ചതുപ്പൊന്നും ഒരു വിഷയമല്ല, ഓഫ്‌റോഡിംഗില്‍ കരുത്തുകാട്ടി ടാറ്റ ഹെക്‌സ — വീഡിയോ

ടാറ്റയുടെ ഫ്‌ളാഗ്ഷിപ്പ് മോഡലായ ഹെക്‌സ, ഓള്‍ വീല്‍ ഡ്രൈവ് സംവിധാനമുള്ള പരുക്കന്‍ ക്രോസോവര്‍ വാഹനമാണ്. ഇത് അതി സാഹസികമായ ഓഫ് റോഡിംഗിന് വേണ്ടി നിര്‍മ്മിച്ചതല്ലെങ്കിലും ദുര്‍ഘടമായ പ്രതലത്തില്‍ ഒരു ഓഫ് റോഡറിന് സമാനമായ പ്രകടനമൊക്കെ കാഴ്ചവെയ്ക്കാറുണ്ട്. ടാറ്റയുടെ ഏറ്റഴും പുതിയ എസ്‌യുവിയായ ഹാരിയറിന് പോലും മുന്‍വീല്‍ ഡ്രൈവ് മാത്രമാണുള്ളത്.

ചതുപ്പൊന്നും ഒരു വിഷയമല്ല, ഓഫ്‌റോഡിംഗില്‍ കരുത്തുകാട്ടി ടാറ്റ ഹെക്‌സ — വീഡിയോ

വരാനിരിക്കുന്ന കസീനിയെ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനത്തില്‍ ടാറ്റ എത്തിക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. ഏതായാലും നിലവിലെ ടാറ്റ് ഫ്‌ളാഗ്ഷിപ്പായ ഹെക്‌സ ഓഫ് റോഡ് അഭ്യാസങ്ങളിലേര്‍പ്പെടുന്ന വീഡിയോയാണ് താഴെ നല്‍കിയിരിക്കുന്നത്.

ചതുപ്പൊന്നും ഒരു വിഷയമല്ല, ഓഫ്‌റോഡിംഗില്‍ കരുത്തുകാട്ടി ടാറ്റ ഹെക്‌സ — വീഡിയോ

മറ്റൊരു തരത്തിലുള്ള സഹായവും കൂടാതെ ഓഫ് റോഡ് അഭ്യാസം പൂര്‍ത്തിയാക്കുന്ന ഹെക്‌സയെയാണ് വീഡിയോയിലുടനീളം കാണുന്നത്. ചെളി നിറഞ്ഞ പ്രദേശത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന ഹെക്‌സയെയാണ് വീഡിയോയുടെ ആദ്യ ഭാഗത്തില്‍ കാണുന്നത്.

Most Read:പുതിയ മാരുതി വിറ്റാര ബ്രെസ്സ പരസ്യചിത്രങ്ങള്‍ പുറത്ത്

ചതുപ്പൊന്നും ഒരു വിഷയമല്ല, ഓഫ്‌റോഡിംഗില്‍ കരുത്തുകാട്ടി ടാറ്റ ഹെക്‌സ — വീഡിയോ

ഓഫ് റോഡ് സാഹസത്തിലേക്ക് ഇറങ്ങിച്ചെന്ന ഉടന്‍ ഹെക്‌സയുടെ വീലുകള്‍ ചെളിയില്‍ പൂണ്ടുപോവുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍, ഏതാനും നിമിഷങ്ങള്‍ക്ക് ശേഷം പുറമെ നിന്ന് യാതൊരു സഹായവും കൂടാതെ ചെളിയില്‍ നിന്നും കയറുന്ന ഹെക്‌സയെയാണ് പിന്നെ കണ്ടത്.

ചതുപ്പൊന്നും ഒരു വിഷയമല്ല, ഓഫ്‌റോഡിംഗില്‍ കരുത്തുകാട്ടി ടാറ്റ ഹെക്‌സ — വീഡിയോ

ഹെക്‌സ ഓഫ്‌റോഡിംഗിനിറങ്ങിയ പ്രതലം ചെളി നിറഞ്ഞതാണെന്ന് വീഡിയോയില്‍ നിന്ന് വ്യക്തമാണ്. എന്നാല്‍ ഈ പ്രതിസന്ധികളെല്ലാം വളരെ എളുപ്പത്തിലാണ് മറികടന്നത്.

