വാണിജ്യ വാഹന ഉപഭോക്താക്കൾക്ക് വാറണ്ടി നീട്ടി നൽകി ടാറ്റ

കോവിഡ് -19 മഹാമാരിയുടേയും തുടർന്നുള്ള ലോക്ക്ഡൗണിന്റെയും വെളിച്ചത്തിൽ, ടാറ്റ മോട്ടോർസ് ലോകമെമ്പാടുമുള്ള വാണിജ്യ വാഹന ഉപഭോക്താക്കൾക്ക് വാറണ്ടിക്കായി വിപുലീകരണം പ്രഖ്യാപിച്ചു.

വാണിജ്യ വാഹന ഉപഭോക്താക്കൾക്ക് വാറണ്ടി നീട്ടി നൽകി ടാറ്റ

ഈ വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ വാണിജ്യ വാഹനങ്ങളെല്ലാം മികച്ച രൂപത്തിലും കണ്ടീഷനിലും നിലനിൽക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് കമ്പനി അതിന്റെ കഴിവിന്റെ പരമാവധി സാങ്കേതിക സഹായം നൽകുന്നതിനായി പ്രവർത്തിക്കുന്നു.

വാണിജ്യ വാഹന ഉപഭോക്താക്കൾക്ക് വാറണ്ടി നീട്ടി നൽകി ടാറ്റ

ഇന്ത്യയിലെ വാണിജ്യ വാഹന ഉപഭോക്താക്കൾക്കുള്ള സേവന വിപുലീകരണത്തിന്റെ ഭാഗമായി, രാജ്യവ്യാപകമായി ലോക്ക്ഡൗൺ സമയത്ത് നേരത്തെ ഷെഡ്യൂൾ ചെയ്തിരുന്ന സൗജന്യ സർവ്വീസുകൾക്കായി ടാറ്റ മോട്ടോർസ് രണ്ട് മാസത്തെ വിപുലീകരണം പ്രഖ്യാപിച്ചു.

MOST READ: പ്രായമായവർക്ക് സുഖപ്രദമായി സഞ്ചരിക്കാൻ കഴിയുന്ന വാഹനങ്ങൾ

വാണിജ്യ വാഹന ഉപഭോക്താക്കൾക്ക് വാറണ്ടി നീട്ടി നൽകി ടാറ്റ

കൂടാതെ, ലോക്ക്ഡൗൺ സമയത്ത് വാറന്റി കാലഹരണപ്പെടുന്ന എല്ലാവർക്കുമായി വാറന്റി കാലയളവ് രണ്ട് മാസത്തേക്ക് നീട്ടുന്നതായും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.

വാണിജ്യ വാഹന ഉപഭോക്താക്കൾക്ക് വാറണ്ടി നീട്ടി നൽകി ടാറ്റ

ലോക്ക്ഡൗൺ കാലയളവിൽ കാലഹരണപ്പെടുന്ന എല്ലാ സജീവ ടാറ്റ സുരാക്ഷ AMC കരാറുകൾ‌ക്കും ഒരു മാസത്തെ വിപുലീകരണവും ലോക്ക്ഡൗൺ‌ കാലയളവിൽ ഷെഡ്യൂൾ‌ ചെയ്‌ത AMC സേവനം ഉപയോക്താക്കൾ‌ക്ക് ലഭിക്കുന്നതിന് ഒരു മാസത്തെ വിപുലീകരണവും ടാറ്റ മോട്ടോർസ് പ്രഖ്യാപിച്ചു.

MOST READ: KUV100 NXT ബിഎസ് VI പതിപ്പിനെ അവതരിപ്പിച്ച് മഹീന്ദ്ര; വില 5.54 ലക്ഷം രൂപ

വാണിജ്യ വാഹന ഉപഭോക്താക്കൾക്ക് വാറണ്ടി നീട്ടി നൽകി ടാറ്റ

കേന്ദ്ര സർക്കാർ വ്യക്തമാക്കിയതുപോലെ അവശ്യവസ്തുക്കളും ചരക്കുകളും വഹിക്കുന്ന ട്രക്കുകൾക്കായി കമ്പനി 1800 209 7979 എന്ന ഒരു സപ്പോർട്ട് ഹെൽപ്പ്ലൈൻ നമ്പറും സജ്ജമാക്കിയിട്ടുണ്ട്.

വാണിജ്യ വാഹന ഉപഭോക്താക്കൾക്ക് വാറണ്ടി നീട്ടി നൽകി ടാറ്റ

മാർച്ച് 15 ന് ശേഷം വാറന്റി കാലഹരണപ്പെടുന്ന വാഹനങ്ങൾക്കായി ദക്ഷിണാഫ്രിക്ക, മിഡിൽ ഈസ്റ്റ്, നേപ്പാൾ, ഭൂട്ടാൻ, ശ്രീലങ്ക, നോർത്ത്-വെസ്റ്റ് ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ സ്ഥിതിചെയ്യുന്ന ഉപഭോക്താക്കൾക്ക് രണ്ട് മാസത്തേക്ക് വാറന്റി കാലയളവ് നീട്ടിവെച്ചതായി കമ്പനി പ്രഖ്യാപിച്ചു.

MOST READ: 50-ാം വയസിലേക്ക് സുസുക്കി ജിംനി, ഇന്ത്യയിലേക്ക് അടുത്ത വർഷം

വാണിജ്യ വാഹന ഉപഭോക്താക്കൾക്ക് വാറണ്ടി നീട്ടി നൽകി ടാറ്റ

മാർച്ച് 20 ന് ശേഷം വാഹന വാറന്റി കാലഹരണപ്പെടുന്ന ബംഗ്ലാദേശിൽ നിന്നുള്ള ഉപഭോക്താക്കൾക്കായി രണ്ട് മാസത്തെ വിപുലീകരണവും നിർമ്മാതാക്കൾ പ്രഖ്യാപിച്ചു.

വാണിജ്യ വാഹന ഉപഭോക്താക്കൾക്ക് വാറണ്ടി നീട്ടി നൽകി ടാറ്റ

ടാൻസാനിയ, സാംബിയ, മൊസാംബിക്ക്, കെനിയ, ഉഗാണ്ട, സിംബാബ്‌വെ, മ്യാൻമർ, ഫിലിപ്പീൻസ്, വിയറ്റ്നാം, തായ്ലൻഡ്, ഇന്തോനേഷ്യ എന്നിവിടങ്ങളിൽ ഏപ്രിൽ ഒന്നിന് ശേഷം വാറന്റി കാലാവധി അവസാനിക്കുന്ന ഉപഭോക്താക്കൾക്ക് രണ്ട് മാസത്തേക്ക് നീട്ടി നൽകുമെന്ന് കമ്പനി അറിയിച്ചു.

Most Read Articles

Malayalam
English summary
Tata Motors Extends Warranty Periods For Its Commercial Vehicle Customers Worldwide. Read in Malayalam.
Story first published: Wednesday, April 22, 2020, 3:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X