ ഇക്കോ സ്വിച്ച് സഹായിക്കുന്നു.

MOST READ: സെമി-ഹൈ സ്പീഡ് RRTS ട്രെയിന്റെ ഡിസൈൻ പുറത്തിറക്കി ബോംബാർ‌ഡിയർ

പൂനെ ജില്ലാ ഭരണകൂടത്തിന് 51 വിംഗർ ആംബുലൻസുകൾ കൈമാറി ടാറ്റ

കൊറോണ വൈറസ് പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിനായി ടാറ്റ ഗ്രൂപ്പ് 2020 ജൂലൈയിൽ 20 ടാറ്റ വിംഗർ ആംബുലൻസുകളും 100 വെന്റിലേറ്ററുകളും ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷന് (BMC) കൈമാറിയിരുന്നു. മുംബൈയിലെ പ്ലാസ്മ ട്രയലുകൾക്കായി കമ്പനി 10 കോടി രൂപയും BMC -ക്ക് നൽകിയിരുന്നു.

Most Read Articles

Malayalam
English summary
Tata Delivered 51 Units BS6 Winger Ambulances To Pune Zilla Parishad. Read in Malayalam.
Story first published: Saturday, September 26, 2020, 17:20 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X