ഹെക്‌സ മുതൽ TUV300 വരെ; മാർക്കറ്റിംഗ് തന്ത്രങ്ങൾ പാളി വിപണിയിൽ കൂപ്പുകുത്തിയ മോഡലുകൾ

നിരവധി വൈവിധ്യമാർന്ന കാറുകളാണ് ഇന്ന് ഇന്ത്യയിലുള്ളത്. ഏത് സെഗ്മെന്റ് എടുത്തു നോക്കിയാലും കടുത്ത മത്സരവും കാണാം. ഒരു മോഡലും പരാജയപ്പെടാനായി ആരും നിർമിക്കാറുമില്ല. എന്നാൽ പല കാരണങ്ങൾ കൊണ്ട് ആഭ്യന്തര വിപണിയിൽ ക്ലച്ചുപിടിക്കാതെ പോയ ചില വാഹനങ്ങളുമുണ്ട്.

ഹെക്‌സ മുതൽ TUV300 വരെ മാർക്കറ്റിംഗ് തന്ത്രങ്ങൾ പാളി വിപണിയിൽ കൂപ്പുകുത്തിയ മോഡലുകൾ

ഒരു വാഹനത്തിന്റെ പരാജയം വിവിധ ഘടകങ്ങൾ മൂലമാകാം. അവയിൽ ഏറ്റവും സാധാരണമായത് അപര്യാപ്തമായ വിപണനമാണ്. ചില സമയങ്ങളിൽ, മോശം മാർക്കറ്റിംഗ് കാരണം നല്ല വാഹനങ്ങളെ നാം പലപ്പോഴും തിരിച്ചറിയാറുമില്ല. അത്തരം മോഡലുകളുടെ ചെറിയൊരു പട്ടികയാണ് ഇനി വിവരിക്കാൻ ഒരുങ്ങുന്നത്.

ഹെക്‌സ മുതൽ TUV300 വരെ മാർക്കറ്റിംഗ് തന്ത്രങ്ങൾ പാളി വിപണിയിൽ കൂപ്പുകുത്തിയ മോഡലുകൾ

ടാറ്റ ഹെക്‌സ

മാർക്കറ്റിംഗ് തന്ത്രങ്ങൾ പാളി വിപണിയിൽ കൂപ്പുകുത്തിയ മികച്ച മോഡലുകളിൽ ആദ്യത്തേതായി ടാറ്റ ഹെക്‌സയെ പരിഗണിക്കാം. അമ്പേ പരാജയപ്പെട്ട ടാറ്റ ആരിയയുടെ ഏതാണ്ട് സമാനമായ ബോഡി ഘടനകൾ പങ്കിട്ടാണ് ഈ ക്രോസ്‌ഓവർ എസ്‌യുവിയെ കമ്പനി നിർമിച്ചത്.

ഹെക്‌സ മുതൽ TUV300 വരെ മാർക്കറ്റിംഗ് തന്ത്രങ്ങൾ പാളി വിപണിയിൽ കൂപ്പുകുത്തിയ മോഡലുകൾ

ടാറ്റയുടെ ഡിസൈന്‍ ശൈലിയിലെ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച വാഹനം എന്ന് നിസംശയം അവകാശപ്പെടാന്‍ സാധിക്കുന്ന കാറാണ് ഹെക്‌സ. മികവുറ്റ നിർമാണ നിലവാരവും അതിഗംഭീര ഡീസൽ എഞ്ചിനും വേറിട്ടുനിൽക്കാൻ കഴിയുമായിരുന്ന ഘടകങ്ങളായിരുന്നു. എന്നാൽ ഹെക്‌സയെ ടാറ്റയ്ക്ക് മികച്ച രീതിയിൽ മാർക്കറ്റിംഗ് ചെയ്യാനാവാതെ പോയത് ഏറെ നിരാശ ജനിപ്പിക്കുന്ന ഒരു കാര്യമായിരുന്നു.