ചതുപ്പൊന്നും ഒരു വിഷയമല്ല, ഓഫ്‌റോഡിംഗില്‍ കരുത്തുകാട്ടി ടാറ്റ ഹെക്‌സ — വീഡിയോ

ടാറ്റ ഹെക്‌സ XT 4X4 വകഭേദമാണ് വീഡിയോയിലുള്ളത്. ബോര്‍ഗ് വാര്‍ണര്‍ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനമാണ് ഈ വകഭേദത്തിലുള്ളത്. ഈ സംവിധാനം മുഖേന ആവശ്യത്തിനനുസരിച്ച് ടോര്‍ഖ് വൈദ്യുതമായി നിയന്ത്രിക്കാമെന്നതിനാല്‍, ചെളി നിറഞ്ഞ പ്രതലങ്ങളിലും മറ്റും വാഹനത്തിന്റെ ടയര്‍ വഴുതിപ്പോവുന്നത് തടയാന്‍ ഇതിന് കഴിയും.

ചതുപ്പൊന്നും ഒരു വിഷയമല്ല, ഓഫ്‌റോഡിംഗില്‍ കരുത്തുകാട്ടി ടാറ്റ ഹെക്‌സ — വീഡിയോ

2.2 ലിറ്റര്‍ വേരിക്കോര്‍ 400 എഞ്ചിനാണ് ടാറ്റ ഹെക്‌സ XT 4X4 വകകഭേദത്തിലുള്ളത്. ഇത് 154 bhp കരുത്തും 400 Nm torque ഉം സൃഷ്ടിക്കുന്നതാണ്. ആറ് സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്.

ചതുപ്പൊന്നും ഒരു വിഷയമല്ല, ഓഫ്‌റോഡിംഗില്‍ കരുത്തുകാട്ടി ടാറ്റ ഹെക്‌സ — വീഡിയോ

എന്നാല്‍ ഹെക്‌സയുടെ മറ്റ് വകഭേദങ്ങളില്‍ ഓട്ടോമാറ്റിക്ക് ഗിയര്‍ബോക്‌സ് സൗകര്യം ടാറ്റ നല്‍കുന്നുണ്ട്. ദില്ലി എക്‌സ്‌ഷോറൂം പ്രകാരം 13.16 ലക്ഷം രൂപയാണ് ഹെക്‌സയുടെ പ്രാരംഭ മോഡലിന്റെ വില. ഉയര്‍ന്ന മോഡലിനാവട്ടെ 18.53 ലക്ഷം രൂപയും.

Most Read:റേഞ്ച് റോവര്‍ വെലാറിനെ പ്രാദേശികമായി പുറത്തിറക്കാന്‍ ലാന്‍ഡ് റോവര്‍, ബുക്കിങ് തുടങ്ങി

ശ്രേണിയില്‍ മഹീന്ദ്ര XUV500, ജീപ്പ് കോമ്പസ്, ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ടാറ്റയുടെ തന്നെ ഹാരിയര്‍ എന്നിവയാണ് ഹെക്‌സയുടെ മുഖ്യ എതിരാളികള്‍. വൈകാതെ തന്നെ എംജി ഹെക്ടറും ടാറ്റ കസീനിയും എത്തുന്നതോടെ രണ്ട് പുതിയ വാഹനങ്ങള്‍ കൂടി ഹെക്‌സയുടെ എതിരാളികളുടെ പട്ടികയില്‍ ചേര്‍ക്കപ്പെടും. കസീനി എത്തുമ്പോള്‍ ഹെക്‌സയുടെ കാര്യത്തില്‍ ടാറ്റ എന്ത് തീരമാനമെടുക്കുമെന്നുള്ളത് ഇത് വരെ വ്യക്തമല്ല. ഭാവിയില്‍ കസീനിയായിരിക്കും ടാറ്റയുടെ ഫ്‌ളാഗ്ഷിപ്പ് മോഡലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Source: Sumitro

Most Read Articles

Malayalam
English summary
watch tata hexa off roading video: read in malayalam
Story first published: Wednesday, April 10, 2019, 17:02 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X