എഞ്ചിന്‍ പണിയൊന്നുമില്ലാതെ അഞ്ച് ലക്ഷം കിലോമീറ്റര്‍ പൂര്‍ത്തീകരിച്ച് ടാറ്റ ഇന്‍ഡിക്ക

ഇന്ത്യന്‍ വാഹന വിപണിയിലെ ഡീസല്‍ പാസഞ്ചര്‍ കാറുകളെ കൂടുതല്‍ ജനകീയമാക്കിയ മോഡലാണ് ടാറ്റ ഇന്‍ഡിക്ക. വിശാലമായ അകത്തളവും, കൂടുതില്‍ ഇന്ധനക്ഷമയുള്ള ഡീസല്‍ എഞ്ചിനും പുറത്തിറങ്ങിയ കാലം മുതൽ ഇന്‍ഡിക്കയ്ക്ക് ജനപ്രീതി വര്‍ദ്ധിപ്പിച്ചു.

എഞ്ചിന്‍ പണിയൊന്നുമില്ലാതെ അഞ്ച് ലക്ഷം കിലോമീറ്റര്‍ പൂര്‍ത്തീകരിച്ച് ടാറ്റ ഇന്‍ഡിക്ക

ഒരു കാലത്ത് ഇന്ത്യന്‍ നിരത്തുകളിലെ നിറ സാനിധ്യമായിരുന്ന ഇന്‍ഡിക്ക ഇന്ന് പതിയെ വിടവാങ്ങിയിരിക്കുകയാണ്. എന്നാല്‍ വളരെ കൗതുകമായി പുറത്തിറങ്ങി 10 വര്‍ഷം ഒരു എഞ്ചിന്‍ പണി പോലും കൂടാതെ 5.85 ലക്ഷം കിലോമീറ്റര്‍ പൂര്‍ത്തീകരിച്ച ഇന്‍ഡിക്കയാണ് ഇന്ന് ഇന്ത്യന്‍ വാഹന ലോകത്തെ അത്ഭുതപ്പെടുത്തുന്നത്. ഈ അസാമാന്യ ഇന്‍ഡിക്ക മറ്റെവിടെയുമല്ല, നമ്മുടെ കേരളത്തില്‍ തന്നെയാണ്.

എഞ്ചിന്‍ പണിയൊന്നുമില്ലാതെ അഞ്ച് ലക്ഷം കിലോമീറ്റര്‍ പൂര്‍ത്തീകരിച്ച് ടാറ്റ ഇന്‍ഡിക്ക

2009 ആഗസ്റ്റ് 14 -നാണ് ഈ ടാറ്റ ഇന്‍ഡിക്ക DLS റെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതിവര്‍ഷം ശരാശരി 60,000 കിലോമീറ്ററാണ് വാഹനം ഓടിയിരുന്നത്. ഇരിങ്ങാലക്കുട സ്വദേശിയായ വരധരാജന്‍ എന്ന വ്യക്തിയാണ് വാഹനത്തിന്റെ ഉടമ. ചാലക്കുടി ഹൈസണ്‍ ടാറ്റ ഡീസര്‍ഷിപ്പാണ് അപൂര്‍വ്വ നേട്ടം കൈവരിച്ച വാഹനത്തെയും ഉടമയേയും അനുമോദിച്ചത്.

എഞ്ചിന്‍ പണിയൊന്നുമില്ലാതെ അഞ്ച് ലക്ഷം കിലോമീറ്റര്‍ പൂര്‍ത്തീകരിച്ച് ടാറ്റ ഇന്‍ഡിക്ക

കാലങ്ങളായി ഇതേ ഡീലര്‍ഷിപ്പിലാണ് ഇന്‍ഡിക്കയുടെ വാര്‍ഷിക സര്‍വ്വീസുകളും മറ്റ് മെയിന്റെനന്‍സും ഉപഭോക്താവ് നടത്തി വന്നിരുന്നത്. ബിസിനസുകാരനായ വരധരാജന്‍ തന്റെ സ്വകാര്യ, ബിസിനസ് ആഴശ്യങ്ങള്‍ക്കെല്ലാം വര്‍ഷങ്ങളായി ഉപയോഗിച്ചു വരുന്ന വാഹനമാണിത്. ഇന്‍ഡിക്കയുടെ ഗുണമേന്മയ്ക്ക് ഒരു സാക്ഷിയാണിത്.

എഞ്ചിന്‍ പണിയൊന്നുമില്ലാതെ അഞ്ച് ലക്ഷം കിലോമീറ്റര്‍ പൂര്‍ത്തീകരിച്ച് ടാറ്റ ഇന്‍ഡിക്ക

ഇതാദ്യമായിട്ടല്ല ഒരു ഡീസല്‍ വാഹനം അഞ്ച് ലക്ഷം കിലോമീറ്ററുകള്‍ എന്ന് നാഴിക കല്ല് പിന്നിടുന്നത്. പില്‍ക്കാലത്ത് മഹീന്ദ്ര സ്‌കോര്‍പ്പിയോ പോലെയുള്ള വാഹനങ്ങളും ഈ നേട്ടം കൈവരിച്ചിരുന്നു.