ഹെക്‌സ മുതൽ TUV300 വരെ മാർക്കറ്റിംഗ് തന്ത്രങ്ങൾ പാളി വിപണിയിൽ കൂപ്പുകുത്തിയ മോഡലുകൾ

മഹീന്ദ്ര ആൾട്യൂറാസ് G4

മഹീന്ദ്രയുടെ മുൻനിര വാഹനമായ ആൾട്യൂറാസ് G4 2019 ലാണ് ഇന്ത്യൻ തീരത്തെത്തുന്നത്. ടൊയോട്ട ഫോർച്യൂണർ, ഫോർഡ് എൻഡവർ തുടങ്ങി വമ്പൻമാരായ പ്രീമിയം ഫുൾ-സൈസ് എസ്‌യുവികളുമായി എല്ലാ അർഥത്തിലും മാറ്റുരയ്ക്കാൻ ശേഷിയുള്ള മിടുമിടുക്കനായിരുന്നു ഇതെന്നതും സത്യമാണ്.

ഹെക്‌സ മുതൽ TUV300 വരെ മാർക്കറ്റിംഗ് തന്ത്രങ്ങൾ പാളി വിപണിയിൽ കൂപ്പുകുത്തിയ മോഡലുകൾ

തികച്ചും വാല്യൂ ഫോർ മണി എന്നുതന്നെ വിളിക്കാം ആൾട്യൂറാസ് G4 എസ്‌യുവിയെ. എന്നാൽ ടാറ്റ ഹെക്‌സയുടെ കാര്യം പറഞ്ഞപോലെ തന്നെ വാഹനത്തെ ഇന്ത്യയിൽ മികച്ച രീതിയിൽ മാർക്കറ്റിംഗ് ചെയ്യുന്നതിൽ മഹീന്ദ്ര തികച്ചും പരാജയമായിരുന്നു. ഇന്നും കാര്യമായ രീതിയിൽ വിൽക്കാൻ കമ്പനിക്ക് സാധിക്കാത്തതിനും പിന്നിലുള്ള പ്രധാന കാരണവും ഇതുതന്നെയാണ്.

ഹെക്‌സ മുതൽ TUV300 വരെ മാർക്കറ്റിംഗ് തന്ത്രങ്ങൾ പാളി വിപണിയിൽ കൂപ്പുകുത്തിയ മോഡലുകൾ

സ്കോഡ സൂപ്പർബ്

പട്ടികയിലുള്ള ഒജി കാറുകളിൽ ഒന്നാനമാണ് സ്കോഡ സൂപ്പർബ്. ഒരു പ്രീമിയം സെഡാൻ ആയതിനാൽ തന്നെ എതിരാളികളിൽ നിന്ന് വ്യത്യസ്തമാക്കുന്ന രണ്ട് സവിശേഷതകളാണ് ഈ ചെക്ക് റിപ്പബ്ലിക്കൻ കാറിനുള്ളത്. 2020 സ്കോഡ സൂപ്പർബ് മുമ്പത്തേക്കാളും കൂടുതൽ സമ്പന്നവും ശക്തവുമാണ്.

ഹെക്‌സ മുതൽ TUV300 വരെ മാർക്കറ്റിംഗ് തന്ത്രങ്ങൾ പാളി വിപണിയിൽ കൂപ്പുകുത്തിയ മോഡലുകൾ

സ്‌കോഡ സൂപ്പർബ് ഒരു മികച്ച ആഢംബര അനുഭവത്തിനായി ധാരാളം ഉയർന്ന സൗകര്യങ്ങളോടു കൂടി നിർമിച്ച വാഹനമാണ്. കൂടുതൽ സൗകര്യപ്രദമായ ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ഡി-സെഗ്മെന്റ് കാർ ആണിത് എന്ന വസ്‌തുതയും എടുത്തു പറയാതെ വയ്യ. എന്നാൽ ഈ മോഡലിനെ കൃത്യമായി വിപണനം ചെയ്യുന്നതിൽ യൂറോപ്യൻ ബ്രാൻഡ് തീർത്തും പരാജയപ്പെടുകയായിരുന്നു.

