ടാറ്റ ഹാരിയര്‍ ഓഫ്‌റോഡിംഗിന് ഇറങ്ങിയപ്പോള്‍ — വീഡിയോ

പുതിയ ഹാരിയര്‍ എസ്‌യുവിക്ക് ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം ടാറ്റ നല്‍കിയിട്ടില്ല. എഞ്ചിന്‍ കരുത്ത് എസ്‌യുവിയുടെ മുന്‍ ചക്രങ്ങള്‍ക്ക് മാത്രമെ ലഭിക്കുകയുള്ളൂ. ഓള്‍ വീല്‍ ഡ്രൈവ് മോഡലുകള്‍ക്ക് ആവശ്യക്കാര്‍ കുറവായതുകൊണ്ട് മുന്‍ വീല്‍ ഡ്രൈവ് പതിപ്പായി മാത്രം ഹാരിയറിനെ അവതരിപ്പിച്ചാല്‍ മതിയെന്ന് ടാറ്റ തീരുമാനിച്ചു.

അപ്പോള്‍ ഹാരിയറിലുള്ള ഓഫ്‌റോഡ് മോഡ്? മണലും ചെളിയും പോലുള്ള ദുഷ്‌കരമായ പ്രതലങ്ങളില്‍ എസ്‌യുവിയുടെ മുന്‍ ചക്രങ്ങള്‍ക്ക് വെവ്വേറെ ടോര്‍ഖ് ആവശ്യാനുസരണം ലഭ്യമാക്കുകയാണ് ഓഫ്‌റോഡ് മോഡിന്റെ ദൗത്യം.

ടാറ്റ ഹാരിയര്‍ ഓഫ്‌റോഡിംഗിന് ഇറങ്ങിയപ്പോള്‍ — വീഡിയോ

എന്നാലും ഹാരിയറിനെ ഓഫ്‌റോഡിംഗിന് ഇറക്കിയാല്‍ കുഴപ്പമാവുമോയെന്ന് പലരും ശങ്കിക്കുന്നു. എന്നാല്‍ വിഷമിക്കേണ്ട, ചുവടെ നല്‍കിയിരിക്കുന്ന വീഡിയോ ഈ സംശയങ്ങള്‍ ദുരീകരിക്കും. ഓള്‍ വീല്‍ ഡ്രൈവില്ലെങ്കിലും ചെറിയ ഓഫ്‌റോഡ് സാഹസങ്ങളെല്ലാം ഹാരിയര്‍ സുഖമായി മറികടക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.

ടാറ്റ ഹാരിയര്‍ ഓഫ്‌റോഡിംഗിന് ഇറങ്ങിയപ്പോള്‍ — വീഡിയോ

ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സും ഭേദപ്പെട്ട അപ്പ്രോച്ച്, ഡിപ്പാര്‍ച്ചര്‍ കോണുകളും ഓഫ്‌റോഡിംഗില്‍ ഹാരിയറിന്റെ മുതല്‍ക്കൂട്ടാണ്. അടിതട്ടാതെ മുന്നോട്ടുപോവാന്‍ എസ്‌യുവിക്ക് കഴിയും. ഡ്രൈവിംഗ് മോഡുകളിലൊന്നായ ഓഫ്‌റോഡ് മോഡ്, ദുഷ്‌കരമായ പ്രയാണത്തില്‍ ഹാരിയറിനെ കാര്യമായി പിന്തുണയ്ക്കുന്നുണ്ട്. യാത്രയ്ക്കിടെ ഒരു ടയര്‍ വായുവില്‍ ഉയര്‍ന്നിട്ടുകൂടി ബുദ്ധിമുട്ടേതുംകൂടാതെയാണ് എസ്‌യുവി മുന്നോട്ടു നീങ്ങുന്നത്.

