ആരോഗ്യ വകുപ്പിന് 25 വിംഗർ ആംബുലൻസുകൾ വിതരണം ചെയ്‌ത് ടാറ്റ മോട്ടോർസ്

ഇന്ത്യ നേരിടുന്ന കൊവിഡ് മഹാമാരിയെ ചെറുക്കാനായി ഗുജറാത്തിലെ ആരോഗ്യ വകുപ്പിന് 25 വിംഗർ ആംബുലൻസുകൾ വിതരണം ചെയ്‌ത് ടാറ്റ മോട്ടോർസ്. ഗുജറാത്ത് സർക്കാരിലെ നിരവധി രാഷ്ട്രീയ നേതാക്കളുടെ സാന്നിധ്യത്തിൽ ഗാന്ധിനഗറിൽ നടന്ന പരിപാടിയിലാണ് ഈ മോഡലുകൾ കമ്പനി സർക്കാരിന് കൈമാറിയത്.

ആരോഗ്യ വകുപ്പിന് 25 വിംഗർ ആംബുലൻസുകൾ വിതരണം ചെയ്‌ത് ടാറ്റ മോട്ടോർസ്

ടാറ്റ സ്വന്തമാക്കിയ 115 ആംബുലൻസുകളുടെ വലിയ ഓർഡറിന്റെ ഭാഗമായുള്ള ആദ്യ ബാച്ചാണ് ഗുജറാത്തിലെ ആരോഗ്യ വകുപ്പിന് ലഭിച്ചിരിക്കുന്നത്. ഇതിൽ 25 അടിസ്ഥാന ലൈഫ് സപ്പോർട്ട് ആംബുലൻസുകളും 90 ആംബുലൻസ് ഷെല്ലുകളുമാണ് അടങ്ങിയിരിക്കുന്നത്.

ആരോഗ്യ വകുപ്പിന് 25 വിംഗർ ആംബുലൻസുകൾ വിതരണം ചെയ്‌ത് ടാറ്റ മോട്ടോർസ്

നഗരത്തിലെ രോഗികളുടെ സഹായത്തിനായാകും ഈ ആംബുലൻസുകൾ വിന്യസിക്കുക. ഗവൺമെന്റ് ഇ-മാർക്കറ്റ്പ്ലെയ്സ് പ്രകാരമുള്ള ഓർഡറിനായി കരാർ പ്രകാരം ടാറ്റ ഘട്ടം അനുസരിച്ച് ബാക്കി 90 ആംബുലൻസ് ഷെല്ലുകൾ വിതരണം ചെയ്യും.

ആരോഗ്യ വകുപ്പിന് 25 വിംഗർ ആംബുലൻസുകൾ വിതരണം ചെയ്‌ത് ടാറ്റ മോട്ടോർസ്

മെഡിക്കൽ പ്രൊഫഷണലുകളെ സഹായിക്കുന്നതിലും അടിയന്തിര പരിചരണം ആവശ്യമുള്ള രോഗികളെ സഹായിക്കുന്നതിലും ടാറ്റ വിംഗർ നിർണായക പങ്ക് വഹിക്കുമെന്ന് കമ്പനി പറയുന്നു.

ആരോഗ്യ വകുപ്പിന് 25 വിംഗർ ആംബുലൻസുകൾ വിതരണം ചെയ്‌ത് ടാറ്റ മോട്ടോർസ്

ബേസിക് ലൈഫ് സപ്പോർട്ടും അഡ്വാൻസ്ഡ് ലൈഫ് സപ്പോർട്ട് ശ്രേണിയും ഉൾപ്പെടെ എല്ലാത്തരം രോഗികളുടെയും ഗതാഗതം നിറവേറ്റുന്നതിനായി ഇത് അനുയോജ്യമാക്കുമെന്നാണ് ടാറ്റ അവകാശപ്പെടുന്നത്.

ആരോഗ്യ വകുപ്പിന് 25 വിംഗർ ആംബുലൻസുകൾ വിതരണം ചെയ്‌ത് ടാറ്റ മോട്ടോർസ്

ടാറ്റ വിംഗർ ആംബുലൻസ് രൂപകൽപ്പന ചെയ്തിരിക്കുന്നത് രോഗിയുടെ ആവശ്യകതയെയും ആരോഗ്യസംരക്ഷണ സംവിധാനത്തെയും കേന്ദ്രീകരിച്ചാണ്. ആരോഗ്യസംഘടനകളുടെ വിശ്വസ്ത പങ്കാളിയാണെന്ന് വിംഗർ ആംബുലൻസ് തെളിയിച്ചിട്ടുണ്ടെന്നും ടാറ്റ വാണിജ്യ വാഹന പ്രൊഡക്റ്റ് ലൈൻ വൈസ് പ്രസിഡന്റ് വിനയ് പതക് പറഞ്ഞു.

ആരോഗ്യ വകുപ്പിന് 25 വിംഗർ ആംബുലൻസുകൾ വിതരണം ചെയ്‌ത് ടാറ്റ മോട്ടോർസ്

രാജ്യത്തെ ആശുപത്രികളിലേക്കും ആരോഗ്യ പരിരക്ഷാ സൗകര്യങ്ങളിലേക്കും മികച്ച ആരോഗ്യ പരിരക്ഷാ പരിഹാരങ്ങൾ കൊണ്ടുവരുന്നതിനും കൊവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ സർക്കാരുകളെ പിന്തുണയ്ക്കുന്നതിനും ടാറ്റ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആരോഗ്യ വകുപ്പിന് 25 വിംഗർ ആംബുലൻസുകൾ വിതരണം ചെയ്‌ത് ടാറ്റ മോട്ടോർസ്

ഡ്രൈവർ പാർട്ടീഷനോടുകൂടിയ കൊവിഡ് രോഗികളുടെ ഗതാഗതത്തിനായി ആംബുലൻസ് പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുണ്ടെന്ന് ടാറ്റ മോട്ടോർസ് പറയുന്നു. സ്വതന്ത്ര സസ്പെൻഷനുപുറമെ ഇതിന് മോഡുലാർ അണ്ടർപിന്നിംഗുകളും ഒരു മോണോകോക്ക് ചാസിയും ലഭിക്കുന്നുണ്ട്.

ആരോഗ്യ വകുപ്പിന് 25 വിംഗർ ആംബുലൻസുകൾ വിതരണം ചെയ്‌ത് ടാറ്റ മോട്ടോർസ്

ടാറ്റ മോട്ടോർസിന്റെ സമഗ്ര ശ്രേണിയിലുള്ള ആംബുലൻസുകളിൽ മാജിക് എക്സ്പ്രസ് ആംബുലൻസ്, വിംഗർ ആംബുലൻസ്, LP 410 ആംബുലൻസ് എന്നിവ ഉൾപ്പെടുന്നു.

Most Read Articles

Malayalam
English summary
Tata Motors Delivered 25 Winger Ambulances To The Health Department Of Gujarat. Read in Malayalam
Story first published: Friday, June 11, 2021, 16:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X