ഹെക്‌സ മുതൽ TUV300 വരെ മാർക്കറ്റിംഗ് തന്ത്രങ്ങൾ പാളി വിപണിയിൽ കൂപ്പുകുത്തിയ മോഡലുകൾ

മിത്സുബിഷി പജേറോ സ്പോർട്ട്

2000-ത്തിന്റെ തുടക്കത്തിൽ റോഡുകളിലെ രാജാവായി കണക്കാക്കപ്പെട്ടിരുന്നത് രണ്ട് എസ്‌യുവികൾ മാത്രമായിരുന്നു. സ്പോർട്സ് യൂട്ടിലിറ്റി വാഹനങ്ങൾ ഇന്നത്തെ പോലെ അത്ര സജീവുമായിരുന്നില്ല. ഈ രണ്ടിൽ ഒരുവനായിരുന്നു മിത്സുബിഷി പജേറോ.

ഹെക്‌സ മുതൽ TUV300 വരെ മാർക്കറ്റിംഗ് തന്ത്രങ്ങൾ പാളി വിപണിയിൽ കൂപ്പുകുത്തിയ മോഡലുകൾ

എവിടെയും പോകാം, എന്തു ചെയ്യാം എന്നതായിരുന്നു പജേറോയെ സവിശേഷമാക്കിയിരുന്നത്. എന്നാൽ പത്രണ്ടു വർഷങ്ങൾക്ക് ശേഷം കാലഹരണപ്പെട്ട പജേറോയ്ക്ക് പകരക്കാരനായി മിത്സുബിഷി കൊണ്ടുവന്ന മോഡലായിരുന്നു പജേറോ സ്പോർട്ട്.

ഹെക്‌സ മുതൽ TUV300 വരെ മാർക്കറ്റിംഗ് തന്ത്രങ്ങൾ പാളി വിപണിയിൽ കൂപ്പുകുത്തിയ മോഡലുകൾ

പഴയ മോഡലിന്റെ അതേ കഴിവുകൾ പങ്കിടുന്ന മിടുക്കനായിരുന്നു 2012-ൽ പുറത്തിറങ്ങിയ പജേറോ സ്പോർട്ട്. എന്നാൽ പുത്തൻ മോഡലിനെ മാർക്കറ്റിംഗ് ചെയ്യുന്നതിൽ ജാപ്പനീസ് ബ്രാൻഡ് കാര്യമായി ഒന്നും തന്നെ ചെയ്‌തില്ലന്നുവേണം പറയാൻ. അങ്ങനെ എല്ലാ കഴിവുകളുമുണ്ടായിരുന്ന ഓഫ്-റോഡറിനെ കമ്പനി തന്നെ കൊന്നുവെന്ന് പറയാം.

ഹെക്‌സ മുതൽ TUV300 വരെ മാർക്കറ്റിംഗ് തന്ത്രങ്ങൾ പാളി വിപണിയിൽ കൂപ്പുകുത്തിയ മോഡലുകൾ

മഹീന്ദ്ര TUV300

നിലവിൽ ഇന്ത്യയിൽ ബൊലേറോ നിയോ എന്നപേരിൽ ചില പരിഷ്ക്കാരങ്ങളോടെ വിൽപ്പനയ്ക്ക് എത്തുന്ന മോഡലിന്റെ പിൻഗാമിയായിരുന്നു മഹീന്ദ്ര TUV300. ചില പുതിയ ഡിസൈനുകളിൽ പരീക്ഷണം നടത്താൻ ഏറെ ഇഷ്‌ടമുള്ളവരുമാണ് ഇന്ത്യൻ വാഹന നിർമാതാക്കളായ മഹീന്ദ്ര. അങ്ങനെയാണ് ഈ മോഡലും രൂപമെടുത്തത്.