എഞ്ചിന്‍ പണിയൊന്നുമില്ലാതെ അഞ്ച് ലക്ഷം കിലോമീറ്റര്‍ പൂര്‍ത്തീകരിച്ച് ടാറ്റ ഇന്‍ഡിക്ക

ശരിയായ രീതിയില്‍ പരിപാലിച്ചാല്‍ പെട്രോള്‍ എഞ്ചിനുകളേക്കാളും ആയുസ് ഡീസല്‍ എഞ്ചിനുകള്‍ക്കുണ്ടാവും എന്നതിന്റെ തെളിവാണിത്. കൃത്യ സമയത്ത് ഓയില്‍ മാറുകയും മറ്റ് മെയിന്റെനന്‍സ് നടത്തുകും ചെയ്താല്‍ ഡീസല്‍ എഞ്ചിന്‍ ഒരു ആയുസ് മുഴുവന്‍ ഓടിക്കോളും.

എഞ്ചിന്‍ പണിയൊന്നുമില്ലാതെ അഞ്ച് ലക്ഷം കിലോമീറ്റര്‍ പൂര്‍ത്തീകരിച്ച് ടാറ്റ ഇന്‍ഡിക്ക

2018 ഏപ്രിലിലാണ് ഇന്‍ഡിക്കയെ ടാറ്റ വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നത്. അവസാന തലമുറ വാഹനത്തിന് 1.4 ലിറ്റര്‍ TDI, 1.3 ലിറ്റര്‍ ക്വാഡ്രാജെറ്റ് എഞ്ചിന്‍ ഓപ്ഷനുകള്‍ നിര്‍മ്മാതാക്കള്‍ നല്‍കിയിരുന്നു.

എഞ്ചിന്‍ പണിയൊന്നുമില്ലാതെ അഞ്ച് ലക്ഷം കിലോമീറ്റര്‍ പൂര്‍ത്തീകരിച്ച് ടാറ്റ ഇന്‍ഡിക്ക

നിങ്ങളുടെ എഞ്ചിന്റെ ആയുസ് എങ്ങനെ വര്‍ധിപ്പിക്കാം?

ചെറിയ ചില കാര്യങ്ങള്‍ നിരന്തരം പാലിച്ചാല്‍ നിങ്ങള്‍ക്കും എഞ്ചിന്റെ ആയുസ് വര്‍ദ്ധിപ്പിക്കാം.

* വാഹനങ്ങള്‍ ഓടിക്കുന്നതിന് മുമ്പ് എഞ്ചിന്‍ ഘടകങ്ങള്‍ ചൂടാവാന്‍ അല്‍പ്പ സമയം നല്‍കണം.

* സമയാസമയമുള്ള സെര്‍വ്വീസിങ് വാഹനത്തിന്റഎ എഞ്ചിനുകളുടെ കരുത്ത് നിലനിര്‍ത്താന്‍ വളരെ പ്രധാനമാണ്.

എഞ്ചിന്‍ പണിയൊന്നുമില്ലാതെ അഞ്ച് ലക്ഷം കിലോമീറ്റര്‍ പൂര്‍ത്തീകരിച്ച് ടാറ്റ ഇന്‍ഡിക്ക

* ലളിതമായ ഡ്രൈവിങ് രീതി പാലിക്കുന്നത് എഞ്ചിന്റെയും വാഹനത്തിന്റെ മറ്റ് ഘടകങ്ങളുടേയും ആയുസ് വര്‍ദ്ധിപ്പിക്കും.

* വാഹനത്തിന്റെ വീല്‍ അലൈന്‍മെന്റ് നിശ്ചിത കാലയളവില്‍ പരിശോധിക്കണം.

എഞ്ചിന്‍ പണിയൊന്നുമില്ലാതെ അഞ്ച് ലക്ഷം കിലോമീറ്റര്‍ പൂര്‍ത്തീകരിച്ച് ടാറ്റ ഇന്‍ഡിക്ക

* കുറഞ്ഞ ദൂരത്തേക്കുള്ള യാത്രകള്‍ക്ക് വാഹനങ്ങള്‍ ഉപയോഗിക്കാതിരിക്കുക. കൂടുതല്‍ ദൂരം സഞ്ചരിക്കുമ്പോള്‍ വാഹനത്തിന്റെ എഞ്ചിന്‍ സുഖമമായ പ്രവര്‍ത്തനത്തിന് ഒരു നിശ്ചിത ചൂട് നില നിര്‍ത്തുന്നു, എന്നാല്‍ ഒന്നോ, രണ്ടോ കിലോമീറ്റര്‍ ദൂരത്തേക്കുള്ള യാത്രകള്‍ വാഹനത്തിന്റെ എഞ്ചിന് നമ്മള്‍ വിചാരിക്കുന്നതിലും ദോഷം ചെയ്യുന്നു.

Image Courtesy: Abdul Basith/Facebook

Most Read Articles

Malayalam
English summary
Tata Indica Diesel Model Completes 5.58 Lakh Kilometers Without Engine Work. Read more Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X