ടാറ്റ ഹാരിയര്‍ ഓഫ്‌റോഡിംഗിന് ഇറങ്ങിയപ്പോള്‍ — വീഡിയോ

പലപ്പോഴും മുന്‍വീല്‍ ഡ്രൈവ് എസ്‌യുവികള്‍ കിതയ്ക്കുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്. അതേസമയം ഡ്രൈവറുടെ വൈദഗ്ധ്യംകൂടി ആശ്രയിച്ചിരിക്കും എസ്‌യുവികളുടെ ഓഫ്‌റോഡിംഗ് മികവ്. എന്തായാലും ഹാരിയറിന് ശേഷിക്കുറവില്ലെന്ന കാര്യം വീഡിയോ അടിവരയിട്ടു പറയുന്നു. ബ്രിട്ടീഷ് നിര്‍മ്മാതാക്കളായ ലാന്‍ഡ് റോവറിന്റെ D8 അടിത്തറ പരിഷ്‌കരിച്ചാണ് ഹാരിയറിനുള്ള പ്ലാറ്റ്‌ഫോം ടാറ്റ വികസിപ്പിച്ചത്.

ടാറ്റ ഹാരിയര്‍ ഓഫ്‌റോഡിംഗിന് ഇറങ്ങിയപ്പോള്‍ — വീഡിയോ

ഇന്ത്യന്‍ സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി ചിലവ് കൂടിയ അലൂമിനിയത്തിന് പകരം സ്റ്റീല്‍ നിര്‍മ്മിത ഘടകങ്ങള്‍ D8 അടിത്തറയില്‍ കമ്പനി ഉപയോഗിക്കുന്നു. പരിഷ്‌കരിച്ച D8 അടിത്തറയെ OMEGA എന്നാണ് ടാറ്റ വിശേഷിപ്പിക്കുന്നത്. സ്റ്റീയറിംഗ്, സസ്‌പെന്‍ഷന്‍, വീല്‍ബേസ് മേഖലകളില്‍ ലാന്‍ഡ് റോവര്‍ മോഡലുകളെ ഹാരിയര്‍ അതേപടി പകര്‍ത്തുന്നുണ്ട്. എന്നാല്‍ എഞ്ചിനിലും ഗിയര്‍ബോക്‌സിലും ഹാരിയര്‍ ലാന്‍ഡ് റോവറില്‍ നിന്നും വേറിട്ടുനില്‍ക്കും.

2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ടര്‍ബ്ബോ ഡീസല്‍ എഞ്ചിനാണ് ഹാരിയറില്‍. 138 bhp കരുത്തും 350 Nm torque ഉം എഞ്ചിന്‍ സൃഷ്ടിക്കും. ജീപ്പ് കോമ്പസിലുള്ള ഫിയറ്റ് എഞ്ചിന്‍ തന്നെയാണിത്. എന്നാല്‍ ഹാരിയര്‍ വ്യത്യസ്തമായ കരുത്തുത്പാദനം കുറിക്കുന്നു. മോഡലുകളില്‍ മുഴുവന്‍ ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്സ്. ഹാരിയറിന് നാലു വീല്‍ ഡ്രൈവ് സംവിധാനം ലഭിക്കാത്തതിന്റെ കാരണമായി 2.0 ലിറ്റര്‍ ഫിയറ്റ് എഞ്ചിനെയും ചൂണ്ടിക്കാട്ടാം.

ടാറ്റ ഹാരിയര്‍ ഓഫ്‌റോഡിംഗിന് ഇറങ്ങിയപ്പോള്‍ — വീഡിയോ

ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ടിന്റെ വീല്‍ബേസാണ് ഹാരിയര്‍ പിന്തുടരുന്നത്. അതായത് എസ്‌യുവിക്ക് ഓള്‍ വീല്‍ ഡ്രൈവ് നല്‍കണമെങ്കില്‍ കാര്യമായ അഴിച്ചുപ്പണികള്‍ കമ്പനിക്ക് നടത്തേണ്ടതായി വരും. ഇതു നിര്‍മ്മാണച്ചിലവ് ഉയര്‍ത്തും. അതുകൊണ്ടാണ് മുന്‍ ചക്രങ്ങള്‍ നിയന്ത്രിക്കാന്‍ പ്രത്യേക ഓഫ്‌റോഡ് മോഡ് നല്‍കിയാല്‍ മതിയെന്ന് ടാറ്റ തീരുമാനിച്ചത്. ഓഫ്‌റോഡ് മോഡ് കൂടാതെ ഇക്കോ, സിറ്റി, സ്പോര്‍ട് മോഡുകളും ഹാരിയറിലുണ്ട്.

Source: Sumitro

Most Read Articles

Malayalam
English summary
Tata Harrier Goes Off-Roading. Read in Malayalam.
Story first published: Tuesday, February 12, 2019, 10:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X