ഹെക്‌സ മുതൽ TUV300 വരെ മാർക്കറ്റിംഗ് തന്ത്രങ്ങൾ പാളി വിപണിയിൽ കൂപ്പുകുത്തിയ മോഡലുകൾ

റിയൽ വീൽ ഡ്രൈവ്‌ സംവിധാനമുള്ള ബജറ്റ് വാഹനങ്ങളിലൊന്നായിരുന്നു TUV300. ക്വാണ്ടോ പോലെ, തിരശ്ചീനമായി സ്ഥാപിച്ചിട്ടുള്ള എഞ്ചിനായിരുന്നു ഈ കോംപാക്‌ട് എസ്‌യുവിയിൽ ഉണ്ടായിരുന്നത്. ഇത് പിൻ-വീൽ ഡ്രൈവ് സംവിധാനത്തിലൂടെ മികച്ച പ്രകടനവുമാണ് കാഴ്ച്ചവെച്ചിരുന്നത്.

ഹെക്‌സ മുതൽ TUV300 വരെ മാർക്കറ്റിംഗ് തന്ത്രങ്ങൾ പാളി വിപണിയിൽ കൂപ്പുകുത്തിയ മോഡലുകൾ

എന്നാൽ ഇവയെ ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ കമ്പനി പരാജയപ്പെടുകയായിരുന്നു. കൃത്യമായ രീതിയിൽ TUV300 ഒന്നു മാർക്കറ്റിംഗ് ചെയ്‌തിരുന്നെങ്കിൽ XUV300 നേടിയതിലും മികച്ച വിജയം ഈ കോംപാക്‌ട് എസ്‌യുവി നേടിയെടുത്താനെ.

ഹെക്‌സ മുതൽ TUV300 വരെ മാർക്കറ്റിംഗ് തന്ത്രങ്ങൾ പാളി വിപണിയിൽ കൂപ്പുകുത്തിയ മോഡലുകൾ

മാരുതി സുസുക്കി ബലേനോ ആൾട്ടുറ

വളരെ യാദൃശ്ചികമായി മാത്രം പരാജയപ്പെടുന്ന മോഡലുകളാണ് മാരുതി സുസുക്കിയുടേത്. ഇന്ത്യൻ വിപണിയിൽ വിവിധ വാഹനങ്ങൾ പരീക്ഷിച്ചു കൊണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു മാരുതിക്ക്. അക്കാലത്ത് രൂപംകൊണ്ട മോഡലായിരുന്നു ബലേനോ ആൾട്ടുറ. അപൂർവമായ ഡിസൈൻ ശൈലിയായിരുന്നു ബലേനോ സെഡാന്റെ ഒരു സ്റ്റേഷൻ വാഗൺ വേരിയന്റായിരുന്നു ആൾട്ടുറ.

ഹെക്‌സ മുതൽ TUV300 വരെ മാർക്കറ്റിംഗ് തന്ത്രങ്ങൾ പാളി വിപണിയിൽ കൂപ്പുകുത്തിയ മോഡലുകൾ

കമ്പനിയിൽ നിന്നും പുറത്തിറങ്ങിയ അപ്രതീക്ഷിത വാഹനമായി തന്നെയാണ് ഇതിനെ ഏവരും കണ്ടതും. നഗര യാത്രകൾക്ക് എസ്‌യുവികളേക്കാൾ മിടുക്കനായ ഇവനെ വിപണനം ചെയ്യുന്നതിൽ കമ്പനി തികച്ചും പരാജയപ്പെടുകയായിരുന്നു.

Most Read Articles

Malayalam
English summary
Tata hexa to mahindra tuv300 failed cars in india due to ineffective marketing
Story first published: Sunday, October 17, 2021, 11:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X