Just In
- 11 hrs ago
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- 14 hrs ago
ഗ്രാസിയ 125 മോഡലിന്റെ വിലയും വർധിപ്പിച്ച് ഹോണ്ട; ഇനി അധികം മുടക്കേണ്ടത് 1,100 രൂപ വരെ
- 16 hrs ago
ആൾട്രോസ് ഐടർബോയെ വ്യത്യസ്തമാക്കുന്ന ബെസ്റ്റ് ഇൻ സെഗമെന്റ് ഫീച്ചറുകൾ
- 1 day ago
ഇലക്ട്രിക് പരിവേഷത്തിൽ വീണ്ടും വിപണിയിലെത്താനൊരുങ്ങി റെനോ 5
Don't Miss
- News
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു
- Sports
ISL 2020-21: രണ്ടാം പകുതിയില്‍ രണ്ടു ഗോളുകള്‍; ഗോവ - എടികെ മത്സരം സമനിലയില്‍
- Finance
കൊവിഡിനിടയിലും ആശ്വാസമായി എക്സൈസ് നികുതി, 48 ശതമാനത്തിന്റെ വന്‍ കുതിപ്പ്!!
- Movies
ഇതുകൊണ്ടാണ് നിര്‍മ്മാണ- വിതരണ മേഖലയില്‍ നിന്ന് പിന്‍വാങ്ങിയത്, തുറന്ന് പറഞ്ഞ് ലാൽ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മുംബൈ നഗരത്തിന് ഇലക്ട്രിക് ബസുകൾ സമ്മാനിച്ച് ടാറ്റ
മുംബൈയിലെ BEST പൊതുഗതാഗത സേവനത്തിന്റെ ഭാഗമായ 26 ഇലക്ട്രിക് ബസുകൾ വിതരണം ചെയ്തതായി ടാറ്റ മോട്ടോർസ് അറിയിച്ചു.

മാസ് ട്രാൻസിറ്റിനായി ക്ലീനർ ഓപ്ഷനുകൾ ഉണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം അടിവരയിട്ട് ടാറ്റ മോട്ടോർസിന്റെ ഓരോ യൂണിറ്റുകൾക്ക് 25 പേർക്കുള്ള സീറ്റിംഗ് ശേഷിയുണ്ടെന്നും എയർകണ്ടീഷൻ ചെയ്തതാണെന്നും പറഞ്ഞു.

മുംബൈയിലെ നരിമാൻ പോയിന്റിൽ നടന്ന ചടങ്ങിൽ ടാറ്റ അൾട്രാ അർബൻ 9/9 ഇലക്ട്രിക് ബസുകൾ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഫ്ലാഗ് ഓഫ് ചെയ്തു. ആകെ മൊത്തം 340 ഇലക്ട്രിക് ബസുകൾ കമ്പനി എത്തിക്കും, ഇത് അവയുടെ ആദ്യ ബാച്ചായിരുന്നു.

ഓരോ ബസ്സിലും പ്രത്യേക പ്രാപ്തിയുള്ള യാത്രക്കാർക്കായി ഒരു ലിഫ്റ്റിംഗ് സംവിധാനവും ഘടിപ്പിച്ചിട്ടുണ്ട്, അതോടൊപ്പം ബാക്കിയുള്ള എല്ലാവർക്കും സുഖ സൗകര്യവും വാഗ്ദാനം ചെയ്യുന്നു.

ബാക്ക്ബേ, വോർലി, മാൽവാനി, ശിവാജി നഗർ എന്നീ നാല് മുംബൈ ഡിപ്പോകളിലുടനീളം ബസുകൾക്കൊപ്പം സമ്പൂർണ്ണ ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ നിർമ്മിക്കാനും വിന്യസിക്കാനും പരിപാലിക്കാനും പ്രവർത്തിപ്പിക്കാനുമുള്ള ഉത്തരവാദിത്വം ടാറ്റ മോട്ടോർസ് ഏറ്റെടുക്കും.

ഇലക്ട്രിക് ബസുകൾ സംയോജിപ്പിക്കാനുള്ള നീക്കം ഇന്ത്യയുടെ ഇ-മൊബിലിറ്റി കാഴ്ചപ്പാടിന് അനുസൃതമാണ്, പൊതുഗതാഗത ഓപ്ഷനുകളിലെ ഇലക്ട്രിക് മൊബിലിറ്റി ഇന്റർ സിറ്റി യാത്രകളുടെ മലിനീകരണം കുറയ്ക്കാൻ വഴിയൊരുക്കുമെന്ന് പലരും കരുതുന്ന സമയത്താണ് ഇവ വരുന്നത്.

ഇക്കാര്യത്തിൽ മുംബൈ, ഡെൽഹി തുടങ്ങിയ നഗരങ്ങൾ മുന്നോട്ടുള്ള വഴി കാണിക്കാൻ തയ്യാറാണ്. ടാറ്റാ മോട്ടോർസിന്റെ ആഗോള ഉൽപാദന മാനദണ്ഡങ്ങളും വാഹന വികസന കേന്ദ്രങ്ങളും ഇലക്ട്രിക് മൊബിലിറ്റി സൊല്യൂഷനുകൾ മുന്നിൽ നിന്ന് നവീകരിക്കുന്നതിനും നയിക്കുന്നതിനും സഹായിച്ചിട്ടുണ്ട് എന്ന് ടാറ്റ മോട്ടോർസിന്റെ വാണിജ്യ വാഹന ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ഗിരീഷ് വാഗ് പറഞ്ഞു.